spot_img
Monday, June 15, 2026
Home Blog Page 29

വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനം: ജൂൺ 3 വരെ അപേക്ഷിക്കാം

0

വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 3 വൈകുന്നേരം 5 വരെ സ്വീകരിക്കും. ജൂൺ 8 ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സർക്കാർ/എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെയോ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ൽ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാനത്തൊട്ടാകെയുള്ള 389 വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സ്പോർട്സ് സ്‌കൂളുകളിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ ഒഴികെയുള്ള 41 സ്‌കിൽ അധിഷ്ഠിത എൻ.എസ്.ക്യൂ.എഫ് കോഴ്‌സുകൾക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്.

ലഹരികേസില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

0

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് നിയമസഭയില്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന ഗവര്‍ണര്‍ പറഞ്ഞു.ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. കേരളത്തെ പോര്‍ട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നല്‍കും.ചെറുകിട വ്യവസായ സംരംഭങള്‍ക്ക് സഹായം നല്‍കും.റബ്ബര്‍ അടക്കമുള്ളവയുടെ താങ്ങുവില ഉയര്‍ത്തും.വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മണ്ണ്പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനം ഒരുക്കും. സുഗന്ധവ്യഞ്ജന മേഖലക്കായി സ്പൈസ് പാര്‍ക്ക്.നിക്ഷേപക സൗഹൃദ സമീപനം സ്വീകരിക്കും. രാജ്യാന്തര ചലച്ചിത്രമേള മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.തീര്‍ത്ഥാടന ടൂറിസം മെച്ചപ്പെടുത്തും. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക് സ്ഥാപിക്കും.ബൈ പാസുകള്‍ നാല് വരിയാക്കും. പബ്ലിക് പ്രൈവറ്റ് സഹകരണത്തോടെ പട്ടയം ഉപാധി രഹിതമാക്കുനെല്‍വയല്‍ / നീര്‍ത്തട നിയമം സുതാര്യമാക്കുംകുട്ടികളും യുവജനങ്ങളും ലഹരിയുടെ പിടിയിലാവാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും. ഐ ടി വകുപ്പിന്റെ പുതിയ പേര് ഐ ടി future ടെക്നോളജി എന്നാകും. ഐ ടി വകുപ്പിന്റെ പുതിയ പേര് ഐ ടി future ടെക്നോളജി എന്നാകും. വഖഫ് ആധൂനിക വത്കരിക്കും. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പെൺകുട്ടികൾക്ക് ആര്‍ത്തവത്തിന് അവധി നല്‍കുമെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധി നല്‍കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. ജലസ്രോതസ്സുകളുടെ സംരക്ഷണ ഉറപ്പാക്കും. പൗരന്മാർക്ക് ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും. ജലസ്രോതസ്സുകളിൽ മണൽ നീക്കം നടത്തുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു.എക്സൈസ് വകുപ്പ് നവീകരിക്കും.മദ്യസക്തി കുറക്കാൻ നടപടിയെടുക്കും.ഓപ്പറേഷൻ തൂഫാൻ പദ്ധതിയും ഗവർണർ പരാമർശിച്ചു…ലഹരി കേസിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും.കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

0

പ്രധാന പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു.25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പ് ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു

പ്രധാന പ്രഖ്യാപനങ്ങൾ :

റോഡ് നവീകരണം നടപ്പാക്കും

പൊതുഗതാഗതം ആധുനികമാക്കും

ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോഗിക്കും

റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും

പട്ടയവിതരണം കാര്യക്ഷമമാക്കും

ഭൂ നിയമങ്ങൾ പരിഷ്കരിക്കും

ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും

തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി

ഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കും

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മൂന്ന് ദിവസം വരെ അവധി നൽകും

എല്ലാവർക്കും ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും

ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും

ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും

കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും

വഖഫ് ബോർഡ് നവീകരിക്കും

ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും

ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.

ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം

സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും

യുവാക്കൾക്കായി നൈപുണ്യ വികസനം

ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും

കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും

കൃഷി ലാഭകരമായ തൊഴിലാക്കി മാറ്റാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവില

മികച്ച സംഭരണ സംവിധാനങ്ങൾ ഉറപ്പാക്കും

വനിതാ കർഷകരെ ശാക്തീകരിക്കാൻ ‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ രൂപീകരിക്കും

യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ

മലബാർ ടെംപിൾ പിൽഗ്രിം പ്രോജക്ട് നടപ്പാക്കും

ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം

സമഗ്ര സിനിമ നയം രൂപീകരിക്കും

അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും

സീറോ ടോളറൻസ് ടു ഡ്രഗ്സ്. എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരം

എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും

സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകും

എല്ലാ പൗരന്മാർക്കും ഭക്ഷ്യസുരക്ഷ

പൊതുവിതരണ ശൃംഖല ശക്തമാക്കും

വിലക്കയറ്റം നിയന്ത്രിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും കർശന നടപടി

സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും

മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കും

തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി

കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രത്യേക സഹായ പദ്ധതികൾ ഉറപ്പാക്കും

യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു

വി ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; വന്‍ പ്രഖ്യാപനങ്ങള്‍

0

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറാണ് നിയമസഭയില്‍ സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്‌റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വന്ദേമാതരം ആലപിച്ചുകൊണ്ട് സഭ നടപടികള്‍ ആരംഭിച്ചത്.ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ധവളപത്രം ഇറക്കും, പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും,

എക്‌സൈസ് നയത്തില്‍ മാറ്റം വരുത്തും, സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.പ്രസംഗത്തില്‍ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ഗവര്‍ണര്‍ ആദ്യം പരാമര്‍ശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും, ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും, അഴിമതി രഹിത ഭരണം കാഴ്ചവെക്കും, ഉദ്യോഗസ്ഥ തലത്തില്‍ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും, മതനിരപേക്ഷതക്ക് മുന്‍തൂക്കം നല്‍കും, സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും, സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് വ്യക്തമായ ചിത്രം നല്‍കും,

സേവന മേഖലയില്‍ നിന്ന് പിന്മാറില്ല, കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിക്കും, ന്യായവും അര്‍ഹവുമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു, ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും എന്നീ കാര്യങ്ങള്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും, തീയറ്റര്‍ മേഖലക്ക് പ്രോത്സാഹനം നല്‍കും, രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും, റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങള്‍ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും, തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും, മനുഷ്യ മൃഗ സംഘര്‍ഷ മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കും, വനിതാ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കും, മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും, സുഗന്ധവ്യഞ്ജന പാര്‍ക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തില്‍ പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങൾ :റോഡ് നവീകരണം നടപ്പാക്കുംപൊതു​ഗതാ​ഗതം ആധുനികമാക്കുംഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോ​ഗിക്കുംറവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കുംപട്ടയവിതരണം കാര്യക്ഷമമാക്കുംഭൂ നിയമങ്ങൾ പരിഷ്കരിക്കുംഉത്തരവാദ ടൂറിസം വ്യാപിപ്പിക്കുംതദ്ദേശ തലത്തിൽ വയോമിത്രം പദ്ധതിഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കുംവിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മൂന്ന് ദിവസം വരെ അവധി നൽകുംഎല്ലാവർക്കും ​ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും,ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കുംടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കുംകോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുംവഖഫ് ബോർഡ് നവീകരിക്കുംഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുംആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യംസഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടുംയുവാക്കൾക്കായി നൈപുണ്യ വികസനംജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുംകേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും

മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

0

ചിതറ: കൊല്ലം ചിതറ ചല്ലിമുക്കിൽ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. മഴയിൽ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡിൽ നിന്നും തെന്നിമാറി സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. കാർ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി. ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിന്‍റെ മുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്

0

തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം.ഗുരുതര പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവർ. നാഗർകോവിൽ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് ((16) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്.

കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടില്‍, കണ്ണീരണിഞ്ഞ് അബ്ദുല്‍ റഹീം

0

കോഴിക്കോട്: 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. ഇന്ന് രാവിലെ 7.35നാണ് അബ്ദുൽ റഹീം കരിപ്പൂർ വിമാന താവളത്തിലിറങ്ങിയത്. വിപുലമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. ബോബി ചെമ്മണ്ണൂർ അടക്കമുള്ളവർ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എല്ലാവരോടും ഒരുപാട് നന്ദിയെന്നും വളരെ സന്തോഷമെന്നും അബ്ദുല്‍ റഹീം മാധ്യമങ്ങളോട് പ്രതികരിച്ചു.വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്.

രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേ​ഗത്തിൽ പൂ‍ർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലാണ്.അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006ലാണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012 ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം സ്വരൂപിച്ചത്.

ഇ.ഡിയുടെ റെയ്ഡ് വിവരം അറിഞ്ഞിരുന്നില്ല; തിരുവനന്തപുരത്ത് നടന്നത് ആസൂത്രിത ആക്രമണം: മന്ത്രി രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലും മറ്റ് കേന്ദ്രങ്ങളിലും ഇ ഡി റെയ്ഡ് നടക്കുമെന്ന ഒരു വിവരവും കേരള പൊലീസിന് ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ ഡി ഇക്കാര്യം കേരള പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ മുൻകൂറായോ അതിന് ശേഷമോ അറിയിച്ചിരുന്നില്ല. റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ പിണറായിലും കോഴിക്കോടുമടക്കം ആളുകൾ തടിച്ച് കൂടിയതിന് പിന്നാലെ പൊലീസ് ക്രമസമാധാനം നിലനിർത്താൻ സ്വമേധയാ എത്തുകയായിരുന്നു. ഇവിടങ്ങളിൽ ഒരു പ്രശ്‌നവുമില്ലാതെ ഇ ഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് മടങ്ങി.അതേസമയം തിരുവനന്തപുരത്ത് ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായത്. ബോധപൂർവം അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം പ്രവർത്തകർ പ്രവർത്തിച്ചത്. അക്രമം നടത്തിയ ആളുകൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.പ്രതികളായവരുടെ ചിത്രങ്ങൾ പൊലീസിന്റെ പക്കലുണ്ട്. അവരെ തിരിച്ചറിഞ്ഞ് ശക്തമായ നടപടികൾ സ്വീകരിക്കും. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. സർക്കാർ അതിശക്തമായി ഇതിനെ നേരിടും. ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങൾക്ക് സ്വൈര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണ്. പ്രകടനം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും ആരും എതിരല്ല. അന്വേഷണ ഉദ്യോഗസ്ഥരെ അക്രമിക്കുക, കാറുകൾ തല്ലിതകർക്കുക എന്നിവ അംഗീകരിക്കില്ല. നിയമം കയ്യിലെടുക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം കയ്യിലെടുത്ത് നിയമ വാഴ്ച തകർക്കാനുള്ള നീക്കം കഴിഞ്ഞ രണ്ടുദിവസമായി തിരുവനന്തപുരത്ത് നടന്നുവരികയാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു. യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട കാര്യത്തിലും തിരുവനന്തപുരത്ത് ഇന്നും അതാണ് നടന്നത്. പൊലീസിന്റെ കുറ്റം കൊണ്ടല്ലാതെ നടന്ന സംഭവങ്ങളാണ് ഇതെല്ലാം. ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നെങ്കിൽ മതിയായി പ്രതിരോധിക്കാമായിരുന്നു. എന്നാൽ കേരള പൊലീസ് സമയോചിതമായ നടപടി സ്വീകരിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ സർക്കാർ അധികാരമേറ്റിട്ട് പത്തുദിവസമാവുമ്പോൾ നിയമം കയ്യിലെടുക്കാമെന്നും സംസ്ഥാനത്ത് കലാപമുണ്ടാക്കാമെന്നും തിരുവനന്തപുരത്ത് സംഘർഷം ഉണ്ടാക്കാമെന്നും കരുതിയാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മുഷ്ടി ചുരുട്ടി പിണറായി വിജയൻ, ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ്, അഭിവാദ്യങ്ങളുമായി അണികൾ

0

തിരുവനന്തപുരം: എട്ട് മണിക്കൂർ നീണ്ട ഇഡി പരിശോധനയ്ക്ക് പിന്നാലെ ഫേസ്ബുക്കിൽ മുഷ്ടി ചുരുട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് പിണറായി വിജയൻ. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ നടത്തിയ ഇഡി പരിശോധന പൂർത്തിയാക്കി, പിണറായിയുടെ വീട്ടിലെ റെയ്ഡിൽ ഒന്നും കിട്ടിയിലെന്ന് എഴുതി നൽകി ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവ് പിണറായി പുതിയ ചിത്രം പോസ്റ്റ് ചെയ്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറ്റ് സിപിഎം നേതാക്കളും പിണറായിക്കൊപ്പം നിൽക്കുന്നതാണ് ചിത്രം. പിണറായിക്ക് പിന്തുണ അർപ്പിച്ച് പ്രവർത്തക‍രും പോസ്റ്റിൽ കമന്‍റ് ചെയ്യുന്നുണ്ട്.

ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നുമാണ് പിണറായി വിജയൻ ഇഡി റെയ്ഡിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇഡി പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോൾ വൻ സംഘർഷമാണ് ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥര്‍ കാറിൽ കയറിയ ശേഷം സംഘർഷം കനക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘർഷത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.അതേസമയം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡെന്ന് സിപിഎം ആരോപിച്ചു. പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ റെയ്ഡ് നടന്നത്. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും. പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ട്ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സി.പി.ഐ (എം) കാണുന്നതെന്നും സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം നടക്കുമെന്നും സിപിഎം വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്

0

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന. കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്‌ , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്‌, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്‌. 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.

ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം.മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) കമ്പനിയും ഉദ്യോഗസ്ഥരും നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. പിണറായി വിജയന്‍റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി സമൻസ് അയക്കാൻ ഇ ഡിക്ക് അധികാരമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അയക്കുന്ന സമൻസിനെതിരെ ഹർജി നൽകുന്നത് അപക്വമായ നടപടിയാണെന്നടക്കം വ്യക്തമാക്കിയാണ് ജസ്റ്റിസ് ടി. ആർ രവി ഹർജി തള്ളിയത്.

സി.എം.ആർ.എൽ കമ്പനി എക്സാലോജിക് സൊലൂഷൻസിന് ഇല്ലാത്ത സേവനത്തിന് 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. കമ്പനിക്ക് ഈ ബോർഡിന്റെ ഇളവുകൾ ലഭിച്ചിട്ടുള്ളതിനാൽ ഇ.ഡിയുടെ അന്വേഷണം നിലനിൽക്കുന്നതല്ലെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ, ഈ ഇളവുകൾ കള്ളപ്പണക്കേസിലെ അന്വേഷണത്തിന് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി. പി.എം.എൽ.എ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ പരിധിയിൽ വരുന്നതല്ല. അതിനാൽ, ആദായനികുതി വകുപ്പിൽനിന്ന് ആനുകൂല്യം ലഭിക്കുന്നുവെന്നത് ഇ.ഡി നടപടികളിൽനിന്ന് സംരക്ഷണം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇത്തരം കുറ്റകൃത്യത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ ഇ.ഡിക്ക് എഫ്.ഐ.ആറിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ഇന്ന് പുലർച്ചെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും ഇഡി സംഘമെത്തിയത്.