spot_img
Saturday, June 20, 2026
Home Blog Page 77

സാമൂഹിക ഐക്യവും സാഹോദര്യവും നിലനിർത്തുന്നതിൽ കാന്തപുരത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയം: പ്രധാനമന്ത്രി

0

ന്യൂഡൽഹി :രാജ്യത്തെ സാമൂഹിക ഐക്യവും സാഹോദര്യവും നിലനിർത്തുന്നതിനും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എക്സ് പോസ്റ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാൻഡ് മുഫ്തിയുമായി വളരെ മികച്ച ആശയവിനിമയം നടത്തിയെന്നും വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു.തിങ്കളാഴ്ച രാവിലെയാണ് കാന്തപുരം, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ സാമൂഹികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളിലെ വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും ചർച്ചയായി. ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസനം, വഖ്ഫ് വിഷയങ്ങളിലെ ആശങ്കകൾ തുടങ്ങിയവയും കൂടിക്കാഴ്ചയിൽ സംസാരവിഷയമായി.ഗ്രാൻഡ് മുഫ്തിക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

കെഎംപിയു സംസ്ഥാന സമ്മേളനം സമാപിച്ചു

0

കണ്ണൂര്‍: പത്ര-ദൃശ്യ- ശ്രവ്യ-ഡിജിറ്റല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര സംഘടനയായകേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്റെ കണ്ണൂര്‍ ഗ്രാന്റ് സഫൈര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സമ്മേളനം സമാപിച്ചു.ഉദ്ഘാടന സമ്മേളനം ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. നാടക-ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ജയന്‍ തിരുമന മുഖ്യാതിഥിയായി. സംഘാടക സമിതി ചെയര്‍മാന്‍ വി.സെയ്ദ് അധ്യക്ഷനായി. പ്രതിനിധി സമ്മേളനത്തില്‍ റഫീഖ് മുഹമ്മദ്് അധ്യക്ഷത വഹിച്ചു.ഏഴിമലഅംഗങ്ങളിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ അച്ചടി-വിഷ്വല്‍ മീഡിയകളില്‍നിന്നും മികച്ച മാധ്യമ പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഖ്യാപനം നടത്തി. കെഎംപിയുമാധ്യമ പുരസ്‌കാരത്തിന് സി. മൂസ പെരിങ്ങോട്, മടവൂര്‍ അബ്ദുള്‍ ഖാദര്‍, മോഹന്‍ ചീക്കിലോട്ട് എന്നിവര്‍ അര്‍ഹരായി. വിവിധ ജില്ലകളില്‍നിന്നുള്ള നൂറ്റിയിരുപതോളം മാധ്യമ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുത്തു. ട്രേഡ് യൂണിയനുകള്‍ക്ക് ദോഷകരമായ വ്യവസായ ബന്ധ കോഡ് പിന്‍വലിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധിയില്‍ ചേരാന്‍ കഴിയാതിരുന്ന 60 വയസുകഴിഞ്ഞ മാധ്യപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്നീ അവശ്യങ്ങളാണ് സമ്മേളനം മുന്നോട്ടുവെച്ചത്. ജനറല്‍സെക്രട്ടറിയായിപീറ്റര്‍ ഏഴിമല (രാഷ്ട്രദീപിക പയ്യന്നൂര്‍), സംസ്ഥാന പ്രസിഡണ്ടായി വി.സെയദ് (ദേശാഭിമാനി എടപ്പാൾഏരിയ ലേഖകനും (എടപ്പാൾ ഏരിയ ബ്യൂറോ ചീഫ്) ട്രഷററായി ഹര്‍ഷകുമാര്‍ (വിഎംടിവി), മത്തായി കേരളം (വൈസ് പ്രസിഡന്റ്), എ.എ ജോര്‍ജ്, ഹമീദ് കോക്കൂര്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. എന്‍ജിഒ ചെയര്‍മാനായി എം. റഫീഖ് മുഹമ്മദ്, എന്‍ജിഒ കണ്‍വീനറും പ്രൊജക്ട് കോര്‍ഡിനേറ്ററുമായി സുവീഷ് ബാബു എന്നിവരേയും തെരഞ്ഞെടുത്തു.

സമസ്ത നൂറാം വാർഷിക സമ്മേളനം 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറത്ത്

0

ഞങ്ങൾ സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്ന് കാന്തപുരം

കോട്ടക്കൽ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം മലപ്പുറം വാദി ഹറമൈനിയിൽ നടക്കും. ‘സമസ്ത: 100 പ്രകാശവർഷങ്ങൾ’ എന്ന പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുക. കോട്ടക്കൽ ബഹ്‌റുൽ ഉലൂം നഗറിൽ നടന്ന വിളംബര സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്.സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരണമെന്ന ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന കാന്തപുരം തള്ളി. സുന്നികൾ സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അസംബ്ലിയിലും പാർലിമെന്റിലും ഒക്കെ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്താറുണ്ട്. എന്നാൽ അതുകൊണ്ട് അവരുടെ എം എൽ എ സ്ഥാനം നഷ്ടമായി എന്ന് അർഥമില്ല. അതുപോലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്ന് അല്ല ഞങ്ങൾ ഇറങ്ങിപ്പോയത്. മറിച്ച് അവിടെ അന്ന് ചർച്ച ചെയ്ത തീരുമാനത്തോട് യോജിപ്പില്ലാത്തത് കൊണ്ട് മാത്രമായിരുന്നു. എന്തായിരുന്നു അവിടെ അന്ന് ചർച്ച ചെയ്തത് എന്നോ, എന്താണ് വിഷയം എന്നോ ഇപ്പോൾ പുതുതായി മെമ്പർഷിപ്പ് എടുത്ത് വരുന്നവർക്ക് അറിയുകയില്ല. അതുകൊണ്ട് സമസ്തയുടെ ഐക്യത്തിന് ഞങ്ങൾ എന്നും തയ്യാറാണ്. വിശദമായി സൗഹൃദപരമായി അക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കാം.

അതിന് സയ്യിദന്മാരും ഉലമാക്കളും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കാന്തപുരം വ്യക്തമാക്കി.സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വിളംബര സമ്മേളനം ആരംഭിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്‌ദുൽറഹ്‌മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിച്ചു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും നൂറുക്കണക്കിന് പൊതു ജനങ്ങളും വിളംബര സമ്മേളനത്തിൽ പങ്കെടുത്തു.

ഹൃദയങ്ങളിൽ ആലിൻ, കണ്ണീരോടെ യാത്രാമൊഴിയേകാൻ കേരളം, നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദര്‍ശനം

0

പത്തനംതിട്ട: അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി വിട പറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് യാത്രാമൊഴിയേകാൻ കേരളം. പത്തനംതിട്ട മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലിൽ രാവിലെ ഏഴോടെ പ്രാർത്ഥന ചടങ്ങുകള്‍ ആരംഭിച്ചു. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥന ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. വീട്ടിൽ നൂറുകണക്കിന് പേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞു ആലിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണീരടക്കനാകാതെ നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും വിതുമ്പുന്ന കാഴ്ചയായിരുന്നു.

മന്ത്രി വിഎൻ വാസവൻ അടക്കമുള്ള ജനപ്രതിനിധികളും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.മുഖ്യമന്ത്രി നാളെ ആലിന്‍റെ വീട് സന്ദർശിക്കുമെന്നും വാസവൻ പറഞ്ഞു.ഉച്ചയ്ക്ക് രണ്ട് മണിവരെ വീട്ടിലാണ് പൊതുദർശനം. തുടർന്ന് വീട്ടിൽ പ്രാർഥന ശുശ്രൂഷകൾ നടക്കും. മൂന്ന് മണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് പള്ളിയിലേക്ക് കൊണ്ടും. വൈകിട്ട് മൂന്നരയ്ക്കുശേഷം പള്ളിയിലെ പ്രർഥനകൾക്കുശേഷം സംസ്കാരം നടക്കും. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തിൽ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിൻ വിടവാങ്ങുന്നത്.

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

0

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാലാണ് റോഡ് മാര്‍ഗം അവയവങ്ങള്‍ കൊണ്ട് വരാന്‍ തിരുമാനിച്ചതെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.

പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്യുകയായിരുന്നു.

പോസ്റ്റ് പൂർണരൂപം-കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ – സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.

കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം, വയറില്‍ കുത്തേറ്റു

0

കോഴിക്കോട്: വാക്കുത്തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐക്ക് നേരെ ആക്രമണം. കോഴിക്കോട് ടൗണ്‍ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. എടക്കാട് സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്ന് വൈകിട്ട് 5.15ഓടെ കോഴിക്കോട് ടൗണ്‍ സിറ്റി സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണം. പരിക്ക് ഗുരുതരമല്ല. ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന് നേരെ എതിര്‍വശത്തുള്ള ഹോട്ടലില്‍ ചായ കുടിക്കാനെത്തിയതായിരുന്നു പ്രമോദ്. അവിടെയുള്ള ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഷാഫി സ്ഥലത്തെത്തുന്നത്.ഹോട്ടലില്‍ പുറത്തേക്കിറങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പ്രമേദ് ഷാഫിയെ ആക്രമിക്കുകയായിരുന്നു. വയറിന്റെ ഭാഗത്താണ് കുത്തേറ്റത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കെഎംപിയു സംസ്ഥാന സമ്മേളനം നാളെ കണ്ണൂരില്‍

0

കണ്ണൂര്‍: പത്ര-ദൃശ്യ- ശ്രവ്യ-ഡിജിറ്റല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര സംഘടനയായകേരള മീഡിയ പേഴ്സണ്‍സ് യൂണിയന്റെ സംസ്ഥാന സമ്മേളനം നാളെ കണ്ണൂരില്‍ നടക്കും.രാവിലെ 10ന് കണ്ണൂര്‍ ഗ്രാന്റ് സഫൈര്‍ ഓഡിറ്റോറിയത്തില്‍ പതാകയുയര്‍ത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനം ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാടക-ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ജയന്‍ തിരുമന മുഖ്യാതിഥിയായി സംബന്ധിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ വി.സെയ്ദ് അധ്യക്ഷത വഹിക്കും.കണ്‍വീനര്‍ പീറ്റര്‍ എഴിമല, രക്ഷാധികാരികളായ ടി.വി.വിജയന്‍, പ്രേംചന്ദ് തുടങ്ങിയവര്‍ സംസാരിക്കും. 11.30ന്് സംസ്ഥാന പ്രസിഡന്റ് റഫീഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സുവീഷ് ബാബു,വി.സെയ്ത് എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് ഗ്രൂപ് ചര്‍ച്ചകളും ചര്‍ച്ചകളുടെ ക്രോഡീകരണവും നടക്കും. പ്രമേയാവതരണം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിവ നടക്കും. പ്രതിഭകള്‍ക്കും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും സംസ്ഥാനതല മത്സരത്തില്‍ അച്ചടി-വിഷ്വല്‍ മീഡിയകളില്‍നിന്നും മികച്ച മാധ്യമ പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഖ്യാപനവും നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള നൂറ്റിയിരുപത് മാധ്യമ പ്രവര്‍ത്തകരാണ് ഈ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്.

കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

0

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി ആലിന്‍ ഷെറിന്‍ നിത്യതയിലേക്ക്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകാന്‍ ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് അലിന്‍ ആലിന്‍ ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.

എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസത്രക്രിയകള്‍ക്ക് ശേഷം ആലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ മൃതദേഹം സംസ്‌കരിക്കും. അമൃത ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ആലിനെ യാത്രയാക്കിയത്. ഞായറാഴ്ചയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ഏഴരയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് പത്തരയോടെ കഴക്കൂട്ടം കിംസ് ആശുപത്രിയില്‍ എത്തി. ഇതിന് ശേഷം വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. മാള സ്വദേശി സുരേഷ് ആയിരുന്നു

ആംബുലൻസിലെ ഡ്രൈവർ.മസ്തിഷ്‌ക മരണം സ്ഥീരീകരിച്ച സാഹചര്യത്തില്‍ അലിന്‍ ഷെറിന്റെ ഹൃദയവാല്‍വ്, കരള്‍, വൃക്കകള്‍, നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അച്ഛന്‍ അരുണ്‍ എബ്രഹാമും അമ്മ ഷെറിന്‍ ആന്‍ ജോണുമാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 6 മാസം പ്രായമുള്ള ഒരു കുഞ്ഞിനാണ് കരള്‍ നല്‍കുന്നത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അത്. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കുമാണ് നല്‍കിയത്

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്യുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന്റെ ഏകോപനം നടന്നത്. ആഭ്യന്തര വകുപ്പിന്റെ സഹകരണവും ഉണ്ടായിരുന്നു.

പ്രഭാവതി അമ്മ ഇഫക്ട്; എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്ഡ് ചെയ്ത് എംവിഡി

0

കോഴിക്കോട്: പ്രഭാവതി അമ്മ ഫുട്പാത്തില്‍ നിന്ന് താഴെ ഇറക്കിയ സ്കൂട്ടർ യാത്രികന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫുട്പാത്തിലൂടെ വണ്ടി ഓടിച്ച് പോകാന്‍ നോക്കിയ ആളെ പ്രഭാവതി അമ്മ തടഞ്ഞിരുന്നു. ഇതിന്റെ വീഡിയോ മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

സംഭവത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി പ്രഭാവതി അമ്മയ്ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി സംസാരിക്കാന്‍ അവസരമൊരുക്കി നല്‍കിയിരുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷിതയാത്രയ്ക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതി അമ്മ മന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൂട്ടര്‍ യാത്രികന്റെ ലൈസന്‍സ് എംവിഡി റദ്ദാക്കിയത്.

കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു എതിര്‍ ദിശയില്‍ ഒരു ആക്ടീവ സ്‌കൂട്ടര്‍ പാഞ്ഞുവന്നത്. ഇത് കണ്ടതോടെ സ്‌കൂട്ടര്‍ യാത്രികനെ അവര്‍ തടഞ്ഞു. എന്നാല്‍ യാത്രികന്‍ സൈഡിലൂടെ പോകാനായിരുന്നു പ്രഭാവതിയമ്മയോട് പറഞ്ഞത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ ഇവര്‍ കാലുകൊണ്ട് അയാളെ പോകാന്‍ അനുവദിക്കാതെ തടഞ്ഞു. സ്‌കൂട്ടറുമായി പോകാന്‍ യാത്രികന്‍ വീണ്ടും ശ്രമം നടത്തിയപ്പോള്‍ വയോധിക കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീഡിയോ എടുക്കാന്‍ തുടങ്ങി. ഒടുവില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ഭയന്ന് വണ്ടി തിരിച്ച് റോഡിലൂടെ പോയി. സംഭവത്തിന്റെ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുംബൈയിലെ ഈ റോഡ് പാട്ടുപാടും! രാജ്യത്തെ ആദ്യ മ്യൂസിക്കൽ റോഡിന്‍റെ രഹസ്യം ഇതാ

0

മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിൽ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കൽ റോഡ് നിർമ്മിച്ചു. ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ റോഡിലൂടെ നിശ്ചിത വേഗതയിൽ വാഹനമോടിക്കുമ്പോൾ എ.ആർ. റഹ്മാന്റെ ‘ജയ് ഹോ’ എന്ന ഗാനം കേൾക്കാം

റോഡിൽ നിന്നും പാട്ടുയരും

മുംബൈയിലെ തീരദേശ റോഡിലൂടെയുള്ള യാത്ര വേഗതയേറിയതായി മാത്രമല്ല, കൂടുതൽ അവിസ്മരണീയവുമാകാൻ പോകുന്നു. കാരണം ഇവിടെ ജാപ്പനീസ് മാതൃകയിൽ ഒരു റോഡ് നിർമ്മിച്ചിട്ടുണ്ട്. ഈ റോഡിലൂടെ വാഹനമോടിക്കുമ്പോൾ സംഗീതം കേൾക്കാം.

മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിൽ

മുംബൈയിലെ ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റൽ റോഡിലാണ് ഈ സവിശേഷ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോസ്റ്റൽ റോഡ് ടണലിൽ നിന്ന് പുറത്തുകടക്കുമ്പോൾ, നരിമാൻ പോയിന്റ്-വർളി റോഡിൽ 500 മീറ്റർ നീളമുള്ള ഒരു “മ്യൂസിക് റോഡ്” യാത്രക്കാർക്ക് കാണാൻ കഴിയും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും അടുത്തിടെ പദ്ധതി ഉദ്ഘാടനം ചെയ്തു.