spot_img
Thursday, July 2, 2026
Home Blog Page 428

ഫാസ്ടാഗ് ഓണ്‍ലൈനായി എങ്ങനെ വാങ്ങാം

നേരത്തെ ലിങ്ക് ചെയ്ത പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ നിരക്കുകള്‍ എളുപ്പത്തില്‍ അടയ്ക്കുന്നതിന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍(ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിച്ചിരിക്കുന്ന ഈ ഉപകരണം എല്ലാ ടോള്‍ ബൂത്തുകളിലും വളരെ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നു. ഇതിലൂടെ പണരൂപത്തിൽ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കാന്‍ കഴിയും. ദേശീയപാതകളില്‍ കൂടി പ്രയാസങ്ങളേതുമില്ലാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് ഫാസ്ടാഗ് എന്ന് ദേശീയ പാതാ അതോറിറ്റിയുടെ(എന്‍എച്ച്എഐ) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടോള്‍ കളക്ഷന്‍ വിഭാഗമായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി(ഐഎച്ച്എംസിഎല്‍) വിശേഷിപ്പിക്കുന്നു.

ഒരു തവണ എടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇത് സജീവമായിരിക്കും. ഉപയോഗത്തിന് അനുസരിച്ച് അത് ടോപ് അപ് ചെയ്തുകൊടുത്താല്‍ മാത്രം മതി. ഫാസ്ടാഗ് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുള്ള 30 ബാങ്കുകളുടെ പട്ടികയില്‍ നിന്ന് ദേശീയ പാത അതോറിറ്റി അടുത്തിടെ പേടിം പേമെന്റ്‌സ് ബാങ്ക് ലിമിറ്റഡിനെ ഒഴിവാക്കിയിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു ഇത്.

ഏതൊക്കെ ബാങ്കുകളാണ് ഫാസ്ടാഗ് സേവനം നല്‍കുന്നത്?

എയര്‍ടെല്‍ പേമെന്റ് ബാങ്ക്, അലഹബാദ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, കോസ്‌മോസ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഫിനോ പെയ്‌മെന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎപ്‌സി ഫസ്റ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെആന്‍ഡ് കെ ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നാഗ്പൂര്‍ നാഗരിക് സഹകാരി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സരസ്വത് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃശ്ശൂര്‍ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് എന്നിവയിലെല്ലാം ഫാസ്ടാഗുകള്‍ ലഭ്യമാണ്.

ഫാസ്ടാഗ് എങ്ങനെ വാങ്ങാം?

ടോള്‍ പ്ലാസകളിലെ പോയിന്റ് ഓഫ് സെയില്‍(പിഒഎസ്), എന്‍ഇടിസി അംഗമായ ബാങ്കുകളുടെ പിഒഎസ് ഔട്ട്‌ലെറ്റുകള്‍, മറ്റ് വിതരണ ഏജന്റുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവടങ്ങളില്‍ നിന്ന് ഫാസ്ടാഗുകള്‍ വാങ്ങാന്‍ കഴിയുമെന്ന് ദേശീയപാതാ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

നേരത്തെ രജിസ്റ്റര്‍ ചെയ്ത ബാങ്കിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ഫാസ്ടാഗ് വാങ്ങാവുന്നതാണ്.

സ്റ്റെപ് 1

ബാങ്കിന്റെ വെബ്‌സൈറ്റിലെ ഗെറ്റ് ഫാസ്ടാഗ് അല്ലെങ്കില്‍ അപ്ലൈ ഫോര്‍ ഫാസ്ടാക് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 2

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കിയശേഷം അതില്‍ ലഭ്യമാകുന്ന ഒടിപി നമ്പര്‍ രേഖപ്പെടുത്തുക

സ്റ്റെപ് 3

നിങ്ങളുടെ മുഴുവന്‍ പേര്, ഇമെയില്‍ ഐഡി, നിലവിലെ മേല്‍വിലാസം, വാഹനത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അത് വാഹനം, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയെല്ലാം നല്‍കുക. ഇതിന് പുറമെ വാഹനത്തിന്റെ സ്‌കാന്‍ ചെയ്‌തെടുത്ത ആര്‍സിയുടെ കോപ്പിയും നല്‍കണം.

സ്റ്റെപ് 4
ആവശ്യമായ ഫീസ് അടയ്ക്കുന്നതിനുള്ള ഘട്ടമാണ് അടുത്തത്. ഇത് പൂര്‍ത്തിയായതിന് ശേഷം ഫാസ്ടാഗ് രസീതിയും പണമടച്ചതിന്റെ രസീതിയും കൈപ്പറ്റാവുന്നതാണ്.

ഇത് കൂടാതെ https://nhai.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്.

ഉയർന്ന ചൂട്, ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു: മന്ത്രി വീണാ ജോർജ്

0

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം.

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ട്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും വേണം.

സൂര്യാഘാതം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

രോഗ ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം (103 ഡിഗ്രി ഫാരൻഹീറ്റ്), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടൻ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം

സൂര്യാഘാതത്തേക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

രോഗ ലക്ഷണങ്ങൾ

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത   സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.

· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

· ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക.

· ഫലങ്ങളും സാലഡുകളും കഴിക്കുക.

· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക. 

പ്രത്യേക ശ്രദ്ധ വേണ്ടവർ

· മുതിർന്ന പൗരൻമാർ (65 വയസിന് മുകളിൽ), ഗർഭിണികൾ, കുഞ്ഞുങ്ങൾ (4 വയസിന് താഴെയുള്ളവർ), ഗുരുതരമായ രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാർഗങ്ങൾ

· വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

· യാത്രകൾ വേണ്ടി വരുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കയ്യിൽ കരുതുക.

· നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങളായ മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.

· വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

· കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. കുട്ടികൾക്ക് ജല ലഭ്യത ഉറപ്പുവരുത്തുക.

· കുട്ടികളെയും വളർത്ത് മൃഗങ്ങളെയും വെയിലത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തരുത്.

· ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

· കാറ്റ് കയറി ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട/തൊപ്പി എന്നിവ ഉപയോഗിക്കുക.

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി ആരംഭിക്കും: ഉത്തരവ് പുറത്തിറക്കി

0

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കും. നിലവില്‍, 40 പുതിയ ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. ഇതോടെ, എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനമാണ് സർക്കാർ നിറവേറ്റിയതെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, നാഷണല്‍ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികള്‍ ആരംഭിക്കുന്നത്. പുതുതായി വരാനിരിക്കുന്ന 40 ഡിസ്പെൻസറികള്‍ 35 പഞ്ചായത്തുകളിലും, 5 മുൻസിപ്പാലിറ്റികളിലുമാണ് നിർമ്മിക്കുക.

പുതുതായി മലപ്പുറം ജില്ലയിലെ മുതുവല്ലൂർ, പെരുവള്ളൂർ, വേങ്ങര, പൊൻമുണ്ടം, വെട്ടത്തൂർ, മേലാറ്റൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, കണ്ണമംഗലം, മങ്കട, കീഴാറ്റാർ, പാലക്കാട് ജില്ലയിലെ അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂർ, കുമരംപുത്തൂർ, നെല്ലായ, വടവന്നൂർ, കൊടുമ്ബ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂർ, അയിലൂർ, പട്ടഞ്ചേരി, തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, ചേർപ്പ്, ചൂണ്ടല്‍, ദേശമംഗലം, കാട്ടൂർ, വല്ലച്ചിറ, ഒരുമനയൂർ, കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും, കോഴിക്കോട് ജില്ലയിലെ വടകര, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഷൊർണൂർ, എറണാകുളം ജില്ലയിലെ ഏലൂർ, കളമശേരി എന്നീ മുൻസിപ്പാലിറ്റികളിലുമാണ് ഹോമിയോ ഡിസ്‌പെൻസറികള്‍ ആരംഭിക്കുന്നത്.

പുല്‍പ്പള്ളിയില്‍ പ്രതിഷേധം; ആക്രമണത്തിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

0

കല്‍പ്പറ്റ: വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരൻ പോളിൻ്റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ പ്രതിഷേധിച്ചവർക്കെതിരെ പുല്‍പ്പള്ളി പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. ഐപിസി 283, 143,147,149 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞു വെച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പോളിന്റെ മരണത്തിന് പിന്നാലെയുണ്ടായ ജനരോഷം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അനുനയ ശ്രമങ്ങള്‍ക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്.

ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാർക്കും പൊലീസുകാർക്കും സംഘർഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതില്‍ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചു വിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ കുറുവ ദ്വീപ് വിഎസ്‌എസ് ജീവനക്കാരൻ പാക്കം സ്വദേശി പോള്‍ ഫെബ്രുവരി 16-നാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗ്ഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു മണിക്കൂര്‍ 57 മിനിറ്റ് എടുത്താണ് റോഡ് മാര്‍ഗ്ഗം പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

0

കോഴിക്കോട്: ചൂട് കൂടിയതോടെ ജില്ലയില്‍ മഞ്ഞപ്പിത്തവും (വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) ചിക്കൻ പോക്സും വ്യാപിക്കുന്നു. ദിനംപ്രതി നിരവധി പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ചിക്കൻ പോക്സ് മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പനി, ഛർദി ബാധിച്ചെത്തുന്ന 100 പേരെ പരിശോധിച്ചാല്‍ 20 പേർക്കും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയാണ്.

പ്രകടമായ മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് സാമ്പിൾ പരിശോധനക്ക് വിധേയമാക്കുന്നത്. പനിയും ഛർദിയും അനുഭവപ്പെട്ടാല്‍ സ്വയം ചികിത്സ നടത്തരുതെന്നും ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിച്ചു. മഞ്ഞപ്പിത്തം ഗുരുതരമായാല്‍ കരളിനെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നത്.

എന്നാല്‍, രോഗം പകർന്നുപിടിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റില്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. കോർപറേഷൻ പരിധിയില്‍ നല്ലളം, പാലാഴി, പ‍യ്യാനക്കല്‍ മേഖലകളിലാണ് കൂടുതല്‍ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലും രോഗം പടരുന്നുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ തയാറാക്കുന്ന പാനീയങ്ങള്‍ കുടിക്കാനിടയാകുന്നതുമാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നത്.

ചിക്കൻപോക്സ് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പരീക്ഷാകാലത്ത് വിദ്യാർഥികളില്‍ ചിക്കൻപോക്സ് പകരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ജില്ല ആരോഗ്യ ഓഫിസ് അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗബാധയുള്ളവരുമായി അശ്രദ്ധമായ സമ്പർക്കം മൂലവും രോഗം പകരാം.

പനി, ഛർദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണം. ആഹാരത്തിനു മുമ്പും ശേഷവും മലവിസർജനത്തിനു ശേഷവും വൃത്തിയായി കൈകള്‍ കഴുകുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസർ നിർദേശിച്ചു.

അജീഷിന്റെയും പോളിന്റെയും പ്രജീഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ച്‌ രാഹുല്‍; കല്‍പറ്റയില്‍ അവലോകന യോഗം

0

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ രാഹുല്‍ ഗാന്ധി എം പി. ഇന്ന് പുലർച്ചെ റോഡ് മാർഗ്ഗമാണ് രാഹുല്‍ വായനാട്ടിലെത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. രാഹുല്‍ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കെ സി വേണുഗോപാല്‍ എം പി, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

തുടർന്ന് കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. രാഹുലിന്റെ സന്ദർശനം ആശ്വാസം നല്‍കിയാതായി പോളിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ മോള്‍ കരയുന്നത് പോലെ ആരും കരയരുത്. വയനാട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ആശുപത്രിയില്‍ സൗകര്യം വേണം. ഡോക്ടര്‍മാര്‍ വേണം. രാഹുലിന്റെ സന്ദര്‍ശനം ആശ്വാസം നല്‍കി’. പ്രതീക്ഷയുണ്ടെന്നും പോളിന്റെ ഭാര്യ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു തരാമെന്ന് എംപി ഉറപ്പ് നല്‍കിയതായി മകളും പ്രതികരിച്ചു.

പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് തിരിച്ച രാഹുല്‍ കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും. ഉച്ചയോടു കൂടി ഹെലികോപ്റ്റർ മാർഗ്ഗം കല്‍പ്പറ്റയില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുല്‍ അവിടെ നിന്ന് ഡല്‍ഹിക്ക് മടങ്ങും. ഭാരത് ജോഡോ ന്യായ് യാത്ര ഒരു ദിവസത്തേക്ക് നിർത്തിവച്ചാണ് രാഹുല്‍ വയനാട്ടിലെത്തിയത്.

മുഴുവൻ സമയവും മൊബൈലില്‍ നോക്കിയിരുന്നാല്‍ കണ്ണുകളെ കാത്തിരിക്കുന്ന പ്രശ്നങ്ങള്‍…

0

ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍, ലാപ്ടോപ് എന്നിങ്ങനെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഉപദേശിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് തന്നെ പറയാം. പഠനം, ജോലി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സ്ക്രീനില്‍ നോക്കി മാത്രം ചെയ്യു്നന രീതിയിലേക്ക് സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. 

ഇങ്ങനെയുള്ള ആവശ്യങ്ങള്‍ കഴിഞ്ഞാലും വിനോദത്തിന് വേണ്ടിയും സ്ക്രീൻ സമയം ഏറെ എടുക്കുന്നവരുണ്ട്. റീല്‍സ്, സിനിമ, സോഷ്യല്‍ മീഡിയ എന്നിങ്ങനെയെല്ലാം. എന്തായാലും ദിവസത്തില്‍ ഏറെ സമയവും ഇങ്ങനെ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കുമാണ് നയിക്കുക. പ്രത്യേകിച്ച് കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍. 

ഇത്തരത്തില്‍ സ്ക്രീൻസമയം അധികമെടുക്കുന്നത് കണ്ണുകളെ ബാധിക്കാതിരിക്കാൻ എന്താണ് ചെയ്യാൻ സാധിക്കുക? ആദ്യം തീര്‍ച്ചയായും സ്ക്രീൻ സമയം പരിമിതപ്പെടുത്തുക തന്നെ വേണം. ഇതില്‍ ഒരു സന്ധിയും ചെയ്യാനില്ല. സമയം നിശ്ചയിച്ച് ഓരോ കാര്യത്തിലേക്കും കടക്കാം. ആവശ്യങ്ങളെ പ്രാധാന്യമനുസരിച്ച് ക്രമീകരിക്കുക, ശേഷം അത്ര പ്രധാനമല്ലാത്ത കാര്യങ്ങള്‍ക്ക് സ്ക്രീൻ സമയം കുറയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യാം. ഇതൊരു ശീലത്തിന്‍റെ മാത്രം പ്രശ്നമാണ്. നമ്മള്‍ പരിശീലിച്ചുകഴിഞ്ഞാല്‍ എളുപ്പത്തില്‍ സ്ക്രീൻ സമയം പരിമിതപ്പെടുത്താൻ സാധിക്കും. 

സ്ക്രീൻ സമയം പരിമിതപ്പെടുത്തിയില്ലെങ്കില്‍ കണ്ണിന് തളര്‍ച്ച, കണ്ണ് വരണ്ടുപോകുന്ന അവസ്ഥ (ഡ്രൈ ഐസ്) കാഴ്ച ശക്തി മങ്ങല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ബാധിക്കാം എന്ന ഓര്‍മ്മ വേണം. ദീര്‍ഘസമയം സ്ക്രീനിലേക്ക് നോക്കി ഇരിക്കാൻ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളില്‍ ഇടയ്ക്കിടെ സ്ക്രീനില്‍ നിന്ന് ബ്രേക്ക് എടുക്കുക. ഇരുപത് മിനുറ്റ് സമയമാണ് ഇതിന് നിര്‍ദേശിക്കുന്നത്. അതായത് 20 മിനുറ്റ് തുടര്‍ച്ചയായി സ്ക്രീനിലേക്ക് നോക്കിയാല്‍ 20 സെക്കൻഡ് എങ്കിലും ബ്രേക്ക് എടുക്കണം. 

ഈ സമയത്ത് ദൂരെയുള്ള ഏതെങ്കിലും വസ്തുവിലേക്കോ കാഴ്ചയിലേക്കോ ശ്രദ്ധ തിരിക്കണം. ശേഷം പിന്നെയും സ്ക്രീനിലേക്ക് തന്നെ എത്താം. ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മാനും ബോധപൂര്‍വം തന്നെ ശ്രമിക്കുക. ഇതെല്ലാം സ്ക്രീൻ സമയം നമ്മുടെ കണ്ണുകളെ ബാധിക്കുന്നത് തടയാൻ സഹായിക്കും.

സ്ക്രീനില്‍ ദീര്‍ഘനേരം നോക്കിയിരുന്നതിന് ശേഷം കണ്ണിന് മതിയായ വിശ്രമം നല്‍കാൻ ശ്രമിക്കണം. കണ്ണടച്ച് ഇരുട്ടുള്ള സ്ഥലത്ത് ശാന്തമായി അല്‍പനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഈ സമയത്ത് ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാതിരിക്കുന്നത് നല്ലതാണ്. 

കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഭക്ഷണത്തിലും ശ്രദ്ധ നല്‍കാം. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്സ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിക്കാം. ഇവ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തണം.

കണ്ണിനെ ബാധിക്കുന്ന ഏത് പ്രശ്നവും സമയത്തിന് അറിയുന്നതിനായി കൃത്യമായ ഇടവേളകളില്‍ കണ്ണ് ചെക്കപ്പ് നടത്തുന്നത് വളരെ നല്ലതാണ്. സമയത്തിന് അറിഞ്ഞാല്‍ അത്രയും സങ്കീര്‍ണതകള്‍ കുറയും. 

ചിലര്‍, കണ്ണിലെ അലര്‍ജി, കണ്ണ് വരണ്ടുപോകുന്ന പ്രശ്നമെല്ലാം വച്ചുകൊണ്ടിരിക്കാറുണ്ട്. ഇങ്ങനെ ചെയ്യരുത്. കണ്ണില്‍ നനവുണ്ടാകണം. ഇതിനായി ഐ ഡ്രോപ്സ് ഉപയോഗിക്കാവുന്നതാണ്. അതിന് ഡോക്ടറുടെ നിര്‍ദേശം തേടണം. കണ്ണിന് ഏതെങ്കിലും വിധത്തിലുള്ള പ്രയാസം നേരിട്ടാല്‍ സ്വതന്ത്രമായി മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി മരുന്ന് വാങ്ങി ഉപയോഗിക്കരുത്. ഈ ശീലം കൂടുതല്‍ പ്രയാസങ്ങളേ സൃഷ്ടിക്കൂ.

യാത്രയ്ക്കിടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? ഉടനെ ചെയ്യേണ്ടത് ഇതാണ്

0
  • രാജ്യത്തെ ഒരു പൗരന്റെ സുപ്രധാന തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ കാർഡ് നഷ്ടപ്പെടുന്നത് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. കാരണം, ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം അടങ്ങുന്നതിനാൽ ദൈനം ദിന ജീവിതത്തിൽ ആധാർ കാർഡിന് അത്രയേറെ പ്രാധാന്യമുണ്ട്. പെട്ടന്നരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ പല കാര്യങ്ങളും അവതാളത്തിലാകും. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഐഡിഎഐ. ഓൺലൈൻ വഴി പിവിസി ആധാർ കാർഡിന് അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  ക്യു ആർ കോഡ്, ഹോളോഗ്രാം, പേര്, ഫോട്ടോ, ജനനത്തീയതി, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ അടങ്ങുന്നതാണ് പിവിസി ആധാർ കാർഡ്. വെറും 50 ഫീസിനത്തിൽ നൽകി കാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഒരു പിവിസി ആധാർ കാർഡിനായി അപേക്ഷിക്കുന്നതും ഈസിയാണ്.

ആധാർ പിവിസി കാർഡിന് എങ്ങനെ അപേക്ഷിക്കാം?

* uidai.gov.in എന്ന ലിങ്ക് എടുക്കുക 
* ‘ഓർഡർ ആധാർ കാർഡ്’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. 
* നിങ്ങളുടെ 12 അക്ക ആധാർ കാർഡ് (UID) നമ്പർ / 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ (VID) നമ്പർ/ 28 അക്ക ആധാർ എൻറോൾമെന്റ് നമ്പർ എന്നിവ  നൽകുക.
* വെരിഫിക്കേഷൻ നടത്തുക 
* വൺ ടൈം പാസ്സ്‌വേർഡ്  ‘OTP’ ജനറേറ്റ് ചെയ്യുക 
* ‘നിബന്ധനകളും വ്യവസ്ഥകളും’ അംഗീകരിക്കുക
*  OTP നൽകുക 
* പ്രിന്റിംഗിനായി ഓർഡർ നൽകുന്നതിന് മുമ്പ് നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിക്കുക 
* ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി 50 രൂപ (ജിഎസ്ടിയും തപാൽ ചാർജുകളും ഉൾപ്പെടെ) അടയ്ക്കുക.
* എസ്എംഎസായി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ സ്ക്രീനിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ള രസീതും ലഭിക്കും. 
* രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക. 

കാലാവസ്ഥ പ്രവചനത്തില്‍ ഇനി കൂടുതല്‍ കൃത്യത; ഇന്‍സാറ്റ്-3ഡിഎസ് ഭ്രമണപഥത്തില്‍

ചെന്നൈ : ബഹിരാശകാശത്ത് മറ്റൊരു നേട്ടം കൂടി ഐ എസ് ആര്‍ ഒ. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസിന്റെ വിക്ഷേപണം വിജയം. വൈകീട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ജിഎസ്‌എല്‍വി-എഫ്14 റോക്കറ്റാണ് ഉപഗ്രഹവുമായി കുതിച്ചത്. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് ജിഎസ്‌എല്‍വി-എഫ്14 എത്തിച്ചത്. ഇനി ഉപഗ്രഹത്തെ ഐഎസ്‌ആർഒയുടെ ബെംഗളുരുവിലെ കേന്ദ്രത്തില്‍നിന്ന് നിയന്ത്രിച്ച്‌ ഘട്ടം ഘട്ടമായി ഉയര്‍ത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ മാറ്റും. വിക്ഷേപിച്ച്‌ 19-ാം മിനുറ്റില്‍ ഉപഗ്രഹം ഐഎസ്‌ആർഒ ലക്ഷ്യമിട്ട ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലെത്തി. തുടർന്ന് ദൗത്യം വിജയിച്ചതായി ഐഎസ്‌ആർഒ അറിയിച്ചു.

രാജ്യത്തിന്റെ കാലാവസ്ഥ പ്രവചന ശേഷി വര്‍ധിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണം കൂടുതല്‍ വിപുലമാക്കുന്നതിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ഉപഗ്രഹമാണ് ഇന്‍സാറ്റ്-3ഡിഎസ്. ഇന്‍സാറ്റ്-3ഡി, ഇന്‍സാറ്റ്-3ഡിആര്‍ ഉപഗ്രഹങ്ങളുടെ എന്നിവ ഉള്‍പ്പെടുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളുടെ നിരയിലേക്കാണ് ഇന്‍സാറ്റ്-3ഡിഎസ് എത്തിയിരിക്കുന്നത്. ദുരന്ത മുന്നറിയിപ്പ് നല്‍കുന്നതു ലക്ഷ്യമിട്ട് കര, സമുദ്ര ഉപരിതലങ്ങള്‍ നിരീക്ഷിക്കുന്നത് ഇന്‍സാറ്റ്-3ഡിഎസിന്റെ വരവോടെ സജീവമാകും. കരയിലേയും സമുദ്രത്തിലേയും കാലാവസ്ഥ മാറ്റങ്ങളുടെ ഏറ്റവും മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇന്‍സാറ്റ്-3ഡിഎസിന് കഴിയും. നിരീക്ഷണത്തിനായി ആറ് ചാനലുകളുള്ള ഇമേജറും 19 ചാനലുകള്‍ക്കുള്ള സൗണ്ടറും ഉള്‍പ്പെടെ അത്യാധുനിക പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ഡേറ്റ റിലേ ട്രാന്‍സ്‌പോണ്ടര്‍ (ഡി ആര്‍ ടി) പോലെ അത്യാവശ്യ ആശയവിനിമയ പേലോഡുകളും ഇന്‍സാറ്റ്-3ഡിഎസിലുണ്ട്. ഓട്ടോമാറ്റിക് ഡേറ്റ കലക്ഷന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവ സഹായിക്കും.

ബീക്കണ്‍ ട്രാന്‍സ്മിറ്ററുകളില്‍നിന്ന് ഡിസ്ട്രസ് സിഗ്നലുകളും അറിയിപ്പുകള്‍ സ്വീകരിക്കാന്‍ വേണ്ടി എസ് എ എസ് ആന്‍ഡ് ആര്‍ എന്ന ട്രാന്‍സ്പോണ്ടറും ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ രക്ഷാപ്രവര്‍ത്തനം, തിരച്ചില്‍ എന്നിവയ്ക്ക് ഈ ഉപകരണം ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ് (എന്‍ സി എം ആര്‍ ഡബ്ല്യു എഫ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (ഐ ഐ ടി എം), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (എന്‍ ഐ ഒ ടി) , ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഐ എന്‍ സി ഒ ഐ എസ്) ഉള്‍പ്പെടെ വിവിധ ഏജന്‍സികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹത്തെയാകും ഇനിമുതല്‍ ആശ്രയിക്കുക.

480 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇന്‍സാറ്റ്-3ഡിഎസിനായി പൂര്‍ണമായും പണം മുടക്കിയത് ഭൗമശാസ്ത്ര മന്ത്രാലയമാണ്. ഉപഗ്രഹത്തിന്റെ നിര്‍മാണത്തില്‍ രാജ്യത്തെ നിരവധി വ്യവസായങ്ങള്‍ ഗണ്യമായ സംഭാവന നല്‍കി. ജി എസ് എല്‍ വിയുടെ പതിനാറാം ദൗത്യമായിരുന്നു ഇന്നത്തേത്.

പിഎസ്‌എല്‍വിയെപ്പോലെ വിശ്വസ്ത വിക്ഷേപണ വാഹനമായി ജിഎസ്‌എല്‍വിയെ മാറ്റാന്‍ ഐഎസ്‌ആര്‍ഒയ്ക്ക് കഴിഞ്ഞിരുന്നില്ല. നേരത്തെയുള്ള 15 ദൗത്യങ്ങളില്‍ ആറെണ്ണം പരാജയമായിരുന്നു. 40 ശതമാനമാണ് പരാജയ നിരക്ക്. അതുകൊണ്ടു തന്നെ ‘വികൃതിക്കുട്ടി’ എന്നാണ് ഈ റോക്കറ്റിനെ ഐ എസ് ആര്‍ ഒയുടെ ഒരു മുന്‍ ചെയര്‍മാന്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയ് 29നായിരുന്നു ജിഎസ്‌എല്‍വിയുടെ അവസാന വിക്ഷേപണം. അത് വിജയമായിരുന്നെങ്കിലും അതിനു മുന്‍പ് 2021 ഓഗസ്റ്റ് 12ന് നടന്ന ദൗത്യം പരാജയമായിരുന്നു.

51.7 മീറ്റര്‍ നീളവും 420 ടണ്‍ ഭാരവും പിണ്ഡവുമുള്ളതാണ് ഇന്ന് ഇന്‍സാറ്റ്-3ഡിഎസിനെ വിജയകരമാായി ഭ്രമണപഥത്തിലെത്തിച്ച ജിഎസ്‌എല്‍വി-എഫ് 14. മൂന്ന് ഘട്ടമായാണ് ഇത്തരം റോക്കറ്റുകള്‍ പ്രവര്‍ത്തിക്കുക. 139 ടണ്‍ ഇന്ധനമുള്ള ഒരു ഖര ഇന്ധന മോട്ടോറും 40 ടണ്‍ ദ്രാവക ഇന്ധനം വീതം വഹിക്കുന്ന നാല് സ്ട്രാപ്പോണ്‍ മോട്ടോറുകളും ഉള്‍പ്പെടുന്നതാണ് ആദ്യ ഘട്ടം. 40 ടണ്‍ ഇന്ധനം വഹിക്കുന്നതാണ് രണ്ടാം ഘട്ടം. മൂന്നാംഘട്ടമാണ് ക്രയോജനിക് ഘട്ടം. 15 ടണ്‍ ദ്രവീകൃത ഓക്സിജനും ദ്രവീകൃത ഹൈഡ്രജനും ചേര്‍ന്നതാണ് ഈ ഘട്ടത്തിലെ ഇന്ധനം.

പുല്‍പള്ളിയില്‍ നിരോധനാജ്ഞ; രാഹുല്‍ ഗാന്ധി ഇന്ന് രാത്രി വയനാട്ടിലേക്ക് എത്തിച്ചേരും

0

പുൽപള്ളി : വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾക്കെതിരെ ജനരോഷം അണപൊട്ടിയ പുൽപള്ളിയിൽ ഇന്നും നാളെയും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കുറവ ദ്വീപിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേവുമായി ഇന്ന് രാവിലെ പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധം അക്രമാസക്‌തമായി. രാവിലെ പത്തുമണിയോടെ പുൽപള്ളിയിൽ എത്തിച്ച മൃതദേഹം മാറ്റാൻ ജനങ്ങൾ സമ്മതിച്ചില്ല. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പുൽപ്പള്ളി ബസ് സ്‌റ്റാൻഡിലെ കടമുറികൾ പൊളിച്ചു. പൊലീസ് രണ്ടുവട്ടം ലാത്തിവീശി. പൊലീസ് ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രതിഷേധക്കാർ പുൽപ്പള്ളി ടൗണിൽ തുടരുകയാണ്.

ജനപ്രതിനിധികൾക്കുനേരെയും പ്രതിഷേധം അണപൊട്ടി. ടി.സിദ്ദിഖിനും ഐ.സി.ബാലകൃഷ്‌ണനും എതിരെ ഒരുവിഭാഗം പ്രതിഷേധിച്ചു. അതേസമയം രാഹുൽ ഗാന്ധി ഇന്ന് രാത്രി വയനാട്ടിലേക്ക് എത്തിച്ചേരും. വാരണസിയിൽനിന്ന് അഞ്ചുമണിക്ക് രാഹുൽ ഗാന്ധി കേരളത്തിലേക്ക് തിരിക്കും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്.