spot_img
Saturday, June 20, 2026
Home Blog Page 83

ന്യൂനപക്ഷ വിഭാഗക്കാർക്ക് സ്വയംതൊഴിൽ പദ്ധതി

0

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി, പരമാവധി 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും.

        കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം രൂപ വരെ കവിയരുത്. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉള്ളവർ, 18 വയസ്സിന് താഴെ പ്രായം വരുന്ന കുട്ടികളുള്ളവർ, ബിപിഎൽ കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും. ബിപിഎൽ വിഭാഗത്തിന്റെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. സബ്‌സിഡി കിഴിച്ചുള്ള വായ്പാ തുകയ്ക്ക് 6 ശതമാനം പലിശ നിരക്ക് മാത്രമാണ് ഈടാക്കുന്നത്.

അപേക്ഷകൾ www.ksmdfc.org ൽ online ആയി സമർപ്പിക്കാം. കൂടാതെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്ത്,പൂർണ്ണമായി പൂരിപ്പിച്ച് നേരിട്ടും തപാൽ മുഖേനയും കോർപ്പറേഷന്റെ ഹെഡ് ഓഫീസ്/റീജിയണൽ ഓഫീസുകളിൽ സമർപ്പിക്കാം.

ഹെഡ് ഓഫീസ്-വിലാസം

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ് ഹിൽ (PO), ചക്കോരത്ത്കുളം, കോഴിക്കോട് 673005 ഫോൺ: 0495-2368366

റീജിയണൽ ഓഫീസുകൾ

കാസർഗോഡ്കണ്ണൂർ

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെങ്കള (PO) ചേർക്കള, കാസർഗോഡ്- 671541, ഫോൺ : 04994-283061

കോഴിക്കോട്വയനാട്

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്, ഹെഡ്ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (PO), ചേക്കോരത്തുകുളം, കോഴിക്കോട്- 673005, ഫോൺ : 0495-2368366

മലപ്പുറംപാലക്കാട്

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്, സുന്നിമഹൽ ബിൽഡിംഗ്, ജൂബിലിമിനി ബൈപാസ്‌ റോഡ്, പെരിന്തൽമണ്ണ, മലപ്പുറം – 679322, ഫോൺ : 04933-297017

എറണാകുളംഇടുക്കികോട്ടയം

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്, പി.ഡി.ഡി. റസ്റ്റ്ഹൗസ് ബിൽഡിംഗ്‌ കോംപ്ലക്‌സ്, ഒന്നാംനില, പത്തടിപ്പാലം,

കളമശ്ശേരി, എറണാകുളം – 682033,ഫോൺ : 0484-2532855.

തിരുവനന്തപുരംആലപ്പുഴകൊല്ലംപത്തനംതിട്ട

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്

റീജിയണൽ ഓഫീസ്, കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനൽ കോംപ്ലക്‌സ്, 8-ാം നില, തമ്പാനൂർ, തിരുവനന്തപുരം – 695001, ഫോൺ : 0471-2324232.

കലോത്സവത്തിന് പൂര പ്രഭയിൽ തുടക്കം

0

തൃശൂർ: തൃശൂരെന്നാൽ പൂരാവേശമാണ്. ഓരോ കോണിലും പൂരത്തിന്റെയും കലയുടേയും താളമുണ്ട്‌. കേരള സ്കൂൾ കലോത്സവം കുട്ടിക്കലകളുടെ വലിയ പൂരമാണ്. ഏഷ്യയിലെ വലിയ കലാ മാമാങ്കത്തിന് തൃശൂർ വേദിയാകുമ്പോൾ നാടിന്റെ താളവും തനിമയും ഒത്തുചേർന്ന പാട്ടിൽ, കലാകാരന്മാർ ചുവടുവയ്‌ക്കുകയാണ്. കലോത്സവത്തിന്റെ പ്രധാന വേദിയായ സൂര്യകാന്തിയിലെത്തിയവർക്ക് കുടമാറ്റവും മേളപ്പെരുപ്പവും തൃശൂർ പൂരത്തിന്റെ ആവേശമായി.കലാമാമാങ്കത്തിന് മിനി പൂരത്തോടെയാണ് തൃശൂരിൽ തുടക്കം കുറിച്ചത്.

തിരുവമ്പാടി പാറമേക്കാവ് പ്രമാണിമാർ നേതൃത്വം നൽകിയ മേളം മിനി പൂരത്തിന്റെ ഭാഗമായി. ഇലഞ്ഞിത്തറമേളത്തിന് സമാനമായ പാണ്ടിമേളം തേക്കിന്‍കാട് മൈതാനിയില്‍ പൂരപ്രേമികള്‍ സന്തോഷത്തോടെ ആസ്വദിച്ചു. കലോത്സവത്തിന്റെ ഭാഗമായി പൂരങ്ങളുടെ നാട്ടിലെത്തുന്ന മറ്റുജില്ലക്കാര്‍ക്ക് തൃശൂരിന്റെ മിനി പൂരക്കാഴ്ച ഒരു അത്ഭുതം തന്നെയായിരുന്നു.ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി രാവിലെ ഒമ്പതിന് പ്രധാനവേദിയായ സൂര്യകാന്തിക്ക് (തേക്കിന്‍ക്കാട് മൈതാനി എക്സിബിഷന്‍ ഗ്രൗണ്ട്) സമീപം അരങ്ങേറിയ പാണ്ടിമേളത്തിൽ നൂറിലധികം കലാകാരന്മാര്‍ അണിനിരന്നു.

ഒരു മണിക്കൂർ നീണ്ടുനിന്ന മേള ലഹരിയിൽ തേക്കിൻകാട് മൈതാനി പൂരലഹരിയിലായി. ​തൃശൂർ പൂരത്തിലെ പ്രമുഖരായ കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശേരി കുട്ടൻ മാരാർ എന്നിവർ മേളത്തിന് സംയുക്തമായി നേതൃത്വം നൽകി.ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ, തിരുവമ്പാടി മേള പ്രമാണി ചെറുശേരി കുട്ടൻ മാരാർ എന്നിവർക്കൊപ്പം വാദ്യലോകത്തെ പ്രമുഖരും അണിനിരന്നു. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, താളത്തിന് ഏഷ്യാഡ് ശശി, കൊമ്പിന് മച്ചാട് മണികണ്ഠൻ, കുഴലിന് വെളപ്പായ നന്ദനും പ്രമാണിമാരായി. 64-ാം സ്കൂള്‍ കലോത്സവത്തിന്റെ പ്രതീകമായി 64 വര്‍ണക്കുടകളോടെയുള്ള കുടമാറ്റവും നടന്നു. തങ്ങളുടെ പൂരപെരുമയെ മറ്റു ജില്ലകൾക്കുകൂടി അനുഭവേദ്യമാക്കൻ കഴിഞ്ഞുവെന്ന ഗരിമയിലാണ് തൃശൂർകാർ. ഇനി അഞ്ചുനാൾ പൂരത്തിന്റെ ആവേശത്തിലാണ് തൃശൂര്‍.

‘സ്‌ക്രീനില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍’, മുന്‍ ബാങ്ക് മാനേജറുടെ സംശയം തുണയായി; ‘ഡിജിറ്റല്‍ അറസ്റ്റ്’ പൊളിച്ച് പൊലീസ്

0

കണ്ണൂര്‍: റിട്ടയേര്‍ഡ് ബാങ്ക് മാനേജറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള നീക്കം തടഞ്ഞ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ്. ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന കണ്ണൂര്‍ തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിനെ കബളിപ്പിച്ച് പണം തട്ടാനുള്ള ശ്രമമാണ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചത്. ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പ്രമോദ് മഠത്തില്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചതാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്.

ജനുവരി 11നാണ് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ കോള്‍ ആദ്യമായി പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ ഒരു അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നും നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചത്.

ഇതിന്റെ തെളിവായി എഫ്‌ഐആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടന്‍ തന്നെ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് ജനുവരി 12-ന് രാവിലെ 11:30ന് തട്ടിപ്പുകാര്‍ വിഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈബര്‍ പൊലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി. സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ മിഥുന്‍ എസ്‌വിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രകാശന്‍ വി, ഷമിത്ത് എം, സിപിഒമാരായ ദിജിന്‍ പി കെ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.നിലവില്‍ നടക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ സ്‌ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരില്‍ സിം കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാര്‍ മാത്രം മതിയെന്നും പറഞ്ഞാണ് ഇവര്‍ വ്യാജ സിം കാര്‍ഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്

ഫോൺ നഷ്ടപ്പെട്ടാല്‍ ഉടന്‍ എന്ത് ചെയ്യണം? പോലീസ് പറയുന്നത് ഇങ്ങനെ..

0

ഫോൺ നഷ്ടപ്പെട്ടാല്‍ ഉടന്‍ എന്ത് ചെയ്യണം?

1 എത്രയും വേഗം പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക. അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

2. സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക നമ്പർ ദുരുപയോഗം തടയുന്നതിനായി സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഓര്‍ക്കുക നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും.

3. www.ceir.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനായി ഈ വെബ്‌സൈറ്റില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് തുടങ്ങിയ രേഖകളുടെ പിന്‍ബലത്തോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകാതെതന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍(മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഈ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയില്‍ ബ്ലോക്ക് ചെയ്താല്‍പോലും അത് ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

കീഴിശ്ശേരിയിൽ കാറ്ററിംഗ് സ്ഥാപനത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, സ്ഥാപനം പൂർണ്ണമായും കത്തിയമർന്നു

0

കീഴിശ്ശേരി കുഴിമണ്ണ മുടത്തിക്കുണ്ടിലെ കാറ്ററിംഗ് സ്ഥാപനത്തിൽ വൻ തീപ്പിടുത്തം. കുഴിമണ്ണ സെക്കൻഡ് സൗത്തിൽ പ്രവർത്തിക്കുന്ന, വിവാഹങ്ങൾക്കും മറ്റ് പാർട്ടികൾക്കും സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണ് പൂർണ്ണമായും കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. തീ കണ്ടയുടൻ നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തീ നിയന്ത്രിക്കാനാകാത്ത വിധം പടരുകയായിരുന്നു. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നടക്കം ആറോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.

കനത്ത പുകയും തീയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. അപകടത്തെത്തുടർന്ന് കിഴിശ്ശേരി – മൊറയൂർ റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.സ്ഥാപനത്തിനുള്ളിൽ പാചകവാതക സിലിണ്ടറുകൾ അടക്കമുള്ള ഏതാനും സാധനങ്ങൾ നാട്ടുകാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.* സമീപത്ത് വീടുകൾ ഉള്ളതിനാൽ തന്നെ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമനസേനയും നാട്ടുകാരും.

വയനാടിൻ്റെ പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

0

വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്.

ജനുവരി 15 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി 8.30 വരെ ടിക്കറ്റുകള്‍ ലഭ്യമാണ്. വര്‍ണ്ണ പുഷ്പങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉദ്യാനമാണ് മേളയുടെ സവിശേഷത. പെറ്റൂണിയ, ഡാലിയ, ആസ്റ്റര്‍, ഡയാന്തസ്, മാരിഗോള്‍ഡ്, സണ്‍ഫ്‌ളവര്‍, സീനിയ, കോസ്‌മോസ്, ഫ്‌ലോക്‌സ്സ്, ലിലിയം, പാന്‍സി, സാല്‍വിയ, വെര്‍ബിന, ഗോംഫ്രീന, സ്റ്റോക്ക്, കലന്‍ഡുല, പൈറോസ്റ്റിജിയ തുടങ്ങിയ പുഷ്പങ്ങളും ഡ്രസീന, കാലിഷ്യ, സെബ്രീന, റിയോ, സെഡം തുടങ്ങിയ അലങ്കാര ചെടികളും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.വിവിധ പുഷ്പാലങ്കാര മാതൃകകള്‍, ഫ്‌ലോറല്‍ ക്ലോക്ക്, ഭക്ഷ്യയോഗ്യമായ സസ്യങ്ങളുടെ അലങ്കാരോദ്യാനം, ടോപ്പിയറികള്‍, ഫ്‌ലോട്ടിങ് ഗാര്‍ഡന്‍, മെലസ്റ്റോമ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, വിവിധതരം റൈഡുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

മലയോര മേഖലയിലെ കാര്‍ഷിക പ്രശ്നങ്ങളും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തി വിദഗ്ദ്ധര്‍ നയിക്കുന്ന കാര്‍ഷിക ശില്പശാലകള്‍, സെമിനാറുകള്‍, കാര്‍ഷിക ക്ലിനിക്കുകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.നൂതന സാങ്കേതിക വിദ്യകള്‍, മികച്ചയിനം നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശന, വിപണന മേളയും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍, പ്രമുഖ കര്‍ഷകര്‍ എന്നിവരുടെ സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. പൂപ്പൊലിയുടെ ഭാഗമായി സായാഹ്നങ്ങളില്‍ ദീപാലങ്കാരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 35 രൂപയുമാണ് പ്രവേശന ഫീസ്.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര് കസ്റ്റഡിയില്‍, എസ്‌ഐടി ചോദ്യം ചെയ്യുന്നു

0

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയ രാജീവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. തന്ത്രിയെ എസ്‌ഐടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിരിക്കുന്നത്. ദൈവതുല്യരായ ആളുകള്‍ പിന്നിലുണ്ടെന്ന് സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം:മന്ത്രി വി ശിവൻകുട്ടി

0

വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നായ ബാഗിൻ്റെ ഭാരം കുറക്കാനും ബാക്ക് ബെഞ്ചേഴ്സിനെ ഇല്ലാതാക്കാനും ഒരുങ്ങി കേരളത്തിലെ വിദ്യാഭ്യാസ രംഗം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഈ നിർദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി -യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പ്രക്രിയയിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാവുന്നതാണ്.പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

0

കൊച്ചി: പ്രശസ്ത മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. കടവന്ത്ര ഇന്ദിരാ​ഗാന്ധി ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. നേവൽ ബേസ് ജീവനക്കാരനായിരുന്നു.

മിമിക്രി കലാകാരനായിരുന്ന രഘു ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപരനായി നിരവധി വേദികളിൽ വേഷമിട്ടിട്ടുണ്ട്. പി എസ് രഘു എന്നതാണ് മുഴുവൻ പേര്.

സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പുകള്‍

0

തിരുവനന്തപുരം :സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്‌റ്റേഷനുകളിൽ പുതുതായി സ്‌റ്റോപ് അനുവദിച്ച് റെയിൽവേ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ് അനുവദിച്ചു.

16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ നിർത്തും.

16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും.

16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു.

16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും.

16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ സ്‌റ്റോപ്.

16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷൻ

16609 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷൻ

16730 പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷൻ

16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷൻ

19259 തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്, 22149, 22150 എറണാകുളം – പുണെ എക്‌സ്പ്രസ് :വടകര സ്‌റ്റേഷൻ

16309, 16310 എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷൻ

22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷൻ

22651, 22652 ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷൻ

66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷൻ