spot_img
Tuesday, July 7, 2026
Home Blog Page 339

അതിവേഗ നടപടികളുമായി കേരള പൊലീസ്; സലിംകുമാറിന്‍റെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിൽ അന്വേഷണം തുടങ്ങി

0

സിനിമാതാരം സലിംകുമാറിന്‍റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

നടനും തൃശൂര്‍ എംപിയുമായ സുരേഷ് ​ഗോപിക്കെതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലിംകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.  തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലിംകുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന് എതിരെ സലിംകുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്. 

“എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാൻ നിങ്ങൾ അറിയിക്കുകയാണ്. പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട്. അതിൽ വളരെ സന്തോഷവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു”,എന്നാണ് സലിം കുമാർ പറഞ്ഞത്. 

അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ സലിംകുമാര്‍ പങ്കുവച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. “രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ”, എന്നായിരുന്നു അന്ന് സലിം കുമാര്‍ കുറിച്ചത്. 

നവകേരള ബസ് വീണ്ടും സ്റ്റാർട്ടായി!

0

കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും സ്റ്റാർട്ടായി. ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയിരുന്നു. വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചു. ബുക്കിംഗ് ഇല്ലാത്തതിനാൽ ഇന്നലെയും മിനിഞ്ഞാന്നും ബസ് ഓടിയിരുന്നില്ല. ഒരു ലാഭവും ഇല്ലാതെയായിരിക്കും ഇന്നത്തെയും സർവീസ്. വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് ചില ദിവസങ്ങളിൽ സർവീസ് നടത്തുന്നത്.

പ്ലസ് വൺ പ്രവേശനം; താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

0

പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു അലോട്മെന്റിലും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനായി പ്രസ്തുത ജില്ലകളിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുന്നത്.

2023-24 അധ്യയന വർഷം സംസ്ഥാനത്ത് ആകെ 4,25,671 (നാലു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അറുനൂറ്റി എഴുപത്തൊന്ന്) വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പ്ലസ് വൺ പഠനത്തിനായി ആകെ 4,33,471 (നാലു ലക്ഷത്തി മുപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തൊന്നു) സീറ്റുകൾ മാർജിനൽ സീറ്റ് വർദ്ധനവ് ഉൾപ്പെടെ സർക്കാർ എയ്ഡഡ്,അൺ-എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ലഭ്യമാണ്. സർക്കാർ,എയ്ഡഡ് മേഖലയിൽ 3,78,580 (മൂന്ന് ലക്ഷത്തി എഴുപത്തിയെട്ടായിരത്തി അഞ്ഞൂറ്റി എണ്പ8ത്) സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.

ഈ അക്കാദമിക വർഷം പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി അലോട്ട്‌മെന്റുകളുടെ തുടക്കത്തിൽ തന്നെ 2024 മെയ്‌ 8-ലെ സർക്കാർ ഉത്തരവ് പ്രകാരം 2023-24 വർഷം താൽക്കാലികമായി അനുവദിച്ചതും നിലനിർത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ആകെ 178 ബാച്ചുകൾ തുടരുന്നതിനും മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനയും എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും 20 % മാർജിനൽ സീറ്റ് വർദ്ധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി 10 % മാർജിനൽ സീറ്റ് വർദ്ധനയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉണ്ടെന്ന് പ്രാദേശികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുകയുണ്ടായി.മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റ് പ്രതിസന്ധി സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി 2024 ജൂൺ 25 ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ പത്താം ക്ലാസിൽ നിന്ന് തുടർപഠന യോഗ്യത നേടിയ എല്ലാവർക്കും ഹയർ സെക്കൻഡറി പഠനത്തിന് അവസരം ലഭിക്കുന്നില്ല എന്ന കാര്യത്തിൽ, കുറവുളള സീറ്റുകളുടെ എണ്ണം പരിശോധിച്ച് ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ താത്കാലിക അഡീഷണൽ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി.

പ്രസ്തുത കമ്മിറ്റി ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടൂണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിവിധ താലൂക്കുകളിൽ താൽക്കാലിക അധിക ബാച്ചുകൾ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ താലൂക്കടിസ്ഥാനത്തിൽ വിഷയ കോമ്പിനേഷൻ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ സീറ്റുകളുടെ കുറവ് സമിതി കണ്ടെത്തുകയുണ്ടായി. സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ജില്ലയിലെ 85 സർക്കാർ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ പരിശോധിച്ചതിൽ 74 സ്‌കളുകളിൽ സൗകര്യം ഉണ്ടെന്നു കണ്ടെത്തി. പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ഗവ. വിദ്യാലയങ്ങൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ.

2024-25 വർഷത്തെ ഹയർ സെക്കന്ററി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത സംബന്ധിച്ച സംസ്ഥാന തല സമിതി, ഇതു സംബന്ധിച്ച റീജിയണല്‍ സമിതികള്‍ ലഭ്യമാക്കിയ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ സമിതി ഇനി പറയുന്ന ശിപാർശകൾ സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

(i) മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകൾ അനുവദിക്കാവുന്നതാണ്.

(ii) കാസറഗോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ താത്കാലികമായി അനുവദിക്കാവുന്നതാണ്.

ഇനി പറയും പ്രകാരം താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.‌

(a) ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താത്കാലിക ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കുന്നത് നിലവിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഉതകുന്നതാണ്.

(b) മലപ്പുറം ജില്ലയ്ക്ക് പുറമെ കാസർഗോഡ് ജില്ലയിലും വിവിധ താലൂക്കുകളിൽ സീറ്റുകളുടെ കുറവുണ്ട്. ഇതു പരിഹരിഹരിക്കുന്നതിനായി ഒരു സയൻസ് ബാച്ചും 4 ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉൾപ്പടെ ആകെ 18ബാച്ചുകൾ അനുവദിക്കുന്നതും ഉചിതമാണ്.

മലപ്പുറം ജില്ലയിലും കാസർഗോഡ് ജില്ലയിലുമായി ആകെ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാൽപതിനായിരം രൂപയുടെ (14,90,40,000) അധിക സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നു.

നേരത്തെ പരാമർശിച്ച റിപ്പോർട്ടുകൾ പ്രകാരം മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകൾ അനുവദിക്കുന്നു.കാസർഗോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ താത്കാലികമായി അനുവദിക്കുന്നു. ഇതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഇന്നത്തെ വില നിലവാരം

0

കറൻസി വിനിമയ നിരക്കുകൾ
𝟏സൗദി റിയാൽ :22:26
𝟐 യു.എ.ഇ ദിർഹം :22:73
𝟑 ഖത്തർ റിയാൽ :22:89
𝟒 ഒമാൻ റിയാൽ:216.89
𝟓 ബഹ്‌റൈൻ ദിനാർ:221:51
𝟔 കുവൈറ്റ് ദിനാർ: 272:87
𝟕 മലേഷ്യൻ റിങ്കറ്റ് : 17:81
𝟖 യൂറോ :90:50
𝟗 അമേരിക്കൻ ഡോളർ :83:50
𝟏𝟎 ഇസ്രായേൽ ഷേകേൽ :22:83
𝟏𝟏 ഓസ്‌ട്രേലിയൻ ഡോളർ: 56:45
𝟏𝟐 ബ്രിട്ടീഷ്‌ പൗണ്ട് : 107:39
𝟏𝟑 തുർക്കിഷ് ലിറ:02:54
𝟏𝟒 സിങ്കപ്പൂർ ഡോളർ:61:96
𝟏𝟓 ചൈന യുവാൻ :11:48

സ്വർണ്ണം,തങ്കം (𝟮𝟮K) & വെള്ളി വില
സ്വർണ്ണം ഒരു പവൻ :53,840രൂപ
സ്വർണ്ണം ഒരു ഗ്രാം : 6,730രൂപ
വെള്ളി ഒരു കിലോ :98:900രൂപ
വെള്ളി ഒരു ഗ്രാം 98:90രൂപ
തങ്കം :10ഗ്രാം 73:410


പെട്രോൾ & ഡീസൽ വില
𝟏.തിരുവനന്തപുരം
പെട്രോൾ: 107.56 ഡീസൽ: 96.43

𝟐കോട്ടയം
പെട്രോൾ: 105.93 ഡീസൽ: 94.90

𝟑. കൊല്ലം
പെട്രോൾ: 106.86 ഡീസൽ: 95.77

𝟒.തൃശൂർ
പെട്രോൾ: 106.13 ഡീസൽ: 95.09

𝟓.പാലക്കാട്
പെട്രോൾ: 106.72 ഡീസൽ: 95.64

𝟔.മലപ്പുറം
പെട്രോൾ: 106.20 ഡീസൽ: 95.18

𝟕.കോഴിക്കോട്
പെട്രോൾ: 105.72 ഡീസൽ: 94.72

𝟖.കണ്ണൂർ
പെട്രോൾ: 105.72 ഡീസൽ: 94.72

𝟗.കാസർഗോഡ്
പെട്രോൾ: 106.68 ഡീസൽ: 95.63

𝟏𝟎.ഡൽഹി
പെട്രോൾ: 94.72 ഡീസൽ: 87.62

𝟏𝟏.മുംബൈ
പെട്രോൾ: 103.44 ഡീസൽ: 89.97

𝟏𝟐.ചെന്നൈ
പെട്രോൾ: 100:75 ഡീസൽ: 92.34

𝟏𝟑.ബാംഗ്ലൂർ
പെട്രോൾ: 102.86 ഡീസൽ: 88.94

𝟏𝟒:കൊൽക്കത്ത
പെട്രോൾ 103.94 ഡീസൽ :90.76

Video Downloader: Easily download videos and music to your phone

0

A Simple app to download Video & Music from the Internet.Easily download videos and music directly from the Internet onto your device. All formats are supported. 100% free!Video downloader auto detects videos, you can download them with just one click. The powerful download manager allows you to pause and resume downloads, download in the background and download several files at the same time. Preview the video first, fast download and play it offline.Features

* Browse videos with the built-in browser* Play videos offline with the built-in player* All download formats supported, mp3, m4a, mp4, m4v, mov, avi, wmv, doc, xls, pdf, txt, etc.* Auto detect videos and easily download* Full-featured download manager to pause, resume and remove downloads* Download several files at the same time* Save downloaded files in a password-protected folder* Download videos in the background* SD card supported* Resume failed downloads* Fast download speed* Check the progress in the download bar * HD video download supported* Large file download supported* Download video, music and pictures* Add bookmarks for your favorite websitesHow to Use This Video Downloader* Browse website with the built-in browser* Auto detect videos, and tap the download button* Choose which video you want to download* Done!Video Downloader ManagerIf you are looking for powerful video downloader manager, try this video downloader manager to download video, you won’t regret it!Browser Private DownloaderThe best browser private downloader and browser downloader. This browser downloader can keep your videos safe. Download with this browser private downloader and browser downloader.Download ManagerDownload manager for video download. Enjoy your downloading with this download manager.

Fast Video DownloaderWanna download video with fast speed? Try this fast video downloader to download video. It’s the simple and fast video downloader for video download in the market.Video Downloader AppThis video downloader app help you download video with just one click. Enjoy video download with this free video downloader app.Download VideoIf you’re looking for video, you really need to try this download video app!

Permission- Network – to download files- Read and write SD card – to save your downloaded files to SD card

Download ANDROID PLAY STORE

Download App Store

‘ഇതിപ്പോൾ ദുൽഖർ തോറ്റുപോവുമല്ലോ’; മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറൽ

0

തന്റെ പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ലുക്കാണ് വൈറൽ ആയിരിക്കുന്നത്. ബാ​ഗി ജീൻസും പ്രിന്റഡ് ഷർട്ടും കൂളിം​ഗ് ​​ഗ്ലാസും ധരിച്ച് മാസ് ആൻഡ് ചിൽ മൂഡിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. 
 മമ്മൂട്ടിയുടെ ഹെയർ സ്റ്റൈലും ശ്രദ്ധനേടുന്നുണ്ട്. താരത്തിന് നന്നായി ചെരുന്നുണ്ട് ഈ ലുക്ക് എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഒട്ടനവധി പേരാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഷെയർ ചെയ്യുന്നത്. ഒപ്പം രസകരമായ കമന്റുകളും ഉണ്ട്. 
 “പുതിയ പടം ചെയ്യാൻ ഒരുങ്ങുമ്പോൾ അയാൾ കോലവും പുതിയത് ആക്കും. ചിലര്‍ക്ക് ഇതൊക്കെ അല്‍ഭുതം ആയിരിക്കും”, എന്നാണ് ഒരു ആരാധകന്റെ കമന്റ്. “ഇതിപ്പോൾ ദുൽഖൽ തോറ്റുപോകുമല്ലോ. ഇങ്ങനെ ഒക്കെ ചെയ്യാമോ മമ്മൂക്കാ..”, എന്നാണ് മറ്റൊരാളുടെ കമന്റ്. 
 

“ഈ എഴുപത്തി രണ്ടാമത്തെ വയസിലും ഇത്രയും അപ്ഡേറ്റഡ് ആൻഡ് സ്റ്റൈലിഷ് ആയി നടക്കുന്ന ഇക്കയെ സമ്മതിക്കണം. ചെറുപ്പക്കാർ വരെ തോറ്റുപോകുന്ന ഫാഷൻ സെൻസ്”, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനിടെ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തിരക്കി കമന്റ് ഇടുന്നവരും നിരവധിയാണ്. 
 മമ്മൂട്ടി കമ്പനിയുടെ ആറാമത് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ആയിരുന്നു ഇന്ന് നടന്നത്. ​ഗൗതും വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് നായകൻ. ​ഗൗതം വാസുദേവ് മേനോൻ ആദ്മായി സംവിധാനം ചെയ്യുന്ന മലയാള സിനിമ എന്ന ഖ്യാതിയും ഈ ചിത്രത്തിന് ഉണ്ട്. 
 അതേസമയം, ചിത്രത്തിൽ മമ്മൂട്ടി നായികയായി എത്തുന്നത് നയൻതാര ആയിരിക്കുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ, കണ്ണൂർ സ്ക്വാഡ്, ഭ്രമയു​ഗം എന്നിവയാണ് മമ്മൂട്ടി കമ്പനി നിർമിച്ച മറ്റ് സിനിമകൾ. പുതിയ സിനിമയുടെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും. 

ഫിഫ്റ്റി- ഫിഫ്റ്റി FF-102 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-102 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്.

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [1 Crore]

F Z 485553

സമാശ്വാസ സമ്മാനം (.8,000/-)

FN 485553

FO 485553

FP 485553

FR 485553

FS 485553

FT485553

FU 485553

FV 485553

FW 485553

FX 485553

FY 485553

രണ്ടാം സമ്മാനം (Rs.10,00,000/-)

FV 506737

മൂന്നാം സമ്മാനം (Rs.5,000/-)

0131  0214  0516  0685  1681  1826  1990  2260  2633  3076  3660  4609  4958  5072  5287  6061  6091  7592  7739  8430  8460  8936  9699

നാലാം സമ്മാനം (Rs.2,000/-) 0006  3411  3929  4349  6068  6460  7588  7869  8555  9107  9131  9297

അഞ്ചാം സമ്മാനം (Rs.1,000/-) 0302  1545  2077  3361  3868  3943  3965  4126  5813  5845  6328  6341  6967  7133  8224  8383  9049  9136  9170  9265  9437  9590  9885  9938

ആറാം സമ്മാനം (Rs.500/-) 0090  0102  0151  0188  0309  0588  0642  0684  0745  0985  1020  1121  1256  1498  1525  1535  1599  1600  1749  1801  1949  2127  2218  2257  2389  2432  2610  2907  3045  3118  3205  3213  3268  3270  3363  3448  3516  3634  3707  3822  3868  3917  3919  3985  4080  4125  4214  4263  4319  4345  4509  4721  4810  5084  5236  5327  5420  5459  5791  5819  5845  5937  5972  6166  6301  6328  6341  6637  7155  7386  7403  7517  7738  7824  7877  8047  8224  8347  8468  8518  8649  8802  8939  9038  9085  9157  9165  9219  9267  9657  9819  9855  9861  9885  9897

ഏഴാം സമ്മാനം Rs.100/- 0023  0062  0097  0114  0201  0221  0265  0299  0352  0429  0841  0959  0987  1004  1100  1142  1215  1249  1269  1299  1551  1607  1676  2135  2157  2174  2268  2305  2306  2325  2385  2426  2463  2702  2724  2866  2914  3041  3094  3143  3147  3421  3624  3893  3909  4059  4096  4133  4151  4247  4258  4286  4306  4378  4525  4573  4623  4723  4915  4920  4964  5016  5025  5087  5242  5348  5376  5465  5542  5563  5646  5786  5847  5862  5958  6023  6047  6174  6351  6526  6568  6813  6825  6846  6920  6929  6932  7075  7391  7409  7518  7533  7547  7815  8083  8127  8181  8187  8294  8338  8461  8703  8761  8829  8896  8910  8928  8966  9036  9068  9075  9192  9203  9215  9244  9308  9386  9396  9422  9444  9480  9511  9552  9782  9969  9985

ഈ ഫോണുള്ളവര്‍ ശ്രദ്ധിക്കുക, ഗൂഗിള്‍ മാപ്പില്‍ രണ്ട് പുതിയ ഫീച്ചറുകള്‍

0

ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനില്‍ നിലവില്‍ വന്ന് നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഫോണില്‍ (ഐഒഎസ്) രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. ‘സ്‌പീഡോ‌മീറ്റര്‍’, ‘സ്‌പീഡ് ലിമിറ്റ്‌സ്’ എന്നിവയാണിത്. ആന്‍ഡ്രോയ്‌ഡ് പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയടക്കമുള്ള നാല്‍പതിലധികം രാജ്യങ്ങളില്‍ 2019 മെയില്‍ പ്രാബല്യത്തില്‍ വന്ന ഫീച്ചറുകളാണിത്. സ്‌പീഡ് ലിമിറ്റ് ലംഘനങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് ഫീച്ചറുകളും ഐഫോണ്‍ ഉപഭോക്താക്കളെ സഹായിക്കും. 

വാഹനത്തിന്‍റെ സ്‌പീഡ് ഗൂഗിള്‍ മാപ്പില്‍ പരിശോധിക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് സ്‌പീഡോമീറ്റര്‍. എന്നാല്‍ യഥാര്‍ഥ വേഗവുമായി വ്യത്യാസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹനങ്ങളിലെ സ്‌പീഡോമീറ്റര്‍ തന്നെ വേഗം പരിശോധിക്കാന്‍ ഉപയോഗിക്കണമെന്ന് ഗൂഗിള്‍ നിര്‍ദേശിക്കുന്നു. അതേസമയം നിങ്ങളുടെ വാഹനം അമിതവേഗതയിലാണോ എന്ന് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് സ്‌പീഡ് ലിമിറ്റ്‌സ്. വേഗപരിധി ലംഘിക്കുമ്പോള്‍ സ്‌പീഡ് ഇന്‍ഡിക്കേറ്ററില്‍ കളര്‍ മാറും. ഈ രണ്ട് ഫീച്ചറുകളും ആഗോളമായി ഐഫോണുകളില്‍ വരുന്നതാണ്. ഇവ രണ്ടും ഓണാക്കിയും ഓഫാക്കിയും വെക്കാന്‍ സാധിക്കും. ഐഫോണിന് പുറമെ കാര്‍പ്ലേ ആപ്ലിക്കേഷനിലും ഈ രണ്ട് ഫീച്ചറുകളും ലഭ്യമാണ്. രാജ്യങ്ങള്‍ക്കനുസരിച്ച് കിലോമീറ്ററിലും മൈലിലും സ്‌പീഡ് കാണിക്കും. 

ഗൂഗിള്‍ മാപ്പ് സ്‌പീഡിന് പുറമെ സ്‌പീഡ് ക്യാമറകളും മൊബൈല്‍ സ്‌പീഡ് ക്യാമറകളും ചില രാജ്യങ്ങളില്‍ കാണിക്കുന്നുണ്ട്. ഐഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനിലുള്ള സെറ്റിംഗ്‌സ് ഓപ്ഷനില്‍ കയറി നാവിഗേഷനും ഡ്രൈവിംഗ് ഓപ്ഷനും തെരഞ്ഞെടുത്ത് സ്‌പീഡോ‌മീറ്റര്‍, സ്‌പീഡ് ലിമിറ്റ്‌സ് എന്നിവ ഇനാബിള്‍ ചെയ്യാം. 

249 രൂപയ്ക്ക് തകര്‍പ്പന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍, കിട്ടുക ഇരട്ടി ഡാറ്റ

0

ടെലികോം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ജിയോയും എയര്‍ടെല്ലും വോഡഫോൺ-ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ആശ്വസമായി ബിഎസ്‌എന്‍എല്ലിന്‍റെ പുത്തന്‍ പ്ലാന്‍. സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ 25 ശതമാനം വരെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയപ്പോഴാണ് പൊതുമേഖല കമ്പനിയായ ബിഎസ്‌എന്‍എല്‍ ചെറിയ തുകയുടെ മെച്ചപ്പെട്ട പ്ലാന്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ താരിഫ് വര്‍ധ ജൂലൈ 3, 4 തിയതികളിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇതോടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ദുരിതമായി. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലുമായി. എന്നാല്‍ പൊതുമേഖല കമ്പനിയായ ബിഎസ്‌എന്‍എല്‍ ഇപ്പോഴും പഴയ നിരക്കിലാണ് മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കുന്നത്. നിരക്ക് വര്‍ധിപ്പിച്ച ശേഷമുള്ള ജിയോ, എയര്‍ടെല്‍, വി പ്ലാനുകളേക്കാള്‍ എന്തുകൊണ്ടും സാമ്പത്തികമായി ഗുണകരമാണ് ഇത്. ഈ റീച്ചാര്‍ജ് പ്ലാനുകള്‍ ഉപഭോക്താക്കളെ കാര്യമായി ആകര്‍ഷിക്കാനിടയുണ്ട്.

പുത്തന്‍ പ്ലാനും

സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിന് പിന്നാലെ ബിഎസ്എന്‍എല്‍ പുതിയൊരു റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയം. 249 രൂപയ്ക്ക് 45 ദിവസത്തേക്ക് ഇന്ത്യയിലെവിടെയും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളും ആകെ 90 ജിബി ഡാറ്റയും (ദിവസവും 2 ജിബി) ഈ പാക്കേജില്‍ ലഭിക്കും. ഇതിനൊപ്പം ദിവസവും 100 സൗജന്യ എസ്എംഎസും ലഭിക്കും. അതേസമയം 249 രൂപ മുടക്കിയാല്‍ എയര്‍ടെല്ലില്‍ 28 ദിവസത്തേക്ക് 1 ജിബി വീതം ഡാറ്റയെ ലഭിക്കൂ. എന്നാല്‍ രാജ്യത്തിന്‍റെ മിക്കയിടത്തും സര്‍വീസ് ലഭ്യമാണെങ്കിലും ബിഎസ്എന്‍എല്ലിന് 4ജി കണക്റ്റിവിറ്റി കുറവാണ്. അതേസമയം എയര്‍ടെല്ലും ജിയോയും വിഐയും 5ജി നല്‍കുന്നുമുണ്ട്.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

0

        സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.  ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, നിർമാണ തീയതി, കാലാവധി എന്ന ക്രമത്തിൽ.

Paracetamol Tablets IP 500 mg,         M/s. Geno Pharmaceuticals Pvt. Ltd., Karaswada, Mapusa, Goa – 403 526, At KIADB, Honaga, Belagavi  – 591 113, PP132063,         06/22,     05/26.

Paracetamol Tablets IP 500 mg,         M/s. Healers’s Lab  Unit II, Plot No. 33, H.P. S I. D. C. Extn. Baddi, Dist. Solan (H.P),     PAK-539,           06/23,   05/26.

Glimepiride & Metformin Hydrochloride (SR) Tablets SHOPRIDE M.0.5, M/s. Goodman Pharmaceuticals, Plot No. B3-B8, PIPDIC, Electornic Park Thirubhuvanai, Puduchery-605 107, MSDT2301, 01/24, 12/2026.

Hydroxychloroquine Sulphate Tablets IP 200mg QUEENJAJ 200,  M/s. Bajaj Healthcare Ltd., R.S No. 1818, Manjusar-Savli Road, At & Post – Manjusar, Tal- Savli, Dist. Vadodara, Gujarat, India – 391 775, HCQ20L22, 12/22,        11/2025.

Loperamide Hydrochloride Tablets Lopralix, M/s. Pharmaroots Healthcare, Khasra No. 411, Village Tipra P.O., Barotiwala, Tehsil, Baddi Dist. Solan H.P.,  PT-40653, 02/24,           01/2026.

Carboxymethylcellulose Sodium Eye Drops I.P. 1% w/v, 10ml Artifresh – Gel Eye Drops,          M/s. Bajaj Pharmaceuticals, 256, Sisona, Bhagwanpur, Roorkee, Distt. Haridwar -247 661 (U.K) , BE 2401-25A, 01/24, 12/2025.

Ibuprofen Tablets I.P IBUPROFEN I.P. 200mg, M/s. Vikram Laboratories Pvt. Ltd., Behind Tubewell Colony, Meerut Road, Muzaffar Nagar – 251 002 (U.P),  8264,       10/23, 09/2025.

Telmisartan Tablets IP (Telneo-40), M/s. MDC Pharmaceuticals Limited, Unit-II, Sai Road, Baddi – 173 205,   MTT-6806A, 12/2023,  11/2025.

Folic Acid Tablets IP 5 mg, M/s. Unicure India Limited, Plot No. 46(B)/49B, Vill. Raipur, Roorkee, Bhagawanpur Dist. Haridwar, Uttarakhand, FO1TC009, 11/2022, 10/2025.

Pantoprazole Sodium (Gastro-Resistant) Tablets IP PETALIFE-20, M/s. Stafford Laboratories Pvt. Ltd., 143, Raipur Ind. Area, Bhagwanpur, Roorkee, (U.K), ST-231161, 12/23,          11/2025.

Hydroxychloroquine Sulphate Tablets IP 200mg (QUEENJAJ 200), M/s. Bajaj Healthcare Ltd., R.S No. 1818, Manjusar-Savli Road, At & Post – Manjusar, Tal- Savli, Dist. Vadodara, Gujarat, India – 391 775, HCQ12122, 09/22, 08/2025.

Losartan Pottassium Tablets IP 50mg,         M/s. Hindustan Antibiotics Ltd., at 11,W.E.A. Faridabad – 121 001 (Haryana),          HLOA06, 11/23,  10/2025.

Amlodipine Besylate & Atenolol Tablets (Amloheart-AT),       M/s. Lividus Pharmaceuticals Pvt. Ltd., Ikeva, Level 2, Agnito Tech. Park, 141, kandanchavadi, Near Perungudi, OMR, ,Chennai – 600 096, Manufactured at :Plot No2236, Mining, Rangpo, East Sikkim – 737132, LE223030, 03/23, 02/2025.