കോഴിക്കോട്: ഓണക്കാലത്ത് യാ ത്രാദുരിതം ഇരട്ടിയാകുമെന്ന ആശങ്കയിൽ ഇതരസംസ്ഥാന മലയാളികൾ. സ്പെഷൽ ട്രെയിനുകൾ അനുവദിക്കാത്തതി നാൽ കെഎസ്‌ആർടിസിയേയും മറ്റ് സ്വകാര്യ ബസുകളെയും ആശ്രയിക്കേണ്ട സാഹചര്യത്തിലാൺ ഇവർ.നിലവിൽ കെഎസ്ആർടി സിയിൽ ടിക്കറ്റ് ലഭ്യമാണെങ്കിലും ഓണത്തോടടുക്കുമ്പോൾ എന്താകുമെന്ന ആശങ്കയുമുണ്ട്. അവധി അവസാന നിമിഷം മാത്രം തീരുമാനിക്കുന്നതിനാൽ ഓണത്തിനോടടുത്തദിവസങ്ങളിൽ മാത്രമേ ചെന്നൈയി ലും ബംഗളൂരുവിലുമെല്ലാമുള്ള ആയിരക്കണക്കിൻ മലയാളികൾക്ക് ടിക്കറ്റ് എടുക്കാനാവൂ.ഈ സാഹചര്യം മുതലെടുത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കുട്ടിത്തുട ങ്ങി.നിലവിൽ 700 മുതൽ 1300 വ രെയാൺ കോഴിക്കോട് – ചെ ന്നൈ സ്വകാര്യ ബസുകളിലെ ശരാശരി നിരക്ക്. എന്നാൽ ഓണനാളുകളിൽ 1,300 മുതൽ 1,700 വരെയാൺ വെബ്സൈറ്റുകളിൽ ടിക്കറ്റ് നിരക്ക് കാണി ക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുംതോറും നിരക്ക് ഇനിയും വർധിച്ചേക്കും. ആഘോഷ നാളുകൾ പ്രമാണിച്ച് ബംഗളു രു, ചെന്നൈ, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് 5000 – 6000 വരെ ടിക്കറ്റ് നിരക്കുള്ള ബസുകളുമുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. മലയാളികൾ കൂടുതലായുംജോലി ചെയ്യുന്ന ബംഗളുരു, മംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനു കളിലെ ടിക്കറ്റുകൾക്ക് ക്ഷാമമു ണ്ടാകാറുണ്ട്. തിരക്ക് പരിഗണിച്ച് മലബാറിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ വേണ മെന്ന ആവശ്യം റെയിൽവേ അവഗണിച്ചതോടെ ഓണയാത്രയ്ക്ക് ബസുകളെ തന്നെ ആശ്രയി ക്കേണ്ട ഗതികേടിലാണ് മറുനാടൻ മലയാളികൾ.
നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്.
നാദാപുരം: നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് 3: 15 ഓടെ വളയം വണ്ണാർക്കണ്ടിയിലാണ് അപകടം.പാറക്കടവ് താനക്കോട്ടൂർ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കുറുവന്തേരിയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്.
30 ദുരിതാശ്വാസ ക്യാമ്പുകളിൽ 862 പേർ.
കോഴിക്കോട്: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് വിവിധ താലൂക്കുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ 862 പേർ കഴിയുന്നു. ആകെ 30 ക്യാമ്പുകളിലായി 321 കുടുംബങ്ങളിലെ 308 പുരുഷന്മാരും 386 സ്ത്രീകളും 168 കുട്ടികളുമാണ് കഴിയുന്നത്.കോഴിക്കോട് താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ഇവിടെ 24 ക്യാമ്പുകളിലായി 217 കുടുംബങ്ങളിൽ നിന്നുള്ള 600 പേരാണ് കഴിയുന്നത്. ഇതിൽ 233 പുരുഷന്മാരും 282 സ്ത്രീകളും 85 കുട്ടികളുമുണ്ട്.താമരശ്ശേരി താലൂക്കിലെ അഞ്ച് ക്യാമ്പുകളിലായി 59 കുടുംബങ്ങളിൽ നിന്നുള്ള 161 പേരും വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 40 കുടുംബങ്ങളിൽ നിന്നുള്ള 77 പേരും കഴിയുന്നു. കൊയിലാണ്ടി താലൂക്കിൽ നാല് കുടുംബങ്ങളിൽ നിന്നുള്ള 14 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.കൂടാതെ ബന്ധുവീടുകളിലും മറ്റുമായി മാറിത്താമസിക്കുന്ന നിരവധി പേരുണ്ട്.
15 മരണം, 7 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ വീതം ധനസഹായം-മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ രണ്ടു പേരും കൊല്ലത്ത് രണ്ടു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു. ഇതിനു പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണ്. പത്തനംതിട്ടയിൽ ഒരു ടീമിനെയും കോട്ടയത്ത് രണ്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആരക്കോണത്തുനിന്ന് രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിൽ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കുറവാണെന്നും അതിനാൽ വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രധാന അണക്കെട്ടുകൾ തുറക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി (38.91%), ഇടമലയാർ (46.64%), ബാണാസുര സാഗർ (52.9%) തുടങ്ങിയ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് നിലവിൽ വളരെ താഴ്ന്നനിലയിലാണ്.
ചെറിയ അണക്കെട്ടുകളുടെ കാര്യത്തിൽ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും ദിവസേന രണ്ട് തവണ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ അംഗീകാരത്തോടുകൂടി മാത്രമേ ഷട്ടറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇത് ഏകദേശം 3,596 കർഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്‌ടർമാരുമായി നിരന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും പ്രകൃതിക്ഷോഭത്തിലും ഇരയായവർക്ക് ആശ്വാസമേകി സർക്കാർ പുതിയ ധനസഹായ പാക്കേജുകൾ പ്രഖ്യാപിച്ചു.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും, രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, ബാക്കി രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം നൽകാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായധനത്തിൽ സർക്കാർ വൻ വർദ്ധനവ് വരുത്തി.
നേരത്തെ ഇത്തരം കുടുംബങ്ങൾക്ക് നൽകിയിരുന്ന 10 ലക്ഷം രൂപ എന്നത് ഇപ്പോൾ 12 ലക്ഷം രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് പൂർണ്ണമായും തകർന്നവർക്ക് പുനർനിർമ്മാണത്തിനായി നൽകിയിരുന്ന തുക നാലു ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് കണക്കിലെടുത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ തുകയിൽ വർദ്ധനവ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങൾ നൽകും.
തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് ഒരു കാർഡിലെ രണ്ടുപേർ വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം നൽകാൻ നിർദ്ദേശമുണ്ട്. നിലവിൽ രണ്ടര ഏക്കർ നെൽകൃഷി നശിച്ചാൽ ലഭിക്കുന്ന 13,500 രൂപ എന്ന നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇത് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കെടുതി: സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.’316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി. 30ന് തന്നെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്‍കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
രാത്രി വെള്ളം തുറന്നു വിടുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കടലാക്രമണ സാധ്യതയുള്ള സ്ഥലം പ്രത്യേകമായി ശ്രദ്ധിക്കാന്‍ നടപടി സ്വീകരിച്ചു. കടലാക്രമണം ശ്രദ്ധിക്കും. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് 10,000 രൂപ അടിയന്തര സഹായം നല്‍കും. ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം പ്രതിദിനം ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം നല്‍കും. മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി വാങ്ങി വീട് വെക്കാന്‍ 10 ലക്ഷം ആയിരുന്നത് 12 ലക്ഷം ആക്കി. കൃഷി നാശത്തിന് വളരെ കുറഞ്ഞ തുക ആണ് കൊടുക്കുന്നതെന്നും ഇത് വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എത്ര വര്‍ധിപ്പിക്കും എന്നത് മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനിക്കും. വലിയ ഡാമുകളില്‍ പ്രശ്‌നം ഇല്ല. ഉണ്ടായത് മിന്നല്‍ പ്രളയം പോലെയുള്ള അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വനത്തിന് അകത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. സാധാരണ മഴ കാരണം അല്ല നിലവിലെ സാഹചര്യമുണ്ടായത്. അതി തീവ്ര മഴയാണ് ലഭിച്ചത്. എല്‍നിനോ പ്രതിഭാസത്തിന്റെ കൂടി ഭാഗമാണ് നിലവിലെ സ്ഥിതി. ജൂലൈ 31നു തന്നെ മുന്നറിയിപ്പ് കിട്ടി. കൃത്യമായ മുന്നൊരുക്കം ചെയ്യുകയും ചെയ്തു. പ്രീ മണ്‍സൂണ്‍ യോഗം ചേര്‍ന്ന് ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മുന്നറിയിപ്പിന് അനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. അര്‍ധരാത്രി വൈകിയാണ് ചില അറിയിപ്പുകള്‍ വരുന്നത്. അതിതീവ്ര മഴ എവിടെയാണ് എന്ന് അറിഞ്ഞാല്‍ മാത്രമേ ആളുകളെ മാറ്റാന്‍ കഴിയുകയുള്ളു’, അദ്ദേഹം പറഞ്ഞു.മുന്നറിയിപ്പ് കൃത്യമായി അറിയാന്‍ അടക്കമുള്ള മെച്ചപ്പെട്ട സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് നല്‍കാനുള്ള അലേര്‍ട്ടുകള്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഒരു തരത്തിലും വീഴ്ച സംഭവിച്ചിട്ടില്ല. ഒരു ക്യാമ്പില്‍ പോലും പ്രശ്‌നം ഉണ്ടായിട്ടില്ല. ആറന്മുളയില്‍ സംഭവിച്ചത് പാര്‍ട്ടി ഇടപെട്ട് പറയിപ്പിച്ചതാണ്. ദുരന്തമുഖത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്‌ട്രെസ് വരുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
സ്‌ട്രെസ് ഉണ്ടാകുന്ന സമയങ്ങളിൽ ചില ഭക്ഷണങ്ങളോട് നമുക്ക് പ്രത്യേക താല്പര്യം തോന്നാറുണ്ട്. അമിതമായ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങളാണ് അത്തരം സമയങ്ങളിൽ നമ്മൾ കഴിക്കാറുള്ളത്. എന്നാൽ ഈ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ദോഷം ചെയ്യും. അവ എന്തൊക്കെയാണെന്ന് അറിയാം.
കോഫി നിയന്ത്രിതമായ അളവിൽ കോഫി കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷേ രണ്ടു കപ്പിൽ കൂടുതൽ കുടിക്കുന്നത് ശരീരത്തിലെ താപനില കൂട്ടും. മാത്രമല്ല, ഇത് സ്ട്രെസ് ലെവലുകൾ വർധിപ്പിക്കാനും നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികളിൽ നാശമുണ്ടാക്കുന്നതിലൂടെ നിങ്ങളെ ഉത്കണ്ഠാകുലരാക്കുകയും ചെയ്യുമെന്ന് ഡോക്ടർ പറയുന്നു.
സംസ്കരിച്ച മാംസം പേര് സൂചിപ്പിക്കുന്നത് പോലെ, അവയിൽ നിറയെ നൈട്രേറ്റുകൾ, സൾഫൈറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. അവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും മൂഡ് ഷിഫ്റ്റുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
ശുദ്ധീകരിച്ച കാർബണുകൾ നിങ്ങൾ അധിക കിലോ കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഇത് തീർച്ചയായും കഴിക്കുന്നതിനുള്ള ഒന്നല്ല. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും വയറ്റിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു, ഇത് മന്ദഗതിയിലുള്ള ദഹനത്തിന്റെ ഫലമാണ്. പ്രോസസ് ചെയ്ത കാർബണുകളിൽ ഫൈബർ നീക്കം ചെയ്തതിനാലാണ് ഇത് സംഭവിക്കുന്നത്.
പ്രഭാതഭക്ഷണത്തിലെ ഭക്ഷ്യധാന്യങ്ങൾ ഇത് എല്ലായ്പ്പോഴും പഞ്ചസാരയും ശുദ്ധീകരിച്ച കാർബണുകളും നിറഞ്ഞതാണ്, മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർധിപ്പിക്കുന്നു.
പഞ്ചസാര ഇതൊരു വലിയ കാര്യമല്ല, മാത്രമല്ല പഞ്ചസാര കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ബോധമുളളവരാകണം, കാരണം പലപ്പോഴും നമ്മുടെ ദൈനംദിന ഭക്ഷണങ്ങളിൽ ഇത് മറഞ്ഞിരിക്കുന്നു. നല്ല ബാക്ടീരിയകളെ നശിപ്പിച്ചുകൊണ്ട് പഞ്ചസാര നിങ്ങളുടെ കുടലിനെ അസന്തുലിതമാക്കുന്നു. നിങ്ങളുടെ ദഹനത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന്, ഈ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, കാരണം നമ്മുടെ മാനസികാരോഗ്യം കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സംസ്കരിച്ച വെജ് ഓയിൽ ഒമേഗ -3 ഫാറ്റി ആസിഡ് നമ്മുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും, സംസ്കരിച്ച വെജ് ഓയിലിൽ ഇത് മോശമായി അടങ്ങിയിട്ടുണ്ട്, ഇത് ആമാശയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.
മദ്യം പല ലഹരി പാനീയങ്ങളിലും പഞ്ചസാര ഇല്ലെങ്കിലും, കുടൽ പാളിയെ തടസ്സപ്പെടുത്തുന്നതിനും വിഷാദരോഗത്തിനും മദ്യം കാരണമാകും.
കൃത്രിമ മധുരപലഹാരം കൃത്രിമ മധുരപലഹാരങ്ങൾ കുടൽ മൈക്രോബയോമിനെ തടസ്സപ്പെടുത്തുന്നു
സോഡ പഞ്ചസാര കൂടാതെ, ഡാർക് സോഡകളിൽ ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മാനസികാരോഗ്യത്തിന് അത്യാവശ്യമായ പോഷകമായ മഗ്നീഷ്യം ആഗിരണം ചെയ്യുന്നുവെന്ന് ഡോക്ടർ പറയുന്നു.
പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽകെഎസ്ആർടിസിബസ് മറിഞ്ഞു.അപകടത്തിൽ ഒരാൾമരിച്ചു, നിരവധി പേർക്ക് പരിക്ക്.
പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ എസ് ആർ ടി സി ബസ്സ് മറിഞ്ഞു ഒരാൾ മരിച്ചു. നെല്ലിയാമ്പതി സ്വദേശി ജയന്തി (55) ആണ് മരിച്ചത്.നിരവധിപേർക്ക് പരിക്കേറ്റു.പോത്തുണ്ടി ചെക്ക്പോസ്റ്റിന്അടുത്താണ്അപകടമുണ്ടായത്.നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. രാവിലെ 9.30ഓട് കൂടിയാണ് അപകടം ഉണ്ടായത്.സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം
തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഒരാഴ്ചക്കുള്ളില്‍ 14 കേസുകളിലായി 11 കോടിയിലധികം വിലവരുന്ന എട്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ആറ് മലയാളികളും മൂന്ന് തമിഴ്‌നാട്ടുകാരും ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.ചില കേസുകളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) കേരള പൊലീസും കസ്റ്റംസുമായി അടുത്തു സഹകരിച്ചതും സ്വര്‍ണം പിടിച്ചെടുത്തതില്‍ ഫലം കണ്ടതായി കസ്റ്റംസ് കമീഷണര്‍ അറിയിച്ചു. സ്വര്‍ണം ഖര രൂപത്തില്‍നിന്ന് മാറ്റി പേസ്റ്റ് രൂപത്തിലും കെമിക്കലുകളുടെ സഹായത്തോടെ ദ്രാവക രൂപത്തിലും ആക്കിയാണ് കടത്തുന്നത്. കസ്റ്റംസ് അധികൃതരുടെ പിടിയില്‍നിന്ന് രക്ഷ നേടുന്നതിനുളള മാര്‍ഗ്ഗമാണ്. ഒരാഴ്ചയ്ക്കുളളില്‍ വിദേശത്ത് നിന്നെത്തിയ യാത്രക്കാരില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന മൂന്ന് കോടി രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളും പിടിച്ചെടുത്തു.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴ ശക്തമായതോടെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ശക്തമായ മഴയിൽ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ കൈരളി ന്യൂസ് ക്യാമറാമാന്‍ ജയേഷിന് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്ന് അത്ഭുതകരമായാണ് ജയേഷ് രക്ഷപ്പെട്ടത്. കനത്ത മഴയില്‍ ശബരിമല സ്വാമി അയ്യപ്പന്‍ റോഡില്‍ വന്‍ നാശനഷ്ടമുണ്ടായി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതോടെ വേഗം തൊഴുത് ഇറങ്ങാന്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി.
നെല്ലിയാമ്പതി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജയന്തി എന്ന സ്ത്രീയാണ് മരിച്ചത്. സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇതോടെ കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
24 മണിക്കൂര്‍ കൊണ്ട് നാലടിയായി ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2344.56 അടിയിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 2339.62 അടിയായിരുന്നു.കോട്ടയത്തും ആലപ്പുഴയിലും ഇപ്പോഴും ശക്തമായ മഴയാണ് പെയ്യുന്നത്. പമ്പയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നുണ്ട്. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ വില്ലേജുകള്‍ പൂര്‍ണമായും വെള്ളത്തിലാണ്. കുട്ടനാട്ടിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈരാറ്റുപേട്ട-പാലാ റൂട്ടില്‍ വീണ്ടും വെള്ളം കയറി. കോട്ടയം-കുമരകം പാതയിലും ഗതാഗതം നിലച്ചു.
അതിശക്തമായ മഴ തുടരും, ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 190 മീറ്റര്‍ എത്തിയാല്‍ ഡാം തുറന്നുവിടാന്‍ നിര്‍ദേശമുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി. ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 273 ക്യാമ്പുകളിലായി 7,674 പേരാണുള്ളത്. സംസ്ഥാനത്തെ മഴക്കെടുതികളില്‍ 11 മരണം സ്ഥിരീകരിച്ചു. 30 വീടുകള്‍ പൂര്‍ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നു.



