spot_img
Sunday, June 14, 2026
Home Blog Page 26

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലയാളി ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മങ്കട വെള്ളില യു.കെ പടി സ്വദേശി അലവി ഊരാക്കോട്ടിൽ (60) ആണ് മരിച്ചത്.സ്വകാര്യ ഗ്രൂപ്പിന് കീഴിലാണ് ഇദ്ദേഹം ഹജ്ജ് നിർവഹിക്കാനായി സൗദി അറേബ്യയിൽ എത്തിയത്. ഹജ്ജ് ചടങ്ങുകളെല്ലാം സമാധാനപരമായി പൂർത്തിയാക്കി, നാട്ടിലേക്കുള്ള വിമാനം കയറാനായി എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു അന്ത്യം.

നിലവിൽ മൃതദേഹം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർനടപടികൾക്കായി ജിദ്ദയിലെ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം

കോഹിനൂറിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്നു പേർക്ക് ദാരുണാന്ത്യം

0

തേഞ്ഞിപ്പാലം:കോഹിനൂറിൽ വാഹനാപകടത്തിൽ മൂന്നു മരണം. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന (26) എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്ക് പോകും വഴി വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് അപകടമുണ്ടായത്.അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. നിയന്ത്രണംവിട്ട കാർ ദേശീയപാത 66ലെ ലോറിത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെനേരെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ ഒന്നരയോടെ മൂവരുടെയും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര; മലബാറിലെ വനിതകള്‍ക്ക് ഗുണം ചെയ്യില്ല

0

കോഴിക്കോട്: കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്ര മലബാറിലെ വനിതകൾക്ക് ഗുണം ചെയ്യില്ല. മലബാറിൽകെഎസ്ആർടിസി ഡിപ്പോകളും ബസുകളും കുറവായതാണ് കാരണം. തിരുവനന്തപുരത്ത് മാത്രം കെഎസ്ആർടിസിക്ക് 20 ഡിപ്പോകളുള്ളപ്പോൾ മലബാറിലെ ആറ് ജില്ലകളിലുള്ളത് കേവലം 21 ഡിപ്പോകൾ മാത്രമാണ്.അതേസമയം സ്ത്രീ സൗജന്യ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ചീഫ് സെക്രട്ടറിയും ഇന്ന് ചർച്ച നടത്തും.

ഓർഡിനറി ബസിൽ മാത്രം നടപ്പിലാക്കാൻ ആയിരുന്നു ആലോചന. വടക്കൻ ജില്ലകളിൽ ഓഡിനറി ബസ് കുറവായതിനാൽ അവിടെ പദ്ധതി ഫലപ്രദമാകില്ല എന്ന് വിലയിരുത്തൽ. ഫാസ്റ്റ് പാസഞ്ചറിൽ കൂടെ നടപ്പിലാക്കണമോ എന്നതിലാണ് യോഗം.കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കുന്നതിനായി വടക്കൻ ജില്ലകളിൽ കൂടുതൽ കെഎസ്ആർടിസി ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി ബൽറാം എംഎൽഎ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്.

നിലവിൽ മലബാർ മേഖലയിൽ കെഎസ്ആർടിസി സൗകര്യങ്ങൾ വളരെ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം കെഎസ്ആർടിസി ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് മൂലം സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാരിൻ്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയ്യാറാകണമെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.

വി.ടി ബൽറാം ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ മറുപടി നൽകി. വടക്കൻ ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ താരതമ്യേന വളരെ കുറവാണെന്ന വസ്‌തുത മന്ത്രി സഭയിൽ സമ്മതിച്ചു. നിലവിലെ കണക്കുകൾ പ്രകാരം കെഎസ്ആർടിസിയുടെ ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവീസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണ്.

കാലവര്‍ഷം;എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

0

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. കേരളത്തില്‍ ഇന്ന് അതിശക്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. എറണാകുളം മുകല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നലെയാണ് കേരളത്തില്‍ എത്തിയത്.ഇതോടൊപ്പം മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ജൂണ്‍ 8 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്‌

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്, സൗബിൻ ഷാഹിർ ഉൾപ്പെടെ 3 പ്രതികൾ; 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

0

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ചു പ്രതികൾ ഏഴു കോടി രൂപ കൈപ്പറ്റിയെന്നും ലാഭവിഹിതമോ മുതല്‍മുടക്കോ നൽകാതെ വഞ്ചിച്ചു എന്നുമാണ് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.FIR റദ്ദ് ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് SIT യാണ് അന്വേഷിച്ചത്.

406,420,120 b, 34, വകുപ്പുകളാണ് ചുമത്തിയത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. നടൻ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരൻ ബാബു ഷാഹിർ.

റീജിത്തിൻ്റെ മരണം; ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0

അന്വേഷണത്തിന് മൂന്നം​ഗ സമിതി

കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.കെ മണികണ്ഠനാണ് വിശദീകരണം നൽകിയത്.ഗുരുതര വൃക്ക രോഗവുമായാണ് രോഗി ആശുപത്രിയിൽ എത്തിയതെന്നും ക്രിയാറ്റിൻ്റെ അളവ് കൂടുതലായിരുന്നുവെന്നും സൂപ്രണ്ട് പ്രതികരിച്ചു. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. കുറച്ച് സ്റ്റോണുകൾ അവശേഷിപ്പിച്ചാണ് അന്ന് ശസ്ത്രക്രിയ ചെയ്തത്. വൃക്ക ബ്ലോക്കാതിരിക്കാനും പഴുപ്പുണ്ടെങ്കിൽ പുറത്തേക്ക് വരാനും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ശസ്ത്രക്രിയ ചെയ്യാനുമാണ് കുറച്ച് സ്റ്റോണുകൾ നിലനിർത്തിയത്.

പിന്നീട് ചികിത്സയ്ക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് 2025 ഡിസംബറിൽ രോഗി വീണ്ടും അഡ്മിറ്റ് ആകുകയായിരുന്നു. ഈ സമയം രോഗിയുടെ രണ്ട് വൃക്കയും ബ്ലോക്കായ നിലയിലായിരുന്നു. സർജറി ചെയ്യാത്ത ഭാഗത്ത് പോലും പഴുപ്പുണ്ടായിരുന്നു. അന്ന് ജീവൻ രക്ഷാചികിത്സ എന്ന രീതിയിൽ ട്യൂബ് ഇടുകയാണ് ചെയ്തത്. പഴുപ്പ് പുറത്തേക്ക് പോകാനാണ് ട്യൂബിട്ടത്.അവശനിലയിലാകുന്ന രോഗിയുടെ ജീവൻ രക്ഷിക്കാൻ മേജർ സർജറികളല്ല, പകരം ഇത്തരം മാർഗങ്ങളാണ് സ്വീകരിക്കുക. ഈ ഘട്ടത്തിൽ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി രോഗി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് 2026 ഏപ്രിലിൽ സ്കാൻ ചെയ്തപ്പോൾ രോഗിയുടെ വൃക്കയിൽ കല്ല് അവശേഷിച്ചിരുന്നു. മാത്രമല്ല, വയറിലെ മസിലുകളിൽ പോലും പഴുപ്പ് ഉണ്ടായിരുന്നു. അന്നും സമാനമായി ട്യൂബിടുകയാണ് ചെയ്തതെന്നും സൂപ്രണ്ട് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി; രോഗി മരിച്ചതായി കുടുംബം

കുടുംബത്തിന്റെ സമ്മതമില്ലാതെ ശസ്ത്രക്രിയ എന്നല്ല, ചെറിയ ചികിത്സ പോലും നൽകില്ല. അതുസംബന്ധിച്ച ഡാറ്റകളുമുണ്ടാകും. കൂടാതെ രണ്ടാമത് ട്യൂബിടുക മാത്രമാണ് ചെയ്തത്, ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. റീജിത്തിന്‌ മികച്ച ചികിത്സയാണ് നൽകിയതെന്നും പരാതിയിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഡോ. എം.കെ മണികണ്ഠൻ വ്യക്തമാക്കി.ആരോഗ്യനില വഷളായതിനെ തുടർന്ന് മെയ് 18ന് ആണ് റീജിത്തിനെ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും വൃക്കകളിലും അണുബാധയുണ്ടായതിനെ തുടർന്ന് മെയ് 30ന് റീജിത്തിനെ ഐസിയുവിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് റീജിത്ത് മരിച്ചത്.

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്.

0

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 മുതല്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 8 വരെ തീയതികളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (04/06/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ 05/06/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

ഓപ്പറേഷൻ തൂഫാൻ’; പയ്യന്നൂരിൽ റെയ്ഡ്, കഞ്ചാവ് പിടികൂടി, ജ്യോത്സ്യനെതിരെ കേസ്.

ഓപ്പറേഷൻ തൂഫാൻ’; പയ്യന്നൂരിൽ റെയ്ഡ്, കഞ്ചാവ് പിടികൂടി, ജ്യോത്സ്യനെതിരെ കേസ്. പയ്യന്നൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പയ്യന്നൂർ നഗരത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ജ്യോതിഷാലയത്തിൽ നിന്നും കഞ്ചാവ് പിടികൂടി. പയ്യന്നൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിലാണ് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോൽ വടശേരി പെരികമന ഇല്ലം പി. ശ്രീനാഥി (40)നെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പയ്യന്നൂർ സബ് ഇൻസ്പെക്ടർ പിവി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. നഗരത്തിലെ ജ്യോതിഷാലയത്തിൽ വിൽപനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഡാൻസാഫ് ടീമിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമരലമാരയ്ക്കുള്ളിൽ പ്ലാസ്റ്റിക് കവറിലാക്കി രഹസ്യമായി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് പരിശോധനാ സംഘം കണ്ടെടുത്തത്. തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് പൂർണ്ണമായും ബോധ്യപ്പെട്ടതോടെ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിടിയിലായ പ്രതിക്കെതിരെ എൻഡിപിഎസ് (NDPS) നിയമത്തിലെ വകുപ്പ് 20(b)(ii)(A) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പയ്യന്നൂർ പൊലീസ് മറ്റ് നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

വരും ദിവസങ്ങളിൽ നഗരത്തിൽ ലഹരി വിൽപന നടത്തുന്ന സംഘങ്ങളിലേക്ക് എത്തുന്നതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്നാണ് വിവരം. ലഹരിവിരുദ്ധ പരിശോധനാ സംഘത്തിൽ എസ്.സി.പി.ഒ അബ്ദുൽ ജബ്ബാർ, ഡാൻസാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും പങ്കെടുത്തു.

മാളവിക ജി. നായര്‍ അസി. കലക്ടറായി ചുമതലയേറ്റു

0

കോഴിക്കോട് ജില്ല അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായര്‍ ചുമതലയേറ്റു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ ഇവര്‍ 2025 ബാച്ച് ഐ.എ.എസുകാരിയാണ്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍നിന്ന് ബാച്ച്‌ലര്‍ ഓഫ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ മാളവിക ജി. നായര്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമീഷണറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

ശ്രീലങ്കൻ പാമ്പിന്റെ ആന്റിവെനം കിട്ടിയില്ല; പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.

മലപ്പുറം: പാമ്പുകടിയേറ്റ്ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിൻ്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേക ഇനം പാമ്പാണ് കടിച്ചതെന്നതിനാൽ ഇന്ത്യയിൽ ഇതിന്റെ ആന്റിവെനം ലഭ്യമായിരുന്നില്ല. കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വച്ചാണ് പാമ്പ് കടിച്ചത്. കുടുംബം വിനോദയാത്രയ്ക്കു പോകാനുള്ള ഒരുക്കത്തിനിടെ പുലർച്ചെ കുട്ടി വീടിനു പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.