spot_img
Sunday, June 14, 2026
Home Blog Page 25

പരിസ്ഥിതി ദിനാചരണം

0

എളേറ്റിൽ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം മനോജ് റോഡരികിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും വിദ്യാർഥികൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സമീറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെന്റ് അംഗം നെഷ്വ കാരാട്ട് സംസാരിച്ചു. അധ്യാപകരായ രമ്യ, സജിത, ഷംസുദ്ദീൻ, ഫവാസ് എന്നിവർ നേതൃത്വം നൽകി.

അശ്വതി നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പോസ്റ്റർ നിർമാണം, വൃക്ഷത്തൈ കൈമാറ്റം ചെയ്യൽ, സ്പെഷൽ അസംബ്ലി, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, എല്ലാ കുട്ടികളും വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ എന്നിവ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.

0

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്.കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം. കൂടരഞ്ഞി, സർവീസ് പെൻഷനേഴ്സ് യൂണിയൻ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, ബി.ജെ.പി. കൂമ്പാറ മേഖല കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ മരത്തൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ചും ദിനാചരണം നടത്തി.

പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ, സ്ഥിരം സമിതി അധ്യക്ഷരായ നിസാറ ബീഗം, ആയിഷാബി ഷിയാസ്, വാർഡ് മെമ്പർമാരായ മോളി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിക്കൽ, ഷീബ റോയ്, മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർക്ക് കെ.ബി ശ്രീജിത്ത് , ജിജി കട്ടക്കയം (സി.പി.ഐ.എം.), കെ. വി. ജോസഫ് (സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്), മുഹമ്മദ് പാതിപറമ്പിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), വിജയൻ മണിയൻപാറ, ഷുക്കൂർ മിനർവ (സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ), വിൻസ് മാത്യു വിലങ്ങുപാറ (ബി.ജെ.പി.) എന്നിവർ പങ്കെടുത്തു.

ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങളോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.

ചുരം ഗ്രീൻബ്രിഗേഡിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

0

അടിവാരം:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചുരം ഗ്രീൻബ്രിഗേഡിന്റെ നേതൃത്വത്തിൽ അടിവാരം എ.എൽ.പി സ്കൂളിൽ പഴച്ചെടികൾ നട്ടുപിടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷരീഫ് നിർവ്വഹിച്ചു.മുഹമ്മദ് എരഞ്ഞോണ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ മൃദുല കെ. മാധവൻ മുഖ്യാതിഥിയായിരുന്നു. ചുരം ഗ്രീൻബ്രിഗേഡ് ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് പ്രകൃതിസംരക്ഷണ സന്ദേശം നൽകി. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

പി.ടി.എ പ്രസിഡന്റ്ജാഫർ ഖാൻ, ഫൈസൽ തേക്കിൽ, ഗഫൂർ ഒതയോത്ത്, ഹഫ്സത്ത് ടീച്ചർ, അലൻ മാസ്റ്റർ, ഹാഫിസ് മാസ്റ്റർ, ലിബിൻ മാസ്റ്റർ, മൻസൂർ പള്ളിക്കുന്നമ്മലും വിദ്യാർത്ഥി പ്രതിനിധികളും സംബന്ധിച്ചു.

കത്തോലിക്ക കോൺഗ്രസ് പരിസ്ഥിതി ദിനം ആചരിച്ചു

0

കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസിന്റെ കോടഞ്ചേരി യൂണിറ്റ് പരിസ്ഥിതി ദിനം വ്യത്യസ്തമായി ആചരിച്ചു. രാവിലെ ഗ്രൗണ്ടിൽ വെച്ചാണ് പരിപാടി നടത്തിയത്. വീഡിയോ കോൾ വഴി ഇടവക അംഗങ്ങളും കത്തോലിക്ക കോൺഗ്രസ് അംഗങ്ങളും ഒത്തുചേർന്ന് യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ ചൊല്ലിക്കൊടുത്ത പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. ഈ പ്രകൃതിയും ഇവിടുത്തെ ശുദ്ധജലവും ശുദ്ധവായുവും സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുകയില്ലെന്നും, വായു മലിനീകരണവും ശബ്ദമലിനീകരണവും നിയന്ത്രിക്കാൻ ശ്രമിക്കുമെന്നും, വാഹനമോടിക്കുമ്പോൾ അനാവശ്യ ഹോൺ അടിച്ചു ശബ്ദമലിനീകരണം നടത്തില്ലെന്നും എല്ലാവരും പ്രതിജ്ഞ എടുത്തു.തുടർന്ന് ഇടവക വികാരിയും കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടറുമായ ഫാ. ജോൺ ഒറവുങ്കര തണൽമരം നട്ടുകൊണ്ട് പ്രോഗ്രാം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

പരിസ്ഥിതി സ്നേഹം ഈ ഒരു ദിനത്തിൽ മാത്രമല്ല ദൈനംദിന ജീവിതത്തിൽ നാം അനുവർത്തിക്കേണ്ട ജീവിതരീതി തന്നെയാകണമെന്നും അദ്ദേഹം സന്ദേശത്തിൽ ബോധിപ്പിച്ചു.ഈ പ്രകൃതിയും ഇവിടുത്തെ വൈവിധ്യങ്ങളും എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആവശ്യമാണെന്നും, ഈ ഭൂമിയിൽ ദൈവം നമുക്ക് നൽകിയ ദാനങ്ങൾ അടുത്ത തലമുറക്ക് കോട്ടം വരാതെ കൈമാറാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ടെന്നും അസിസ്റ്റന്റ് വികാരി ഫാ. ജെറാൾഡ് പല്ലാട്ട് ആശംസ സന്ദേശത്തിൽ അറിയിച്ചു.കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ബിബിൻ കുന്നത്ത്, ജോജോ പള്ളിക്കാമടത്തിൽ, ഷിജി അവനൂർ, ജെയിംസ് വെട്ടുകല്ലും പുറത്ത് എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകി.

ഇടവകയിലെ നൂറിൽ പരം പേർ ഈ പ്രതിജ്ഞക്ക് ശേഷം സ്വന്തം പുരയിടത്തിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് ഇതിൽ പങ്കാളികളായി.

വിനോദ സഞ്ചാര വകുപ്പിനും DTPC കൾക്കുമുള്ള പ്രത്യേക നിർദേശം

0

കേരളത്തിൽ റെഡ് അലർട്ടും മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് താഴെ പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുന്നു*.റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം.മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷാ/മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി ടൂറിസ്റ്റുകൾക്ക് ഇടയിൽ പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണം. മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24*7 പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കുക.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരണം നടത്തുക. പോലീസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാസേന എന്നിവയുടെ കണ്ട്രോൾ റൂമുകളിലേക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാക്കേണ്ടതാണ്.

എസ്എച്ച്ഒമാര്‍ 64 സ്റ്റേഷനുകളില്‍ മാത്രം; സര്‍ക്കിള്‍ പദവിക്ക് ശുപർശ.

0

തിരുവനന്തപുരം: സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മറ്റ് സ്റ്റേഷനുകള്‍ സര്‍ക്കിള്‍ പദവിയില്‍ മാറ്റാന്‍ ശുപാര്‍ശ. 212 സര്‍ക്കിള്‍ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചര്‍ച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.പിണറായി സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേഷന്‍ എസ്എച്ച്ഒമാരെ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്.സ്എച്ച്ഒ സംവിധാനം പാളിയെന്നാണ്.

എസ്എച്ച്ഒ സംവിധാനം പാളിയെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിജിപി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു. യുഡിഫ് സര്‍ക്കാൻ അധികാരം ഏറ്റെടുത്തതോടെ ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ചില സര്‍ക്കിളില്‍ മൂന്ന് സ്റ്റേഷന്‍ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.പുതിയ പരിഷ്‌കാരത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെ രണ്ട് സ്റ്റേഷനുകള്‍ക്ക് ഒരു ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ മാറും. ഇതോടെ ആയിരത്തില്‍ താഴെ എഫ്‌ഐആര്‍ വരുന്ന സ്റ്റേഷനുകളില്‍ എസ്‌ഐമാരാകും ഭരണം.

ബാക്കിവരുന്ന സിഐമാരെ സൈബര്‍, പോക്സോ ഡിവിഷനുകളില്‍ നിയമിക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ പ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നാകുമിത്.

കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു; അപകടം കുന്നമംഗലം കോട്ടാംപ്പറമ്പിൽ

0

കോഴിക്കോട് :ജില്ലയിലെ കുന്നമംഗലത്തിന് സമീപം ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരിങ്ങോളം സ്വദേശി ജാനകി (82) ആണ് മരണപ്പെട്ടത്. കുന്നമംഗലം കോട്ടാംപ്പറമ്പ് ഭാഗത്ത് വെച്ച് അർദ്ധരാത്രി 01:20 ഓടെയായിരുന്നു ദരുണമായ ഈ അപകടം സംഭവിച്ചത്.പ്രദേശത്ത് പെയ്ത മഴ കാരണം ആംബുലൻസ് തെന്നിമാറിയതാണ് അപകടകാരണം എന്നാണ് വിവരം.

അപകട സമയത്ത് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ജാനകിയുടെ ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ : സംസ്ഥാന വ്യാപക റെയ്ഡിൽ 368 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

0

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 340 കേസുകൾ രജിസ്റ്റർ ചെയ്തു. 368 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.549 കി.ഗ്രാം), കഞ്ചാവ് (16.7931 കി.ഗ്രാം), ഹാഷിഷ് ഓയിൽ (0.461 കി.ഗ്രാം) കഞ്ചാവ് ബീഡി (220 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

സംസ്ഥാനം ലഹരി മരുന്ന് മുക്തമാക്കാനും ലഹരി വ്യാപനത്തിന്റെ സ്രോതസ് കണ്ടെത്തി തടയുന്നതിനുമായി ജൂൺ രണ്ടിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ തൂഫാൻ : ദി നാർകോ ഹണ്ട് ആരംഭിച്ചത്.

ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ഓപ്പറേഷൻ തൂഫാൻ വഴി കേരള പോലീസ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ലഹരി വിപണനം തടയുന്നതിനായി 84 പോലീസ് സബ് ഡിവിഷനുകളിൽ നാലു വീതം സ്പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

ഇതോടൊപ്പം അന്തർസംസ്ഥാന ലഹരികടത്തു തടയുന്നതിനായി അന്യ സംസ്ഥാനങ്ങളിലെ രാസലഹരി ഉണ്ടാക്കുന്ന ലാബുകളിൽ പരിശോദന നടത്തി നടത്തിപ്പുകാരെയും സംഭരണം ചെയ്യുന്നവരെയും പിടികൂടും.

അഞ്ചു സംസ്ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളും ഓപ്പറേഷൻ തൂഫാൻ്റെ പരിധിക്കുള്ളിൽ വരും. ഇ ഡി , ഡി ആർ ഐ , കസ്റ്റംസ് മുതലായ കേന്ദ്ര ഏജൻസികളുടെ സഹായവും തേടും.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി കൈമാറാൻ ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനവും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സജ്ജമാക്കുന്നുണ്ട്.

ബദൽ മാർഗം തേടണം; കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം.

0

കോഴിക്കോട്:നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ സികെ കാസിം എംൽഎ, കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.ഉത്തരവ് പ്രകാരം രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ഈ സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല.യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര മെഡിക്കൽ വാഹനങ്ങൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങൾ, സായുധ സേനകൾ, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങൾ, ജില്ലാ കലക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചുരത്തിന്റെ ഇരു വശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളിൽ വയനാട് പൊലീസുമായി സഹകരിച്ച് 24 മണിക്കൂറും ഉദ്യോഗസ്ഥരെ വിന്യസിക്കും. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.ചുരത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ വനം വകുപ്പിനും, റോഡിന്റെ അവസ്ഥ നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗത്തിനും കലക്ടർ നിർദ്ദേശം നൽകി. യോഗത്തിൽ വയനാട് ജില്ലാ കലക്റ്റർ ഡിആർ മേഘശ്രീ, കോഴിക്കോട് സബ് കലക്ടർ എസ് ഗൗതം രാജ്, പൊലീസ്, ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിലെ വെള്ളക്കെട്ട് ; അടിയന്തര നടപടി സ്വീകരിക്കുമെന്ന് മേയർ.

0

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലുണ്ടായ വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും കോർപ്പറേഷൻ മേയർ ഒ. സദാശിവം. ഫുഡ് സ്ട്രീറ്റ് രൂപകൽപന ചെയ്‌ത പിഡബ്ല്യൂഡിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നാല് കോടിയോളം രൂപ ചെലവഴിച്ച് സജ്ജീകരിച്ച ഫുഡ് സ്ട്രീനു മുന്നിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കഴിഞ്ഞ ദിവസം നൽകിയിരുന്നു.

ചെറിയൊരു മഴ പെയ്യുമ്പോഴേക്കും കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. നാല് കോടിയോളം രൂപ ചെലവഴിച്ച് പിഡബ്ല്യൂഡി സജ്ജീകരിച്ച ഫുഡ് സ്ട്രീറ്റ് മതിയായ ആസൂത്രണമോ ശാസ്ത്രീയ പഠനമോ നടത്താതെയാണ് നിർമിച്ചത് എന്നാണ് ആക്ഷേപം. മീഡിയവൺ വാർത്ത നൽകിയതോടെ വിഷയത്തിൽ ഇടപെട്ട് കോർപറേഷൻ, ഡ്രൈനേജ് നിർമിക്കാനും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനും പിഡബ്ല്യൂഡിക്ക് നിർദേശം നൽകി.

വെള്ളക്കെട്ട് രൂക്ഷമായതോടെ ബീച്ച് കാണാൻ എത്തുന്ന സഞ്ചാരികളും ഫുഡ് സ്ട്രീറ്റിലെ കച്ചവടക്കാരും പ്രതിസന്ധിയിലായിരുന്നു. മേയർ ഇടപെട്ടതോടെ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണും എന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും അവരെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരും.