spot_img
Monday, June 15, 2026
Home Blog Page 28

2026 ഫിഫ ലോകകപ്പ് സീ 5 ഒ.ടി.ടിയിലും യുണൈറ്റ് 8 സ്‌പോർട്‌സിലും

0

ന്യൂഡൽഹി: ഇന്ത്യൻ കായിക സംപ്രേഷണ രംഗത്ത് വൻ അട്ടിമറി. റിലയൻസ് ജിയോ സ്റ്റാറുമായുള്ള കടുത്ത മത്സരത്തിനൊടുവിൽ, വരാനിരിക്കുന്ന ഫിഫ ലോകകപ്പുകളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ് (ZEEL) സ്വന്തമാക്കി. സീയുടെ പുത്തൻ കായിക ചാനലായ ‘യുണൈറ്റ്8 സ്‌പോർട്‌സ്’ (Unite8 Sports) വഴിയും ‘സീ5’ (Zee5) ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയുമാകും ഇനി ഫുട്ബോൾ ആവേശം ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തുക.2026, 2030 വർഷങ്ങളിലെ പുരുഷ ലോകകപ്പുകൾ, 2027-ലെ വനിതാ ലോകകപ്പ് എന്നിവയുൾപ്പെടെ 2034 വരെയുള്ള പ്രമുഖ ഫിഫ ടൂർണമെന്റുകളുടേയും അനുബന്ധ ഡോക്യുമെന്ററികളുടേയും സംപ്രേഷണാവകാശമാണ് സീ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ അണ്ടർ-17, അണ്ടർ-20 പുരുഷ-വനിതാ ലോകകപ്പുകൾ, ഫുട്‌സാൽ ലോകകപ്പുകൾ, ഇന്റർകോണ്ടിനെന്റൽ കപ്പുകൾ എന്നിവയും സീ ചാനലുകളിലൂടെ ദൃശ്യമാകും.നേരത്തെ ഫിഫയുമായി സംപ്രേഷണാവകാശ തുകയെച്ചൊല്ലി ജിയോസ്റ്റാറിന് ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെയാണ് സീ ഈ രംഗത്തേക്ക് പ്രവേശിച്ചത്. തങ്ങളുടെ ചില വിനോദ ചാനലുകൾ നിർത്തലാക്കിക്കൊണ്ടാണ് കമ്പനി യുണൈറ്റ്8 സ്‌പോർട്‌സ് 1 (ഹിന്ദി), യുണൈറ്റ്8 സ്‌പോർട്‌സ് 2 (ഇംഗ്ലീഷ്) എന്നീ ചാനലുകളും അവയുടെ എച്ച്.ഡി. പതിപ്പുകളും അവതരിപ്പിച്ചത്.

ഇരുട്ടടി; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

0

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയായും, കൊല്‍ക്കത്തയില്‍ 53.50 രൂപ വര്‍ധിപ്പിച്ച് 3255.50 രൂപയായും ഉയര്‍ത്തി. കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എല്‍ (ഫ്രീ ട്രേഡ് എല്‍.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിപ്പിച്ചു, 821.50 രൂപയാകും.പാചക വാതക പൂഴ്ത്തിവെപ്പിനെതിരെ നടപടികള്‍ തുടരുന്നതിനൊപ്പം, കരുതല്‍ ശേഖരത്തിലൂടെ ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ എണ്ണ വിപണന കമ്പനികളോട് തങ്ങളുടെ പക്കല്‍ കുറഞ്ഞത് 30 ദിവസത്തെ എല്‍.പി.ജി കരുതല്‍ ശേഖരം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അവര്‍ അതിനായി ശ്രമിക്കുന്നുമുണ്ട്. അതുപോലെ തന്നെ ക്രൂഡ് ഓയിലിന്റെ കാര്യത്തിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുജാത ശര്‍മ പറഞ്ഞു. നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും അവര്‍ പറഞ്ഞു.

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി

0

കാസര്‍കോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിവാഹം.

വളരെ ലളിതമായ വേഷത്തോടെയായിരുന്നു ഇരുവരുമെത്തിയത്. ആര്‍ഷോ വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോള്‍ വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമര്‍ശനങ്ങളും കേസും വിദ്യ നേരിട്ടിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആര്‍ഷോ.

എറണാകുളം മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി പി ജി വിദ്യാര്‍ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനിയാണ്.

അവസാന സ്റ്റാഫ് ന്യൂസ് റീഡറും പടിയിറങ്ങുന്നു

0

കോഴിക്കോട്: ആകാശവാണിയുടെ മലയാളം വാർത്താ വിഭാഗത്തിൽ ഇനി സ്റ്റാഫ് ന്യൂസ് റീഡർമാരുടെ സുപരിചിത ശബ്ദങ്ങൾ കേൾക്കില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ആകാശവാണിയിൽ വാർത്താ അവതാരകനായ അനിൽ ചന്ദ്രൻ ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കുന്നതോടെ മലയാളം വാർത്താ വിഭാഗത്തിൽ ഒരു യുഗത്തിന് വിരാമമാകും. ഇതോടെ തിരുവനന്തപുരം, കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗങ്ങളിൽ ഇനി കോൺട്രാക്ട്/കാഷ്വൽ വാർത്താ അവതാരകർ മാത്രമായിരിക്കും വാർത്തകൾ അവതരിപ്പിക്കുക. നിലവിൽ കോഴിക്കോട് നിലയത്തിൽ ന്യൂസ് റീഡർ കം ട്രാൻസ്‌ലേറ്റർ ഗ്രേഡ്-2 ആയി സേവനമനുഷ്ഠിക്കുകയാണ് അനിൽ ചന്ദ്രൻ.

ഗോപൻ, രാമചന്ദ്രൻ, മാവേലിക്കര രാമചന്ദ്രൻ, രത്നാ ബായ്, പ്രതാപൻ, സത്യന്ദ്രൻ, ശങ്കര നാരായണൻ, സുഷമ, ശ്രീകുമാർ തുടങ്ങി ശബ്ദഗാംഭീര്യം കൊണ്ട് ശ്രോതാക്കളെ ആകർഷിച്ച നിരവധി വാർത്താ അവതാരകരുടെ പാരമ്പര്യമുണ്ടായിരുന്നു ആകാശവാണിക്ക്. കഴിഞ്ഞ വർഷം വിരമിച്ച ഹക്കീം കൂട്ടായിയായിരുന്നു സ്ഥിരം നിയമനത്തിലുള്ള അവസാന വാർത്താ അവതാരകൻ. 1997ലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. അതിന് ശേഷം സ്ഥിരം ന്യൂസ് റീഡർമാരെ നിയമിച്ചിട്ടില്ല. കാഷ്വൽ ന്യൂസ് റീഡർമാരുടെ പാനലിലുള്ളവരും കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ട ജീവനക്കാരുമാണ് ഇപ്പോൾ വാർത്തകൾ അവതരിപ്പിക്കുന്നത്.

പാലാ രാമപുരം സ്വദേശിയായ അനിൽ ചന്ദ്രൻ പടിയിറങ്ങുമ്പോൾ 30 വർഷത്തിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിനാണ് വിരാമമാകുന്നത്. 1995 ഒക്ടോബർ 19 ന് ഡൽഹി ആകാശവാണി മലയാള വാർത്താ വിഭാഗത്തിൽ ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ ഗ്രേഡ് 3 ആയിട്ടായിരുന്നു തുടക്കം. അന്ന് പ്രശസ്ത വാർത്ത അവതാരകൻ ഗോപനായിരുന്നു വാർത്താ യൂണിറ്റിന്റെ മേധാവി. സുഷമാ, ശ്രീകുമാർ, ശ്രീദേവി തുടങ്ങിയ പ്രമുഖരായ വാർത്താ അവതാരകരോടൊപ്പം പ്രവർത്തിച്ചു. സത്യേന്ദ്രൻ, മാവേലിക്കര രാമചന്ദ്രൻ തുടങ്ങിയവർ റിട്ടയർമെന്റിന് ശേഷവും കാഷ്വൽ ന്യൂസ് റീഡർമാരായി വരുമ്പോൾ അവർക്കൊപ്പവും വാർത്തകൾ തയ്യാറാക്കാനും അവതരിപ്പിക്കാനും അനിൽ ചന്ദ്രന് അവസരം ലഭിച്ചു. 1997 മേയ് മാസത്തിലാണ് അദ്ദേഹം ഡൽഹിയിൽ നിന്ന് കോഴിക്കോട് പ്രാദേശിക വാർത്താ യൂണിറ്റിലേക്ക് സ്ഥലം മാറുന്നത്.

വാർത്താ അവതാരക പരീക്ഷ രണ്ടു തവണ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. മൂന്നാം തവണത്തെ ശ്രമത്തിലാണ് ജോലി ലഭിക്കുന്നത്. 1997 ൽ എൻ എൻ കക്കാടിന് വയലാർ അവാർഡ് സമ്മാനിച്ച വേളയിൽ സംഘടിപ്പിച്ച സംസ്ഥാനതല കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചതോടെയാണ് ആകാശവാണിയുമായുള്ള ബന്ധം തുടങ്ങുന്നത്. അന്ന് കവിത ആലപിക്കാൻ പ്രോഗ്രാം എക്സിക്യുട്ടീവായിരുന്ന ആർ ശ്രീകണ്ഠൻ നായർ (ഇപ്പോൾ 24 ന്യൂസിന്റെ ചീഫ് എഡിറ്റർ) ക്ഷണിച്ചെങ്കിലും ആലാപനം വശമില്ലാത്തതിനാൽ നിലയത്തിലെ കലാകാരനാണ് അത് അവതരിപ്പിച്ചത്. പിന്നീട് ആകാശവാണിയിൽ കവിതാവതരണവും കഥാവതരണവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ആയിരത്തി അഞ്ഞൂറിലേറെ എപ്പിസോഡുകൾ പിന്നിട്ട ജനപ്രിയ പരിപാടിയായ ‘വാർത്താ ദീപ്തി’യുടെ ഭൂരിഭാഗം എപ്പിസോഡുകളുടെയും സ്ക്രിപ്റ്റും അവതരണവും നിർവ്വഹിച്ചതും അനിൽ ചന്ദ്രൻ ആയിരുന്നു.

തൃശൂർ ശ്രീ കേരള വർമ്മ കോളജിൽ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ അനിൽ ചന്ദ്രൻ, കാക്കനാട് കേരള പ്രസ് അക്കാദമിയിൽ നിന്ന് (ഇന്നത്തെ മീഡിയ അക്കാദമി) മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മൂന്നാം റാങ്കോടെയാണ് പി ജി ഡിപ്ലോമ പാസ്സായത്. മാതൃഭൂമി ദിനപത്രത്തിലെ ഇൻ്റേൺഷിപ്പിന് ശേഷം മംഗളം ദിനപ്പത്രത്തിലും പിന്നീട് ചെന്നൈയിൽ മദർലാൻ്റ് പബ്ലിക്കേഷൻസ് തുടങ്ങാനിരുന്ന പത്രത്തിലും പ്രവർത്തിച്ചു. ഇതിനു ശേഷമാണ് ആകാശവാണിയിൽ നിയമിതനാകുന്നത്. ഇതിനിടെ, 2007 ൽ മധുര യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷൻ & ജേർണലിസത്തിൽ എം എ ബിരുദവും സ്വന്തമാക്കി.

അനിൽ ചന്ദ്രൻ ഔദ്യോഗിക ജീവിതത്തോട് വിടപറയുന്ന ഇതേ ദിവസം തന്നെയാണ് ഭാര്യ ശ്രീകലയും കാലിക്കറ്റ് സർവകലാശാലയിലെ സെക്ഷൻ ഓഫീസർ തസ്തികയിൽനിന്ന് വിരമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മകൻ അർജുൻ വൈശാഖ് എഴുത്തിന്റെ വഴിയിലാണ്. ‘ദി പ്രൊഫറ്റിക് കേഴ്സ്’ അടക്കം മൂന്ന് ഇംഗ്ലീഷ് നോവലുകൾ അർജുൻ രചിച്ചിട്ടുണ്ട്. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചാലും റേഡിയോ ശ്രോതാക്കളുടെ മനസ്സിൽ അനിൽ ചന്ദ്രൻ എന്ന വാർത്താ അവതാരകന്റെ ഗാംഭീര്യമുള്ള ശബ്ദം എന്നും നിലനിൽക്കും.

താമരശ്ശേരി ചുരത്തിൽ യാത്രാദുരിതം മൂന്നാം ദിവസത്തിലേക്ക്; ഇന്നും കുരുക്ക് രൂക്ഷമായി തുടരുന്നു

0


താമരശ്ശേരി ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂന്നാം ദിവസമായ ഇന്നും (ഞായറാഴ്ച) തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച യാത്രാദുരിതത്തിന് ഇനിയും യാതൊരു ശമനവുമില്ലെന്നാണ് ഇന്നത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രിയും ചുരമിറങ്ങാൻ എത്തിയ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അർദ്ധരാത്രി പിന്നിട്ട് പുലർച്ചെ രണ്ടു മൂന്ന് മണി വരെ ചുരത്തൽ ലക്കിടി മുതൽ ആറാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിപ്പോയ അത്യാവശ്യ യാത്രക്കാരും രോഗികളും അനുഭവിച്ച പ്രയാസങ്ങൾ വിവരിക്കാനാകാത്തതാണ്.

ഇത്രയൊക്കെയായിട്ടും ഇന്ന് ഞായറാഴ്ച രാവിലെ മുതൽ വീണ്ടും ചുരം കയറാൻ നൂറുകണക്കിന് വാഹനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ചുരത്തിലെ കയറ്റത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ വിനോദസഞ്ചാരികൾ മടങ്ങിയിറങ്ങുമ്പോൾ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത. അതിനാൽ, പൊതുജനങ്ങൾ ദയവായി സാഹചര്യം മനസ്സിലാക്കി അത്യാവശ്യമല്ലാത്ത ചുരം വഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ലെയ്ൻ അച്ചടക്കമില്ലായ്മയും, അനാവശ്യ ഓവർടേക്കിംഗും; താമരശ്ശേരി ചുരത്തെ നരകതുല്യമാക്കുന്നത് ചില ഡ്രൈവർമാരുടെ സ്വാർത്ഥത

താമരശ്ശേരി ചുരത്തിൽ മൂന്നാം ദിവസവും തുടരുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പിന്നിൽ വാഹനങ്ങളുടെ പെരുപ്പം മാത്രമല്ല, ചില ഡ്രൈവർമാരുടെ അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗ് ശൈലി കൂടിയാണെന്ന് വ്യക്തമാകുന്നു. മണിക്കൂറുകളോളം നീളുന്ന ഈ യാത്രാദുരിതത്തിന് പ്രധാന കാരണം ചെറിയ വാഹനങ്ങളും മറ്റു ചിലരുമുണ്ടാക്കുന്ന ലെയ്ൻ ട്രാഫിക് ലംഘനങ്ങളാണ്. ചുരത്തിലെ ബ്ലോക്കിൽ ക്ഷമയില്ലാതെ, ലെയ്ൻ തെറ്റിച്ച് എതിർദിശയിലൂടെ മുന്നോട്ട് കയറിപ്പോകാൻ ശ്രമിക്കുന്നതാണ് കുരുക്ക് കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

ഇത്തരത്തിൽ നിയമം തെറ്റിച്ച് ഓവർടേക്ക് ചെയ്ത് കയറുന്ന വാഹനങ്ങൾ, മുന്നിൽ മറ്റ് വലിയ വാഹനങ്ങളോ എതിർദിശയിൽ നിന്ന് വരുന്ന വണ്ടികളോ കാണുമ്പോൾ പെട്ടെന്ന് സൈഡ് കൊടുക്കാൻ കഴിയാതെ പാത പൂർണ്ണമായും അടയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു വശത്ത് നിന്ന് കയറിപ്പോകുന്ന വണ്ടികൾ ലെയ്ൻ തെറ്റിച്ച് നിൽക്കുന്നതോടെ മറുഭാഗത്ത് നിന്ന് കൃത്യമായി ഇറങ്ങിവരുന്ന വാഹനങ്ങൾക്കും പോകാൻ വഴിയില്ലാതാകുന്നു. ഇതോടെ ഇരുവശത്തുനിന്നുമുള്ള ഗതാഗതം പൂർണ്ണമായി സ്തംഭിക്കുകയും, മിനിറ്റുകൾക്കുള്ളിൽ മാറേണ്ട കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഭീകരാവസ്ഥയിലേക്ക് മാറുകയും ചെയ്യുകയാണ്.


ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന രോഗികൾക്കും അത്യാവശ്യ യാത്രക്കാർക്കും പോലും വഴി നൽകാതെയുള്ള ഈ ‘കടന്നുപിടുത്തം’ വലിയ ക്രൂരതയാണ്. ഡ്രൈവർമാർ ദയവായി മനസ്സിലാക്കുക, നിങ്ങളെടുക്കുന്ന അനാവശ്യ ധൃതിയും സ്വാർത്ഥതയും തകർക്കുന്നത് ആയിരക്കണക്കിന് മനുഷ്യരുടെ സമയവും ജീവനുമാണ്. ചുരം പോലുള്ള ഇടുങ്ങിയ റോഡുകളിൽ കൃത്യമായി ലെയ്ൻ പാലിക്കുകയും, മുന്നിലുള്ള വാഹനം നീങ്ങുന്നതിനനുസരിച്ച് മാത്രം മുന്നോട്ട് പോവുകയും ചെയ്യുക. നിങ്ങളുടെ ഒരു തെറ്റായ ഓവർടേക്കിംഗ് മതി ചുരത്തെ പൂർണ്ണമായും നിശ്ചലമാക്കാൻ. ദയവായി അച്ചടക്കത്തോടെ വണ്ടിയോടിക്കുക, മറ്റുള്ളവരുടെ യാത്രയെക്കൂടി മാനിക്കുക.

ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്ത സംഭവം; പിൻവലിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

0

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെയാണ് സസ്പെൻഷൻ പിന്‍വലിക്കാൻ നിര്‍ദേശം നൽകിയത്. ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ഭക്തര്‍ക്ക് സുഖക്ഷേത്ര ദര്‍ശനം; വരുന്നൂ, ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ

0

ഗുരുവായൂര്‍: ഗുരുവായൂരെത്തുന്ന ഭക്തര്‍ക്ക് സുഖക്ഷേത്ര ദര്‍ശനം ഒരുക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സംവിധാനം (വെര്‍ച്വല്‍ ക്യൂ ) നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ്. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ. ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം കൂടി പാലിച്ചാണ് ഈ വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.

ദേവസ്വം അക്കൗണ്ട്‌സ് വിഭാഗം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതായും അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, എം.യു. ഷിനിജ, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ എന്നിവരും ദേവസ്വം ചെയര്‍മാനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത.

തിങ്കളാഴ്ച എട്ടു ജില്ലകളിൽ മഴമുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്തെ ശക്തമായ മഴയ്ക്ക് സാധ്യത എന്ന പ്രവചനം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്

അതേസമയം സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരും. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31 അർധരാത്രി വരെയാണ് ഉണ്ടാകുക. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ വിളിച്ചു ചേർത്ത മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കാനും സമുദ്ര മത്സ്യസമ്പത്ത് വർധിപ്പിക്കാനുമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു

0

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു. നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1991-95 കാലയളവില്‍ കോഴിക്കോട് മേയറായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

കുറ്റ്യാടി സ്വദേശിയായ അഡ്വ. ശങ്കരനുശേഷം ഗ്രാമത്തില്‍നിന്ന് ചേക്കേറി നഗരപിതാവായ വ്യക്തിയാണ് ടിപി ദാസന്‍. അരിക്കുളം പഞ്ചായത്തിലെ കാരയാടില്‍നിന്നാണ് ഇദ്ദേഹം കോഴിക്കോട്ടേക്കെത്തിയത്. മേപ്പയ്യൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന ദാസന്‍, ഉള്‍നാടന്‍ ഗ്രാമീണ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നുള്ള അടിത്തറയോടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. എസ്.എസ്.എല്‍.സി.ക്കുശേഷം കായികാധ്യാപക ഡിപ്ലോമ നേടി. തുടര്‍ന്ന്, തളി ഗവ യുപി സ്‌കൂള്‍ അധ്യാപകനായി. രണ്ടുവര്‍ഷം മാത്രമേ അധ്യാപകനായി സേവനമനുഷ്ഠിച്ചുള്ളൂ. സര്‍വീസില്‍നിന്ന് പുറത്തായശേഷം സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്ന അദ്ദേഹം 1985 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി.കോര്‍പ്പറേഷന്‍ മുന്‍ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്ട്രാറുമായ ടിവി ലളിതപ്രഭയാണ് (സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗം) ഭാര്യ. മക്കള്‍: മിലി (ആര്‍ക്കിടെക്ട്, യുഎല്‍സിസി.എസ്.), മിനി (എച്ച്ആര്‍. ഓഫീസര്‍, കെല്‍ട്രോണ്‍-തിരുവനന്തപുരം), മിഥുന്‍ (എന്‍ജിനിയര്‍ യു.കെ.). മരുമക്കള്‍: ബൈജു (പ്രിന്റിങ് പ്രസ്, വെസ്റ്റ്ഹില്‍), സജീഷ് (ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍, ചലച്ചിത്ര നിരൂപകന്‍), നീതു (യു.കെ.). സംസ്‌കാരം പിന്നീട്.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കും, ഇഡി റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0

തിരുവനന്തപുരം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുന്നത് വൻ മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയെ നേരിടും, തുടച്ച് മാറ്റും. വ്യവസായങ്ങളെ ആകർഷിക്കാൻ ലാന്റ് ബാങ്ക് സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പിണറായി സർക്കാരിന്റെ നയം അല്ല നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയെ കുറിച്ച് വിശദമായി പഠിക്കുകയാണ്. പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നും  നയപരമായ തീരുമാനം കിഫ്ബിയുടെ കാര്യത്തിൽ ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേമാതരത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ ഐഡിയോളജി എല്ലാവർക്കും ഉണ്ടെന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്.

ഇഡി റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തിന് റോളില്ലെന്നായിരുന്നു ഇഡി റെയ്ഡിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി നടപടികള്‍. കേന്ദ്ര ഏജൻസികളെകുറിച്ച് ഞങ്ങള്‍ക്കും പരാതികളുണ്ട്. എല്ലായിടത്തും വെച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം. മൌനി ബാബയെന്നടക്കം വിമര്‍ശിച്ചു. പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചു. ഉചിതമായ സമയത്ത് മറുപടി പറയുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

ഇഡി റെയ്ഡിൽ പിണറായി കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ ആണ്. രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കോടതി അനുവദിച്ച കേസിൽ അന്വേഷണം തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോദി-വിഡി ഡീലാണ് റെയ്ഡെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. താൻ പറഞ്ഞത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ വാക്കുകള്‍. 12 ഇടങ്ങളിൽ റെയ്ഡ് നടത്താൻ താൻ മോദിയോട് നിര്‍ദേശിച്ചു.  മോദി അപ്പോള്‍ തന്നെ ഫോണെടുത്ത് വിളിച്ച് റെയ്ഡിന് നിര്‍ദേശം നൽകി. സതീശൻ ആദ്യമായൊരു കാര്യം പറഞ്ഞതല്ലേയെന്ന് മോദി കരുതി. ഇതാണ് മുൻമന്ത്രിമാരുള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുന്ന താൻ കരയണോ ചിരിക്കണോ എന്നും മുഖ്യമന്ത്രി വിഡി സതീശൻ പരിഹസിച്ചു.