spot_img
Saturday, June 20, 2026
Home Blog Page 82

പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു

0

കോഴിക്കോട്: പ്രമുഖ നാടക പ്രവർത്തകൻ വിജേഷ് കെ വി അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിൽ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാടകപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരനായിരുന്നു വിജേഷ്. ഒപ്പം കുട്ടികളുടെ പ്രിയ അധ്യാപകനും. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട വിജേഷിന്‍റെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധേയമാണ്. ‘ഈ ഭൂമിയുടെ പേരാണ് നാടകം’ എന്നതടക്കം ഒരുപാട് പ്രശസ്തമായ പാട്ടുകള്‍ വിജേഷ് പാടിയിട്ടുണ്ട്. ‘കുഞ്ഞു കുഞ്ഞു പക്ഷി’, ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ’, ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങി മലയാളികള്‍ ഏറ്റുപാടിയ ഒരുപിടി മികച്ച ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് വിജേഷ്.

വിനോദ് കേവൂർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിജേഷുംഅരങ്ങൊഴിഞ്ഞുജീവിതമാകുന്ന നാടകത്തിൽ ഇത്രകാലം പകർന്നാടി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയാണ് വിജേഷിൻ്റെ റോൾ അവസാനിച്ചത്. വർഷങ്ങൾക്ക് മുമ്പ് സേവക് പുതിയറ കുട്ടികൾക്കായ് ക്യാമ്പ് സംഘടിപ്പിച്ചപ്പോൾ ഞാൻ അവർക്കായ് ക്ലാസ് എടുക്കാൻ പോയിരുന്നു ആ ക്യാമ്പിൽ വെച്ചാണ് വിജേഷ് എന്ന മിടുക്കനായ കുട്ടിയെ ആദ്യമായി കാണുന്നത്. അഭിനയ രംഗത്ത് നല്ല സാധ്യതയുണ്ടെന്ന് മനസിലാക്കി ഞാൻ അവനെ എൻ്റെ ശിഷ്യനാക്കി. ഞങ്ങൾ നല്ല കൂട്ടായ്. വളർന്ന് വലുതായപ്പോൾ അവൻ നല്ല ഒരു നടനായ് പാട്ടുക്കാരനായ് കൊട്ട്കാരനായ് സംവിധായകനായ് പരിശീലകനായ്അവൻ്റെ വളർച്ചയിൽ ഒരു പാട് സന്തോഷിച്ചു. പിന്നീട് അവൻ സംവിധാനം നിർവ്വഹിച്ച “കൂത്തച്ചി ” എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുകയും ചെയ്തു. ആ നാടകത്തിൽ പ്രധാന വേഷം ചെയ്ത കബനി എന്ന അഭിനേത്രി അവൻ്റെ ജീവിത സഖിയായ് .ജീവിതം പച്ചപിടിച്ചു അവർക്കൊരു കുഞ്ഞ് പിറന്നു. അതിനിടയിൽ അവന് ഒരു ചീത്ത ശീലം തുടങ്ങിയപ്പോൾ പലതവണ ഞാൻ അവനെ ഉപദേശിച്ചു . പിന്നീട് കബനി എൻ്റെ കൂടെ അഭിനയിക്കുന്ന സമയത്തൊക്കെ വിജേഷ് എങ്ങനെ എന്ന് ചോദിക്കുമ്പോഴൊക്കെ കുഴപ്പല്യ വിനുവേട്ടാ തട്ടീം മുട്ടീം അങ്ങനെ പോണു എന്നാണ് പറഞ്ഞിരുന്നത്. ഇന്നലെ വൈകുന്നേരമാണ് ഒരു കൂട്ട്കാരി വഴി അറിയുന്നത് സ്ട്രോക്ക് വന്ന എറണാംകുളത്തെ ഹോസ്പ്പിറ്റലിലാണെന്ന് അറിയുന്നത് അവനു വേണ്ടി പ്രാർത്ഥിച്ചു. പക്ഷെ 12 മണിയായപ്പോൾ അവൻ അരങ്ങ് വിട്ടു എന്ന വാർത്ത വന്നു. ഒരു പാട് സങ്കടം തോന്നി.വളരെ ചെറുപ്പമായിരുന്നു വിജേഷ് കലാരംഗത്ത് ഇനിയും അവന് ഒരുപാട് ചെയ്യാൻ സാധിക്കുമായിരുന്നു അവനിലെ കലാകാരനെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടായിരുന്നു ഇവിടെ എന്ത് ചെയ്യാൻഅവൻ പോയികുറച്ച് കൂടി ആരോഗ്യം ശ്രദ്ധിക്കാമായിരുന്നു വിജേഷിന്എന്ന് ആഗ്രഹിച്ച് പോയിഇനി അവൻ സ്വർഗ്ഗത്തിൽ നാടകം കളിക്കട്ടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ കബനിക്കും മോൾക്കും കുടുംബാംഗങ്ങൾക്കും ദുഃഖം സഹിക്കാൻ കഴിയട്ടെ10 മണിയാകുമ്പോഴേക്കും അവൻ്റെ ചേതനയറ്റ ശരീരം അവനേറെ പ്രിയപ്പെട്ട കോഴിക്കോട് ടൗൺ എത്തും ഞാൻ അടക്കമുള്ളഒരു വലിയ ജനാവലി അവനെ കാത്തിരിക്കുകയാണ് അവസാനമായ് ഒരു നോക്ക് കാണാൻ.

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത പൊലീസ് പിടിയിൽ

0

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര സ്വദേശി ഷിംജിത പൊലീസ് പിടിയിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദീപക്കിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായാണ് ദീപക് ജോലി ചെയ്തിരുന്നത്. ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത്.

ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് ഷിംജിത വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു.വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. തുടർന്ന് മകന്റെ മരണത്തിന് കാരണം ഷിംജിതയുടെ റീലാണെന്ന് ചൂണ്ടിക്കാട്ടി ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷിംജിതക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ഉൾപ്പടെ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു.

ദീപക്കിന്‍റെ മരണം; ഷിംജിത മുസ്തഫയ്ക്കെതിരെ കേസെടുത്ത് പൊലീസ്,

0
  • പ്രേരണ കുറ്റം ചുമത്തി: നീതിക്കായി കേസ് കൊടുത്ത് സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയും

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സമുഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് ​ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ്‌ പൊലീസ് കേസ് എടുത്തത്.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്.സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതു പ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്‍റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ദൃശ്യങ്ങൾ വൈറലായതോടെ ദീപക് മാനസികമായി തകർന്നിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.അതേസമയം ​സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും ലൈക്കുകൾക്കും വേണ്ടി ഒരു നിരപരാധിയായ മനുഷ്യന്റെ മാനത്തിനെയും ജീവിതത്തിനെയും ഇല്ലാതാക്കിയ ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമപോരാട്ടം സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയും ആരംഭിച്ചു . യുവാവിനെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കി നിയമനടപടികളുമായി മുന്നോട്ട്.​അഡ്വ. റിനേഷ് എടത്തടാൻ മുഖേന കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത പരാതിയിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:​ 10 വർഷം തടവ്: ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം ആ.ത്മ.ഹത്യാ പ്രേരണാ കുറ്റത്തിന് (Abetment of Suic.ide) ഷിംജിതയ്ക്ക് 10 വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കണം.​1 കോടി രൂപ നഷ്ടപരിഹാരം: ഏക മകനെ നഷ്ടപ്പെട്ട്, വാർധക്യത്തിൽ അനാഥരായ ദീപക്കിന്റെ മാതാപിതാക്കൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം പ്രതിയിൽ നിന്ന് ഈടാക്കി നൽകണം. ഇതിനായി പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടണം.​ ഉടൻ അറസ്റ്റ്: 2026 ജനുവരി 18-ന് നൽകിയ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ ഉടൻ അ.റ.സ്റ്റ് ചെയ്യണം.​

ബസിൽ വെച്ചുണ്ടായ നിസാരമായ ഒരു തെറ്റിദ്ധാരണയെ വലുതാക്കി, മൊബൈൽ ക്യാമറയിൽ പകർത്തി “ലൈംഗികാതിക്രമം” എന്ന പേരിൽ പ്രചരിപ്പിച്ചതാണ് ദീപക്കിന് നേരിടേണ്ടി വന്ന കൊടിയ സൈബർ ആക്രമണത്തിനും ഒടുവിൽ മരണത്തിനും കാരണമായത്.​സ്ത്രീസുരക്ഷാ നിയമങ്ങളെ ദുരുപയോഗം ചെയ്ത്, ആരെയും എന്തും പറയാം എന്ന ചിലരുടെ ധാരണ തിരുത്താൻ ഈ നിയമപോരാട്ടം അനിവാര്യമാണ്. ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കാനും, ഇനിയൊരു നിരപരാധിയും ഇത്തരം ‘സോഷ്യൽ മീഡിയ വിചാരണ’കളിൽ പെട്ട് പൊലിഞ്ഞു പോകാതിരിക്കാനുംമാണ് നിയമപോരാട്ടം എന്ന് ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കി പറയുന്നു.

ബസിൽ വെച്ച് ലൈംഗികാതിക്രമമെന്ന് ആരോപണം, വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയിൽ.

0

കോഴിക്കോട് : ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കു വെച്ചതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകി (40) നെയാണ് പുലർച്ചെയോടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ബസിൽ വെച്ച് ശരീരത്തിൽ സ്പർശിച്ചു വെന്നായിരുന്നു സാമൂഹിക മാധ്യമത്തിലൂടെ യുവതിയുടെ ആരോപണം. ഇവർ പുറത്തു വിട്ട വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്.പയ്യന്നൂരിൽ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസിൽ വെച്ച് ബോധപൂർവം ലൈംഗികോദ്ദേശത്തോടെ തന്നെ ദേഹത്ത് സ്പർശിച്ചുവെന്നാരോപിച്ചാണ് യുവതി വീഡിയോ ദൃശ്യം പങ്കുവെച്ചത്. 20 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും നിരവധി പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു.വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് തകർന്ന നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വീഡിയോയിലൂടെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടന്റ് ക്രിയേഷൻ എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു._(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)_

ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമം: പ്രതിയെ തിരിച്ചറിയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

0

കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പരാതിക്കാരന്റെ പേരിൽ മണി ലോണ്ടറിംഗ് (Money Laundering) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നിങ്ങൾ ‘ഡിജിറ്റൽ അറസ്റ്റിലാണെന്ന്’ അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി- 9497927694ഇൻസ്പെക്ടർ ഓഫ് പോലീസ് (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497975778പോലീസ് സബ് ഇൻസ്പെക്ടർ (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ)- 9497935446E-Mail ID – cyberpsknr.pol@kerala.gov.in

മലപ്പുറത്ത് 16 കാരി കൊല്ലപ്പെട്ട നിലയിൽ; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ

0

വണ്ടൂർ : തൊടിയ പുലത്ത് 16 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.

ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് പായ വിരിച്ച് കിടന്നുറങ്ങി; യുവാവ് പോലീസ് പിടിയിൽ

0

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിലായി. വെള്ളയിൽ സ്വദേശി റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു ആരെയും ചിരിപ്പിക്കുന്ന സംഭവം നടന്നത്. ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവർ രാവിലെ ഈ കാഴ്ച കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വൈകാതെ സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് സംഘം യുവാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും പേപ്പറിൽ നിരത്തിയിട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തു. സ്വന്തമായി ഉപയോഗിക്കാൻ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. വെള്ളയിൽ പോലീസ് റാഫിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉണക്കാനിട്ട കഞ്ചാവിൻ്റെ തൂക്കം ലഭ്യമായിട്ടില്ല. ഇതെവിടെ നിന്ന് ലഭിച്ചു എന്നടക്കം വിവരം ലഭിക്കാൻ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് ലഹരി വിൽപന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട ശേഷം അരികിൽ കിടന്നുറങ്ങിയ പ്രതിയുടെ നടപടി പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.

കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു ഇങ്ങനെ

0

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധനേടുന്ന ഒരിടം കൂടിയുണ്ട്, അത് കലവറയാണ്. കലവറ തുറന്നപ്പോള്‍ ശ്രദ്ധേയമായത് വ്യത്യസ്തമായ വിഭവമാണ്, കൊങ്കിണി ദോശ. ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളക്, കരുമുളക്, കായം തുടങ്ങിയവയും ചേര്‍ത്ത് ‘ഹെല്‍ത്തി’യാണ് കൊങ്ങിണി ദോശ.

നൃത്തം ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജി വേണമെന്നും അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ഇന്നുമാത്രം 4000 കൊങ്കിണി ദോശയാണ് ഒരുക്കിയത്. കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് പഴയിടത്തിനൊപ്പമുള്ളത്.

നാളെ മുതൽ മെനു ഇങ്ങനെ
  • 15-01-2026
  • രാവിലെ 7.00: ഇഡ്ഡലി, സാമ്പാര്‍, ചമ്മന്തി, ചായ
  • 11.30: ചോറ്, കാച്ചിയമോര്, അവിയല്‍, മസാലക്കറി, പച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, രസം
  • രാത്രി 7.00 ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടന്‍കാപ്പി
  • 16-01-2026
  • രാവിലെ 7.00 ഉപ്പുമാവ്, ചെറുപയര്‍കറി, പഴം, ചായ
  • 11.30 ചോറ്, സാമ്പാര്‍, കൂട്ടുകറി, കിച്ചടി, തോരന്‍, അച്ചാര്‍, പപ്പടം, മോര്
  • രാത്രി 7.00 പൂരി, മസാലക്കറി, കട്ടന്‍കാപ്പി

17-01-2026

  • രാവിലെ 7.00 പുട്ട്, കടലക്കറി, ചായ
  • 11.30 ചോറ്, മോരുകറി, അവിയല്‍,എരിശ്ശേരി,ഇഞ്ചിക്കറി, തോരന്‍, അച്ചാര്‍, പപ്പടം, രസം
  • രാത്രി 7.00 ചപ്പാത്തി, മസാലക്കറി, കട്ടന്‍കാപ്പി
  • 18-02-2026
  • രാവിലെ 7.00 ദോശ, സാമ്പാര്‍, ചട്‌നി, ചായ
  • 11.30 ചോറ്, പരിപ്പ്, അവിയല്‍, തക്കാളിക്കറി, പൈനാപ്പിള്‍ കറി, തോരന്‍, അച്ചാര്‍, പപ്പടം, മോര്
  • രാത്രി 7.00 വെജിറ്റബിള്‍ ബിരിയാണി, സാലഡ്, അച്ചാര്‍, കട്ടന്‍കാപ്പി

ശരണമുഖരിതം ശബരിമല, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു, ഭക്തലക്ഷങ്ങൾക്ക് ദർശന സായൂജ്യം

0

പമ്പ: ഭക്തലക്ഷങ്ങൾ കാത്തിരുന്ന മകരജ്യോതി തെളിഞ്ഞു. ശബരിമലയെ അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമാക്കിയാണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പറണശാലകൾ കെട്ടി കാത്തിരുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു ഓരോ പറണശാലകളിലും. കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരുടക്കം സന്നിധാനത്ത് മകരജ്യോതി തെളിയുന്നത് കാണാനായി കാത്തുനിന്നിരുന്നു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്നിധാനത്തേക്ക് എത്തി. തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി. പന്തളം കൊട്ടാരത്തിൽ നിന്ന്‌ എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നായിരുന്നു. ഈ സമയം തന്നെ പൊന്നമ്പലമേട്ടിൽ മകരവിളക്ക്‌ തെളിഞ്ഞതോടെ വിശ്വാസികൾ ദർശനപുണ്യം നേടി.

ന്യൂനപക്ഷ വിഭാഗക്കാർക്ക് സ്വയംതൊഴിൽ പദ്ധതി

0

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി, പരമാവധി 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും.

        കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം രൂപ വരെ കവിയരുത്. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉള്ളവർ, 18 വയസ്സിന് താഴെ പ്രായം വരുന്ന കുട്ടികളുള്ളവർ, ബിപിഎൽ കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും. ബിപിഎൽ വിഭാഗത്തിന്റെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. സബ്‌സിഡി കിഴിച്ചുള്ള വായ്പാ തുകയ്ക്ക് 6 ശതമാനം പലിശ നിരക്ക് മാത്രമാണ് ഈടാക്കുന്നത്.

അപേക്ഷകൾ www.ksmdfc.org ൽ online ആയി സമർപ്പിക്കാം. കൂടാതെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്ത്,പൂർണ്ണമായി പൂരിപ്പിച്ച് നേരിട്ടും തപാൽ മുഖേനയും കോർപ്പറേഷന്റെ ഹെഡ് ഓഫീസ്/റീജിയണൽ ഓഫീസുകളിൽ സമർപ്പിക്കാം.

ഹെഡ് ഓഫീസ്-വിലാസം

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ് ഹിൽ (PO), ചക്കോരത്ത്കുളം, കോഴിക്കോട് 673005 ഫോൺ: 0495-2368366

റീജിയണൽ ഓഫീസുകൾ

കാസർഗോഡ്കണ്ണൂർ

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെങ്കള (PO) ചേർക്കള, കാസർഗോഡ്- 671541, ഫോൺ : 04994-283061

കോഴിക്കോട്വയനാട്

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്, ഹെഡ്ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (PO), ചേക്കോരത്തുകുളം, കോഴിക്കോട്- 673005, ഫോൺ : 0495-2368366

മലപ്പുറംപാലക്കാട്

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്, സുന്നിമഹൽ ബിൽഡിംഗ്, ജൂബിലിമിനി ബൈപാസ്‌ റോഡ്, പെരിന്തൽമണ്ണ, മലപ്പുറം – 679322, ഫോൺ : 04933-297017

എറണാകുളംഇടുക്കികോട്ടയം

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്, പി.ഡി.ഡി. റസ്റ്റ്ഹൗസ് ബിൽഡിംഗ്‌ കോംപ്ലക്‌സ്, ഒന്നാംനില, പത്തടിപ്പാലം,

കളമശ്ശേരി, എറണാകുളം – 682033,ഫോൺ : 0484-2532855.

തിരുവനന്തപുരംആലപ്പുഴകൊല്ലംപത്തനംതിട്ട

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്

റീജിയണൽ ഓഫീസ്, കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനൽ കോംപ്ലക്‌സ്, 8-ാം നില, തമ്പാനൂർ, തിരുവനന്തപുരം – 695001, ഫോൺ : 0471-2324232.