spot_img
Tuesday, July 7, 2026
Home Blog Page 348

യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചു; അബുദബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം

0

അബുദബി – കോഴിക്കോട് വിമാനത്തിൽ തീ പിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീ പിടിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ ആളപായമില്ല.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടെത്തിച്ചു.

മൂന്ന് മണിക്കൂറിന് ശേഷമാണ് നാട്ടിലെത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ അബുദബി വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു.പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറന്ന 2 പേരെയും തടഞ്ഞു വെച്ചു.

Gold Rate Today: സ്വർണവില മുകളിലേക്ക് തന്നെ:ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 53,000  കടന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5525 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വർധിച്ച് 96 രൂപയായി

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 1 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 –  ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 – ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 – ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു.  വിപണി വില 52,680 രൂപ
ജൂൺ 12 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു.  വിപണി വില 52,920 രൂപ
ജൂൺ 13 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂൺ 14 -ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 52,720 രൂപ
ജൂൺ 15 -ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53,200 രൂപ

ഓടുന്ന വാഹനങ്ങളിലേക്ക് മദ്യപന്റെ പെപ്പ‍ര്‍ സ്പ്രേ പ്രയോഗം

0

കോഴിക്കോട്: മദ്യപിച്ചെത്തിയ ആള്‍ ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പര്‍ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് ബസ് യാത്രക്കാരിയായ യുവതി ബോധരഹിതയായി. അസ്വസ്ഥത അനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടി. ഫറോക്ക് ചെറുവണ്ണൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത്.  ചെറുവണ്ണൂര്‍ ജംഗ്ഷന് സമീപം കാലുറയ്ക്കാതെ നില്‍ക്കുകയായിരുന്ന ഇയാള്‍ ഇതുവഴി കടന്നുപോയ വാഹനങ്ങളിലേക്ക് കൈവശമുണ്ടായിരുന്ന സ്‌പ്രേ അടിക്കുകയായിരുന്നു. 

ഈ സമയം കോഴിക്കോട്ട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസില്‍ യാത്ര ചെയ്തിരുന്ന ഷെറിന്‍ സുലൈഖയുടെ മുഖത്തും സ്പ്രേ പതിച്ചു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടന്‍ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം തന്നെ സ്പ്രേ ആക്രമണത്തിനിരയായ പാസഞ്ചര്‍ ഓട്ടോ ഡ്രൈവര്‍ മലപ്പുറം ഐക്കരപ്പടി സ്വദേശി കുളങ്ങോട്ട് ഹൗസില്‍ മുഹമ്മദ് നബീലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് നബീലിന്റെ പരാതിയില്‍ നല്ലളം പൊലീസ് കേസെടുത്തെങ്കിലും സംഭവ സ്ഥലത്തു നിന്ന് ഇയാള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട് ആണ്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ  മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ തീരത്തിനും തെലങ്കാനയ്ക്കും
മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി തെക്ക്-പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെയാണ് മഴ വീണ്ടും കനക്കുന്നത്.

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുടെ ആത്മഹത്യ; പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്

0

തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ബിനോയ് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായി പൊലീസ്. പ്രതി പെണ്‍കുട്ടിയെ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസിന് കിട്ടി. ബിനോയിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെയാണ് സുഹൃത്ത് ബിനോയിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരമാണ് പൊലീസിന് കിട്ടിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബിനോയ് പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡനം. ഇതിന്റെ വിവരങ്ങളും ബിനോയിയുടെ ഫോണില്‍ നിന്ന് പൊലീസിന് കിട്ടി. പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ച വര്‍ക്കലയിലടക്കം പ്രതിയുമൊത്ത് പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പൊലീസ് വീണ്ടെടുത്തു. ബിനോയ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബന്ധം അവസാനിച്ചതിന് പിന്നാലെ പെണ്‍കുട്ടി സൈബര്‍ ആക്രമണം നേരിട്ടിരുന്നതായുള്ള കമന്റുകളും സൈബര്‍ സംഘം കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. പ്രതിയുടെ പശ്ചാത്തലവും പൊലീസ് പരിശോധിക്കും. പോക്‌സോ , ആത്മഹത്യ പ്രേരണ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കസ്റ്റഡിയില്‍ എടുക്കാനാണ് പൊലീസ് തീരുമാനം.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വിവധ ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലെ‍ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

21-06-2024:  മലപ്പുറം, കോഴിക്കോട്, കണ്ണൂർ 
22-06-2024:   മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
23-06-2024: പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്
20-06-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  കണ്ണൂർ, കാസര്‍കോട് 
21-06-2024:  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കാസര്‍കോട് 
22-06-2024:  കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
23-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

0

നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്.

ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ മത്സരിക്കും.

40 ഓളം പേര്‍ വിവിധ തസ്തികകളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.

നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ലാല്‍ തുടരണം എന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.

വാട്‌സ്ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റം വന്നുകഴിഞ്ഞു

0

ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനില്‍ ശ്രദ്ധേയമായ മാറ്റവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. മീഡിയ ഫയല്‍ ഷെയറിംഗിലാണ് മാറ്റം വന്നിരിക്കുന്നത്. മുമ്പ് ഹൈ-ഡെഫിനിഷനില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുമ്പോള്‍ എച്ച്‌ഡി ഓപ്‌ഷന്‍ സെലക്‌ട് ചെയ്യണമായിരുന്നുവെങ്കില്‍ പുതിയ അപ്‌ഡേറ്റോടെ ഡിഫോള്‍ട്ടായി മീഡിയ ക്വാളിറ്റി മുന്‍കൂറായി നമുക്ക് സെറ്റ് ചെയ്ത് വയ്‌ക്കാനാകും. ഇതോടെ ഫയലുകള്‍ ഓരോ തവണ അയക്കുമ്പോഴും എച്ച്‌ഡി ഓപ്ഷന്‍ സെലക്ട് ചെയ്യുന്നത് ഒഴിവായിക്കിട്ടും. 

ചിത്രങ്ങളും വീഡിയോകളും സ്ഥിരമായും ഏറെയും അയക്കുന്ന അനവധിയാളുകള്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള അപ്‌ഡേഷനാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതല്‍ അയക്കുന്ന ഫയലിന്‍റെ മീഡിയ ക്വാളിറ്റി നിങ്ങള്‍ക്ക് മുന്‍കൂറായി സെറ്റ് ചെയ്‌തുവയ്‌ക്കാം. ഇതോടെ ഓരോ ഫയലിനും എച്ച്‌ഡി മോഡ് സെലക്‌ട് ചെയ്യുന്ന പ്രയാസം ഒഴിവാക്കാനാകും. ഇതിനായി മീഡിയ അപ്‌ലോഡ് ക്വാളിറ്റി ഓപ്‌ഷനില്‍ ചെന്ന് എച്ച്‌ഡി ഓപ്‌‌ഷന്‍ തെരഞ്ഞെടുത്ത് സെറ്റ് ചെയ്‌ത് വെച്ചാല്‍ മാത്രം മതിയാകും. എങ്ങനെയാണ് ഇത് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം. വാട്‌സ്ആപ്പ് തുറന്ന് ആപ്പിലെ സെറ്റിംഗ്‌സില്‍ ചെന്ന് സ്റ്റോറേജ് ആന്‍ഡ് ഡാറ്റ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ എന്നൊരു ഓപ്ഷന്‍ കാണാം. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി, എച്ച്‌ഡി ക്വാളിറ്റി എന്നീ രണ്ട് ഓപ്ഷനുകള്‍ ഇതിനുള്ളിലുണ്ട്. ഇവയില്‍ നിന്ന് എച്ച്‌ഡി ക്വാളിറ്റി സെലക്ട് ചെയ്യുകയാണ് വേണ്ടത്. മുമ്പ് അയക്കുമ്പോള്‍ ചെയ്‌തിരുന്നതുപോലെ എച്ച്‌ഡി ഓപ്ഷന്‍ സെലക്ട് ചെയ്യാതെ തന്നെ എച്ച്‌ഡി ക്വാളിറ്റിയില്‍ ചിത്രങ്ങളും വീഡിയോകളും ഇനി മുതല്‍ അയക്കാം. 

നേരത്തെ ബീറ്റ യൂസര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം വാട്‌സ്ആപ്പ് ആന്‍ഡ്രോയ്‌ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ ആന്‍ഡ്രോയ്‌ഡ് യൂസര്‍മാര്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാം. നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണിലെ വാട്‌സ്ആപ്പിന്‍റെ സെറ്റിംഗ്‌സില്‍ ‘മീഡിയ അപ്‌ലോഡ് ക്വാളിറ്റി’ സൗകര്യം ഇപ്പോള്‍ കാണുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഈ അപ്‌ഡേറ്റ് എത്തുന്നതാണ്. 

Check How Many Sim Connections In Your ID

0

The main concept of Aadhaar card is prove to identity of ours using a single card. Every individual living in India has Aadhaar card. For authenticaton process at airports or any application process or taking sim card need to submit our identity proof Aadhaar card. If you submit Aadhaar card for any purposes for example need to submit Aadhaar number for getting wifi connection. Sometimes this Aadhaar number it might get misused. There are many fraud peoples who can take multiple sim card using your name and Aadhaar number. It has higher possibility chance.

Sanchar Saathi portal is a citizen centric initiative of Department of Telecommunications to empower mobile subscribers, strengthen their security and increase awareness about citizen centric initiatives of the Government. Sanchar Saathi empowers citizens by allowing them to know the mobile connections issued in their name, get disconnected the connections either not taken by them or not required by them, block and trace stolen/lost mobile phones and check genuineness of devices while buying a new/old mobile phone. Sanchar Saathi facilitates citizens for reporting suspected fraud communication. Sanchar Saathi contains various modules like Chakshu, CEIR, TAFCOP, KYM, RICWIN, KYI etc.

In addition, Keep Yourself Aware facility provides latest updates and awareness material on different aspects related to end user security, telecom and information security. Due to this the Telecom department has launched new websites for peoples will help you to find how many sims in your name. Using this website, we can easily check it out. Let’s see how to check it how many sims in your name. First of all you want go to the offical website of Telecom department , that is https://www.sancharsaathi.gov.in website. You will be loaded into interface of this website. Scroll down below and here you can see ‘Know your mobile connections’ options. Click the know your mobile connections option. You want to enter your mobile number that would attach your Aadhaar card when you reached to the next page. After enter your mobile number and type re captcha that was shown on the box.

Then you will get an otp into your mobile number and enter that opt into the box and click login button. In this page, you can see how many sim connections in your Id card. If you have another connection, then you can select ‘report this number’ box and reported it. Telecom department will review this number and terminate this connection from your id or you should also visit the nearest telecom office for further assistance.  This is the proper way to find out and report how many connections in your Id card.

ചെക്ക് ചെയ്യേണ്ട രീതി : താഴെ കാണുന്ന  Click Here എന്നതിൽ ക്ലിക് ചെയ്ത്
1) 10 digit mobile number എന്നതിൽ നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പർ ടൈപ് ചെയ്യുക.
2)Enter Captcha എന്നതിൽ തെറ്റുകൂടാതെ അവിടെ കാണുന്ന Captcha ടൈപ് ചെയ്തു കൊടുക്കുക.
3)OTP എന്നതിൽ നിങ്ങൾ മുകളിൽ ടൈപ് ചെയ്തുകൊടുത്ത മൊബൈൽ നമ്പറിലേക്ക് വന്ന OTP ടൈപ് ചെയ്തു കൊടുക്കുക
അപ്പോൾ നിങ്ങക്ക് നിങ്ങളുടെ മൊബൈൽ ഐ ഡി യിൽ എത്ര സിം ഉണ്ടെന്ന് അവിടെ കാണിച്ചു തരുന്നതായിരിക്കും

How to check: Click on Click Here given below
1) Type your existing mobile number in 10 digit mobile number.
2) Enter Captcha and type the Captcha found there without any mistakes.
3) In OTP type the OTP sent to the mobile number you typed above
Then it will show you how many sims you have in your mobile ID

Link 1 : Click Here

Link 2 : Click Here

Best App For Emergency Vehicle Service And Breakdown Support

0

Auto Aid is an easy-to-use app connecting the vehicle owner and automotive service provider on a single platform to provide a hassle free journey all over Kerala. It is helpful for users to find the most reliable car services including:

● 2 , 4 and 6 Wheeler Breakdown support
● Periodic Maintenance and General Repair
● Vehicle detailing and Accessory fitment
● Towing, Fuel and Key support etc.

Compatible with Android platform .Auto Aid helps a user search for his/her car related services easily from any location within a short time span.

Special benefits for the user includes

1. Hassle free journey all over Kerala. ( user is always connected with service providers everywhere in Kerala)
2. In case of breakdown user will get assisted at the earliest
3. User can avail any of these services at the doorstep if required.
4. User can take an appointment from an active service provider at their desired location and thus lag and delays can be avoided.
5. By comparing the service cost for each, user can avail services within his budget.
6. A vehicle Service history is maintained in the application itself and will help in adding resale value for the vehicle.

An app which works for you 24/7 helps you find local auto repair shops in the AutoAid network.
With Auto Aid you can manage the maintenance and automotive life cycle of your vehicle, search for the certified, reliable, local mechanics, estimate repair costs etc.

This app can be extremely useful in situations where you have no service person nearby and it’s a wise decision to download the Auto Aid app and we guarantee that it comes in handy in situations you have never expected. You can use this app from anywhere, anytime, any device. This app acts as an on-demand solution for repair services and ensures faster and more efficient service accomplishments than ever before.

This app is a permanent solution for the consumers as it saves the trouble of contacting local providers individually. With this app vehicle owners will get help in finding the nearest mechanics and get help in the emergency breakdown on the road.

Auto Aid app maintains vehicle service history in your mobile itself. In short, the user can carry a garage on his phone. Helping our users to enjoy a hassle-free voyage across Kerala is the primary intention behind the development of Auto Aid.

Auto Aid has a simple user interface which makes the working easier and keeps a record of all your vehicle repairs. Reviews and ratings from different customers can help you decide on a service provider from the list available in the app. Install your Auto Aid App now and experience the new Gen Automotive Service.

Download for android : Click Here

Download for ios : Click Here