spot_img
Saturday, June 27, 2026
Home Blog Page 492

മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ട്; ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം

0

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ റോക്കട്രി ദ് നമ്പി എഫക്ട്. മികച്ച സംവിധായകൻ: നിഖിൽ മഹാജൻ. മികച്ച പാരിസ്ഥിതിക ചിത്രം: കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം സ്വന്തമാക്കി. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.

ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ ചുവടെ:

(പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി, ഹോം: ഇന്ദ്രൻസ്)

∙ മികച്ച ഗായിക: ശ്രേയ ഘോഷാൽ

∙ മികച്ച ഗായകന്‍: കാലഭൈരവ

∙മികച്ച സഹനടി– പല്ലവി ജോഷി

∙ മികച്ച സഹനടൻ: പങ്കജ് ത്രിപാഠി

∙ മികച്ച നടി: ആലിയ ഭട്ട്, കൃതി സനോണ്‍

∙ മികച്ച നടൻ: അല്ലു അർജുന്‍

∙ മികച്ച സംവിധായകൻ: നിഖിൽ മഹാജൻ

∙ മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കമ്പനി

∙ മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം

∙ ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ: മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ)

∙ മികച്ച ചിത്രം: റോക്കട്രി ദ് നമ്പി എഫക്ട്

∙ മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)

∙ മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി

∙ മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ

∙ മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

∙ മികച്ച സംഗീതം: പുഷ്പ

∙ മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)

∙ മികച്ച മിഷിങ് സിനിമ: ബൂംബ റൈഡ്

∙മികച്ച ആസാമീസ് സിനിമ: ആനുർ

∙ മികച്ച ബംഗാളി സിനിമ: കാൽകോക്കോ

∙മികച്ച ഹിന്ദി സിനിമ: സർദാർ ഉദം

∙ മികച്ച ഗുജറാത്തി സിനിമ: ലാസ്റ്റ് ഫിലിം ഷോ

∙ മികച്ച കന്നട സിനിമ: 777 ചാർളി

∙ മികച്ച തമിഴ് സിനിമ: കഡൈസി വിവസായി

∙ മികച്ച തെലുങ്ക് സിനിമ: ഉപ്പേന

∙ മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ: ‌ആർആർആർ

∙ മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ)

∙ മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

∙ മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ)

∙ മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി

∙ കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ ഈ

∙മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ്

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:

∙ മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

∙ മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ

∙ മികച്ച സംഗീതം: ഇഷാൻ ദേവച്ച

∙ മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ

∙ മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)

∙ മികച്ച സംവിധാനം: ബാകുൽ മാത്യാനി

∙ മികച്ച ചിത്രം: ചാന്ദ് സാൻസേ

∙ മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ 11 അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപർണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്:ജോജു മികച്ച നടനുള്ള സാധ്യത പട്ടികയില്‍

0

മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് പ്രദേശിക ചിത്രങ്ങള്‍ സാങ്കേതിക മേഖലയിലെ അവാര്‍ഡുകളുടെ മത്സരത്തില്‍ അടക്കം മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് വിവരം. 

ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന ഗംഗുഭായ് കത്തിയവാഡി  എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. തലൈവി എന്ന ചിത്രത്തിലെ പ്രകടനമാണ്  കങ്കണ റണൌട്ടിന് സാധ്യത നല്‍കുന്നത്. 

എസ്എസ് രാജമൌലി സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്. അതേ സമയം മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്.

മികച്ച മലയാള ചിത്ര എന്ന അവാര്‍ഡിന്‍റെ അവസാന പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം. 

ബസ് അപകടം; കാരണം പാതാളക്കുഴി

0

ചെന്നൈയിൽ നിന്നു കോഴിക്കോട്ടേക്കു പോയ സ്വകാര്യ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ച സംഭവത്തിൽ റോഡിന്റെ വശത്തുള്ള കുഴിയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. ഇന്നലെ രാവിലെ 7.45നു പാലക്കാട്–ചെർപ്പുളശ്ശേരി റോഡിൽ തിരുവാഴിയോടു വച്ചാണു കല്ലട ഗ്രൂപ്പിന്റെ ബസ് മറിഞ്ഞത്. ‌തിരുവാഴിയോട് കാർഷിക വികസന ബാങ്കിന്റെ സമീപമുള്ള ഇറക്കത്തിൽ, നിർമാണം പൂർത്തിയാകാത്ത റോഡിന്റെ വശത്തുള്ള കുഴിയാണ് അപകടത്തിന് ഇടയാക്കിയതെന്നാണു മോട്ടർ വാഹന വകുപ്പിന്റെ നിഗമനം. ബാങ്കിന് 50 മീറ്റർ മുൻപുള്ള റോഡിനു വശത്തുള്ള കുഴിയിൽ ചാടിയതിനെത്തുടർന്നു ബസ് നിയന്ത്രണം വിട്ടു ബാങ്കിനു മുൻവശത്തെ കൈവരിയും തൊട്ടടുത്ത വൈദ്യുതിത്തൂണും തകർത്തു റോഡിലേക്കു മറിയുകയായിരുന്നു.

മുൻഭാഗത്തെ തകർന്ന ചില്ലു വഴിയും പിന്നിലെ എമർജൻസി വാതിലിലൂടെയുമാണു യാത്രക്കാരെ നാട്ടുകാർ പുറത്തെടുത്തത്. മരിച്ച രണ്ടു പേരും ബസിനടിയിൽ കുടുങ്ങുകയായിരുന്നു. ശ്രീകൃഷ്ണപുരം പൊലീസ്, കോങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേന, കരിമ്പുഴയിലെ ട്രോമ കെയർ യൂണിറ്റ് എന്നിവരും നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. അര മണിക്കൂറിനു ശേഷം ക്രെയിൻ കൊണ്ടു വന്നു ബസ് ഉയർത്തിയാണ് അടിയിൽപെട്ട 2 പേരെയും പുറത്തെടുത്തത്. 2 മണിക്കൂറിനു ശേഷമാണു ബസ് പൂർണമായി ഉയർത്തിയത്.

പൊന്നാനി കൊല്ലംപടി അബ്ദു റഹീമിന്റെ ഭാര്യ സൈനബ ബീവി (38), കോഴിക്കോട് ആയഞ്ചേരി, കാമിച്ചേരി കുരുട്ടീന്റവിട മൊയ്തുവിന്റെ മകൻ ബിബിഎ വിദ്യാർഥി ഇഷാൻ (18) എന്നിവരാണു മരിച്ചത്. പരുക്കേറ്റ 20 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും പെരിന്തൽമണ്ണ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്. അപകടസമയത്തു ബസിൽ 30 പേരുണ്ടായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

ബസ് ഡ്രൈവർ തമിഴ്നാട് കാരൈക്കുടി സ്വദേശി സെയ്ദ് (42) കാലിനു സാരമായി പരുക്കേറ്റു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തിട്ടുണ്ട്.മരിച്ച സൈനബ ബീവി എടയൂർ മണ്ണത്തുപറമ്പിലെ പരേതനായ വലിയാക്കതൊടി സൈതാലി കോയ തങ്ങളുടെ മകളാണ്. മക്കൾ : നഫീസത്ത് മിസരിയ, ഫാത്തിമ ബതൂൽ.മരിച്ച ഇഷാൻ ചെന്നൈ എസ്ആർഎം കോളജ് വിദ്യാർഥിയാണ്. കോളജിൽ നിന്നു വീട്ടിലേക്കു വരുന്ന വഴിയാണ് അപകടം. മാതാവ്: ഹാജറ. സഹോദരൻ പരേതനായ ഐസാം.

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും

0

ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മൊബൈല്‍ ലാബുകളടക്കം ചെക്ക് പോസ്റ്റുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുമായി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധന നടത്തും. ടാങ്കറുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ലാബുകളില്‍ പരിശോധന നടത്തുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിളുകള്‍ വകുപ്പിന്റെ എന്‍.എ.ബി.എല്‍ ലാബില്‍ വിശദ പരിശോധനക്കായി കൈമാറും.

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകള്‍ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിക്കും.

പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സ് : സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം

0

കോഴിക്കോട്:സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിന്റെയും (2023-24), ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിന്റെയും (2023-25) ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ അഞ്ച് വരെ 200 രൂപ സൂപ്പർഫൈനോടുകൂടി സ്വീകരിക്കും.  

എസ്.സി/ എസ്.ടി, ഭിന്നശേഷി, ട്രാൻസ് ജെൻഡർ  വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. 7-ാം തരം വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതാ കോഴ്സിലേക്കും, പത്താംതരം യോഗ്യതയുള്ള 22 വയസ്സ് തികഞ്ഞവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370053

ഓണക്കിറ്റ് എല്ലാ മഞ്ഞ കാർഡുടമകൾക്കും ഞായറാഴ്ചക്കുള്ളിൽ വിതരണം ചെയ്യും : മന്ത്രി  ജി ആർ അനിൽ

0

ആഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണ ചെയ്യുമെന്ന് ഭക്ഷ്യ  പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ (ആഗസ്റ്റ് 24) മുതൽ കിറ്റ് വിതരണം ആരംഭിക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവൻ ആളുകൾക്കും ഭക്ഷ്യകിറ്റ് നൽകാൻ തയാറായ സർക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നൽകാൻ ഈ ഓണക്കാലത്തും നമുക്ക് കഴിയുന്നു. മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്‌കൂളുകളിലെ ഓണക്കിറ്റ് വിതരണം നാളെ ആരംഭിക്കും. ഓണ കിറ്റിന് അർഹരായവർ  അതാത് റേഷൻ കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രമിക്കണം. നിലവിൽ ഈ രീതിയിലാണ് വിതരണത്തിനുള്ള ക്രമീകരണം. ഇതിന് കഴിയാത്തവർക്ക് സൗകര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങുന്നതിന് അവസരമുണ്ടാകും. 62 ലക്ഷം കുടുംബങ്ങൾ ഓണത്തിനുള്ള സ്‌പെഷ്യൽ അരി റേഷൻ കടകളിൽ നിന്നും ഇതിനകം വാങ്ങിയെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യവിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് മൂന്ന് അവധി ദിനങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് പ്രവർത്തിക്കും. ഇതിന് പകരമായി ഓണത്തിന് ശേഷം അവധി അനുവദിക്കും. വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് ഐ ടി വകുപ്പുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിന് ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്. 50% വിലക്കുറവിൽ 13 ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുകയാണ്. മൂന്ന് ദിവസം കൊണ്ട് 2 കോടി 29 ലക്ഷം രൂപയെന്നത് റെക്കോഡ് വിൽപ്പനയാണ്. ഉൽപ്പാദക സംസ്ഥാനമല്ലാതിരുന്നിട്ടും കേരളം പൊതുവിതരണ രംഗത്ത് മാതൃക തീർക്കുകയാണ്. വിൽപ്പനക്കനുസൃതമായി സ്റ്റോക്കിൽ കുറവ് വരുന്ന സാഹചര്യം അതിവേഗം പരിഹരിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്. മറിച്ചുള്ള പ്രചരണങ്ങളിൽ വസ്തുതയല്ലെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷ പ്രസംഗത്തിൽ  പറഞ്ഞു.

തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114 ന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ   ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു,  കൗൺസിലർമാരായ ഹരികുമാർ വി, രാഖി രവികുമാർ, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കെ. അജിത് കുമാർ എന്നിവർ സംബന്ധിച്ചു.

ഇത് ചരിത്ര നിമിഷം; അമ്പിളിക്കല തൊട്ട് ഇന്ത്യ

0

ബെംഗളൂരു>ഇന്ത്യന്‍ ബഹിരാകാശചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ഇന്ത്യ .ധ്രുവരഹസ്യങ്ങള്‍ തേടി ചാന്ദ്രയാന്‍ 3 ബുധന്‍ വൈകിട്ട് 6.03  ന്‌
ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡ് ചെയ്തു. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തം.

വൈകിട്ട് 5.44 നു ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. നാലു വര്‍ഷം മുമ്പ് അവസാനനിമിഷം കൈവിട്ട  സ്വപ്‌നമാണ്‌ ഇന്ത്യ ഇതോടെ
 കീഴടക്കിയിരിക്കുന്നത്

ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിനു (ഇസ്ട്രാക്) കീഴിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അതു വേണ്ടി വന്നില്ല.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്‌സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി.

 ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും (എല്‍.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ 4-ഉം പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു.

പണിക്കായി അടുക്കി വച്ച കല്ലില്‍ കയറാന്‍ ശ്രമം, കല്ലിളകി വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം

0

മലപ്പുറം: പണിക്കായി അടുക്കി വച്ച കല്ല് വീണ് 4 വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂർത്തിയാവാത്ത വീട്ടിൽ പടികൾ പോലെ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് കല്ല് അടർന്ന് ദേഹത്തേക്ക് വീണത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂനോൾമാട് എ എം എൽ പി സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

പാലക്കാട് ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്, രണ്ട് പേർ മരിച്ചു

0

പാലക്കാട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു.

മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.ചെർപ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തിൽ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നാളെ; ഒപ്പം ഓണം അലവൻസും

0

കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതോടെ 26 ആം തീയതി മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പളത്തോടൊപ്പം 2750 രൂപ ഓണം അലവൻസും കൂടി നൽകാൻ യൂണിയൻ പ്രതിനിധികളുമായി കെഎസ്ആർടിസി എംഡി നടത്തിയ ചർച്ചയിൽ തീരുമാനമായി. താത്കാലിക  ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകും. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസത്തിലും അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ യൂണിയൻ നേതാക്കൾ അറിയിച്ചു.

40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നില്ല. തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വരാന്‍ വൈകിയതാണ് കാരണം. കഴിഞ്ഞ ദിവസം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ  നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു എന്നും കോടതി പറഞ്ഞു. 

കഴിഞ്ഞ വർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.