spot_img
Wednesday, July 8, 2026
Home Blog Page 337

ഒഴുകൂരിൽ സ്‌കൂൾ വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും അധ്യാപികയ്ക്കും കുട്ടികൾക്കും പരിക്ക്

0

മലപ്പുറം:മൊറയൂർ ഒഴുകൂർ കുന്നക്കാടിൽ സ്‌കൂൾ വാൻ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്കും അധ്യാപികയ്ക്കും പരിക്കേറ്റു. കുറച്ച് കുട്ടികൾക്ക് നിസാര പരിക്കുണ്ട്. റോഡിൽ നിന്ന് സൈഡിലേക്ക് താഴ്ചയിലേക്ക് ആണ് വാൻ മറിഞ്ഞത്.ഇന്നു രാവിലെ 9 മണിയോടെയായിരുന്നു അപകടം. മുസ്ല്യാരങ്ങാടി കുമ്പളപ്പറമ്പ് എബിസി സ്‌കൂളിന്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികളുമായി സ്കൂളിലേക്കു പോകുമ്പോൾ ആണ് അപകടം ഉണ്ടായത്.നിസ്സാര പരുക്കുകളോടെ ഡ്രൈവറെയും അധ്യാപികയെയും 11 കുട്ടികളെയും കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.

ജീവനെടുത്ത് മഴ: ഇന്ന് മാത്രം 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്; വീടുകൾ തകര്‍ന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും മരം വീണും മറ്റും നിരവധി വീടുകളാണ് തകര്‍ന്നത്. മലപ്പുറത്ത് മാത്രം 35 വീടുകൾക്ക് നാശമുണ്ടായി. ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലംഗ സംഘത്തെ അതിസാഹസികമായി ഫയര്‍ ഫോഴ്സ് രക്ഷിച്ചു. അതിനിടെ നാളെയും കനത്ത മഴ പെയ്യുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

ഒമാനിലുണ്ടായ വെടിവെപ്പിൽ മരണം അഞ്ചായി; കൊല്ലപ്പെട്ടവരിൽ പൊലീസുകാരനും, 3 അക്രമികളെയും വധിച്ചെന്ന് പൊലീസ്

0

മസ്കത്ത്: ഒമാനിലുണ്ടായ വെടിവെപ്പിൽ മരണം അഞ്ചായി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, മൂന്ന് അക്രമികളേയും വധിച്ചതായാണ് വിവരം. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. അതേസമയം, നടപടികളെല്ലാം പൂർത്തിയായെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യത:കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്.

0

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (16-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

റെഡ് അലർട്ട്

16-07-2024: കോഴിക്കോട്, കണ്ണൂർ

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

16-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ്

17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

18-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

19-07-2024: കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

16-07-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

18-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്

19-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

20-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
  • റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
  • വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.
പുറപ്പെടുവിച്ച സമയം – 01.00 PM, 16-07-2024

മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിച്ച് കേന്ദ്ര സർക്കാർ; കേരളം പരിഗണനയിൽ

0

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിച്ച് കേന്ദ്ര സർക്കാർ. പൈലറ്റ് പദ്ധതി കേരളം, തമിഴ്‌നാട്, ഡൽഹി,ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്. ബിയർ വൈൻ എന്നിവ ഓൺലൈൻ ആപ്പുകൾ വഴി വീട്ടിലെത്തിക്കാനുള്ള ആലോചന അന്തിമഘട്ടത്തിൽ. നിലവിൽ മദ്യത്തിന് ഹോം ഡെലിവറി ഉള്ളത് ഒഡിഷയിലും പശ്ചിമ ബംഗാളിലും ആണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് ഡെലിവറി പ്‌ളാറ്റ്‌ഫോം കമ്പനികളുടെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിര്‍ണായകമാകുക.

ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു.

നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം

ഇൻഡ്യൻ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബർ 1ന്

0

ഡറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 1ന് നടക്കും.

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി പ്രവേശനസമയത്ത് അതായത് 2025 ജൂലൈ 1-ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസിൽ പഠിക്കുകയോ 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2012 ജൂലൈ 2-നും 2014 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്. മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺ നമ്പർ ഉൾപ്പെടെ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതണം.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് സെപ്റ്റംബർ 30 ന് മുൻപ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോർട്ട് സൈസ് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം.), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരം മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിദ്യാർഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ്, ആധാർ കാർഡിന്റെ 2 പകർപ്പ് (ഇരുവശവും ഉൾപ്പെടുത്തിയത്, 9.35 X 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം.

  • The qualifying examination for the Indian Military College, Daradoon will be held on December 1 at the Office of the Commissioner of Examinations, Poojapura, Thiruvananthapuram.
  • Both boys and girls can apply for the exam. Candidate must be studying 7th standard or passed 7th standard in any recognized school at the time of admission i.e. 1st July 2025. Candidates should be born between 2nd July 2012 and 1st January 2014.
  • Apply to Rashtriya Indian Military College to get Entrance Exam Application Form and Previous Years Question Papers. Instructions for online payment are available at www.rimc.gov.in. Address should be clearly written in English capital letters including pin code and phone number.
  • Applicants from Kerala and Lakshadweep should complete the prescribed application form received from Rashtriya Indian Military College and submit it to Secretary, Parikhesh Bhavan, Poojapura, Thiruvananthapuram – 12 before 30th September. Specific application form (2 copies) received from Rashtriya Indian Military College, Dehradun, 2 passport size photographs (must be enclosed in one envelope), 2 attested copies of birth certificate, proof of permanent address, Principal of the school where the student is currently studying with photo attestation of the prescribed application form Attested certificate stating date of birth and class studied, 2 copies of caste proof certificate for Scheduled Castes/Scheduled Tribes, 2 copies of Aadhaar Card (both sides included, 9.35 X 4.25 inch size postage cover with admission ticket stamped Rs. 42 with address on it) should be submitted along with the application.

സ്‌മാര്‍ട്ട്‌ഫോണ്‍ വിപണി കുതിക്കുന്നു,വില്‍പനയില്‍ സ്‌മാര്‍ട്ട് ഏത് കമ്പനി..?

0

സ്മാർട്ട്ഫോൺ വിപണിയിൽ വൻ നേട്ടമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ ഏറ്റവും കൂടിയ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് കൗണ്ടർ പോയിന്‍റ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുണ്ടായ രണ്ടക്ക വളർച്ച ആഗോള വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 

ഒന്നാം പാദത്തിൽ പട്ടികയിൽ മുന്നിലുണ്ടായിരുന്ന അതെ ബ്രാൻഡുകൾ തന്നെയാണ് ഇത്തവണയും മുന്നിലുള്ളത്. സാംസങ്ങാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. 20 ശതമാനമാണ് സാംസങ്ങിന്‍റെ വിപണിവിഹിതം. ആപ്പിളാണ് 16 ശതമാനവുമായി രണ്ടാമതുള്ളത്. മൂന്നാം സ്ഥാനത്ത് ഷാവോമിയും നാലാമത് വിവോയും അഞ്ചാമത് ഓപ്പോയും നില്‍ക്കുന്നു. സാംസങ്ങിന് ഒന്നാം പാദത്തേക്കാൾ അഞ്ച് ശതമാനത്തിന്‍റെ വർധനവുണ്ടായിട്ടുണ്ട് എങ്കിൽ ആപ്പിളിന്‍റെ വിപണിവിഹിതത്തിൽ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടായി. അതേസമയം രണ്ട് കമ്പനികളും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നിലനിർത്തി. 

ഷാവോമിയുടെ വിപണിവിഹിതത്തിൽ 22 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. വിവോ ഒമ്പത് ശതമാനവും നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇങ്ങനെ ആകെ 2024ൽ നാല് ശതമാനത്തിന്‍റെ വർധനവാണ് സ്മാർട്ട്ഫോൺ വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓണർ, മോട്ടോറോള, ട്രാൻഷൻ ഗ്രൂപ്പ് ബ്രാന്‍റുകൾ എന്നിവയെല്ലാം സ്മാർട്ട്ഫോൺ വിപണിയിൽ വൻ നഷ്ടം രേഖപ്പെടുത്തിയ ബ്രാൻഡുകളിൽപ്പെടുന്നവയാണ്. ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണ് 2023ൽ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. വരുന്ന മാസങ്ങളിലും നിലവിലെ വളർച്ച നിലനിൽക്കുമെന്നും സൂചനകളുണ്ട്

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

0

തിരുവനന്തപുരം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഒടുവിൽ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. 

18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം,  പൊതുമരാമത്ത്, തൊഴിൽ,  ഭക്ഷ്യം,  കായികം -റെയിൽവേ,  ആരോഗ്യം,  ജലവിഭവം വകുപ്പ്  മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. 

തമ്പാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ആമഴയിഴഞ്ചാൻ കനാലിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയായ ജോയിയെ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം ഇന്നലെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടൊപ്പമുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടികൾ ആരംഭിക്കുന്നത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 

രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കം ഇറങ്ങി തെരച്ചിൽ നടത്തിയത്. എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  

താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി.

0

താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിടുകയായിരുന്നു. ഇന്ന് രാത്രി 8.45 ഓടെ ആണ് ഹർഷാദ് ഉപ്പയുടെ ഫോണിലേക്ക് വിളിച്ചത്. വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് ഉപ്പയെ ഹര്‍ഷാദ് ഫോണിലൂടെ അറിയിക്കുകയായിരുന്നു. കയ്യിൽ ഫോൺ ഉണ്ടായിരുന്നില്ല.

സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങിയാണ് ഹര്‍ഷാദ് വിളിച്ചതെന്നും പിന്നാലെ അടിവാരത്തേക്ക് ബസിൽ യാത്ര തിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹര്‍ഷാദ് വിളിച്ച വിവരം ബന്ധുക്കൾ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ഷാദിനെ കൂട്ടാനായി താമരശ്ശേരി പൊലീസ് അടിവാരത്തേക്ക് പോയി. രാത്രി പത്തേകാലോടെ ഹര്‍ഷാദിനെ താമരശ്ശേരിയിലെത്തിച്ചു.ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. താമരശ്ശേരി ഡിവൈഎസ്‍പി പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയവര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. താമരശ്ശേരി, കാക്കൂര്‍, കൊടുവള്ളി, മുക്കം എന്നീ സ്റ്റേഷനുകളിലെ സിഐമാരും 11 പൊലീസുകാരും അന്വേഷണ സംഘത്തിലുണ്ട്

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് അതിതീവ്ര മഴ

0

സംസ്ഥാനത്ത് അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങൾ ഉണ്ടായി. ആലപ്പുഴയില്‍ മരം വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.വിശദ വിവരങ്ങൾ ഇങ്ങനെശക്തിയായി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതയ്ക്കുന്നത്. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിൽ മരം വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂരിൽ പടിഞ്ഞാറപുരയിലും പുതിയങ്ങാടി ബീച്ച് റോഡിലും വീടുകള്‍ തകര്‍ന്നു. കാസര്‍കോട് കരിന്തളത്തും സമാന സംഭവവുണ്ടായി. വീട് തകര്‍ന്ന് കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്‍റെ ഭാര്യ കെ വി തമ്പായിക്ക് പരിക്കേറ്റു. ചിറ്റാരിപ്പറമ്പ് പതിനാലാം മൈലിൽ മരം കടപുഴകി.വയനാട് മുട്ടിൽ – മേപ്പാടി റോഡിൽ മരം റോഡിലേക്ക് ചാഞ്ഞു. കൊച്ചി നഗരത്തിൽ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കിൽ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് പുലർച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ റോഡാണിത്. മലപ്പുറം അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ മാലാപറമ്പിൽ ആൽമരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകർന്നു. പാലക്കാട് പാലക്കയം ചെറുപഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണാർക്കാട് സ്വദേശി വിജയിനെയാണ് ഇന്നലെ വൈകീട്ടാണ് പുഴയിൽ കാണാതായത്. തൃത്താല പടിഞ്ഞാറങ്ങാടിയിൽ റോഡിലേക്ക് മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളില്‍ മരം വീണു. വിദ്യാര്‍ഥികള്‍ എത്തുന്നതിനു മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി