spot_img
Saturday, November 21, 2026
Home Blog Page 184

തിരിച്ചെത്തിയ അതിഥിത്തൊഴിലാളികൾ ചോദിക്കുന്നത് 1500 രൂപ ദിവസക്കൂലി; ഹോട്ടൽ, നിർമാണ മേഖലയിൽ പ്രതിസന്ധി.

0

കോഴിക്കോട്: കാത്തു കാത്തിരുന്ന് തിരികെയെത്തിയ അതിഥിത്തൊഴിലാളികൾ ചോദിക്കുന്നത് കൂടുതൽ കൂലി. ദിവസക്കൂലി 1,000 രൂപയ്ക്കും മുകളിൽ ചോദിക്കാൻ തുടങ്ങിയതോടെ ഹോട്ടലുകളും നിർമാണ മേഖലയും പ്രതിസന്ധിയിലായി. കൂലി കൊടുത്തില്ലെങ്കിൽ തൊഴിലാളികൾ വേറെയിടത്തേക്ക് പോകും. ഏറ്റെടുത്ത ജോലികൾ തീർക്കാൻ വേറെ നിവൃത്തിയില്ലാതെ വലയുകയാണ് ചെറുകിട ഹോട്ടലുകളും നിർമാണ കരാറുകാരും.

തിരിച്ചു വരുന്നുണ്ട്; എങ്കിലുംബംഗാൾ (42%), അസം,തമിഴ്നാട് (20% വീതം),ഒഡിഷ (12%) എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിപക്ഷം അതിഥിത്തൊഴിലാളികളും എത്തുന്നത്. ബാക്കിയുള്ളവർ യുപി, ബിഹാർ, ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ്. ബംഗാളികൾ ഏറെയും നിർമാണ മേഖലയിലാണെങ്കിലും എല്ലാ തൊഴിലിനും അവർ പോകുന്നുണ്ട്. മുർഷിദാബാദിൽ നിന്നുള്ളവരാണ് ഇവരിൽ 75 ശതമാനം പേരും.

ഹോട്ടലുകളിൽ ബംഗാൾ, ഒഡീഷ, അസം തൊഴിലാളികളാണ് ഏറെയും. തിരഞ്ഞെടുപ്പ്, പെരുന്നാൾ തുടങ്ങിയവയ്ക്കായി നാട്ടിലേക്ക് പോയതിന്റെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ തിരികെയെത്തി തുടങ്ങിയിട്ടുള്ളത്.കൂലി വർധനയും വിലക്കയറ്റവുംനിർമാണ മേഖലയിൽ ‍മേസ്തിരിക്ക് 1000 രൂപയും സഹായിക്ക് 900 രൂപയുമായിരുന്നു കൂലി. ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്ന പെരുമ്പാവൂർ മേഖലയിൽ ഈയിടെ മേസ്തിരിക്ക് പ്രതിദിനം 1100 രൂപയും സഹായിക്ക് 900 രൂപയും എന്ന രീതിയിൽ കൂലി പുനഃക്രമീകരിച്ചു. പക്ഷേ ജില്ലയിൽ വർധന ഇതിനപ്പുറവും കടന്ന അവസ്ഥയാണ്.

മേസ്തിരിക്ക് 1500 രൂപയും സഹായിക്ക് 1300 രൂപയും വേണമെന്ന നിലപാടിലാണ് തൊഴിലാളികൾ.തിരക്കുള്ള ഒരു ഹോട്ടലിൽ കുറഞ്ഞത് 5 അതിഥിത്തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്നു. ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിച്ചപ്പോൾ തങ്ങൾക്കും കൂലി വർധന വേണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. തൊഴിലാളി ക്ഷാമം, വിലക്കയറ്റം എന്നിവ രൂക്ഷമായ സാഹചര്യത്തിൽ താങ്ങാനാവാത്ത കൂലി കൂടി ചോദിക്കുമ്പോൾ പ്രതിസന്ധിയുടെ ആഴം വർധിക്കുകയാണെന്നു ഹോട്ടലുടമകൾ പറയുന്നു.

സൗജന്യ യൂണിഫോം വിതരണം വൈകുന്നു; ആശങ്കയുമായി രക്ഷിതാക്കളും അധ്യാപകരും.

0

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ചില സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം പൂര്‍ത്തിയായിട്ടില്ല. യൂണിഫോമിനുള്ള തുണി ലഭിക്കുന്നതിലെയും തുന്നല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലെയും കാലതാമസമാണ് പ്രധാന കാരണമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. നിലവില്‍ സൗജന്യ യൂണിഫോം പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നുമുതല്‍ നാലാം ക്ലാസ് വരെയും എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഏഴാം ക്ലാസ് വരെയും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂണിഫോം തുണി നല്‍കുന്നുണ്ട്. ഇതിന് പുറമെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം അലവന്‍സും അനുവദിക്കുന്നുണ്ട്. ഈ അധ്യയന വര്‍ഷം അലവന്‍സ് ലഭിക്കേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ യൂണിഫോം ലഭിക്കാത്തത് കുട്ടികളുടെ ആത്മവിശ്വാസത്തെയും സ്‌കൂള്‍ അന്തരീക്ഷത്തിലെ സമത്വബോധത്തെയും ബാധിക്കുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ സമയത്ത് യൂണിഫോം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, യൂണിഫോമിനുള്ള തുണി പല ഘട്ടങ്ങളിലായാണ് ലഭിക്കുന്നതെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.

തുണി ഏറ്റുവാങ്ങുന്നതിനായി പ്രധാന അധ്യാപകര്‍ പഠനസമയം നഷ്ടപ്പെടുത്തി വിതരണ കേന്ദ്രങ്ങളിലെത്തേണ്ട സാഹചര്യമുണ്ടെന്നും അവര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലും സമാന പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും സ്ഥിരമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകരുടെ ആരോപണം. യൂണിഫോം വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ വിതരണ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാകുകയാണ്.

പുരുഷന്മാര്‍ക്ക് ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ നാളെ സൗജന്യയാത്ര

0

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വേറിട്ടൊരു പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമ. എറണാകുളം ആലുവ-മാഞ്ഞാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ലിറ്റില്‍ ഫ്‌ലവര്‍’ എന്ന സ്വകാര്യ ബസാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.

ജൂണ്‍ 15 ( തിങ്കളാഴ്ച) മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അന്നേ ദിവസമായ നാളെ ലിറ്റില്‍ ഫ്‌ലവര്‍ ബസില്‍ പുരുഷന്മാര്‍ക്ക് ടിക്കറ്റ് നിരക്ക് ഈടാക്കില്ലെന്ന് ബസുടമ വട്ടപ്പറമ്പ് സ്വദേശി ഡേവിസ് വ്യക്തമാക്കി. രാവിലെ 6.30 മുതല്‍ രാത്രി 8 വരെയുള്ള ട്രിപ്പുകളിലെല്ലാം ലിറ്റില്‍ ഫ്‌ലവറില്‍ പുരുഷന്മാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.സ്വകാര്യ ബസിനെ കൈവിടാത്ത സ്ത്രീകള്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. ആലുവ – മാഞ്ഞാലി റൂട്ടില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസി സര്‍വീസുകളാണ്. 25 വര്‍ഷത്തിലേറെയായി ബസ് സര്‍വീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്കൊപ്പമാണ് ഓടുന്നതെന്ന് ബസുടമ ഡേവിസ് പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ പദ്ധതി മൂലം സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറയുകയും വരുമാനത്തെ ബാധിക്കുകയും ചെയ്യും. യാത്രക്കാരില്‍ കൂടുതലും വനിതകളായതിനാല്‍ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നും ഡേവിസ് പറയുന്നു. കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് ബസുടമകളുടെ ആശങ്ക.

ചെറുവണ്ണൂർ ഗതാഗതകുരുക്ക്; മുസ്ലിം യൂത്ത് ലീഗ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി.

0

ഫറോക്ക്: ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ പ്രവർത്തി നടക്കുന്നതുമായി ബന്ധപ്പെട്ട് കോയാസ് മുതൽ സ്രാമ്പ്യ വരെ നിത്യേന ഉണ്ടാകുന്ന മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാക്കിയ സാഹചര്യത്തിൽ വിഷയത്തിന്റെ പരിഹാരത്തിന് മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകി.

മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡണ്ട് റഹ്മത്തുള്ള തൊണ്ടിക്കോട്, ജനറൽ സെക്രട്ടറി എ ബി എം ശിഹാബ്, ജംഷീദ് ബാബു, അഡ്വ കെപി മുഹമ്മദ് യാസിർ എന്നിവരുടെ നേതൃത്വത്തിലാണ് വകുപ്പ് മന്ത്രിയെ കണ്ടത്. അടിയന്തര പ്രാധാന്യത്തിൽ തന്നെ മന്ത്രി ജില്ലാ കളക്ടർ, എഡിഎം, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ബന്ധപ്പെടുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഉടൻ തന്നെ സർവീസ് റോഡ് ടാറിങ് ഉൾപ്പെടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേ ഖോഖിയുടെ ബുള്ളറ്റ് ഹെഡ്ഡർ; സ്വിസ്സ് പടയെ പൂട്ടി ഖത്തർ.

0

സാൻഫ്രാൻസിസ്‌കോ : സാൻഫ്രാൻസിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഏകപക്ഷീയമെന്ന് തോന്നിച്ച മത്സരത്തിനൊടുവിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ സമനിലയിൽ (1-1) തളച്ച് ഖത്തർ. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഇൻജുറി ടൈമിലായിരുന്നു ഖത്തറിന്റെ സമനില ഗോൾ. ഹൊമാം എൽ അമിന്റെ ക്രോസിൽ നിന്ന് ബൊലം ഖോഖിയുടെ ബുള്ളറ്റ് ഹെഡ്ഡർ വലയിൽ കയറുമ്പോൾ സംഭവിച്ചതെന്തെന്നറിയാതെ നിൽക്കുകയായിരുന്നു സ്വിസ്സ് താരങ്ങൾ.

സ്വിറ്റ്‌സർലൻഡ് – ഖത്തർ മത്സരം അക്ഷരാർഥത്തിൽ സ്വിറ്റ്‌സർലൻഡ് താരങ്ങളും ഖത്തർ ഗോൾകീപ്പർ മഹ്‌മൂദ് അബുനാഡയും തമ്മിലായിരുന്നു. സംശയനിഴലിലായ ഒരു പെനാൽറ്റി കിക്കിലൂടെയാണ് അബുനാഡയെ മറികടന്ന് സ്വിറ്റ്‌സർലൻഡ് ഒരു ഗോളിന് മുന്നിലെത്തുന്നത്. ഗ്രൂപ്പ് ബിയിൽ നടന്ന സ്വിറ്റ്‌സർലൻഡ് – ഖത്തർ മത്സരത്തിൽ ശരിക്കും ഗോൾകീപ്പർ മഹ്‌മൂദ് അബുനാഡ ഒറ്റയ്‌ക്കൊരു ടീമായി മാറുകയായിരുന്നു.

17-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോയാണ് സ്വിറ്റ്‌സർലൻഡിന്റെ ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ നേടിയ ഹെഡറിലൂടെ ബൊലം ഖോഖി ഖത്തറിന് ഒരു പോയന്റ് നേടിക്കൊടുക്കുകയായിരുന്നു.സ്റ്റാർട്ടിങ് വിസിലിന്റെ മൂളക്കം കേട്ട് അധികം കഴിയുംമുമ്പേ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു. ഖത്തറിന് ഒരു പ്രതിരോധനിരയുണ്ടോ എന്ന സംശയം തോന്നുന്ന തരത്തിലായിരുന്നു സ്വിസ്സ് ടീമിന്റെ ആക്രമണങ്ങൾ. പ്രതിരോധത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നായ ഓഫ്‌സൈഡ് കെണിയൊരുക്കാൻ പോലും സാധിക്കാതെ ഖത്തർ പ്രതിരോധം മൈതാനത്ത് അലഞ്ഞുതിരിയുന്ന കാഴ്ചയായിരുന്നു 90 മിനിറ്റും. അവിടെയാണ് അബുനാഡയെന്ന 26-കാരൻ ഗോൾകീപ്പർ തന്റെ പല്ലും നഖവും പോലും പൊരുതിയത്.

അദ്യ പകുതിയിൽ അഞ്ചു ഗോളുകളെങ്കിലും അടിച്ചുകൂട്ടുമായിരുന്ന സ്വിറ്റ്‌സർലൻഡിനെ അതിൽ നിന്ന് തടഞ്ഞത് അബുനാഡ ഒറ്റയ്ക്കായിരുന്നു. ആദ്യ പകുതിയിൽ മാത്രം 15 ഷോട്ടുകളാണ് സ്വിസ്സ് ടീം പോസ്റ്റ് കണക്കാക്കി അടിച്ചത്.രണ്ടാം മിനിറ്റിലും 43-ാം മിനിറ്റിലും എഡ്മിൽസൺ ജൂനിയറിന്റെ രണ്ടു ഷോട്ടുകൾ മാത്രമായിരുന്നു ആദ്യ പകുതിയിൽ ഖത്തറിന് ഓർക്കാനുണ്ടായിരുന്നത്. അവിടെയാകട്ടെ സ്വിസ്സ് ഗോൾകീപ്പർ ഗ്രെഗോർ കോബെൽ കൃത്യസമയത്ത് രക്ഷയ്‌ക്കെത്തി.അഞ്ചാം മിനിറ്റിൽ തന്നെ ഖത്തർ ബോക്‌സിലേക്ക് സ്വിസ്സ് ആക്രമണമെത്തി.

ഇത്തവണ ഡാൻ എൻഡോയെയുടെ ഷോട്ട് അബുനാഡ തടുത്തിട്ടു. പിന്നാലെ 12-ാം മിനിറ്റിൽ റൂബൻ വാർഗാസിന്റെ ക്രോസിൽ നിന്നുള്ള മാനുവൽ അകാൻജിയുടെ ഇടംകാലനടിയിലും അബുനാഡ ഉറച്ചുനിന്നു.പിന്നാലെയായിരുന്നു വിവാദമായ ഫൗളും തുടർന്നുള്ള പെനാൽറ്റിയും. 13-ാം മിനിറ്റിൽ സ്വിസ്സ് താരം റെമോ ഫ്രുലെറിന്റെ ഗോൾശ്രമം തടയാനുള്ള ശ്രമത്തിനിടെ അബുനാഡയ്ക്ക് പിഴച്ചു. ഫ്രുലെർ ബോക്‌സിൽ വീണു. റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. എന്നാൽ പന്ത് ബോക്‌സിലേക്കെത്തുമ്പോൾ സ്വിസ്സ് താരം ഓഫ്‌സൈഡായിരുന്നോ എന്ന സംശയം ഉയർന്നിരുന്നു.

വാർ പരിശോധിച്ചെങ്കിലും റീപ്ലേകൾ കാണിക്കാതിരുന്നത് എന്തെന്ന കാര്യം പിന്നീട് ചർച്ചയായി. കമന്റേറ്റർമാരടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. ഫൗളിന് അബുനാഡയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. എന്നിരുന്നാലും 17-ാം മിനിറ്റിൽ കിക്കെടുത്ത ബ്രീൽ എംബോളോ അനായാസം പന്ത് വലയിലാക്കി സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചു. സ്വിസ്സ് ടീമിനായി താരത്തിന്റെ 24-ാം ഗോളായിരുന്നു ഇത്.ഇതിനു ശേഷവും അബുനാഡ സേവുകൾ തുടർന്നു.

21-ാം മിനിറ്റിൽ ഡെനിസ് സകാരിയയുടെ വലംകാലനടിയും ആദ്യ പകുതിയുടെ ഇൻജുറി ടൈമിലെ ഡാൻ എൻഡോയെയുടെയും റൂബൻ വാർഗാസിന്റെയും ഷോട്ടുകൾ അബുനാഡ രക്ഷിച്ചെടുത്തു.ഒടുവിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ സർവ ശക്തിയുമെടുത്ത് പൊരുതിയ ഖത്തർ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. മഹ്‌മൂദ് അബുനാഡയോട് അവർക്ക് ഇങ്ങനെയല്ലാതെ എങ്ങനെയാണ് നീതി കാണിക്കാനാകുക.

അതേസമയം മലയാളികൾ കാത്തിരുന്ന തലശ്ശേരിക്കാരൻ തഹ്സിൻ മുഹമ്മദ് ജംഷീദിന് ലോകകപ്പ് വേദിയിൽ കളത്തിലിറങ്ങാനായില്ല. മത്സരത്തിൽ പകരക്കാരുടെ പട്ടികയിൽ തഹ്‌സിന്റെ പേരുണ്ടായിരുന്നെങ്കിലും ഖത്തറിനായി കോച്ച് ജുലെൻ ലോപ്‌റ്റേഗി, അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവരെയാണ് പകരക്കാരായി കളത്തിലിറക്കിയത്.

ബ്രസീലിനെ അടിമുടി വിറപ്പിച്ച് മൊറോക്കോ; സമനിലയുമായി രക്ഷപ്പെട്ട് ഡോൺ കാർലോയുടെ സംഘം.

0

ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള ആരാധകർക്ക് ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങൾ സമ്മാനിച്ച ഗ്രൂപ്പ് സിയിലെ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ട് മുൻ ചാമ്പ്യൻമാരായ ബ്രസീൽ. കാർലോസ് ആഞ്ചലോട്ടി അണിനിരത്തിയ വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ അടിമുടി വിറപ്പിക്കാൻ മൊറോക്കോയ്ക്കായി.

21-ാം മിനിറ്റിൽ മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും സ്‌കോർ ചെയ്തു.ബ്രസീൽ ആരാധകരുടെ ഹൃദയമിടിപ്പേറ്റിയ നിമിഷങ്ങളോടെയാണ് മത്സരം തുടങ്ങിയത്. സ്റ്റാർട്ടിങ് വിസിലിനു പിന്നാലെ ബ്രസീൽ ബോക്‌സിലേക്ക് മൊറോക്കൻ താരങ്ങളുടെ ഒഴുക്കായിരുന്നു. ബിലാൽ എൽ ഖാനൂസും അസെദിൻ ഒനാഹിയും ബ്രാഹിം ഡിയാസുമെല്ലാം തുടർച്ചയായി ഇരച്ചെത്തിയതോടെ പലപ്പോഴും ബ്രസീൽ പ്രതിരോധം ചിതറിപ്പോയി.

പൂർണ നിയന്ത്രണം ഏറ്റെടുത്ത മൊറോക്കോ മികച്ച മുന്നേറ്റങ്ങളുമായി കളംനിറയുകയും ചെയ്തു. ലോകകപ്പ് യോഗ്യതാറൗണ്ടിൽ തപ്പിത്തടഞ്ഞ അതേ ബ്രസീലിനെയാണ് മത്സരത്തിന്റെ തുടക്കത്തിൽ കാണാൻ സാധിച്ചത്.ഇതിനിടെ 21-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോളെത്തി. ബ്രസീലിന്റെ ഹൈലൈൻ ഡിഫൻസിനേറ്റ തിരിച്ചടിയായിരുന്നു ആ ഗോൾ. സ്വന്തം ഹാഫിൽ നിന്ന് പന്ത് ലഭിച്ച ബ്രാഹിം ഡിയാസ് നൽകിയ ത്രൂബോളാണ് ഗോളിന് വഴിയൊരുക്കിയത്.

ബ്രസീൽ ഡിഫൻഡർ ഗബ്രിയേലിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് സ്വീകരിച്ച ഇസ്മായിൽ സായ്ബാറി ഗോളി ആലിസന്റെ തലയ്ക്ക് മുകളിലൂടെ പന്ത് ലോബ് ചെയ്ത് വലയിലാക്കുകയായിരുന്നു.29-ാം മിനിറ്റിൽ മൊറോക്കോ വീണ്ടും ഗോളനടുത്തെത്തി. ഒറ്റയ്ക്ക് പന്തുമായി ഒാടിക്കയറി ബ്രാഹിം ഡിയാസ് അടിച്ച പന്ത് ആലിസൻ കൈപ്പിടിയിലാക്കി.പിന്നാലെ 32-ാം മിനിറ്റിൽ കാനറികളുടെ മറുപടി ഗോളെത്തി. ബ്രൂണോ ഗിമാറസുമൊത്തുള്ള മികച്ചൊരു നീക്കത്തിനൊടുവിൽ ഇടതു വിങ്ങിൽ നിന്ന് പന്തുമായി ബോക്‌സിലേക്ക് കയറിയ വിനീഷ്യസ് അസാധ്യമായ ആംഗിളിൽ നിന്നടിച്ച പന്ത് മൊറോക്കൻ വലയിൽ.

റയൽ മാഡ്രിഡിൽ പലപ്പോഴായി വിനീഷ്യസ് നേടിയിരുന്ന ഗോളുകളുടെ തനിപ്പകർപ്പായിരുന്നു ഈ ഗോളും. ബ്രസീൽ ജേഴ്‌സിയിൽ താരത്തിന്റെ 10-ാം ഗോളായിരുന്നു ഇത്.രണ്ടാം പകുതിയിൽ രണ്ടു മാറ്റങ്ങളുമായാണ് ബ്രസീൽ ഇറങ്ങിയത്. കസെമിറോയ്ക്ക് പകരം ഫാബീഞ്ഞ്യോയും ഇബാനെസിന് പകരം ഡാനിലോയും കളത്തിലിറങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിലും മൊറോക്കോ തുടർച്ചയായി ബ്രസീൽ പ്രതിരോധത്തെ പരീക്ഷിച്ചു. 51-ാം മിനിറ്റിൽ ഇത്തരമൊരു മൊറോക്കൻ ആക്രമണത്തിനു പിന്നാലെ ബ്രസീലിന്റെ മികച്ചൊരു കൗണ്ടർ അറ്റാക്കും വന്നു.

പന്തുമായി ഫൈനൽ തേർഡിലേക്ക് കയറി വിനീഷ്യസ്, തിയാഗോയ്ക്ക് നീട്ടിയ പന്ത് പക്ഷേ മൊറോക്കൻ പ്രതിരോധം ക്ലിയർ ചെയ്തു.ഇതിനിടെ കൂടുതൽ മാറ്റങ്ങൾ വരുത്തിയ ബ്രസീൽ 4-2-3-1 ഫോർമേഷൻ 4-4-2ലേക്ക് മാറ്റി. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ഇരുകൂട്ടർക്കും ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ഇരുവർക്കും സാധിച്ചില്ല. മസ്‌രായിയുടെ വിങ്ങിലൂടെയുള്ള വേഗമേറിയ മുന്നേറ്റങ്ങൾ ബ്രസീൽ പ്രതിരോധത്തിന് പലപ്പോഴും തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.അവസാന മിനിറ്റുകളിൽ ബ്രസീൽ ചില അതിവേഗ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇൻജുറി ടൈമിലെ മൊറോക്കോയുടെ ഗോളവസരം തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്.

നിപ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും.

0

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കിടെയാണ് മന്ത്രി ജില്ലയിൽ എത്തുന്നത്. രാവിലെ 05.15 നുള്ള വന്ദേഭാരതിൽ മന്ത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. 11.30 ന് കോഴിക്കോട് കലക്ട്രേറ്റിൽ അടിയന്തര യോഗം ചേരും.ജില്ലയിലെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, പി.എ മുഹമ്മദ് റിയാസ് എംഎല്‍എ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിപയെ പ്രതിരോധിക്കുന്നതില്‍ വീഴ്ചയുണ്ടാട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.

അതേസമയം നിപയില്‍ സമ്പര്‍ക്കപ്പട്ടികയിലുള മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. രോഗബാധിതന്റെ അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. അതേസമയം സമ്പര്‍ക്കപ്പട്ടികയിലുള നാല് പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നും മന്ത്രി മുരളീധരൻ പറഞ്ഞു.

ഇത്തവണ ചങ്ങാടത്തിൽ മെസ്സിപ്പടത്തിൽ; ഒടുവിൽ പുള്ളാവൂർ സർപ്രൈസെത്തി.

0

കൊടുവള്ളി : വൈകിയെങ്കിലും ഒടുവിൽ വേറിട്ട ഫാൻസ് ഡിസ്പ്ലേ ഒരുക്കി പുള്ളാവൂരിലെ അർ‌ജന്റീന ആരാധകർ. വെള്ളിയാഴ്ച വൈകിട്ട് അ‍ഞ്ചോടെ പുള്ളാവൂരിലെ ചെറുപുഴയിൽ ചങ്ങാടത്തിൽ ഒരുക്കിയ സ്റ്റേഡിയത്തിന്റെ മാതൃകയിൽ അർജന്റീന ടീമും കോച്ച് സ്കലോണിയും നിറഞ്ഞപ്പോൾ ഇത്തവണത്തെ ഫാൻസ് ഡിസ്പ്ലേകളിൽ വേറിട്ടതായി മാറി.ഫ്ലെക്സ് ബോർഡുകളിൽ ഒരുക്കിയ സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ മെസ്സിയും മറ്റ് അർജന്റീന ടീം അംഗങ്ങളും പരിശീലകനും നിൽക്കുന്ന ചെറു കട്ടൗട്ടുകളും നിറഞ്ഞതാണ് ഡിസ്പ്ലേ. പുഴയിൽ ചെറിയ ചലനത്തോടെ നിൽക്കുന്ന നിലയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

4 വർഷങ്ങൾക്ക് മുൻപ് ഖത്തറിൽ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളും മുൻപെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കൂറ്റൻ കട്ടൗട്ടുകളുയർത്തി വിസ്‌മയിപ്പിച്ച പുള്ളാവൂർ ചെറുപുഴ കടവിൽ ഇത്തവണയും സർപ്രൈസുമായി എത്തുമെന്ന് അറിയിച്ചിരുന്നു.ലയണൽ മെസ്സിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും നെയ്‌മാറും നെഞ്ചു വിരിച്ച് നിന്ന അതേ പുള്ളാവൂരിലെ ചെറു പുഴയിൽ വേറിട്ട രീതിയിൽ കാഴ്‌ചയുടെ പൂരമൊരുക്കാനായിരുന്നു അർജന്റീന ആരാധകരുടെ ശ്രമം. കഴിഞ്ഞ തവണ 30 അടിയുള്ള മെസ്സിയുടെ കൂറ്റൻ കട്ടൗട്ടാണ് സ്ഥാപിച്ചിരുന്നത്.

ഇത്തവണ ചങ്ങാടത്തിൽ മെസ്സിപ്പടത്തിൽ; ഒടുവിൽ പുള്ളാവൂർ സർപ്രൈസെത്തി.

0

കൊടുവള്ളി : വൈകിയെങ്കിലും ഒടുവിൽ വേറിട്ട ഫാൻസ് ഡിസ്പ്ലേ ഒരുക്കി പുള്ളാവൂരിലെ അർ‌ജന്റീന ആരാധകർ. വെള്ളിയാഴ്ച വൈകിട്ട് അ‍ഞ്ചോടെ പുള്ളാവൂരിലെ ചെറുപുഴയിൽ ചങ്ങാടത്തിൽ ഒരുക്കിയ സ്റ്റേഡിയത്തിന്റെ മാതൃകയിൽ അർജന്റീന ടീമും കോച്ച് സ്കലോണിയും നിറഞ്ഞപ്പോൾ ഇത്തവണത്തെ ഫാൻസ് ഡിസ്പ്ലേകളിൽ വേറിട്ടതായി മാറി.

ഫ്ലെക്സ് ബോർഡുകളിൽ ഒരുക്കിയ സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ മെസ്സിയും മറ്റ് അർജന്റീന ടീം അംഗങ്ങളും പരിശീലകനും നിൽക്കുന്ന ചെറു കട്ടൗട്ടുകളും നിറഞ്ഞതാണ് ഡിസ്പ്ലേ. പുഴയിൽ ചെറിയ ചലനത്തോടെ നിൽക്കുന്ന നിലയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 4 വർഷങ്ങൾക്ക് മുൻപ് ഖത്തറിൽ ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളും മുൻപെ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ കൂറ്റൻ കട്ടൗട്ടുകളുയർത്തി വിസ്‌മയിപ്പിച്ച പുള്ളാവൂർ ചെറുപുഴ കടവിൽ ഇത്തവണയും സർപ്രൈസുമായി എത്തുമെന്ന് അറിയിച്ചിരുന്നു.

ലയണൽ മെസ്സിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും നെയ്‌മാറും നെഞ്ചു വിരിച്ച് നിന്ന അതേ പുള്ളാവൂരിലെ ചെറു പുഴയിൽ വേറിട്ട രീതിയിൽ കാഴ്‌ചയുടെ പൂരമൊരുക്കാനായിരുന്നു അർജന്റീന ആരാധകരുടെ ശ്രമം. കഴിഞ്ഞ തവണ 30 അടിയുള്ള മെസ്സിയുടെ കൂറ്റൻ കട്ടൗട്ടാണ് സ്ഥാപിച്ചിരുന്നത്.

ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 145 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു.

0

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ലഹരി വിപണന ശൃംഖല തകർക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനകളിൽ വൻ വിജയം. ഇതുവരെ 2259 കേസുകളിലായി 2440 പേരെ പോലീസ്/എക്സൈസ് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ 145 പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് രാസലഹരിയും വലിയ അളവിൽ നിരോധിത പുകയില-ലഹരി വസ്തുക്കളും പിടിച്ചെടുത്തു. മൊത്തം പരിശോധനകളിൽ നിന്ന് 1.375 കിലോഗ്രാം മാരക രാസലഹരിയും, 128 കിലോയിലേറെ മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും 1428 ലഹരി ബീഡികളും ഉൾപ്പെടുന്ന വൻ ലഹരിശേഖരമാണ് ഇതുവരെ പിടിച്ചെടുത്തത്.ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.