spot_img
Saturday, June 20, 2026
Home Blog Page 76

പാലത്തായി പീഡനക്കേസ്; കെ. പത്മരാജന് പരോള്‍

0

പാലത്തായി പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കെ. പത്മരാജന് പരോള്‍. സഹോദരിയുടെ മരണം ചൂണ്ടിക്കാട്ടിയാണ് അടിയന്തര പരോളിന് പുറമെ ഇളവ് നല്‍കിയത്. പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് മൂന്ന് മാസം പിന്നിടുമ്പോഴാണ് പരോള്‍.

സഹോദരിയുടെ മരണത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് നല്‍കിയ മൂന്ന് ദിവസത്തെ അടിയന്തര പരോളിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പരോള്‍ നീട്ടി നല്‍കിയത്. ഈ മാസം മൂന്ന് മുതല്‍ പത്മരാജന്‍ പുറത്താണ്. പിന്നാലെ ജയില്‍ ഡിജിപിക്ക് നല്‍കിയ അപേക്ഷയില്‍ 10ഉം, ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയില്‍ 15 ദിവസവും അധിക പരോള്‍ ലഭിക്കുകയായിരുന്നു. മാര്‍ച്ച് 3 വരെയാണ് പരോള്‍ നീട്ടി നല്‍കിയത്. ബലാത്സംഗം പോലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഇത്ര വേഗത്തില്‍ പരോള്‍ നല്‍കുന്നതിലെ കീഴ്‌വഴക്കമാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

കണ്ണൂര്‍ പാലത്തായിയിലെ പത്ത് വയസുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ നവംബര്‍ 15നാണ് കെ. പത്മരാജനെ കോടതി ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരം 40 വര്‍ഷം തടവും ജീവപര്യന്തവുമാണ് ശിക്ഷ

വേനല്‍ക്കാല മുന്നൊരുക്കം: ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു

0

കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കാന്‍ കലക്ടറുടെ നിര്‍ദേശം

വേനല്‍ക്കാല വരള്‍ച്ചയും അപകടങ്ങളും നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ മുന്നൊരുക്കവും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് നിര്‍ദേശിച്ചു. തീപിടിത്ത മുന്‍കരുതലിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ആശുപത്രി കെട്ടിടങ്ങളുടെ ഫയര്‍ ഓഡിറ്റിങ്ങിന് മുന്‍ഗണന നല്‍കണം. വിവിധ വകുപ്പുകള്‍ വരള്‍ച്ചയെ നേരിടുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലുള്ള ഓഫീസുകള്‍ക്കെല്ലാം നല്‍കണം.

കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പഞ്ചായത്ത് തലത്തില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. വനം-വന്യജീവി സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, അഗ്‌നിരക്ഷാ സേന, ആരോഗ്യ വകുപ്പ്, ജല വകുപ്പ് തുടങ്ങിയവ വേനല്‍ക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. വേനൽകാല മുന്നൊരുക്ക പദ്ധതി ജില്ലാ ഹാസർഡ് അനലിസ്റ്റ് അവതരിപ്പിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എം രേഖ, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഈ ജില്ലക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
21/02/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
22/02/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പുറപ്പെടുവിച്ച സമയം: 01.00 PM; 20/02/2026
IMD-KSEOC-KSDMA

ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകൾ ഇനി കൂടുതൽ സുരക്ഷിതമാക്കാം

0

ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകൾ ഇനി കൂടുതൽ സുരക്ഷിതമാക്കാം. ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യപ്പെടുന്ന നാല് വയസ്സിൽ താഴെയുള്ള കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി കേന്ദ്ര മോട്ടോർ വാഹന ചട്ടം138(7)(A)(1) അനുശാസിക്കുന്ന പ്രകാരം രൂപകൽപ്പന ചെയ്തതാണ് സേഫ്റ്റി ഹാർനെസ് (Safety Harness) എന്നറിയപ്പെടുന്ന ഈ സുരക്ഷാ സംവിധാനം. യാത്രയ്ക്കിടയിൽ കുട്ടികൾ ഉറങ്ങിപ്പോകുമോ എന്ന ഭയമോ, അവർ സീറ്റിൽ നിന്ന് വഴുതിപ്പോകുമോ എന്ന ആശങ്കയോ ഇനി വേണ്ട; ഈ ഹാർനെസ് ഉപയോഗിച്ച് കുട്ടിയെ മുതിർന്നവരോട് ചേർത്ത് സുരക്ഷിതമായി ബെൽറ്റ് ചെയ്യാവുന്നതാണ്. ഉയർന്ന ഗുണമേന്മയുള്ള നൈലോൺ ഫാബ്രിക്, ശക്തമായ ബക്കിളുകൾ, കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കാത്ത സോഫ്റ്റ് കുഷ്യനിംഗ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. കുട്ടിയുടെ വളർച്ചയ്ക്കും സൗകര്യത്തിനും അനുസരിച്ച് ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബിൾ സ്ട്രാപ്പുകൾ ഉള്ളതിനാൽ ദീർഘദൂര യാത്രകളിലും ഇത് ഏറെ സുരക്ഷിതമാണ്. എളുപ്പത്തിൽ ധരിക്കാനും ഊരിമാറ്റാനും സാധിക്കുന്ന ഈ ബെൽറ്റ് നിങ്ങളുടെ ഓരോ യാത്രയും ഭയരഹിതവും സന്തോഷകരവുമാക്കുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കി സമാധാനത്തോടെ യാത്ര ചെയ്യാൻ സേഫ്റ്റി ഹാർനസ് ഒരു ശീലമാക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തമാണ്. #mvdkerala #safetyharness

റാപ്പര്‍ വേടൻ വിവിഹതനാകാൻ ഒരുങ്ങുന്നു:പൊതുവേദിയില്‍ പ്രഖ്യാപനവുമായി ഗായകൻ

0

റാപ്പര്‍ വേടൻ വിവിഹതനാകാൻ ഒരുങ്ങുന്നു. നവമി ലതയാണ് വേടന്റെ വധു, ഫെബ്രുവരി 24ന് തൃശൂരില്‍വെച്ചാണ് വിവാഹം. രജിസ്റ്റര്‍ വിവാഹമായിരിക്കുമെന്ന് വേടൻ അറിയിച്ചു.

തദ്ദേശ സ്വയം ഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ വേദിയില്‍ വെച്ചാണ് വേടൻ വിവാഹക്കാര്യം പരസ്യമാക്കിയത്. ഫെസ്റ്റിവലില്‍ വേടന്റെ പ്രോഗ്രാമും ഉണ്ടായിരുന്നു. വേദിയില്‍ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം അറിയിച്ചത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ച വേടനെ എം വി ഗോവിന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു, തുടര്‍ന്ന് സംസാരിക്കവേയാണ് വേടന്റെ വിവാഹക്കാര്യം എം വി ഗോവിന്ദൻ മാസ്റ്റര്‍ പങ്കുവെച്ചത്.

തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍ വിവാഹക്കാര്യം വേടനും സ്ഥിരീകരിച്ചു. മാഷ് പറഞ്ഞതുപോലെ ഇരുപത്തിനാലാം തിയ്യതി ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്യാണമാണ് എന്നാണ് വേടൻ പറഞ്ഞത്.

എഴുത്തുകാരിയാണ് വേടന്റെ വധു നവമി. ഏറെക്കാലം പ്രണയത്തിലാണ് ഇരുവരും. 2025ല്‍ പുറത്തിറക്കിയ മോണലോവ എന്ന പാട്ട് തന്റെ കാമുകിക്ക് വേണ്ടി എഴുതിയതാണെന്ന് നേരത്തെ വേടൻ വെളിപ്പെടുത്തിയിരുന്നു. പൊതുവേദിയില്‍ വേടനൊപ്പം നവോമിയും എത്താറുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് സ്വീകരിക്കാൻ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നവമി ലതയും കൂടെയുണ്ടായിരുന്നു. അന്ന് വേടനൊപ്പം എടുത്ത ഒരു ഫോട്ടോയ്‍ക്ക് പൊണ്ടാട്ടി എന്നായിരുന്നു ക്യാപ്ഷൻ എഴുതിയിരുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിലാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേടനു ലഭിച്ചത്.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

0

കോഴിക്കോട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവിലേക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 10.30 മുതല്‍ നടക്കും. ഡിസൈന്‍ എഞ്ചിനീയര്‍, പ്രോജക്ട് എഞ്ചിനീയര്‍, ലോജിസ്റ്റിക്‌സ് അസിസ്റ്റന്റ്, എല്‍.പി.ജി ഗ്യാസ് ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (സെയില്‍സ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. ഫോണ്‍: 0495 -2370176, 2370178.

രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാക്കണം; ശമ്പള തടസ്സമില്ല: മന്ത്രി വി ശിവൻകുട്ടി

0

സംസ്ഥാനത്തെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ 2025 സെപ്റ്റംബറിലെ വിധി നടപ്പിലാക്കിക്കൊണ്ട് അധ്യാപകരുടെ സേവനവും ശമ്പളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടികൾ പ്രഖ്യാപിച്ചു. 2012ന് മുമ്പ് നിയമിതരായ അധ്യാപകർക്ക് മുമ്പ് നൽകിയിരുന്ന ഇളവുകൾ സുപ്രീം കോടതി നിരാകരിക്കുകയും കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000ത്തോളം അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായതിനാൽ കോടതി വിധി മാനിച്ചുകൊണ്ട് തന്നെ മാനവിക പരിഗണനയോടെ സർക്കാർ ഇടപെടുകയാണെന്ന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

വിധി പ്രകാരം കെ-ടെറ്റ് നേടാൻ രണ്ട് വർഷത്തെ സമയം അനുവദിച്ചിരിക്കുന്നതിനാൽ ആ കാലയളവിൽ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന നിലപാടിലാണ് സർക്കാർ. അതിനാൽ 2025 സെപ്റ്റംബർ 1ന് മുൻപ് നിയമനം ലഭിച്ചവരും നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. പോലുള്ള സമാന യോഗ്യതകളുള്ളവരുമായ അധ്യാപകർക്ക് രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് പാസാക്കണമെന്ന വ്യവസ്ഥയിൽ ശമ്പള സ്‌കെയിലിൽ താത്കാലിക അംഗീകാരം നൽകാൻ തീരുമാനിച്ചു. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിലെ കുട്ടികളുടെ കൃത്യമായ എണ്ണത്തിനായി യു.ഐ.ഡി. (ആധാർ) നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. ആധാർ കാർഡിലെ ചെറിയ പിശകുകൾ, അപേക്ഷ നൽകിയിട്ടും കാർഡ് ലഭിക്കാത്തത് തുടങ്ങിയ കാരണങ്ങളാൽ നിരവധി കുട്ടികളെ എണ്ണത്തിൽ ഉൾപ്പെടുത്താതെ വന്നത് തസ്തിക നഷ്ടപ്പെടുന്നതിനും അധ്യാപകർ ജോലിയിൽ നിന്ന് പുറത്താകുന്നതിനും കാരണമായിരുന്നു. ആധാർ ഇല്ലാത്തതിന്റെ പേരിൽ ഒരു അധ്യാപകന്റെയും ജോലി നഷ്ടമാകരുതെന്ന നിലപാടിലാണ് സർക്കാർ.

അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച ഇ.ഐ.ഡി. ഉള്ള കുട്ടികളെയും, ആധാർ വിവരങ്ങളിൽ തിരുത്തൽ ആവശ്യപ്പെട്ടവരെയും പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇതിലൂടെ തസ്തിക നഷ്ടപ്പെട്ട നിരവധി അധ്യാപകർക്ക് വീണ്ടും നിയമനം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ചൈൽഡ് സേഫ്റ്റി സീറ്റുകൾ ആവശ്യകതയെ കുറിച്ച് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മനോജ് വെള്ളനാട് എഴുതുന്നു

0



വണ്ടിയുമായി പുറത്തിറങ്ങുന്ന ഏതൊരാളും ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിക്കണം. ‘ആക്സിഡൻ്റ്’ എന്ന് അവയെ നമ്മൾ പൊതുവേ പറയുമെങ്കിലും നാട്ടിൽ നടക്കുന്ന പല അപകടങ്ങളും ‘കൂട്ടിയിടികൾ’ ആണ്. എന്നുവച്ചാൽ അവ അപ്രതീക്ഷിതമല്ല, അൽപ്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ഒന്നാണ് എന്ന്. അതുപോലെ തന്നെ അപകടം സംഭവിച്ചാൽ മരണമോ മറ്റ് ഗുരുതരമായ പരിക്കുകളോ ഒഴിവാക്കാനുള്ള പല മാർഗങ്ങളുമുണ്ട്. സീറ്റ് ബെൽറ്റും ഹെൽമറ്റും ഒക്കെ അങ്ങനെയുള്ളവയാണ്.


ഇപ്പോഴും കാറിൽ യാത്ര ചെയ്യുമ്പോൾ പിറകിലെ സീറ്റ് ബെൽറ്റ് ഇടുന്നവർ എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ? വിരളം. എന്തുകൊണ്ടാണ് അങ്ങനെ? ഓവർ കോൺഫിഡൻസും മടിയും. അപകടമൊക്കെ മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന മിഥ്യാ ധാരണ.

അതുപോലെയോ അതിലും അധികമോ പ്രാധാന്യമുള്ള മറ്റൊരു കാര്യം ആലിൻ്റെ മരണം ഓർമ്മിപ്പിക്കുന്നുണ്ട്. അതാണ് കുഞ്ഞുങ്ങളെ കാറിൽ കൊണ്ടു പോകുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാരീതികൾ. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് “ചൈൽഡ് സേഫ്റ്റി സീറ്റ്”’.

കാറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് മുതിർന്നവർക്ക് വേണ്ടിയിട്ടാണ്. ഒരു അപകടമുണ്ടായാൽ കുട്ടികൾ അതിനകത്ത് ഒട്ടും സുരക്ഷിതരല്ല. അതുകൊണ്ടു തന്നെ കാറുകളിൽ കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ചൈൽഡ് സേഫ്റ്റി സീറ്റുകൾ (Child Safety Seats) ഉപയോഗിക്കുന്നത് അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്.

തിന്റെ പ്രധാന ഗുണങ്ങൾ ഇവയാണ് :

1. നേരത്തെ പറഞ്ഞതു പോലെ സാധാരണ കാർ സീറ്റുകളും ബെൽറ്റുകളും മുതിർന്നവരുടെ ശരീരഘടനയ്ക്ക് അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അപകടമുണ്ടാകുമ്പോൾ പെട്ടെന്നുണ്ടാകുന്ന ആഘാതം താങ്ങാൻ കുട്ടികളുടെ ശരീരം പാകമായിരിക്കില്ല. ചൈൽഡ് സീറ്റുകൾ കുട്ടിയുടെ തല, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് കൃത്യമായ സംരക്ഷണം നൽകുന്നു.

2. ചെറിയ കുട്ടികൾ സാധാരണ സീറ്റ് ബെൽറ്റ് ധരിക്കുമ്പോൾ അത് അവരുടെ കഴുത്തിലോ വയറിലോ ആണ് വരിക. ഇത് കാരണം തന്നെ  അപകടസമയത്ത് ഗുരുതരമായ പരിക്കുകൾക്ക് ഉണ്ടായേക്കാം.

3. പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ വാഹനം കൂട്ടിയിടിക്കുമ്പോഴോ കുട്ടി സീറ്റിൽ നിന്നോ മുതിർന്നവരുടെ കൈയ്യിൽ നിന്നോ തെറിച്ചു പോകുന്നത് തടയാൻ ചൈൽഡ് സീറ്റിലെ പ്രത്യേക ഹാർനസ്സ് (Harness) ബെൽറ്റുകൾ സഹായിക്കുന്നു.

4. കുട്ടികളുടെ ശരീരത്തിന് അനുയോജ്യമായ കുഷ്യനുകളും സപ്പോർട്ടും ഈ സീറ്റുകളിൽ ഉണ്ടാകും. ഇതുകാരണം ഉറങ്ങാൻ സുഖമാണ്. ഉറങ്ങുമ്പോൾ തലയും കഴുത്തും കുഴഞ്ഞ് വീഴാതെ നേരെ ഇരിക്കാൻ ഇത് സഹായിക്കുന്നു. നീണ്ട യാത്രകളിൽ ആണെങ്കിൽ കുട്ടി ക്ഷീണിക്കാതെ ഇറിറ്റേറ്റഡ് ആവാതെ ഇരിക്കുകയും ചെയ്യും.

5. കുട്ടികൾ കാറിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുകയോ ഡോർ ഹാൻഡിലുകളിൽ പിടിക്കുകയോ ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധ തിരിക്കാൻ കാരണമാകാറുണ്ട്. ചൈൽഡ് സീറ്റിൽ ഇരിക്കുന്ന കുട്ടികൾ ഒരിടത്ത് സുരക്ഷിതരായിരിക്കുന്നതിനാൽ ഡ്രൈവർക്ക് കൂടുതൽ ഏകാഗ്രതയോടെ വാഹനം ഓടിക്കാം.

6. ചൈൽഡ് സീറ്റുകൾ ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അപകടമുണ്ടായാൽ ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക്  മരണസാധ്യത 71% വരെ കുറയ്ക്കാം. ടോഡ്ലർമാർക്ക് (1-4 വയസ്സ്) അത് 54% വരെ കുറയ്ക്കാം. അതുപോലെ അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത 70%-ന് മുകളിൽ കുറയ്ക്കുന്നു (കാരണം തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഇവിടെ പ്രത്യേക സംരക്ഷണം ലഭിക്കുന്നു).

7. 4 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ സീറ്റുകൾ ലഭ്യമാണ്. അവ ഉപയോഗിച്ചാൽ കുഞ്ഞിൻ്റെ ഉയരം കൂട്ടി, കുട്ടിക്ക് കാറിലെ സീറ്റ് ബെൽറ്റ് തന്നെ ഉപയോഗിക്കാൻ കഴിയും. ഇത്തരം ബൂസ്റ്റർ സീറ്റുകൾ 4 മുതൽ 8 വരെ വയസ്സുകാർക്ക് പരിക്കേൽക്കാനുള്ള സാധ്യത 45-70% വരെ കുറയ്ക്കുന്നു എന്നാണ് കണക്കുകൾ.

8. കുട്ടിയുടെ പ്രായം, ഭാരം, ഉയരം എന്നിവ കണക്കിലെടുത്ത് വേണം സീറ്റ് തിരഞ്ഞെടുക്കാൻ. Infant seat, Convertible seat, Booster seat എന്നിവ നോക്കി വാങ്ങണം.

9. ഒന്നര രണ്ടു വയസു വരെയെങ്കിലും കുഞ്ഞ് പിറകിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന (Rear-facing) രീതിയിൽ വേണം സീറ്റ് ഫിറ്റ് ചെയ്യാൻ. കുഞ്ഞിന്റെ ഇനിയും വളരാത്ത നട്ടെല്ലിനെയും തലയെയും ക്രാഷ് സമയത്ത് ഇത് കൂടുതൽ സുരക്ഷിതമാക്കുന്നു.

10. കാറിൻ്റെ പിൻസീറ്റിൽ മാത്രമേ ഈ പറഞ്ഞ എക്സ്ട്രാ സീറ്റുകൾ ഫിറ്റ് ചെയ്യാവൂ. എയർബാഗ് ഉള്ള മുൻസീറ്റുകളിൽ ഒരിക്കലും ചൈൽഡ് സീറ്റ് വെക്കരുത്. ഇത് അപകടസമയത്ത് കൂടുതൽ ആപത്താണ്.

ഇമ്മൂച്ചൻ ജനിച്ച സമയത്ത് എനിക്ക് ഇതിനെ പറ്റി വലിയ ധാരണ ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ 2024-ൽ അടുത്തയാൾ ജനിച്ചശേഷം ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം ഏതെന്ന് ചോദിച്ചാൽ അത് ചൈൽഡ് സീറ്റ് വാങ്ങിയതാണ് എന്ന് സംശയലേശമന്യേ പറയാൻ കഴിയും. അപൂർവ്വം ചില സന്ദർഭങ്ങളിൽ അവൻ്റെ മൂഡ് ശരിയല്ലെങ്കിൽ അതിൽ ഇരിക്കാൻ മടിക്കും എന്നതൊഴിച്ചാൽ ഇത്രയും ഗുണപ്രദമായ, മുടക്കിയ കാശ് മുതലായ മറ്റൊന്നും ഈ അടുത്തെങ്ങും ഞാൻ വാങ്ങിയിട്ടില്ല.

ചൈൽഡ് സീറ്റ് ഒരു ‘ലക്ഷ്വറി’ അല്ല. അത് കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന ഒരു അടിസ്ഥാന സുരക്ഷാ ഉപകരണമാണ്. ഒരു വർഷം കാറിന് അടയ്ക്കുന്ന ഇൻഷുറൻസിൻ്റെ പകുതിയേ ആകൂ നല്ലൊരു സീറ്റ് വാങ്ങാൻ. എന്നാലത് വിലമതിക്കാനാകാത്ത ഒന്നാണെന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.


മനോജ് വെള്ളനാട്

കോഴിക്കോട് തീപിടിത്തം; വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും

0

കോഴിക്കോട്: തീപിടിത്തമുണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്ത് മണിയോടെയാണ് തീ അണക്കാനായത്. അപകട കാരണം ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.ജയലക്ഷ്മി സിൽക്സിൻ്റെ രണ്ടും മൂന്നും നിലകളിലാണ് തീ പിടുത്തം ഉണ്ടായത്. വൈകീട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ, വസ്ത്രം വാങ്ങാൻ വന്നവരും, ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയർഫോഴ്സിൻ്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാൻ ആരംഭിച്ചു. തീ പടർന്നതോടെ കരിപ്പൂരിൽ നിന്നും അത്യാധുനിക ഫയർ എഞ്ചിനും എത്തിച്ചു. റമദാൻ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയ്ലക്ഷ്മിയിൽ തീ പിടിച്ചിരുന്നു.

ആലിൻ ഷെറിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; അ​വ​യ​വദാ​ന കേ​ന്ദ്ര​ത്തി​ന് ആ​ലി​ന്‍റെ പേ​ര് ന​ൽ​കും

0

പത്തനംതിട്ട :അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളേയും കുടുംബത്തേയും നേരില്‍ക്കണ്ട് മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട് ചേവായൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി ആലിന്റെ മാതാപിതാക്കളെ അറിയിച്ചു.മുഖ്യമന്ത്രിയ്ക്കൊപ്പം മന്ത്രി വീണാ ജോര്‍ജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആലിന്റെ വീട്ടിലെത്തി.

ഇന്നലെ വൈകീട്ട് 3.30നാണ് കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌കാര ചടങ്ങിന് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. അമ്മ ഷെറിന്‍ ആന്‍ ജോണിനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ആലിന്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ അഞ്ചിനാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവല ജങ്ഷനുസമീപം എതിര്‍ദിശയില്‍നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.