spot_img
Saturday, November 21, 2026
Home Blog Page 185

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ ഖബറടക്കം ജൂലൈ ഒൻപതിന്.

0

ടെഹ്‌റാൻ :ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങുകൾ ജൂലൈ നാലിന് ടെഹ്‌റാനിൽ ആരംഭിക്കുമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടർന്ന് ജൂലൈ ഒമ്പതിന് വടക്കുകിഴക്കൻ നഗരമായ മശ്ഹദിലെ ഇമാം രിസാ മഖ്ബറയിലാണ് ഖബറടക്കം നടക്കുക. മരിച്ച് 132 ദിവസങ്ങൾക്ക് ശേഷമാണ് ഖബറടക്കം നടക്കുന്നത്.ചടങ്ങുകളിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏതാണ്ട് രണ്ട് കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതർ പ്രതീക്ഷിക്കുന്നത്. ഖാംനഇയുടെ വസ്വിയ്യത്ത് അനുസരിച്ച് ടെഹ്‌റാൻ, ഖും, മശ്ഹദ് ഉൾപ്പെടെയുള്ള മൂന്ന് പ്രധാന നഗരങ്ങളിലൂടെയായിരിക്കും വിലാപയാത്ര കടന്നുപോകുക.ജൂലൈ നാലിനും അഞ്ചിനും ടെഹ്‌റാനിലെ മൊസല്ല കോംപ്ലക്സിൽ വെച്ച് വിടവാങ്ങൽ ചടങ്ങുകൾ നടക്കും. തുടർന്ന് മയ്യിത്ത് ഖുമിലേക്ക് കൊണ്ടുപോകും.

അവിടെയും ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമൊരുക്കും. ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ വസിയ്യത്ത് പ്രകാരം മശ്ഹദിലെ ഇമാം രിസാ മഖ്ബറയിൽ ഖബറടക്കും.കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാന് നേരെ ഇസ്റാഈലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തലപ്പത്തുള്ള മൂന്ന് പതിറ്റാണ്ടിലധികം നീണ്ട ഭരണത്തിനാണ് അറുതിയായത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മാർച്ച് 8-ന് മകൻ മുജ്തബ ഖാംനഈയെ ഇറാൻ പുതിയ പരമോന്നത നേതാവായി ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ തിരഞ്ഞെടുത്തു..

റെയില്‍വേ ഗേറ്റ് മറികടക്കാന്‍ ശ്രമിച്ച 6 ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി; പാലക്കാട് ഡിവിഷനില്‍ 79 അപകടങ്ങള്‍.

0

പാലക്കാട്: അടച്ചിട്ട റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ മറികടക്കാന്‍ ശ്രമിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍. റെയില്‍വേ ഗേറ്റുകളില്‍ വാഹനമിടിച്ച് അപകടമുണ്ടാക്കിയ ആറു ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മറ്റ് കേസുകളിലും ലൈസന്‍സ് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്2025-ലും 2026-ലുമായി പാലക്കാട് ഡിവിഷനില്‍ ആകെ 79 ലെവല്‍ ക്രോസിങ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2025-ല്‍ 55 അപകടങ്ങളും 2026-ല്‍ ഇതുവരെ 24 അപകടങ്ങളും ഉള്‍പ്പെടുന്നു.

മുന്നറിയിപ്പ് സിഗ്‌നലുകളും അടച്ച ഗേറ്റുകളും അവഗണിച്ച് ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമായതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

അപകടങ്ങളില്‍ റെയില്‍വേ സ്വത്തിനുണ്ടായ നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 17.27 ലക്ഷം രൂപ കുറ്റക്കാര്‍യില്‍ നിന്ന് ഈടാക്കി. ഗേറ്റുകളിലും മറ്റ് സുരക്ഷാ സംവിധാനങ്ങളിലുമുണ്ടായ കേടുപാടുകള്‍ക്കായാണ് ഈ തുക വീണ്ടെടുത്തത്.ഗേറ്റ് തകര്‍ത്ത് കടക്കുകയോ മുന്നറിയിപ്പുകള്‍ അവഗണിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങള്‍ മനുഷ്യജീവന് ഭീഷണിയാകുന്നതോടൊപ്പം ട്രെയിന്‍ സര്‍വീസുകളെ തടസപ്പെടുത്തുകയും പൊതുമുതലിന് വന്‍ നഷ്ടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കി.ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ക്ക് സമീപം വാഹനമോടിക്കുമ്പോള്‍ ഗേറ്റ് കീപ്പര്‍മാരുടെ നിര്‍ദേശങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും കര്‍ശനമായി പാലിക്കണമെന്ന് പാലക്കാട് ഡിവിഷന്‍ അഭ്യര്‍ഥിച്ചു. അടച്ച ഗേറ്റുകള്‍ മറികടക്കാനുള്ള ശ്രമം പിഴയിലും കേസുകളിലും മാത്രമല്ല, ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെടുന്നതിലേക്കും നയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രിയദർശിനി’ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി;തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന് അധികൃതർ.

0

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ കൃത്യമായ മാനദണ്ഡങ്ങളും കൂടുതൽ വിശദാംശങ്ങളും ഗതാഗത വകുപ്പ് പുറത്തുവിട്ടു. സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്ന 3,290 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നത്.

സാധാരണ ഓർഡിനറി നിരക്ക് ഈടാക്കുന്ന എല്ലാ കെഎസ്ആർടിസി സർവീസുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും. ഓർഡിനറി ബസുകൾ താരതമ്യേന കുറവുള്ള മലബാർ മേഖലയിലെ യാത്രക്കാരെ പരിഗണിച്ച് അവിടുത്തെ ടൗൺ ടു ടൗൺ സർവീസുകളിലും ഈ ഇളവ് അനുവദിച്ചിട്ടുണ്ട്.കൂടാതെ ഇടുക്കി, എറണാകുളം ജില്ലകളിലെ ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും, മറ്റ് ജില്ലകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും വനിതകൾക്ക് സൌജന്യ യാത്ര നടത്താം.

യാത്ര ചെയ്യുന്നതിനായി വനിതകൾ പ്രത്യേക തിരിച്ചറിയൽ കാർഡുകളോ മറ്റ് രേഖകളോ കണ്ടക്ടറെ കാണിക്കേണ്ടതില്ലെന്നത് വലിയ ആശ്വാസമാകും. സ്കൂൾ വിദ്യാർത്ഥിനികൾക്ക് കെഎസ്ആർടിസി യാത്രാ ആനുകൂല്യത്തിനായി സാധാരണയായി നൽകേണ്ടി വരാറുള്ള കൺസെഷൻ കാർഡും ഇനി മുതൽ ആവശ്യമില്ല.യാത്രക്കാർക്ക് ആശയക്കുഴപ്പമില്ലാതെ സൗജന്യ യാത്ര ലഭിക്കുന്ന ബസുകൾ തിരിച്ചറിയുന്നതിനായി, ഇത്തരം ബസുകളുടെ വാതിലുകളിൽ ‘പ്രിയദർശിനി’ എന്ന പേരിലുള്ള പ്രത്യേക സ്റ്റിക്കറുകൾ പതിക്കാൻ കെഎസ്ആർടിസി നടപടി ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലുള്ള വനിതകൾക്ക് പുറമെ വിനോദസഞ്ചാരത്തിനോ ജോലിക്കായോ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന സ്ത്രീകൾക്കും ഈ ആനുകൂല്യം പൂർണ്ണമായും ലഭ്യമാകും. ഒപ്പം സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്കും സൗജന്യ യാത്ര അനുവദിക്കണം, ബസ് തടയാനില്ല’.

0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് മെന്‍സ് അസോസിയേഷന്‍ നേതാവ് രാഹുല്‍ ഈശ്വര്‍. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ പുരുഷന്‍മാര്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്ന് മെന്‍സ് അസോസിയേഷന്‍ നേതാവ് രാഹുല്‍ ഈശ്വര്‍. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ഓര്‍ഡിനറി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനിരിക്കെയാണ് പുരുഷന്‍മാര്‍ക്കും ആനുകൂല്യം അനുവദിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നത്.യാത്ര അനുവദിക്കാനിരിക്കെയാണ് പുരുഷന്‍മാര്‍ക്കും ആനുകൂല്യം അനുവദിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നത്.കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കരുതെന്ന സമീപനമില്ല. പുരുഷന്കൂടി ഏതെങ്കിലും രീതിയില്‍ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നല്‍കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പുരുഷന് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന കാര്യത്തില്‍ പ്രതിഷേധവും വിഷമവും ഉണ്ട്. സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കിയാല്‍ ബസ്തടയണമെന്ന സമീപനമില്ല. ബസ് തടയല്‍ അടക്കമുള്ള തീവ്രമായ നടപടികള്‍ ശരിയല്ല. അതൊക്കെ നിയമത്തോടും കെഎസ്ആര്‍ടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെന്‍സ്‌കമ്മീഷന്റെ അടക്കം ആരുടെയും പിന്തുണയില്ല. തീവ്രനിലപാടുകളിലേക്ക്ആരും പോകരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.സ്ത്രീകള്‍ക്ക്‌സൗജന്യ യാത്ര ആരംഭിക്കുന്ന ജൂണ്‍ 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും ബസുകള്‍ തടയുമെന്നും മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്കുമാര്‍ ഫെസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞിരുന്നു.

ലിത്വാനിയയിൽ താമരശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

0

താമരശ്ശേരി: ലിത്വാനിയയിൽ ട്രക്കിനുള്ളിൽ താമരശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കോരങ്ങാട് പി.സി മുക്ക് സ്വദേശി സുഭാഷ് വെള്ളത്തറ 45 ആണ് മരിച്ചത്.ട്രക്കിനുള്ളിൽ കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ കുടുംബവും ബന്ധുക്കളും ഞെട്ടലിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പരേതനായ ശശിയുടെയും ശോഭനയുടെയും മകനാണ് സുഭാഷ്. രേഷ്മയാണ് ഭാര്യ. മക്കൾ: സരയു, സ്വാത്വിക. സുധി പണിക്കർ, സുനിധി എന്നിവരാണ് സഹോദരങ്ങൾ.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധുക്കളും വിദേശകാര്യ മന്ത്രാലയവും ചേർന്ന് സ്വീകരിച്ചു വരികയാണ്.

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15-ന്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

0

സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളവർക്ക് ജൂണ്‍ 15 മുതല്‍ ജൂണ്‍ 17-ന് വൈകിട്ട് അഞ്ച് മണി വരെ അതത് സ്കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്.

ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in-ലെ ‘Candidate Login-SWS’ വഴി ലോഗിൻ ചെയ്ത് ‘First Allot Results’ എന്ന ലിങ്കിലൂടെ ഫലം അറിയാം.അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനില്‍ നിന്നുള്ള അലോട്ട്‌മെന്റ് ലെറ്ററും അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം സ്കൂളില്‍ ഹാജരാകണം. പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റർ സ്കൂളുകളില്‍ നിന്നും പ്രിന്റ് ചെയ്ത് നല്‍കും. എസ്.എസ്.എല്‍.സി പുനഃപരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഈ അലോട്ട്‌മെന്റ് തയാറാക്കിയിരിക്കുന്നത്. മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലേക്കുള്ള (MRS) അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ മഴ തുടരും. തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നു മണിക്കൂറുകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസമുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചെ 05.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ.

0

*സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉപഭോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂർണ്ണമായും താളം തെറ്റിച്ചുകൊണ്ട് മലപ്പുറം ജില്ലയിൽ അവശ്യ പച്ചക്കറികളുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയായി തുടരുന്ന ഈ വിലക്കയറ്റം ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്ക് പുറമെ നിത്യോപയോഗ പച്ചക്കറികളായ ബീൻസ്, കാബേജ് തുടങ്ങിയവയുടെ വിലയും റെക്കോർഡ് നിരക്കിലെത്തിച്ചു.ഒരാഴ്ച മുൻപ് വരെ ജില്ലയിലെ വിപണികളിൽ കിലോയ്ക്ക് 50 രൂപയിൽ താഴെ ലഭ്യമായിരുന്ന പല പച്ചക്കറികൾക്കും ഇപ്പോൾ 80 മുതൽ 100 രൂപ വരെയാണ് ഈടാക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 100 രൂപയിൽ താഴെയായിരുന്ന ഇഞ്ചിയുടെ ചില്ലറ വില ഇപ്പോൾ 170 മുതൽ 200 രൂപ വരെയായി വർദ്ധിച്ചു. വെളുത്തുള്ളി വില കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയാണ്. ബീൻസിന്റെ വില കുതിച്ചുയർന്ന് 150 രൂപയിലെത്തിയപ്പോൾ, വെറും 25 രൂപയ്ക്ക് ലഭിച്ചിരുന്ന കാബേജിന് ഇപ്പോൾ വിപണിയിൽ 50 രൂപ നൽകണം.

ഇന്ധനവില വർദ്ധനവിന് പിന്നാലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികളുടെ വരവ് കുറഞ്ഞതാണ് വിപണിയിലെ പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്ന തമിഴ്‌നാട്ടിലെ ദിണ്ടിഗൽ, മേട്ടുപ്പാളയം, സഞ്ചിരിമല, കർണാടകയിലെ ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ കടുത്ത ചൂട് കാരണം പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം തടസ്സപ്പെട്ടിരുന്നു. ഇത് ഉത്പാദനം പകുതിയായി കുറയുന്നതിനും വിളവെടുപ്പിനെ സാരമായി ബാധിക്കുന്നതിനും കാരണമായി. ഇതോടെ അതിർത്തി കടന്നെത്തുന്ന പച്ചക്കറികളുടെ അളവ് കുത്തനെ കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കുന്നു.

ഇതര സംസ്ഥാന പച്ചക്കറികൾക്ക് വില കൂടിയതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾക്കും വില വർദ്ധിച്ചിട്ടുണ്ട്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മത്തൻ, വെള്ളരി, എളവൻ, ചേമ്പ്, പയർ, വഴുതന, വെണ്ട തുടങ്ങിയവയ്ക്ക് ‘നാടൻ പച്ചക്കറി’ എന്ന പേരിൽ പൊതുവിപണിയേക്കാൾ 10 രൂപയിലധികം കൂട്ടിയാണ് വ്യാപാരികൾ ഇപ്പോൾ വിൽക്കുന്നത്.വിലക്കയറ്റം ഇതേ രീതിയിൽ തുടർന്നാൽ വരും ദിവസങ്ങളിൽ ഹോട്ടൽ ഭക്ഷണ വിലയെയും ഇത് ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

*

ഷൂസ് ഇടുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു; കോഴിക്കോട് സ്വശേിയായ യുവതി ചികിത്സയിൽ.

0

കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് കടിയേറ്റത്.ഇന്ന് രാവിലെ ജോലിക്ക് പോകാൻ ധൃതിയിൽ ഇറങ്ങിയതിനിടെയായിരുന്നു സംഭവം. ഷൂ ഇട്ട ഉടൻ തന്നെ അതിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ അനഘ ഷൂ ഊരി മാറ്റി. എന്നാൽ അപ്പോഴേക്കും മൂർഖൻ പാമ്പ് കടിച്ചിരുന്നു.ഉടൻ തന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

യുവതിയുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ആന്റിവെനം നൽകേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.സംഭവമറിഞ്ഞ് ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഷൂവിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. കടിച്ചത് മൂർഖൻ പാമ്പാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർക്ക് വീരമൃത്യു, അപകടം അസ്സമിലെ ജോർഹാട്ടിൽ.

0

ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് റോറ എയർഫോഴ്സ് സ്റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു.

ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.Sqn Ldr പ്രശാന്ത് സിങ്, Flt tL ശുഭം കുമാർ, Sgt ജിതേന്ദ്ര ശർമ, അഗ്നിവീർവായു ഖീമരം കുമാവത്ത്, അഗ്നീവീർ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവർ. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോർഹാട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്‌തിരുന്നു. അപകടകാരണം കണ്ടുപിടിക്കാൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വ്യോമസേനാ താവളങ്ങളിലൊന്നാണ് ജോർഹാട്ടിലേത്.