മലപ്പുറം: സ്ത്രീകള്‍ക്കായുള്ള സർക്കാരിന്റെ സൗജന്യ ബസ് യാത്ര പദ്ധതിയായ ‘പ്രിയദർശിനി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ പ്രമേയം പാസാക്കി.സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാരെയും മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും പദ്ധതിയുടെ സൗജന്യ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ 23-ാം വാർഡ് അംഗമായ എ.കെ. ഖമറുദീനാണ് പ്രമേയം ബോർഡില്‍ അവതരിപ്പിച്ചത്. സ്ഥിരവരുമാനവും കൃത്യമായ ആനുകൂല്യങ്ങളും ലഭിക്കുന്നവരെ സൗജന്യ യാത്രയില്‍ ഉള്‍പ്പെടുത്തിയത് വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും സാമൂഹിക നീതിക്കും നിരക്കുന്നതല്ല. അതിനാല്‍ ഇത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
കോഴിക്കോട് വളയത്ത് കള്ളനോട്ടുമായി നാല് യുവാക്കൾ പൊലീസ് പിടിയിൽ.
കോഴിക്കോട്: അഞ്ഞൂറ് രൂപയുടെ നിരവധി കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം വളയം സ്വദേശികളായ നാല് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മേഖലയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്തതായി സൂചന.വളയം കല്ലുനിരയ്ക്ക് അടുത്തെ പുഞ്ച സ്വദേശികളായ മൂന്ന് പേരെയാണ് പള്ളൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൂന്ന് പേരും ടിപ്പർ ലോറി ഡ്രൈവർമാരാണ്. പള്ളൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിച്ച ശേഷം ഇവർ നൽകിയ 500 രൂപ നോട്ടുകളാണ് കള്ള നോട്ടുകളാണെന്ന് കണ്ടെത്തിയത്.
LPST റാങ്ക് ഹോള്‍ഡേഴ്സ് സമരം; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കാത്തത് ഗൗരവതരം: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഫോള്‍ഡര്‍മാര്‍ 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ് രംഗത്ത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അദ്ദേഹം സമരപ്പന്തലില്‍ എത്തി കണ്ടിരുന്നു. ഔദ്യോഗികമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് റിയാസ് വിമര്‍ശിച്ചു.ഇത് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ സമീപനമാണ്. അധികാരത്തില്‍ എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞത്. ചര്‍ച്ചയ്ക്ക് പോലും വിളിക്കാത്തത് ഗൗരവതരം. കോണ്‍ഗ്രസില്‍ ഈ വിഷയത്തില്‍ യോജിച്ച അഭിപ്രായമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരാഹാര സമരം അനുഷ്ഠിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില വളരെ മോശമായി വരുന്നെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുദിവസം മുമ്പ് പൊലീസിനെ ഉപയോഗിച്ച് നിര്‍ബന്ധമായി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെട്ട് സമരപ്പന്തലില്‍ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പിഎസ്സി നിയമനം രാജ്യത്തിന് അഭിമാനകരണമാണെന്ന് പറഞ്ഞ അദ്ദേഹം റെക്കോര്‍ഡ് നിയമനം നടത്താന്‍ ഇടത് സര്‍ക്കാരിന് കഴിഞ്ഞെന്നും അവകാശപ്പെട്ടു. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അടിയന്തരമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ഗൗതം കൃഷ്ണന്റെ വീട് ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും
കൊല്ലം : പ്രതിഷേധം ശക്തമാകുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തും. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രി എത്തുംനീണ്ടകരയില് വള്ളം മറിഞ്ഞ് അപകടത്തില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യ തൊഴിലാളികളുടെ ഭവനമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശ്രീ.ഷിബു ബേബി ജോണിനൊടൊപ്പമായിരിക്കും സന്ദര്‍ശനം.അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ നേവിയുടെ ഐ എന്‍ എസ് കല്‍പ്പേനി കപ്പലില്‍ പ്രൊഫഷണല്‍ സ്കൂബ ടീം എത്തി തിരച്ചില്‍ നടത്തി. ഇന്നും തിരച്ചില്‍ തുടരും. വിഴിഞ്ഞത്തു നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിനായി വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്.
കർണാടകയിലെ KSRTC അപകടം: ജീവനക്കാർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നു,നിയമപ്രകാരമുള്ള അപാകതയില്ല: മന്ത്രി C P ജോൺ.
കോഴിക്കോട്: കര്‍ണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആര്‍ടിസി അപകടത്തില്‍ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തിയെന്നും വാഹനത്തിന് പഴക്കമില്ലെന്ന് വ്യക്തമായെന്നും സി പി ജോണ്‍ പറഞ്ഞു. ഡ്രൈവര്‍ മിഥിലേഷ് ലോങ് ട്രിപ്പ് ഓടിച്ചിരുന്ന ആളാണ്. പതിനാറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡ്രൈവർ സൈന്‍ ഓണ്‍ ചെയ്തതെന്നും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിയമപ്രകാരം അപാകതയില്ല. ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.ഡ്രൈവര്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്തത് അപകട കാരണമായതായി ആരോപണം ഉയര്‍ന്നിരുന്നു. അപകടത്തിന് തൊട്ടുമുന്‍പുള്ള ദിവസം മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് ഓടിച്ച ഡ്രൈവറെ അന്ന് രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര സര്‍വീസിന് വീണ്ടും അയച്ചുവെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിന് പുറമേ ദീര്‍ഘദൂര സര്‍വീസുകളില്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ നിയോഗിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരനാണ് ബസ് ഓടിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മിഥിലേഷും കണ്ടക്ടര്‍ അരുണും മരിച്ചത്. മിഥിലേഷ് താല്‍ക്കാലിക ജീവനക്കാരനാണന്നും പത്ത് ലക്ഷം രൂപയാണ് നല്കാന് കഴിയുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഈ തുക വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്നും സി പി ജോണ്‍ പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരന് അപകടത്തില്‍ മരിച്ചാല്‍ താല്‍ക്കാലികമായെങ്കിലും ജോലി നല്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബസ് ഓടുന്ന സമയം വര്‍ധിപ്പിക്കേണ്ടിവരുമെന്നും സി പി ജോണ്‍ പറഞ്ഞു. അന്തര്‍സംസ്ഥാന സര്‍വീസിന് മുഴുവന്‍ പുതിയ ബസുകള്‍ നല്കാന് കഴിയുന്ന സാഹചര്യമില്ല. നവീകരിക്കാനുള്ള സംവിധാനം ഉണ്ട്. ചില ബസുകളില്‍ അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കണ്ടക്ടര്‍ കം ഡ്രൈവര്‍ നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പ്രൊപ്പോസല്‍ നല്ലതാണ്. പുതിയ നിയമനം നടത്തുമ്പോള്‍ മള്‍ട്ടി ടാസ്ക് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച സംഭവത്തിലും പിഎം ശ്രീ, വന്ദേമാതരം വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. അധികാരം ദുരുപയോഗിക്കരുതെന്നായിരുന്നു ഓഫ് റോഡ് വാഹനത്തിന് പെറ്റി അടിച്ച സംഭവത്തില്‍ മന്ത്രിയുടെ പ്രതികരണം. പത്തനംതിട്ടയില്‍ ഉണ്ടായത് അസാധാരണ പ്രളയമാണെന്നും ഉദ്യോഗസ്ഥര്‍ അധികാരം മോശമായി ഉപയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ആശയമാണെന്നും സൈന്‍ ചെയ്തത് ഈ സര്‍ക്കാര്‍ അല്ലെന്നും സി പി ജോണ്‍ പറഞ്ഞു. സബ് കമ്മറ്റി റിപ്പോര്‍ട്ട് വരട്ടെ. മന്ത്രിമാര്‍ക്ക് മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വം ഉണ്ട്. പി എം ശ്രീയോട് യോജിപ്പില്ലെന്നും സി പി ജോണ്‍ വ്യക്തമാക്കി. വന്ദേമാതരത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു സി പി ജോണ്‍ പറഞ്ഞത്. ആദ്യത്തെ ചരണങ്ങള്‍ പാടിയാല്‍ മതിയെന്നാണ് സിഎംപിയുടെ നിലപാട്. ഗാന്ധിയും നെഹ്റുവുമുള്ള കാലത്ത് പോലും ആ നിലപാടാണ് സ്വീകരിച്ചതെന്നും സി പി ജോണ്‍ വ്യക്തമാക്കി.
എരഞ്ഞിപ്പാലത്ത് ഒരു രക്ഷയുമില്ല; ട്രാഫിക് സംവിധാനം പൂർണമായി അഴിച്ചു പണിയണം.
കോഴിക്കോട് ∙ എരഞ്ഞിപ്പാലം ജംക്ഷന്റെ ട്രാഫിക് സംവിധാനം പൂർണമായി അഴിച്ചു പണിയണമെന്നു സെന്റർ ഓഫ് എക്സലൻസ് ഇൻ അർബൻ പ്ലാനിങ് ആൻഡ് ഡിസൈൻ–എൻഐടി കാലിക്കറ്റിന്റെ റിപ്പോർട്ട്. സിഒഇയുപിഡി വൈസ് ചെയർമാൻ ഡോ.എം.എ.നസീർ, അസി. പ്രഫസർ ഡോ.സി.മുനവ്വർ ഫൈറൂസ്, റിസർച് അസിസ്റ്റന്റ് അഭിന ഷാജു, റിസർച് സ്കോളർ കാർത്തിക, പ്ലാനർ അസോഷ്യേറ്റ് സലാൽ മുഹമ്മദ് റഹ്മാൻ എന്നിവരടങ്ങിയ സംഘത്തിന്റെ റിപ്പോർട്ടിൽ നിന്ന്.
സിഗ്നൽ ഉണ്ടെങ്കിലും തിരക്കേറിയ സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരാണു ഗതാഗതം നിയന്ത്രിക്കുന്നത്. എല്ലാ പ്രവേശന റോഡുകളിലെയും വാഹനനിര ഒരേസമയം വ്യക്തമായി കാണുന്നതിനുള്ള പരിമിതികാര്യക്ഷമത കുറയ്ക്കുന്നു.
മിനി ബൈപാസ് റോഡിൽ നിന്നു ഫ്രീ ലെഫ്റ്റ് വരുന്ന വാഹനങ്ങൾ വയനാട് റോഡിലെ വാഹനങ്ങളെ തടസ്സപ്പെടുത്തുന്നു.∙ തിരക്കേറിയ സമയങ്ങളിൽ മിനി ബൈപാസ് റോഡിൽ വളരെ നീണ്ട വാഹനനിര. വാഹനങ്ങൾ ജംക്ഷൻ കടക്കാൻ സിഗ്നൽ അഞ്ചിലധികം തവണ മാറുന്നതുവരെ കാത്തിരിപ്പ്.∙സ്റ്റോപ് ലൈനുകളും ലെയിൻ മാർക്കിങ്ങുകളും ദിശാസൂചനകളുമില്ല. പല വാഹനങ്ങളും ജംക്ഷന്റെ മധ്യഭാഗത്തോട് വളരെ അടുത്താണു നിർത്തുന്നത്. ജംക്ഷനിൽ സ്ഥലം കുറയുകയും മറ്റു വാഹനങ്ങൾക്കുള്ള വഴി തടസ്സപ്പെടുകയും വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിക്കു സാധ്യത വർധിക്കുകയും ചെയ്യുന്നു.ADVERTISEMENTGO AD-FREE∙ജംക്ഷന്റെ ഇരുവശത്തുമായി വയനാട് റോഡിലെ 500 മീറ്റർ ഭാഗം താരതമ്യേന ഇടുങ്ങിയ നിലയിലാണ്. വീതി കൂട്ടിയ ഭാഗങ്ങളിലൂടെ എത്തുന്ന വാഹനങ്ങൾ ജംക്ഷനോടു സമീപത്തെ കുറഞ്ഞ വീതിയിലെത്തുന്നതോടെ കുപ്പിക്കഴുത്തു രൂപപ്പെടുന്നു. മീഡിയന്റെ വീതി ഒരേ രീതിയിലല്ലാത്തതും ഇരുവശങ്ങളിലുമുള്ള റോഡിന്റെ വീതിയിൽ വ്യത്യാസമുള്ളതും പ്രശ്നം രൂക്ഷമാക്കുന്നു. മലാപ്പറമ്പ്–എരഞ്ഞിപ്പാലം ദിശയിലെ റോഡ് എതിർ ദിശയിലുള്ളതിനേക്കാൾ ഇടുങ്ങിയതാണ്.∙കാൽനട യാത്രക്കാർക്കുള്ള സൗകര്യങ്ങളിലും സുരക്ഷയിലും ഗുരുതരമായ കുറവ്. പെഡസ്ട്രിയൻ സിഗ്നൽ നിലവിലുണ്ടെങ്കിലും അതിനനുസരിച്ചുള്ള സീബ്ര ക്രോസിങ് ഇല്ല. നടപ്പാതകൾ പല ഭാഗങ്ങളിലും തകർന്നു.∙ മലാപ്പറമ്പ്–എരഞ്ഞിപ്പാലം റോഡിൽ നിന്ന് ചുള്ളിയോട് റോഡിലേക്കും സരോവരം ബയോ പാർക്ക് റോഡിലേക്കുമുള്ള തിരിവുകൾ വയനാട് റോഡിലെ ഗതാഗതത്തെ ബാധിക്കുന്നു.
മിനി ബൈപാസ് റോഡിന് സമാന്തരമായി പോകുന്ന കനാൽ സൈഡ് റോഡിലേക്കുള്ള പ്രവേശനവും അവിടെ നിന്നുള്ള വാഹനങ്ങളുടെ വരവും മിനി ബൈപാസിൽ നിന്നുള്ള ഫ്രീ ലെഫ്റ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്നു.വളരെ അടുത്തടുത്തായി നടക്കുന്ന ഇവ എല്ലാം ചേർന്ന് ജംക്ഷനിൽ കൂടുതൽ കുരുക്കുകൾ സൃഷ്ടിക്കുകയും പ്രധാന റോഡുകളിലെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ ബാധിക്കുകയും ചെയ്യുന്നു.പരിഹാര നിർദേശം∙ ഓരോ ദിശയിലെയും വാഹനങ്ങളുടെ എണ്ണം, വാഹന നിരയുടെ നീളം, ഓരോ പ്രവേശന റോഡിലെയും വാഹനങ്ങളുടെ എണ്ണം എന്നിവ വിശദമായി പഠിച്ച് സിഗ്നൽ ഫെയ്സിങ്ങും സമയക്രമവും പുനർ രൂപകൽപന ചെയ്യണം. രാവിലത്തെയും വൈകുന്നേരത്തെയും തിരക്കേറിയ സമയങ്ങൾക്കും, താരതമ്യേനെ തിരക്ക് കുറഞ്ഞ സമയങ്ങൾക്കും പ്രത്യേകം സിഗ്നൽ സമയക്രമം തയാറാക്കണം.
ട്രാഫിക് റെസ്പോൺസീവ് / അഡാപ്റ്റീവ് സിഗ്നൽ സംവിധാനം നടപ്പാക്കണം∙ ഇടുങ്ങിയ ഭാഗങ്ങൾ സാധ്യമായത്ര വീതി കൂട്ടണം.∙ മിനി ബൈപാസ് റോഡിലെ ഫ്രീ ലെഫ്റ്റ് പുനർരൂപകൽപന ചെയ്യണം.∙ചുള്ളിയോട് റോഡ്, സരോവരം ബയോ പാർക്ക് റോഡ്, കനാൽ സൈഡ് റോഡ് എന്നിവയിലെ വാഹനഗതാഗതം വയനാട് റോഡിലെയും മിനി ബൈപാസിലെയും പ്രധാന വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ ക്രമീകരിക്കണം.∙ പെഡസ്ട്രിയൻ സിഗ്നലുകളുമായി ഏകോപിപ്പിച്ച സീബ്ര ക്രോസിങ്, വ്യക്തമായ സ്റ്റോപ് ലൈനുകൾ, ലെയിൻ മാർക്കിങ്ങുകൾ, ദിശാസൂചനകൾ, തുടർച്ചയായ ഉപയോഗയോഗ്യമായ ഫുട്പാത്തുകൾ, കർബ് റാംപുകൾ, ആവശ്യമായിടത്ത് റഫ്യൂജ് ഐലൻഡുകൾ എന്നിവ ഒരുക്കണം.
ആശുപത്രിയിലെത്തു ന്നവരോട് മാന്യമായി പെരുമാറാൻ ജീവനക്കാരെ പഠിപ്പിക്കാൻ ആരോഗ്യവകുപ്പ്.
കോഴിക്കോട്: സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗിക്ക് മരുന്നുമാത്രമല്ല, മാന്യമായ പെരുമാറ്റവും ആശ്വാസം പകരുമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യവകുപ്പ്. രോഗികളോടും കൂട്ടിരിപ്പുകാരോടും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്ന പരാതി ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്.ജീവനക്കാരുടെ ആശയവിനിമയശേഷിയും സേവനമര്യാദയും മെച്ചപ്പെടുത്താൻ പ്രത്യേകപരിശീലനത്തിന് ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കി. രോഗീസൗഹൃദസേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ ഓഫീസർമാരെ നിർബന്ധിതപരിശീലനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ജീവനക്കാരുടെ ചുമതലയിൽപ്പെടുന്ന സഹായം നല്‍കാതിരിക്കുക, മോശം പെരുമാറ്റം, ഫലപ്രദമല്ലാത്ത ആശയവിനിമയം, തൃപ്തികരമല്ലാത്ത പൊതു ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽനിന്നും കൂട്ടിരിപ്പുകാരിൽനിന്നും ധാരാളം പരാതി ലഭിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. ഇത്തരം സംഭവങ്ങൾ രോഗീപരിചരണത്തെയാണ് ബാധിക്കുന്നത്.
സർക്കാർ ആരോഗ്യസംവിധാനത്തോടുള്ള ജനവിശ്വാസം തകർക്കാനും ഇതിടയാക്കുന്നു.രോഗീപരിചരണം എങ്ങനെയായിരിക്കണമെന്നതിനുപുറമേ, ആശയവിനിമയനൈപുണ്യവും പൊതുജനബന്ധവും മെച്ചപ്പെടുത്താൻ പരിശീലനം ഊന്നൽ നല്‍കും.പ്രൊഫഷണൽ ധാർമികത, തെറ്റായ പെരുമാറ്റരീതികൾ, പരാതിപരിഹാരം, സേവനവിതരണം എന്നീ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.ആശുപത്രിയിലെത്തുന്നവരിൽ മിക്കവർക്കും സുരക്ഷാജീവനക്കാരുടെ മോശം ഇടപെടൽ പരിചിതമാണ്.അവിടെനിന്നാണ് പല തർക്കങ്ങളുടെയും തുടക്കം. അതിനാൽ, പരിശീലനം പൂർത്തിയാക്കാത്ത സുരക്ഷാജീവനക്കാരനെ നിയമിക്കാനോ ജോലിയിൽ തുടരാനോ അനുവദിക്കരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്.
രോഗികൾ ധാരാളമെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ-ജനറൽ ആശുപത്രികൾ, വനിതാ-ശിശു ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.മെഡിക്കൽ കോളേജ് ആശുപത്രികളിലെ പരിശീലനച്ചുമതല തിരുവനന്തപുരത്തെ അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്റററിനും, മറ്റിടങ്ങളിലേത് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിനുമാണ്.ഇവിടങ്ങളിൽ പരിശീലനം നേടിയ മാസ്റ്റർ ട്രെയിനർമാർ താഴെത്തട്ടിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നല്‍കും.രണ്ടുമാസത്തിനകം പരിശീലനം പൂർത്തിയാക്കി മാറ്റമുണ്ടാക്കണമെന്നാണ് നിർദേശം.
കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു സംഭവം. ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാക്കത്തി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തിൽ അക്രമി സംഘവും യുവാക്കളും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലും യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിലും കലാശിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.സംഭവമറിഞ്ഞയുടൻ കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തിയിരുന്നു. അതിനിടെ നാട്ടുകാർ ഇടപെട്ട് അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പൊലീസിന് കൈമാറി. ശ്രീജിത്ത് എന്നയാളാണ് പിടിയിലായതെന്നും ഇയാളെ നിലവിൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ബാക്കിയുള്ള അക്രമികളെ കുറിച്ചുള്ള കൃത്യമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു. ഇന്നുമുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. വ്യാഴാഴ്ച വരെ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതിനിടെ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് മീന്‍പിടിത്തത്തിന് പോകാന്‍ പാടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ 11-ാം ദിവസത്തിലേക്ക്; തമിഴ്നാട് തീരങ്ങളിലും തിരച്ചില്‍
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ ഇന്ന് 11-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കുന്ന തിരച്ചിലില്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും പങ്കെടുക്കുന്നുണ്ട്. കടലിലെ വെള്ളത്തിന്റെ ഒഴുക്ക് തെക്ക് ഭാഗത്തേക്കാണ്. തമിഴ്നാട് തീരങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചില്‍ നടക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മുതലപ്പൊഴിയില്‍ നേവിസംഘം രാവിലെ തിരച്ചില്‍ നടത്തില്ല. ഐഎന്‍എസ് കല്‍പ്പേനി നീണ്ടകരയിലേക്ക് തിരികെ പോയി. അവിടെ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലില്‍ ഭാഗമാകും.മുതലപ്പൊഴിയില്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ സാധ്യമല്ലെന്നാണ് നേവി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ നേവി തിരച്ചില്‍ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇന്നലെ നേവിസംഘം എത്തിയിരുന്നെങ്കിലും തിരച്ചില്‍ നടത്താനായില്ല. ഷിജിനെ കാണാതായിട്ട് ഇന്ന് 11-ാം ദിവസമാണ്. സ്കൂബാ സംഘം അടക്കം തിരച്ചില്‍ നടന്നിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. കുടുംബം വലിയ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായിട്ടാണ് സ്കൂബാ സംഘം അടക്കം തിരച്ചിലിന് എത്തിയത്. കോസ്റ്റല്‍ പൊലീസ് പലരേയും ബന്ധപ്പെട്ടിരുന്നുവെങ്കിലും ആരും ഇറങ്ങാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ തിരച്ചില്‍ വൈകുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആളുകള്‍ സ്വന്തം നിലയില്‍ തിരയുന്നുണ്ടെന്നും പ്രതിസന്ധി മറികടന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിജിന്റെ ഭാര്യാ സഹോദരി നേരത്തെ പറഞ്ഞിരുന്നു.
മുതലപ്പൊഴിയില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നട്ടപ്പോഴാണ് സംഭവസ്ഥത്ത് സ്കൂബ സംഘം എത്തിയത്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതില്‍ മത്സത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അഞ്ചുതെങ്ങില്‍ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.



