spot_img
Monday, June 15, 2026
Home Blog Page 32

കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0

കോഴിക്കോട്: പേരാമ്പ്രയിൽ കാർ കത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. രജിലാലാണ് മരിച്ചത്. രജിലാലിന്റെ ഭാര്യ സോന നേരത്തെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിത് ലാൽ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവരുടേയും മരണക്കിൽ ദുരൂഹത തുടരുകയാണ്.മെയ് 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചത്. രജിലാലും ഭാര്യ സോനയും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ഗർഭിണിയായിരുന്ന സോന കാറിനുള്ളിൽ തന്നെ വെന്തുമരിക്കുകയായിരുന്നു. തീപടർന്ന ഉടൻ പുറത്തിറങ്ങിയ രജിലാൽ സമീപത്തെ തോട്ടിലിറങ്ങിയാണ് തീയണച്ചത്. പിന്നീട് സോനയുടെ ബന്ധുക്കളടക്കം ദുരൂഹത ആരോപിച്ചിച്ച് രംഗത്തുവന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപടർന്നത് കാറിന്റെ പുറകിൽ നിന്നാണെന്നും പെട്രോൾ ടാങ്കിൽ നിന്നല്ല തീപടർന്നതെന്നും മനസ്സിലായത്.

അതിനിടെ പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രജി ലാലും മരിച്ചത്.

‘സംസ്ഥാനത്ത് പവർ കട്ടില്ല; പവർ ഫെയിലിയർ ഉണ്ട്’; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0

കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പവർ ഫെയിലിയർ ഉണ്ടെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസം കൂടി പ്രയാസം ഉണ്ടാകും.ജനങ്ങൾ സഹകരിക്കണം. പരിഹരിക്കാനുള്ള ശ്രമം തുടരുന്നു എന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനുള്ള ഫോളോപ്പ് ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പ്രഖ്യാപനങ്ങൾ നടപ്പാക്കണമെന്നതാണ് ആഗ്രഹം. കൊല്ലത്ത് നിലച്ചുപോയ പദ്ധതികളിൽ റിവ്യു നടത്തും. മെഡിക്കൽ കോളജുകളിലെ അവസ്ഥ തനിക്ക് ബോധ്യം ഉണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധ്യപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളോട് സീറോ ടോളറൻസ് ആയിരിക്കും സർക്കാർ നിലപാട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകുന്നു. അംഗനവാടി ജീവനക്കാർ തന്നെ വന്ന് കണ്ടു. ബിരിയാണി കൊടുക്കാനാണ് ലഭിച്ചിരുന്ന നിർദേശം എന്ന് പറഞ്ഞു. പക്ഷെ അത് കൊടുക്കാൻ നിർവാഹം ഇല്ലെന്ന് ആണ്‌ ജീവനക്കാർ പറഞ്ഞത്, അത് പരിശോധിക്കും. അംഗനവാടികളുടെ നിലവാരം വർധിപ്പിക്കും. കെട്ടിടങ്ങളുടെ അവസ്ഥ ഉൾപ്പടെ പരിശോധിക്കാൻ സമിതിയെ വയ്ക്കും. ക്ഷീര മേഖല പ്രതിസന്ധിയിൽ ആണ്‌. മുൻ സർക്കാർ അംഗീകരിച്ച പാൽ വില വർധന ഈ സർക്കാർ ചെയ്തു എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ഇനിയും വില വർധന അല്ലാതെ നൂതന മാർഗങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുമെന്നും അവർ കൂട്ടിചേർത്തു.

ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26 ന്

0

തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലം മെയ് 26 ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് മന്ത്രി എൻ.ഷംസുദീനാണ് ഫലം പ്രഖ്യാപിക്കുക. ഈ 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.Kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങുന്നു; മുന്നൊരുക്കങ്ങൾ വിലയിരുത്തി.സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്നുപ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പുതിയ അധ്യയനവർഷം ഏറ്റവും മികച്ച രീതിയിൽ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേർത്ത് നിർദ്ദേശങ്ങൾ നൽകി. സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.പ്രധാന തീരുമാനങ്ങളും വിലയിരുത്തലുകളും:സ്കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ: ജൂൺ 1-ന് തന്നെ സ്കൂളുകൾ തുറക്കും. കുട്ടികളെ സ്വീകരിക്കാൻ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കും.ശുചിത്വവും സുരക്ഷയും: സ്കൂളും പരിസരവും പൂർണ്ണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിടിഎയുടെയും സഹകരണത്തോടെ അടിയന്തര നടപടികൾ സ്വീകരിക്കും.പാഠപുസ്തക വിതരണം: ഒന്നാം ഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം തന്നെ 80 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പുസ്തകങ്ങൾ മെയ് 31-നകം കുട്ടികളിലേക്ക് എത്തിക്കാൻ നിർദ്ദേശം നൽകി.ലഹരി വിരുദ്ധ ക്യാമ്പയിൻ: വിദ്യാലയ പരിസരങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും കൈകോർത്ത് ഈ അധ്യയനവർഷവും നമുക്ക് വൻ വിജയമാക്കാം. എല്ലാ കുട്ടികൾക്കും മുൻകൂട്ടി ഹൃദ്യം നിറഞ്ഞ ആശംസകൾ നേരുന്നു!

12 കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; വിഷു ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. vb 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിനാണ് ബംപര്‍ സമ്മാനം. ഡി അനില്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ബംപര്‍ ലഭിച്ചത്.

va 616453, vb 327020, vc 348224, vd 252972, ve 649598, vg 367998 എന്നി നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടിവീതം ആറു സീരീസുകള്‍ക്കാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാര്‍ വിറ്റഴിച്ചു. ഇത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 42,87,350 വിഷു ബംപര്‍ ടിക്കറ്റുകള്‍ ആണ് വിറ്റത്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന. 11,58,480 എണ്ണം. തൃശൂര്‍ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയര്‍ന്ന വില്‍പ്പനകള്‍.

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി

0

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു. കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട് ഓടിയത്.

2 കിലോമീറ്ററോളം ദൂരം ഇടവഴിയില്‍ കൂടി ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു. ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ ആണ് കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയത്ത് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.ഏഴ് വാഹനങ്ങള്‍ ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശമുണ്ടാക്കി, നിര്‍മ്മാണത്തിലുള്ള ഒരു വീടിന്റെ മതിലും തകര്‍ത്തു. പിന്നീട് രണ്ട് വീടുകള്‍ക്കിടയില്‍ ആന കുടുങ്ങി, ആനയുടെ നീളത്തുടല്‍ ഉടക്കിയത് കാരണം മുന്‍പോട്ട് നീങ്ങാനാവത്ത അവസ്ഥയിലായി. തുടര്‍ന്ന് ആനയെ തളച്ചു. വീടിന് പുറകിലുള്ള തോട്ടത്തിലാണ് ആനയെ തളച്ചിരിക്കുന്നത്. ആനയുടെ മസ്തകത്തിലും ചെവിയിലും മറ്റും നല്ല മുറിവുണ്ടായിട്ടുണ്ട്.

ഇന്ധനവില വീണ്ടും കൂട്ടി; 10 ദിവസത്തിനിടെ മൂന്നാമത്തെ വർധന

0

ന്യൂഡൽഹി∙ രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91.58 രൂപയിൽ നിന്ന് 92.49 രൂപയിലെത്തി. പത്തുദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ ഇതുവരെ കൂടി.

ഇന്ത്യയിൽ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വർധന. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതിനെത്തുടർന്നാണ് ഇന്ധനവില ഉയർത്തിയത്

ജീവനക്കാർ തമ്മിൽ തർക്കം; പിന്നിലേക്ക് ഓടിച്ച് ബസിൽ ഇടിപ്പിച്ചു,

0

കോഴിക്കോട് : സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കാൻ ശ്രമം. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതായും കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ ചുമതല വഹിക്കുന്ന ജെബി ഐ ചെറിയാൻ പറഞ്ഞു. ഇതുവരെ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുനിരത്ത് ഗുണ്ടായിസം നടത്തേണ്ട ഇടമല്ല. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

മെഡിക്കൽ കോളജ് റൂട്ടിലാണ് രണ്ട് ബസുകളിലെ ജീവനക്കാർ തമ്മിൽ തർക്കമുണ്ടായത്. മുക്കം–കോഴിക്കോട് റൂട്ടിൽ ഓടുന്ന വടക്കേടൻ എന്ന ബസും സിറ്റി റൂട്ടിൽ സർവീസ് നടത്തുന്ന ഹസ്ബി എന്ന ബസിലെ ജീവനക്കാരും തമ്മിലാണ് സമയക്രമം സംബന്ധിച്ച് തർക്കം ഉണ്ടായത്. സ്റ്റോപ്പിൽ നിർത്തിയിട്ട ബസിനു മുന്നിൽ തടസ്സമുണ്ടാക്കി നിർത്തിയ ബസ് തർക്കത്തിനു പിന്നാലെ റിവേഴ്സ് ഗിയറിട്ട് പിന്നിലേക്ക് ഓടിച്ച് മറ്റേ ബസിൽ ഇടിക്കുകയായിരുന്നു. ഇത് സംഭവിക്കുമ്പോൾ രണ്ടു ബസിലും യാത്രക്കാർ ഉണ്ടായിരുന്നുവെന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. ഇടിച്ച ബസ് നിർത്താതെ മുന്നോട്ടു പോകുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്

ബസുകളിൽ യാത്രക്കാരും നിരത്തിൽ ഇരുചക്രവാഹനങ്ങളും കാൽനടക്കാരും ഉള്ളപ്പോഴാണ് ബസ് ജീവനക്കാർ തമ്മിൽ തർക്കവും തുടർന്ന് ബസിൽ ഇടിപ്പിച്ച് രോഷം തീർക്കുന്ന നിലപാടും ഉണ്ടാകുന്നത്. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തിനിടെ ഒരു ബൈക്കുകാരൻ പെട്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

0

കൊച്ചി :സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത് 50,000 മുതൽ 1 ലക്ഷം വരെ രൂപ. മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്കു യുവതികളെ കടത്തി ലൈംഗികത്തൊഴിലിനു നിർബന്ധിതരാക്കി പണം സമ്പാദിച്ച കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേസിലെ പ്രധാന പ്രതികളായ സിന്ധു, അലീന, മഞ്ജിമ എന്നിവർക്കു പുറമെ തിരുവനന്തപുരം ചാരുംമൂട് സ്വദേശി ബിലാൽ എന്ന ശ്രീകുമാറിനെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ദുബായിലേക്കു കൊണ്ടുപോകാൻ സാധിക്കുന്ന യുവതികളെ മഞ്ജിമയും അലീനയും അടക്കമുള്ളവർ കണ്ടെത്തുമ്പോൾ, ബിലാലും സിന്ധുവുമാണ് ഇവരെ അവിടെ എത്തിക്കുന്നതും സെക്സ് റാക്കറ്റിനു കൈമാറുന്നതും. ഇതിന് ഇവർക്കു കിട്ടിയിരുന്നത് 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സ്ഥിരീകരിച്ചു. രാജ്യാന്തര സെക്സ് റാക്കറ്റിന്റെ ഭാഗമാണ് പിടിയിലായവരെല്ലാം. ബിലാൽ ഏറെക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. സിന്ധുവിനെ സംഘത്തിലേക്കു കൊണ്ടുവന്നത് ബിലാൽ ആണെന്നാണ് വിവരം. പിന്നീട്, സിന്ധു നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മറവിൽ‍ യുവതികളെ കടത്തുകയായിരുന്നു.

പരാതിക്കാരിയായ ആലുവ സ്വദേശിനിയുടെ വീട്ടിലെത്തി, ദുബായിലെ ജോലി അവസരങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തിയത് ബിലാലാണ്. ഇവരിൽനിന്ന് 4.70 ലക്ഷത്തോളം രൂപ വാങ്ങിയാണ് സിന്ധു ഫെബ്രുവരി ആദ്യം യുവതിെയ ദുബായിൽ എത്തിച്ചതും പിന്നീട് കൂട്ടബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കിയതും. ഇതിന്റെ ചിത്രങ്ങൾ യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വിസിറ്റിങ് വീസയുടെ കാലാവധി കഴിഞ്ഞപ്പോൾ നാട്ടിലെത്തിയ യുവതി പരാതി നൽകുകയായിരുന്നു. അലീന അടക്കമുള്ളവർ യുവതിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തു വന്നിരുന്നു. അലീനയുടെ പങ്കാളിയായ ഔറംഗസേബ് എന്ന ഗുണ്ടയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ ഗുണ്ടാപ്രവർത്തനം നടത്തുന്ന ഔറംഗസേബും സിന്ധുവുമായി പണമിടപാടുകൾ ഉണ്ടായിരുന്നെന്ന് പൊലീസ് സിന്ധുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. സിന്ധുവിന് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ദുബായിലെത്തിക്കുന്ന യുവതികളുടെ ചിത്രങ്ങൾ കാണിച്ച് സിന്ധു വിലപേശുന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു. അറസ്റ്റിലായവർ ഇത്തരത്തിൽ ഇടപാടുകാരുമായി വിലപേശുന്ന ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്. ബിലാലിന്റെ ഫോണിൽനിന്ന് ഒട്ടേറെ യുവതികളുടെ ചിത്രങ്ങളും ഇവ പല ടെലഗ്രാം ഗ്രൂപ്പുകളിലും പങ്കുവച്ചതായും പൊലീസ് കണ്ടെത്തി. മലയാളികൾ അടക്കമുള്ളവരാണ് യുവതികൾക്കായി വിലപേശുന്നത്. മോഡലിങ്, സിനിമ, സീരിയൽ, ബ്യുട്ടീഷ്യൻ മേഖലകളിൽ പ്രവർത്തിക്കുന്നവരെയും അവിടെ എത്തിപ്പെടാൻ ശ്രമിക്കുന്നവരെയുമാണ് ബിലാൽ കുടുക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ പല പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നതും. ദുബായിൽ ഒളിവിൽ കഴിയുന്ന രണ്ടാം പ്രതി ഷംല, അഞ്ചാം പ്രതി റഹ്മത്ത് എന്നിവരെ നാട്ടിലെത്തിക്കാനും അന്വേഷണ സംഘം ശ്രമം തുടങ്ങി.

സഭാനാഥനായി തിരുവഞ്ചൂർ ; 16-ാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 101 പേരുടെ പിന്തുണയോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിച്ചത്. എൽഡിഎഫിന് വേണ്ടി കുന്നംകുളം എംഎൽഎ എ.സി മൊയ്തീനും ബിജെപിക്ക് വേണ്ടി ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറും മത്സരിച്ചിരുന്നു. എ.സി മൊയ്തീന് 35 വോട്ടും ബി.ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു.ഈ മാസം 29നാണ് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം. ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. നിലവിൽ നിയമസഭാ സെക്രട്ടറിയേറ്റ് ഇറക്കിയ കലണ്ടറിൽ ബജറ്റ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഘടനാരംഗത്തെയും പാർലമെൻററി രംഗത്തെയും അനുഭവ സമ്പത്താണ് തിരുവഞ്ചൂരിന്റെ കരുത്ത്. ആദ്യ തെരഞ്ഞെടുപ്പിൽപരാജയപ്പെട്ടെങ്കിലും പിന്നീട് തുടർച്ചയായി എട്ടുതവണയാണ് തിരുവഞ്ചൂർ എംഎൽഎ ആയത്.സൗമ്യമുഖമാണെങ്കിലും രാഷ്ട്രീയ നിലപാടുകളിൽ കർക്കശക്കാരനായ നേതാവ്. ബാലജനസഖ്യത്തിലൂടെയാണ് തിരുവഞ്ചൂരിന്റെ പൊതുരംഗത്തേക്കുള്ള പ്രവേശനം. 1967ൽ കെഎസ്‌യു പാനലിൽ കോട്ടയം ബസേലിയസ് കോളേജ് ചെയർമാനായി. കെഎസ്‌യു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവും വഹിച്ചു. 84ൽ കെപിസിസി ജനറൽ സെക്രട്ടറിയായി.

കോട്ടയത്ത് 1987ൽ ആദ്യ തെരഞ്ഞെടുപ്പിൽ ടി.കെ രാമകൃഷ്ണനോടാണ് തോറ്റത്. പിന്നീട് 91 മുതൽ 2006 വരെ തുടർച്ചയായി എട്ട് ജയങ്ങൾ. 1991 96 2001 2006 വർഷങ്ങളിൽ അടൂരിൽ നിന്നും എംഎൽഎയായി. 2011 16 2021 26 വർഷങ്ങളിൽ കോട്ടയത്തെ പ്രതിനിധീകരിച്ചും നിയമസഭാംഗമായി. 2004 മന്ത്രിയായി ജലവിഭവം, പാർലമെന്‍ററി കാര്യം, വനം, ആരോഗ്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ റവന്യൂ വനം വകുപ്പ് മന്ത്രിയായി . ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി.പി പ്രതികളുടെ അറസ്റ്റും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ടെനി ജോപ്പന്റെ അറസ്റ്റും തിരുവഞ്ചൂരിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തി. അനുഭവസമ്പത്തിന്റെ കരുത്തിലാണ് തിരുവഞ്ചൂർ സ്പീക്കർ പദവിയിലെത്തുന്നത്. റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥ ലളിതാംബികയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്

0

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സ്‌പീക്കർ തെരഞ്ഞെടുപ്പിൽ മുന്ന 3 മൂന്നു സ്ഥാനാർഥികൾ മത്സരിക്കുന്നു. 16-ാം കേരള നിയമസഭയിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ കൂടാതെ ബിജെപി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്. ഇന്നു നടക്കുന്ന സ്‌പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർ ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിനുവേണ്ടി എ.സി. മൊയ്തീനും ബിജെപിക്കായി ബി.ബി. ഗോപകുമാ റുമാണ് സ്ഥാനാർഥികൾ.140 അംഗ കേരള നിയമസഭയിൽ യുഡി എഫിന് ഇത്തവണ സ്വതന്ത്രർ ഉൾപ്പെടെ 102 അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണി ക്ക് 35 പേരും ബിജെപിക്ക് മൂന്നു നിയമസ ഭാംഗങ്ങളുമുണ്ട്.

ഇതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്‌പീക്കർ സ്ഥാനത്തേക്ക് എത്തുമെന്നതിൽ തർക്കമില്ല. പ്രോടെം സ്പീക്കർ ജി. സുധാകരൻ്റെ നേതൃത്വത്തിലാണ് നിയമസഭയിൽ ഇന്നു രാവിലെ ഒൻപതു മുതൽ സ്പ‌ീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുക.മൂന്നു പേരുടെയും പേര് പ്രിന്റ് ചെയ്ത രഹസ്യബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യേണ്ട പേരിനു മുന്നിൽ ഗുണനചിഹ്നം രേഖപ്പെടുത്തി മടക്കിയാണ് സ്പ‌ീക്കറുടെ ഇരുവശ ത്തുമായി ക്രമീകരിക്കുന്ന ബാലറ്റ് ബോക്സിൽ ഇടേണ്ടത്. തുടർന്ന് പ്രോടെം സ്പ‌ീക്കറുടെ നേതൃത്വത്തിൽ വോട്ടെണ്ണി സ്പീക്കറെ പ്രഖ്യാപിക്കും. പിന്നീട് ഇദ്ദേഹത്തെ സ്പ‌ീക്കറുടെ പോഡിയത്തിൽ അവരോധിച്ച ശേഷം കക്ഷി നേതാക്കളുടെ അനുമോദന പ്രസംഗവുമുണ്ടാകും.