spot_img
Sunday, June 21, 2026
Home Blog Page 92

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്

0

തിരുവനന്തപുരം: വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്. ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിനെതിരേയാണ് ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പോളിങ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വീഡിയോഗ്രഫി ചെയ്യുന്നതും നിരോധിച്ച് നിയമപരമായ ഉത്തരവ് നിലനിൽക്കെ അതിന് വിപരീതമായി പ്രതി ഉത്തരവ് ലംഘിച്ച് വോട്ടർമാരുടെ ഇടയിൽ സ്വാധീനം ചെലുത്തണമെന്ന ഉദ്ദേശത്തോടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുന്നത് ഫോണിൽ പകർത്തി. ഇത് ഇയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും സ്ഥലത്ത് മനഃപൂർവ്വം സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ പറയുന്നുണ്ട്.

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?

0

റോഡരികിലൂടെ കുട്ടിയുടെ കയ്യിൽ പിടിച്ചു നടന്നുപോകുന്ന ആളുടെ ചിത്രം പങ്കുവച്ച് ചോദ്യവുമായി കേരള പൊലീസ്. കുട്ടിയുടെ കയ്യിൽ പിടിച്ച് നടക്കുന്ന ആളുടെ പല ആംഗിളിൽ ഉള്ള ചിത്രങ്ങളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. റോഡിന്‍റെ ഇടതു വശത്തുകൂടി കുട്ടിയുടെ വലം കയ്യിൽ പിടിച്ചു നടക്കുന്ന ആളാണ് ഒന്നാമത്തെ ചിത്രത്തിൽ. കുട്ടിയുടെ വലം കയ്യിൽ പിടിച്ച് റോഡിന്‍റെ വലതുവശത്തു കൂടി നടക്കുന്നതാണ് രണ്ടാമത്തെ ചിത്രം. കുട്ടിയുടെ ഇടതുകൈയ്യും പിടിച്ച് റോഡിന്‍റെ ഇടതുവശത്തുകൂടി നടക്കുന്നതാണ് മൂന്നാമത്തേത്. കുട്ടിയുടെ ഇടതുകയ്യും പിടിച്ച് റോഡിന്‍റെ വലതുവശത്തു കൂടി നടക്കുന്ന ചിത്രമാണ് നാലാമത്തെ ചിത്രം. ഈ നാല് ചിത്രങ്ങളിലും ഒരു കാറിന്‍റെ സാനിധ്യവും കാണാം. കാര്യം നിസാരമെന്ന് തോന്നും എങ്കിലും അത്ര നിസാരം അല്ലെന്നും എന്നാലും പറയൂ എന്താണ് ശരി എന്നുമാണ് പൊലീസിന്‍റെ ചോദ്യം.

ഈ ചോദ്യത്തിന് നിരവധി പേരാണ് ഉത്തരവുമായി എത്തിയിരിക്കുന്നത്. പലരും നാലാമത്തെ ചിത്രമായ സി ആണ് ഉത്തരമായി ചൂണ്ടിക്കാണിക്കുന്നത്. കുട്ടിയുടെ ഇടതുകയ്യും പിടിച്ച് റോഡിന്‍റെ വലതുവശത്തു കൂടി നടക്കുന്ന ചിത്രമാണിത്. ചിലർ വിശദമായിത്തന്നെ അതിനുള്ള കാരണങ്ങളും എഴുതിയിട്ടുണ്ട്. 

ഇതാ അത്തരത്തിലുള്ള ചില മറുപടികൾ വായിക്കാം.

C ആണ് ശരി ഉത്തരം. നാല് ചിത്രങ്ങളിലും കാർ വരുന്നത് റോഡിൻ്റെ ഇടതു വശത്തുകൂടി തന്നെയാണ്. എന്നാൽ നടന്നു പോകുന്ന അച്ഛനെയും മകളെയും നോക്കൂ. A, B എന്നീ ചിത്രങ്ങളിൽ അവർ റോഡിൻ്റെ ഇടതുവശത്ത് കൂടിയാണ് നടക്കുന്നത്, കാൽനടക്കാർ എപ്പോഴും വലതുവശത്ത് കൂടി നടക്കണം, എതിരെ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ വേണ്ടിയാണത്. C,D എന്നീ ചിത്രങ്ങളിൽ അച്ഛനും മകളും വലതുവശത്ത് കൂടെ തന്നെയാണ് നടക്കുന്നത്, എന്നാൽ D എന്ന ചിത്രത്തിൽ മകൾ വാഹനങ്ങളുള്ള ഭാഗത്തും അച്ഛൻ വലതുവശത്തുമാണ്.കുട്ടി കൈവിട്ട് റോഡിൻ്റെ നടുവിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാൽ C എന്ന ചിത്രത്തിൽ അച്ഛനും മകളും വലതുവശത്തുകൂടി നടക്കുന്നു മകൾ വാഹനങ്ങൾ വരാൻ സാധ്യതയില്ലാത്ത ഭാഗത്തുകൂടി നടക്കുന്നു. കൈവിട്ടാൽ കൂടി കുട്ടി റോഡിൽ വാഹനങ്ങൾ വരുന്ന ഭാഗത്തേക്ക് ഓടാനുള്ള സാധ്യത കുറവാണ്. ഞാൻ എഴുതിയത് വായിച്ചവർക്ക് നന്ദി. എപ്പോഴും നടന്നു പോകാൻ ഇഷ്ടപ്പെടുന്ന എനിക്ക് ഒരു വലിയ പരാതിയുണ്ട്, നമ്മുടെ നാട്ടിൽ ഫുട്പാത്ത് എന്ന സങ്കല്പം ഇല്ലാത്തതു പോലെയാണ് പലയിടത്തും, ഉള്ള സ്ഥലങ്ങളിൽ പലയിടത്തും അവ കച്ചവടക്കാർ കയ്യേറിയിട്ടുണ്ടാവും അല്ലെങ്കിൽ മുൾചെടികൾ വളർന്നിട്ടുണ്ടാകും അതുമല്ലെങ്കിൽ അന:ധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടാവും. ഇതിന് ഒരു മാറ്റം വരണം.

C, വലതുവശത്ത് ഒരു കാൽനട നടപ്പാത ഉണ്ടെങ്കിൽ, B എന്നത് കേരളത്തിലെ യാഥാർത്ഥ്യമാണ്, കാരണം കേരളത്തിൽ കാൽനട നടപ്പാതകളില്ല, മിക്ക കേസുകളിലും, റോഡിന്റെ ഇരുവശത്തും ഒരു നടക്കാനുള്ള ഷോൾഡർ പോലുമില്ല, കാൽനട നടപ്പാത പോലുള്ള നിർമ്മാണം മഴവെള്ളം/ഡ്രയിനേജ് മൂടുന്ന ഒരു നടപ്പാതയാണ്. ഇത് ഡ്രെയിനേജ് സിസ്റ്റത്തിലേക്ക് ആളുകൾ വീഴാനുള്ള സാധ്യത ഉയർത്തുന്നു, ഇത് നിരവധി തവണ സംഭവിച്ചിട്ടുള്ള ഒരു സാഹചര്യമാണ്. കൂടാതെ, കേരള തെരുവുകളുടെ പ്രത്യേകത കാരണം, ആളുകൾക്ക് അവരുടെ ഒരു നടക്കാവുന്ന ദൂരത്തിൽ തന്നെ റോഡിന്റെ ഇരുവശത്തും അവരുടെ ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കാം. അതിനാൽ, ഇടയ്ക്കിടെ റോഡുകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാൻ, ആളുകൾ യഥാർത്ഥത്തിൽ റോഡിന്റെ ഒരു വശത്ത് കൂടി നടന്നേക്കാം, അവിടെ അവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത് ഒരു കുറ്റകൃത്യമായി തോന്നുന്നില്ല.

ബുദ്ധിയുള്ള ഒരു രക്ഷിതാവും തങ്ങളുടെ കുട്ടിയെ ഗതാഗതത്തിനിടയിൽ വാഹനങ്ങളുടെ അരികിൽ നിർത്തി നടക്കാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല, അതിനാൽ ഓപ്ഷനുകൾ D, A എന്നിവ സ്ഥലം പൂരിപ്പിക്കൽ ഓപ്ഷനുകൾ മാത്രമാണ്. ശെരിയായ ഓപ്ഷൻ C, കാരണം, എതിർ ഭാഗത്ത്‌ നിന്നും വരുന്ന വാഹനം കാണുന്ന രീതിയിലാണ് മുതിർന്ന ആളും കുട്ടിയും നടക്കുന്നത്. കുട്ടി മുതിർന്ന ആളിന്റെ വലതു വശത്ത് ആയതിനാൽ കൂടുതൽ സുരക്ഷിതവുമാണ്. ജെമിനിയുടെ സയന്റിഫിക് വിശകലനവും പറയുന്നത് ഇത് തന്നെയാണ്.

“ഏറ്റവും ദുർബലനായ വ്യക്തിയെ (കുട്ടിയെ) സംരക്ഷിക്കുന്നതിലൂടെയും ദൃശ്യത ഉറപ്പാക്കുന്നതിലൂടെയും അതിജീവന സാധ്യതകൾ പരമാവധിയാക്കുന്ന ഒരേയൊരു സാഹചര്യം ഓപ്ഷൻ സി ആണ്.” 1989 ലെ റോഡ് ചട്ടങ്ങളുടെ നിയമങ്ങൾ അനുസരിച്ച് (1988 ലെ മോട്ടോർ വാഹന നിയമപ്രകാരം): നിയമം 8: കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും റോഡ് ഉപയോഗിക്കുമ്പോൾ, നടപ്പാതകൾ ഇല്ലാത്ത റോഡുകളിൽ, എതിരെ വരുന്ന വാഹനങ്ങളെ അഭിമുഖീകരിക്കുന്നതിനായി കാൽനടയാത്രക്കാർ റോഡിന്റെ വലതുവശത്തുകൂടി സഞ്ചരിക്കണം.

***************************

സി എന്തുകൊണ്ട് ശരിയാണെന്നും മറ്റുള്ളവ എന്തുകൊണ്ട് തെറ്റാണെന്നും വിശദമായി വിശദീകരിക്കുന്നു:

ഇവിടെ ബാധകമായ രണ്ട് നിയമങ്ങൾ:

1. ഗതാഗതത്തിനെതിരെ നടക്കുക: നടപ്പാത ഇല്ലാത്തപ്പോൾ, കാൽനടയാത്രക്കാർ റോഡിന്റെ വലതുവശത്ത് കൂടി, എതിരെ വരുന്ന വാഹനങ്ങൾക്ക് അഭിമുഖമായി നടക്കണം.

2. കുട്ടികളുടെ സുരക്ഷാ പൊസിഷനിംഗ്: ഒരു മുതിർന്നയാൾ കുട്ടിയുമായി നടക്കുമ്പോൾ, മുതിർന്നയാൾ എപ്പോഴും വാഹനത്തിനും കുട്ടിക്കും ഇടയിൽ സ്ഥാനം പിടിക്കണം.

ഓപ്ഷൻ സി എന്തുകൊണ്ട് ശരിയാണ്:

• റോഡിലെ സ്ഥാനം: കാൽനടയാത്രക്കാർ വലതുവശത്തുകൂടി നടക്കുന്നു. അതായത് അവർ നേരെ വരുന്ന കാറിന് അഭിമുഖമായി നിൽക്കുന്നു.

• കുട്ടിയുടെ സ്ഥാനം: അച്ഛൻ കുട്ടിയെ വലതുവശത്ത് (പുല്ലിന്റെ വശം) പിടിച്ച്, ചലിക്കുന്ന കാറിനും കുട്ടിക്കും ഇടയിൽ സ്വന്തം ശരീരം വച്ചിരിക്കുന്നു.

മറ്റുള്ളവ എന്തുകൊണ്ട് തെറ്റാണ്:

• എ & ബി (ഇടതുവശത്ത് നടക്കുന്നു): അവർ ട്രാഫിക്കിന് പുറം തിരിഞ്ഞു നടക്കുന്നു. പിന്നിൽ വരുന്ന കാർ അവർക്ക് കാണാൻ കഴിയില്ല. ഡ്രൈവർ ശ്രദ്ധ തെറ്റുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താൽ, കാൽനടയാത്രക്കാർക്ക് പ്രതികരിക്കാൻ സമയമില്ല.

• D (റോഡ് സൈഡിലുള്ള കുട്ടി): അവർ റോഡിന്റെ ശരിയായ വശത്ത് (ട്രാഫിക്കിനെ അഭിമുഖീകരിക്കുമ്പോൾ), കുട്ടി ട്രാഫിക്കിന് അരികിലൂടെ നടക്കുന്നു. കുട്ടി ഇടറിപ്പോയാൽ, ഭയപ്പെടുകയാണെങ്കിൽ, അല്ലെങ്കിൽ പെട്ടെന്ന് നീങ്ങിയാൽ, അവർ വാഹനത്തിന്റെ പാതയിലേക്ക് നേരിട്ട് വീഴാം.

ഇത്രയും നാള്‍ നിങ്ങള്‍ സംസാരിച്ചില്ലേ, ഇനി ഞാൻ സംസാരിച്ചോട്ടെ, ക്രിമിനല്‍ ഗൂഢാലോചനയുണ്ട്, എൻ്റെ കരിയര്‍ തകര്‍ത്തു’: എല്ലാവര്‍ക്കും നന്ദിയറിയിച്ച്‌, നടൻ ദിലീപ്

0

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് കുറ്റവിമുക്തനായതിന് പിന്നാലെ, കേസില്‍ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ് പ്രതികരിച്ചു.ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച്‌ പോലീസ് ഒരു കള്ളക്കഥ മെനഞ്ഞെടുത്തെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പോലീസിന് കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു.വികാരാധീനനായി സംസാരിച്ച ദിലീപ്, തന്നെ പ്രതിയാക്കാനാണ് യഥാർത്ഥ ഗൂഢാലോചന നടന്നതെന്നും, ആ കള്ളക്കഥ കോടതിയില്‍ തകർന്നു വീഴുകയായിരുന്നുവെന്നും പറഞ്ഞു. “എന്റെ ജീവിതം, എന്റെ കരിയർ അങ്ങനെയെല്ലാം തകർത്തു.” ഈ പ്രതിസന്ധി ഘട്ടത്തില്‍ തന്നെ പിന്തുണച്ച എല്ലാവർക്കും, തനിക്കുവേണ്ടി കോടതിമുറിക്കുള്ളില്‍ വാദിച്ച അഭിഭാഷകർക്കും അദ്ദേഹം നന്ദി അറിയിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയില്‍ എത്തിയത് എന്ന ദിലീപിന്റെ വാദത്തെ ശരിവെക്കുന്നതായിരുന്നു കോടതിയുടെ വിധി.

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.

രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. 2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസപ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു.

2012 മുതൽ തന്നെ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണക്കിടെ കോടതിയെ അറിയിച്ചത്. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യാ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് വിരോധത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞുവെന്നും മൊഴിയുണ്ട്. ഇതിനിടെ തന്നെ അറിയില്ലെന്ന ദിലീപിന്‍റെ നിലപാട് തളളി ഒന്നാം പ്രതി പൾസർ സുനിയും വിചാരണയിൽ രംഗത്തെത്തിയരുന്നു. തങ്ങൾക്കിരുവ‍ർക്കും പരസ്പരം അറിയാമെന്നായിരുന്നു പൾസർ സുനിയുടെ നിലപാട് . നടിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും മുന്‍പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാൽ, ഷൂട്ടിങ് നേരത്തെ പൂ‍ർത്തിയാക്കി നടി മടങ്ങിയതിനാൽ കൃത്യം നടന്നില്ല. തുടര്‍ന്നാണ് പിന്നീട് കൊച്ചിയിൽ വെച്ച് ആക്രമിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍

1. സുനിൽ കുമാർ ( പൾസർ സുനിൽ )

2. മാർട്ടിൻ ആന്റണി

3. മണികണ്ഠൻ

4. വിജീഷ് വി പി

5. സലിം എന്ന വടിവാൾ സലീം

6. പ്രദീപ്

(ആദ്യ ആറ് പ്രതികളാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്)

7. ചാർളി തോമസ് (പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചു)

8. ദിലീപ് (കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി)

9, സനൽകുമാർ (പ്രതികളെ ജയിലില്‍ സഹായിച്ചു. അപ്പുണ്ണിയുമായും നാദിര്‍ഷയുമായി ഫോണില്‍ സംസാരിക്കാന് സഹായം നല്‍കി)

10. ശരത് ജി നായര്‍ (ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിചേര്‍ക്കപ്പെട്ടു)

സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു.

0

മൂത്തേടം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. വട്ടത്ത് ഹസീന ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് ഹസീന വീട്ടിലെത്തിയത്. രാത്രി 11.15 ഓടെയാണ് ഹസീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭർത്താവ്: അബദുറഹിമാൻ.

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

0

കൊച്ചി:നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിധി ഇന്ന്. രാവിലെ 11ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകൾ നടത്തിയത്.

കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികളും അപ്പീലും വിചാരണ നീണ്ടുപോകാൻ കാരണമായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിർത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.

261 സാക്ഷികൾ; 833 രേഖകൾപ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ വിസ്തരിക്കാൻ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതിൽ സിനിമക്കാരും നടൻ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. മൊഴികളിൽ വ്യക്തത വരുത്താനുള്ള തുടർവാദങ്ങൾക്കും നടപടിക്രമങ്ങൾക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറൻസിക് റിപ്പോർട്ടുകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ്, ചാർലി തോമസ്, പി.ഗോപാലകൃഷ്ണൻ (ദിലീപ്), സനിൽകുമാർ (മേസ്തിരി സനിൽ), ജി.ശരത്ത് എന്നിവരാണ് 1 മുതൽ 10 വരെ പ്രതികൾ. വിധി പറയുമ്പേൾ പ്രതികളും കോടതിയിൽ ഹാജാരാകേണ്ടതുണ്ട്.

വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ പിടികൂടി

0

മലപ്പുറം: പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ പോലീസ് പിടികൂടി.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പൊന്നാനി സി.ഐ എസ്. അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്തർസംസ്ഥാന ബന്ധമുള്ള മാഫിയയെ തകർത്തത്.

പൊന്നാനി സി.വി ജംഗ്ഷനിലെ റിക്രൂട്ടിംഗ് സ്ഥാപന ഉടമയായ ഇർഷാദിനെ (39) 100-ഓളം വ്യാജ സർട്ടിഫിക്കറ്റുകളുമായി പിടികൂടിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.

ഇർഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹായികളായ രാഹുൽ, നിസ്സാർ എന്നിവരെയും, ഇവർക്ക് സർട്ടിഫിക്കറ്റ് എത്തിച്ചുനൽകിയ തിരുവനന്തപുരം സ്വദേശി ജസീമിനെയും ബാംഗ്ലൂരിൽ നിന്നും പിടികൂടി.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിലൂടെയാണ് ‘ഡാനി’ എന്ന വ്യാജപേരിൽ മാഫിയ നിയന്ത്രിച്ചിരുന്ന മുഖ്യസൂത്രധാരൻ തിരൂർ സ്വദേശി ധനീഷിനെ (37) പോലീസ് വലയിലാക്കിയത്.

പൂനെയിൽ ബാറുകളും ബിസിനസ്സുകളുമായി ആഡംബര ജീവിതം നയിച്ചിരുന്ന ധനീഷിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുന്ദമംഗലത്ത് വെച്ചാണ് അതിസാഹസികമായി പിടികൂടിയത്.

തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും ശിവകാശിയിലുമായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം. ഇവിടെ നടത്തിയ റെയ്ഡിൽ 63 ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള പേപ്പറുകൾ, വിവിധ സർവകലാശാലകളുടെ ഹോളോഗ്രാം, സീലുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തു. പ്രിന്റിംഗ് നടത്തിയിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ സർട്ടിഫിക്കറ്റുകൾ വിറ്റിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇത്തരത്തിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും ജോലി നേടിയവരെയും, സർക്കാർ സർവീസിൽ കയറിയവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തിരൂർ ഡി.വൈ.എസ്.പി എ.ജെ ജോൺസൺ, പൊന്നാനി സി.ഐ എസ്. അഷറഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിൽ എസ് ഐമാരായ ബിബിൻ സി.വി, ആൻ്റോ ഫ്രാൻസിസ്, ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, പ്രകാശ്,എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ അനിൽ വിശ്വൻ,അഷറഫ് എം.വി, നാസർ, എസ് .പ്രശാന്ത് കുമാർ, ശ്രീജിത്ത്, സനീഷ് സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ്, സൗമ്യ,മലപ്പുറം ജില്ലാ സൈബർ സെല്ലിലെ അഫ്സൽ എന്നീ പോലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നു.
#keralapolice #statepolicemediacentre

തദ്ദേശതിരഞ്ഞെടുപ്പിൽ മൂന്ന് വോട്ട് ചെയ്യണോ? നോട്ടയ്ക്ക് പകരമെന്ത്? എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്?

0

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുകയാണോ? എങ്ങനെയാണ് വോട്ട് ചെയ്യേണ്ടതെന്നറിയാമോ… അതല്ല, നിങ്ങൾക്കെത്ര വോട്ടുണ്ട്? ചോദ്യം കേട്ട് കൺഫ്യൂഷനാവേണ്ട പറഞ്ഞുതരാം.നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ടവരാണെങ്കിൽ നിങ്ങൾക്ക് ഒരു വോട്ട് മാത്രമേ ഉണ്ടാവൂ. പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്താം. ഇനി നിങ്ങൾ ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ട് ചെയ്യണം. ഒന്ന് ഗ്രാമപഞ്ചായത്ത് വാർഡിലേക്ക്.. രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്ക്… മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡിലേക്ക്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. ഓരോന്നും ഓരോ നിറത്തിലായിരിക്കും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള ബാലറ്റ് യൂണിറ്റിൽ വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഇതനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.__മത്സരിക്കുന്ന ഒരു സ്ഥാനാർഥിയോടും താത്പര്യമില്ലെങ്കിൽ നോട്ട തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നവരോടാണ്, തദ്ദേശ തിരഞ്ഞെടുപ്പിൽ ‘നോട്ട’ എന്ന ഓപ്ഷൻ ഇല്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താത്പര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്താം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിൻ്റെ അവസാനമാണ് ‘എൻഡ് ബട്ടൺ’ ഉള്ളത്. ഇഷ്ടമുള്ള ഒരു സ്ഥാനാർഥിക്കുമാത്രം വോട്ടുചെയ്തശേഷം ‘എൻഡ് ബട്ടൺ’ അമർത്തുകയും ചെയ്യാം. അതായത് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിക്കുമാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർഥികളെ ഒഴിവാക്കി എൻഡ് ബട്ടൺ അമർത്തി മടങ്ങാം. അതേസമയം മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ബാലറ്റിൽ എൻഡ് ബട്ടണില്ല.__ഇനി വോട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം. പോളിങ് ബൂത്തിലേക്ക് കടന്നാൽ പോളിങ് ഉദ്യോഗസ്ഥൻ നമ്മുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പാക്കും. രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥനാണ് നമ്മുടെ കൈവിരലിൽ മഷി പുരട്ടുന്നത്. ശേഷം വോട്ട് രജിസ്റ്ററിൽ ഒപ്പുവെപ്പിക്കുകയും വോട്ട് ചെയ്യാനുള്ള സ്ലിപ് നൽകുകയും ചെയ്യും. ഇനി നേരെ വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന്റെ അടുത്തേക്കാണ്. സ്ലിപ് കൈമാറുമ്പോൾ പ്രസ്തുത ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിലെ ബാലറ്റ് മെഷിൻ അമർത്തുകയും വോട്ടിങ് മെഷിൻ സജ്ജമാക്കുകയും ചെയ്യും. ഇനി വോടിങ് കംപാർട്ട്മെന്റിലേക്ക് കടന്ന് വോട്ട് രേഖപ്പെടുത്താം. സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തുകയാണ് ചെയ്യേണ്ടത്. ഇത് ചെയ്താൽ സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ബിപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ പ്രിസൈഡിങ് ഓഫീസറോട് ചോദിക്കാം.

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി, സംഘം മദ്യപിച്ച് ലക്കുകെട്ടപ്പോൾ രക്ഷപ്പെട്ടു; വ്യവസായി ആശുപത്രിയിൽ

0

ഒറ്റപ്പാലം: തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ സംഘത്തിൽ നിന്നും രക്ഷപ്പെട്ട വ്യവസായി പരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറം വണ്ടൂർ സ്വദേശിയായ പ്രവാസി വ്യവസായി വിപി മുഹമ്മദലി (72) ആണ് സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിലവില്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച വൈകീട്ട ആറരയോടെയാണ് സംഭവം.കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ കൂറ്റനാട് ചെറുതുരുത്തി പാലത്തിന് സമീപത്തു നിന്നും മുഹമ്മദലി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് സംഘം ആക്രമണം നടത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരിലാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം.

17 കോടി രൂപയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് സംഘം തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു മുഹമ്മദലിയെ എത്തിച്ച ശേഷം സംഘത്തിലുള്ളവർ മദ്യപിച്ചു അബോധാസ്ഥയിലായി. പിന്നാലെ രക്ഷപ്പെട്ട മുഹമ്മദലിയെ നാട്ടുകാരാണു ആശുപത്രിയിൽ പ്രവേശിപ്പച്ചത്.സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴു സംഘങ്ങളായാണ് തിരച്ചിൽ. തൃശൂർ റേഞ്ച് ഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവരാണ് അന്വേഷണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

‘മതബോധം കൈവരിക്കാത്ത ഒരു കുട്ടിയുടെ പെട്ടെന്നുള്ള അഭിപ്രായം’; മകളുടെ പരാമര്‍ശം തിരുത്തി മുനവ്വറലി ശിഹാബ് തങ്ങള്‍

0

കൊച്ചി: മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പരാമര്‍ശം തിരുത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം.

‘കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമു’ണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.

സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു ഫാത്തിമയുടെ പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും ഫാത്തിമ പറഞ്ഞു. പിന്നാലെ ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ഫാത്തിമ നര്‍ഗീസ് നല്‍കിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്.കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.ആ മറുപടി, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യര്‍ത്ഥന.കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു വിഷയത്തില്‍, ഒരു പിതാവെന്ന നിലയില്‍ മുഴുവന്‍ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാന്‍ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.