spot_img
Friday, November 20, 2026
Home Blog Page 54

പെട്ടെന്നായിരുന്നു, വലിയ ശബ്ദത്തോടെ മലവെള്ളം വരുന്നത് കണ്ടു’; സമയോചിത ഇടപെടലിൽ രക്ഷിച്ചത് നിരവധി ജീവനുകൾ

0

മലപ്പുറം: പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപാച്ചില്‍ ആദ്യം അറിഞ്ഞത് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീരാജും ജ്യോതിഷും. വലിയ ശബ്ദത്തോടെ മലവെള്ളം വരുന്നത് കണ്ടെന്നും പിന്നാലെ ബൈക്ക് എടുത്ത് എല്ലാ പോയന്റിലും എത്തി ആളുകളെ വിവരമറിയിക്കുകയായിരുന്നെന്നും ശ്രീരാജും ജ്യോതിഷും പറഞ്ഞു. വഴിതെറ്റി ഒറ്റപ്പെട്ട 26 പേരെ തിരിച്ചെത്തിച്ചതും ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. ശ്രീരാജിന്റെയും ജ്യോതിഷിന്റെയും ഇടപെടലില്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകളാണ്.ഇന്നലെ വൈകീട്ട് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.അപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെടുകയും പ്രദേശവാസിയായ ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ത്രീക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. എന്‍ഡിആര്‍എഫിന്റെ കൂടെ ആര്‍ആര്‍എഫിന്റെ 10 സംഘവും തിരച്ചിലിന്റെ ഭാഗമായിട്ടുണ്ട്. 36 പേരുടെ സംഘം രണ്ട് ബാച്ചായാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്.

പ്രിയദര്‍ശിനി പദ്ധതിക്ക് നാളെ 100 ദിവസം; സന്തോഷം പങ്കിടാന്‍ സാരി വിതരണം

0

തിരുവനന്തപുരം: സ്ത്രീകള്‍ക്കു സൗജന്യ യാത്ര നല്‍കുന്ന കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂര്‍ത്തിയാകും.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെ എസ് ആര്‍ ടി സി ഡിപ്പോകളിലും വനിതകള്‍ക്ക് സാരി വിതരണം ചെയ്യും. വനിതാ ജീവനക്കാര്‍ക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകള്‍ക്കുമാണു സാരി വിതരണം ചെയ്യുക.രാവിലെ 10ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ടെര്‍മിനലില്‍ മന്ത്രി സി പി ജോണ്‍ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രിയദര്‍ശിനി പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്നും നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് പദ്ധതി ഈ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ആദിൽ ഇന്ന് സ്വപ്നപദവിയിൽ; ഉമ്മക്ക് പിറന്നാൾ മധുരം

0

ചേളന്നൂർ: സ്റ്റാഫ് സെലക്ഷൻ കമീഷൻ അഖിലേന്ത്യാ തലത്തിൽ നടത്തിയ കംപൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയിൽ ഉന്നത റാങ്കുനേടിയ ചേളന്നൂർ ഏഴേ ആർ ദിൽസേയിൽ ആദിൽ എ. അബ്ദുൽ അസീസിന് സിക്സ്ത് പേ കാറ്റഗറിയിൽ ഇൻകംടാക്സ് സൂപ്രണ്ടായി നിയമനം. തിങ്കളാഴ്ച മംഗലാപുരത്ത് ഇൻകം ടാക്സ് ഓഫിസിലാണ് ആദിൽ ജോയിൻ ചെയ്യുന്നത്.ബി.ടെക് മെക്കാനിക്കൽ ബിരുദധാരിയായ ആദിൽ മൂന്നുവർഷത്തെ പരിശ്രമത്തിലൂടെയാണ് ഉന്നത റാങ്ക് നേടിയത്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പിതാവ് അബ്ദുൽ അസീസിനൊപ്പം തന്റെ നേട്ടത്തിന് എല്ലാ പിന്തുണയും നൽകിയ ബാലുശ്ശേരി ഹയർ സെക്കൻഡി സ്കുൾ അധ്യാപികയായ മാതാവ് സാജിദയുടെ അമ്പതാം പിറന്നാൾ ദിനത്തിലാണ് ആദിലിന് ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിച്ചതെന്നത് യാദൃച്ഛികമാണ്.സെപ്റ്റംബർ 21നാണ് മാതാവ് സാജിദയുടെ അമ്പതാം പിറന്നാൾ. എം.ബി.എ വിദ്യാർഥിയായ ദിൽഹറും ബി.എസ് സി ഗണിത വിദ്യാർഥിനിയായ ആദിയയും സഹോദരങ്ങളാണ്. ജോലിയിൽ പ്രവേശിക്കുന്നതിന് കുടുംബത്തോടൊപ്പം തിങ്കളാഴ്ച പുലർച്ച ആദിൽ മംഗലാപുരത്തേക്ക് യാത്രതിരിച്ചു.

ചെറുവണ്ണൂർ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നു; ഒരാഴ്ചത്തെ ഗതാഗത നിരോധനം തുടങ്ങി.

0

ഫറോക്ക് : പഴയ ദേശീയപാതയിൽ നിർമിക്കുന്ന ചെറുവണ്ണൂർ മേൽപാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ഒരാഴ്ചത്തെ ഗതാഗത നിരോധനം തുടങ്ങി. രാത്രി 10 മുതലാണ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം പൂർണമായും തടഞ്ഞത്. ഗർഡറുകൾ തള്ളിനീക്കുന്ന ഗാൻട്രി ക്രെയിൻ കൊണ്ടുപോകുന്നതിനുള്ള റെയിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ പാലത്തിന്റെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങും.കോഴിക്കോട്ടു നിന്നും രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിൽ നിന്നും ചെറുവണ്ണൂരിലേക്ക് എത്തുന്ന വാഹനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നു വഴിതിരിച്ചു വിടുകയാണ്. ഇതിനു രാമനാട്ടുകര ബൈപാസ് ജംക്‌ഷൻ, നിസരി ജംക്‌ഷൻ, ഫറോക്ക് ചുങ്കം, മോഡേൺ ബസാർ, അരീക്കാട്, പന്തീരാങ്കാവ്, ഒളവണ്ണ, ബിസി റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. 26ന് രാത്രി വരെയാണ് ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചത്.മലപ്പുറം–തൃശൂർ ഭാഗങ്ങളിൽനിന്നു വരുന്ന മുഴുവൻ വാഹനങ്ങളും രാമനാട്ടുകരയിൽ നിന്നു തൊണ്ടയാട് ദേശീയപാത വഴിയും കടലുണ്ടി, ചാലിയം, ഫറോക്ക് ഭാഗങ്ങളിൽ നിന്നു സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഫറോക്ക് ചുങ്കം–ഫാറൂഖ് കോളജ്–അഴിഞ്ഞിലം–പന്തീരാങ്കാവ് ദേശീയപാത വഴിയും കോഴിക്കോട് സിറ്റിയിൽ നിന്നു ഫറോക്ക്, രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ മാങ്കാവ്–മാത്തറ–പന്തീരാങ്കാവ് ദേശീയപാത വഴിയുമാണ് തിരിച്ചുവിടുന്നത്.ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയത് മേഖലയിൽ കനത്ത ഗതാഗത പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. ഇതു മുന്നിൽ കണ്ട് ട്രാഫിക് പൊലീസ് മേഖലയിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘദൂര വാഹനയാത്രക്കാർ പരമാവധി ദേശീയപാത 66 ഉപയോഗപ്പെടുത്തണമെന്നു പൊലീസ് അറിയിച്ചു.ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിൽ നിന്നു ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരീക്കാട്–ഒളവണ്ണ–പന്തീരാങ്കാവ് വഴിയാണ് വിടുന്നത്. പാളയം, ബീച്ച്, റെയിൽവേ ഭാഗങ്ങളിൽ നിന്നു ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാങ്കാവ്–മാത്തറ–പന്തീരാങ്കാവ് വഴിയും തിരിച്ചുവിട്ടു.സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി 89 കോടി രൂപ ചെലവിട്ടാണ് ചെറുവണ്ണ ൂരിൽ മേൽപാലം നിർമിക്കുന്നത്. 700 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള നാലുവരി മേൽപാലത്തിന് 25 മീറ്റർ നീളത്തിൽ 14 സ്പാനുകളുണ്ടാകും. ഒരു സ്പാനിൽ 6 ഗർഡറുകൾ വീതം 84 എണ്ണമാണ് ആകെയുള്ളത്. ഇവയിൽ 42 ഗർഡറുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. മേൽപാലം ഉയരം കൂടിയ ഭാഗമായ ചെറുവണ്ണൂർ ജംക്‌ഷനിൽ ഉൾപ്പെടെ 4 സ്പാനുകളിലെ 24 ഗർഡറുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ബാക്കിയുള്ള 18 എണ്ണം ഒരുമാസത്തിനു ശേഷമാകും സ്ഥാപ ിക്കുക.

കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു; ബന്ധുക്കള്‍ ഏറ്റുവാങ്ങി

0

കൊച്ചി: കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു(40), തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35) എന്നിവരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ പത്തുമണിയോടെയാണ് എത്തിച്ചത്. മൃതദേഹങ്ങള്‍ ബന്ധുക്കൾ ഏറ്റുവാങ്ങി.അഞ്ജനയുടെ മൃതദേഹം പീച്ചിയിലുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ആദ്യം എത്തിക്കുക. ശേഷം തൃശൂരിലെ മുടിക്കോട്ടെക്ക് കൊണ്ട് പോകും. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ അഞ്ജനയുടെ സംസ്‌കാരം നടക്കും. അതേസമയം ആന്‍ മേരിയുടെ മൃതദേഹം ഇന്ന് ഭര്‍ത്താവ് പള്ളത്ര ജേക്കബ് ആന്‍ഡ്രൂസിന്റെ നാട്ടിലെത്തിക്കും. സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലെ പൊതുദര്‍ശനത്തിന് ശേഷം നാളെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.കഴിഞ്ഞമാസം 28നാണ് അമേരിക്കയിലെ കാലിഫോർണിയയിൽ ഇരുവരും കൊല്ലപ്പെട്ടത്. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനില ബേബി നിലവില്‍ ജയിലിലാണ്. പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റും അമേരിക്കയിലെ മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകാനുള്ള കാലതാമസം മൂലമാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വൈകിയതെന്നാണ് വിവരം. അതേസമയം എന്താണ് ഇരുവരുടെയും കൊലപാതകത്തിന് പിന്നിലെ കാരണമെന്നതിൽ വ്യക്തതയില്ല. അമേരിക്കന്‍ പൊലീസ് അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംസ്ഥാനത്ത് മഴ കനക്കുന്നു, മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് കൂടി മഴ മുന്നറിയിപ്പ് നൽകി. ഇതോടെ ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ള ജില്ലകളുടെ എണ്ണം എട്ടായി. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് നൽകിയിരുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ ഒരാൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തി അഞ്ച് പേരാണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ ഒരു സ്ത്രീയെ കണ്ടെത്താനുണ്ട്. തിരച്ചിൽ ഊർജിതമാണ്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.ഇടുക്കി മൂന്നാര്‍ വട്ടവടയില്‍ മണ്ണിടിച്ചിലില്‍, കൃഷിയിടത്തിലെ ഷെഡില്‍ ഇരുന്ന 2 പേരാണ് മരിച്ചത്. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ അമ്മന്‍കോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണന്‍ പെരുമാള്‍, അയല്‍വാസി സി ചിന്നമ്മാള്‍ എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇടവിട്ട് മഴ ശക്തമാണ്. അടിമാലി പഴംമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരം വീണു. നേര്യമംഗലം വാളറ റോഡില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ ഇടക പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്ന് ടൗണില്‍ എത്തണമെന്നാണ് അറിയിപ്പ്.കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ അപ്രതീക്ഷിതമായി പെയ്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു മരണമാണ് സ്ഥിരീകരിച്ചത്. വാഗമണ്‍ ഈരാറ്റുപേട്ട റോഡില്‍ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരിച്ചു. സംഗീതയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പെരിങ്ങളത്ത് ഉറവപ്ലാവ് സ്വദേശി ജോസഫിന്റെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞുവീഴുന്ന സമയത്ത് ജോസഫിനെ കൂടാതെ വീട്ടില്‍ രണ്ടു മക്കള്‍ കൂടിയുണ്ടായിരുന്നു. മക്കളെ രക്ഷിച്ചെങ്കിലും ജോസഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമാസം മുന്‍പ് ഉണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച മംഗളഗിരിഭാഗത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി. മീനച്ചിലാര്‍ പല ഭാഗത്തും കരകയറി.തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രാത്രി 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കയ്യിൽ വണ്ടിയുണ്ടെങ്കിലും കുറച്ച് വെയ്റ്റ് ചെയ്ത് രോഗിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നതാണ് ശരി

0

കൊച്ചി: എറണാകുളം കണ്ടെയ്‌നര്‍ റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റയാളെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നേതൃത്വം നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍ മനോജ് വെള്ളനാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അപകടത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയെന്നുള്ള വാര്‍ത്ത കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും എന്നാല്‍ അതിന്റെ വീഡിയോ കണ്ടപ്പോള്‍ സങ്കടമാണ് തോന്നിയതെന്നും മനോജ് വെള്ളനാട് പറഞ്ഞു. ആ രോഗിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടത് അങ്ങനെയായിരുന്നില്ലെന്നും ഒരു സ്‌പൈന്‍ ബോര്‍ഡ് പോലുമില്ലാതെ അഞ്ചാറ് പേര്‍ ചേര്‍ന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരമാണെന്നും മനോജ് വെള്ളനാട് കുറിപ്പില്‍ പറഞ്ഞു.അശാസ്ത്രീയമായി നീക്കിയാല്‍ രോഗിക്ക് സാരമായ പ്രശ്‌നങ്ങളുണ്ടാകാമെന്ന് മനോജ് വെള്ളനാട് പറഞ്ഞു. വാഹനാപകടങ്ങളില്‍ പെടുന്നവരില്‍ കഴുത്തിനും നട്ടെല്ലിനും ക്ഷതം സംഭവിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും സ്‌പൈന്‍ ബോര്‍ഡോ സെര്‍വിക്കല്‍ കോളറോ ഇല്ലാതെ രോഗിയെ കൈകളിലും കാലുകളിലും പിടിച്ച് ഉയര്‍ത്തുമ്പോള്‍, സ്ഥാനഭ്രംശം വന്ന കശേരുക്കള്‍ സുഷുമ്‌നാനാഡിയെ മുറിക്കുകയോ ചതയ്ക്കുകയോ ചെയ്യാമെന്നും മനോജ് വെള്ളനാട് പറയുന്നു. ശ്വസനനാളി തടസ്സപ്പെടല്‍, ആന്തരിക രക്തസ്രാവം വര്‍ധിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മനോജ് വെള്ളനാട് പറഞ്ഞു.മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണ ഉണ്ടാവണമെന്നില്ലെന്നും എന്നാല്‍ കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ള പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അക്കാര്യങ്ങള്‍പ്പെടുത്താമായിരുന്നുവെന്നും മനോജ് വെള്ളനാട് പറഞ്ഞു. റോഡില്‍ അപകടത്തില്‍പെട്ട് കിടക്കുന്ന ഏതൊരാളെയും സഹായിക്കാന്‍ മനസ് കാണിക്കുന്നത് ശ്ലാഘനീയമാണ്. ഒരു മുഖ്യമന്ത്രി തന്നെ അതു ചെയ്യുമ്പോള്‍ നിരവധി പേര്‍ക്ക് അത് മാതൃകയുമാവും. പക്ഷെ നമ്മുടെ കൈയില്‍ വണ്ടിയുണ്ടെങ്കിലും അഞ്ചോ പത്തോ മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നാലും ഒരു ആംബുലന്‍സ് വിളിച്ച് അതില്‍ ഏറ്റവും സുരക്ഷിതമായി രോഗിയെ ആശുപത്രിയില്‍ എത്തിക്കുകയാണ് ശരി. അതുവരെ അവിടെ വച്ച് ചെയ്യാവുന്ന പ്രഥമശുശ്രൂഷകള്‍ സാധ്യമാണെങ്കില്‍ ചെയ്യുകയാണ് വേണ്ടതെന്നും മനോജ് വെള്ളനാട് കൂട്ടിച്ചര്‍ത്തു.

കോഴിക്കോട് വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

0

കോഴിക്കോട്: കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരവും തൃശൂര്‍ സ്വദേശിയുമാ റിജോണ്‍ ജോസ് ആണ് മരിച്ചത്.കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഞായറാ്ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്‌സിയിലെ മറ്റൊരു താരം ഗനി അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. റിജോണും ഗനിയും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റിജോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മഴ ശക്തമാകുന്നു; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത.

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ ഒരാൾക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തി അഞ്ച് പേരാണ് മരിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചത്. ഒരാളെ കൂടി കണ്ടെത്താനുണ്ട്. നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. മരിച്ചവരില്‍ തിരൂര്‍ സ്വദേശികളായ മുഹമ്മദ്കുട്ടി, മാങ്ങാടന്‍ അനസ് എന്നിവരെ തിരിച്ചറിഞ്ഞു.ഇടുക്കി മൂന്നാര്‍ വട്ടവടയില്‍ മണ്ണിടിച്ചിലില്‍, കൃഷിയിടത്തിലെ ഷെഡില്‍ ഇരുന്ന 2 പേരാണ് മരിച്ചത്. ഒരാള്‍ക്കു ഗുരുതര പരുക്കേറ്റു. കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ അമ്മന്‍കോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണന്‍ പെരുമാള്‍, അയല്‍വാസി സി ചിന്നമ്മാള്‍ എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇടവിട്ട് മഴ ശക്തമാണ്. അടിമാലി പഴംമ്പള്ളിച്ചാലില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരം വീണു. നേര്യമംഗലം വാളറ റോഡില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ പഴയ മൂന്നാറില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാഹനങ്ങള്‍ ഇടക പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡില്‍ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്ന് ടൗണില്‍ എത്തണമെന്നാണ് അറിയിപ്പ്.കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ അപ്രതീക്ഷിതമായി പെയ്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടു മരണമാണ് സ്ഥിരീകരിച്ചത്. വാഗമണ്‍ ഈരാറ്റുപേട്ട റോഡില്‍ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരിച്ചു. സംഗീതയുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പെരിങ്ങളത്ത് ഉറവപ്ലാവ് സ്വദേശി ജോസഫിന്റെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞുവീഴുന്ന സമയത്ത് ജോസഫിനെ കൂടാതെ വീട്ടില്‍ രണ്ടു മക്കള്‍ കൂടിയുണ്ടായിരുന്നു. മക്കളെ രക്ഷിച്ചെങ്കിലും ജോസഫിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുമാസം മുന്‍പ് ഉണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച മംഗളഗിരിഭാഗത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി. മീനച്ചിലാര്‍ പല ഭാഗത്തും കരകയറി.തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രാത്രി 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അപ്രതീക്ഷിത മഴയില്‍ വിറച്ച് കേരളം; മണ്ണിടിഞ്ഞ് വീണും മലവെള്ളപ്പാച്ചിലിലും 7 മരണം, 3 പേരെ കാണാനില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അതേസമയം കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരാണ് മരിച്ചത്. കാണാതായ മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്നുമണിക്കൂര്‍ നേരത്തേക്കാണ് ഈ മുന്നറിയിപ്പ്.ഇന്നലെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ച ഇടുക്കി ജില്ലയില്‍ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. ദേശീയപാതയില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പഴംപള്ളിചാലിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അഞ്ച് കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ദേവിയാര്‍ പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇരുമ്പ്പാലംപഴംപള്ളിചാല്‍ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. വട്ടവടയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബാലകൃഷ്ണന്‍, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിലാണ്.മലപ്പുറം ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. തിരൂര്‍ സ്വദേശികളാണ് മരിച്ച രണ്ട് പേരും. ടികെ നഗറില്‍ കാണാതായവരിൽ ഒരു പുരുഷന്റെ മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്കായി വിനോദസഞ്ചാര കേന്ദ്രമായ ടികെ നഗറിന് സമീപം തിരച്ചില്‍ തുടരുകയാണ്.കോട്ടയം ജില്ലയിലും മലയോര മേഖലയില്‍ വ്യാപക മണ്ണിടിച്ചിലും വെള്ളക്കെട്ടും തുടരുകയാണ്. മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞ് ഒഴുകുകയാണ്. തിടനാട് മേസ്തിരിപ്പടിയിലും തലനാടും വീടുകളില്‍ വെള്ളം കയറി. വാഗമണ്‍-ഈരാറ്റുപേട്ട റോഡില്‍ വ്യാപക മണ്ണിടിച്ചിലുണ്ടായി. മഴയുടെ ശക്തി നിലവില്‍ കുറഞ്ഞിട്ടുണ്ട്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പെരിങ്ങളം സ്വദേശി ജോസഫും വാഗമണ്‍ഈരാറ്റുപേട്ട റോഡില്‍ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് തമിഴ്‌നാട് സ്വദേശി സംഗീതയുമാണ് മരിച്ചത്.അതേസമയം എറണാകുളത്ത് മിക്കയിടങ്ങളിലും ഒറ്റപ്പെട്ട മഴ ശക്തമാണ്. പുലര്‍ച്ചെ പലയിടത്തും കനത്ത മഴ പെയ്തു. മലയോരമേഖലയില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ട്. മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. അതിനിടെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ രാത്രി 8.30 വരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു