spot_img
Friday, November 20, 2026
Home Blog Page 156

ഓപ്പറേഷന്‍ തൂഫാന്‍: ഇന്നലെ മാത്രം അറസ്റ്റിലായത് 131 പേര്‍

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം ഹെറോയിനും 275.9 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 3910 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4201 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്തത് 1932 ഗ്രാം എംഡിഎംഎയും 339 കിലോ കഞ്ചാവുമാണെന്ന് പൊലീസ് അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം ഹെറോയിനും 275.9 ഗ്രാം ബ്രൗണ്‍ ഷുഗറും രണ്ട് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 3910 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4201 അറസ്റ്റുകള്‍ നടന്നു.ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1932.4438 ഗ്രാം.കഞ്ചാവ് 339.019484 കി.ഗ്രാം.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ലോകകപ്പ്ആവേശത്തിൽ ചമൽ നിർമ്മല യു.പി സ്കൂൾ.

0

ചമൽ* : ലോകകപ്പ് ഫുട്ബോൾ ആവേശം നാടെങ്ങും നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ നിർമ്മല യു.പി. സ്കൂളിൽ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ് നാല് ടീമുകൾ ആവേശകരമായ ടൂർണമെന്റിൽ മാറ്റുരച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി വർഗീസ് ആദ്യ കിക്ക് നിർവഹിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നൂർദിൻ ടി. മുഖ്യ റഫറി ആയി ആദ്യ വിസിൽ മുഴക്കി ടൂർണമെന്റ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.

അത്യന്തം ആവേശകരമായ മത്സരത്തിൽ നിർമ്മല പോർച്ചുഗൽ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് നിർമ്മലയുടെ ബ്രസീൽ ടീം പരാജയപ്പെടുത്തി ടൂർണമെന്റ് കിരീടം നേടി. മികച്ച പ്രകടനം കാഴ്ചവച്ച ടീമുകൾ കാണികൾക്ക് ആവേശം പകർന്നു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ തൂഫാൻ ഗോൾ ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു. ടൂർണമെന്റ് വിജയികൾക്ക് സ്കൂൾ മാനേജർ റവ. ഫാ. അമൽ ജോസഫ് ട്രോഫികൾ നൽകി അനുമോദിച്ചു.

തട്ടുകടകൾക്ക് പ്രത്യേകമേഖല നിശ്ചയിക്കുന്നു; വൃത്തിഹീന സാഹചര്യം ഇല്ലാതാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടൽ.

0

തിരുവനന്തപുരം : കോർപറേഷനുകളിലും നഗരസഭകളിലും തെരുവോര ഭക്ഷണശാലകൾക്കു പ്രത്യേക മേഖലകൾ (ഫൂഡ് വെൻഡിങ് സോൺ) നിശ്ചയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കു കത്തു നൽകും.ഇത്തരം സോണുകളിൽ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇരിപ്പിടം, സ്ട്രീറ്റ് ലൈറ്റ്, വേസ്റ്റ് ബിന്നുകൾ, ശുദ്ധജലം, പൈപ് കണക്‌ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

തട്ടുകടകളിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ ഇല്ലാതാക്കാനാണ് ഇടപെടൽ. തട്ടുകടകൾക്ക് ഒരേ മാതൃകയായിരിക്കണം.കോഴിക്കോട് ബീച്ചിൽ എഫ്എസ്എസ്എഐ ഫണ്ട് ഉപയോഗിച്ച് കോർപറേഷന്റെ സഹായത്തോടെ ആധുനിക സ്ട്രീറ്റ് ഫൂഡ് ഹബ് പദ്ധതി നടപ്പാക്കിയതാണു മാതൃക. തദ്ദേശ സ്ഥാപനത്തിന്റെ സഹകരണത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ.

മറ്റന്നാൾ മുതൽ കേരളത്തിൽ കാലവർഷം വീണ്ടും കരുത്താർജിക്കുന്നു; തിങ്കളാഴ്ച ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്.

0

തിരുവനന്തപുരം: അൽപദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കാനൊരുങ്ങുന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചില ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.കേരളത്തിൽ ജൂൺ 29ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. എന്നാൽ ജൂൺ 27 മുതൽ മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

യെല്ലോ അലർട്ട് ഉള്ള ജില്ലകൾ:ജൂൺ 27:മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർകോട്ജൂൺ 28:പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർകോട്മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍.

0

ഡൽഹി : പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.

ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണ്.ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്‌പോർട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതർ വിശദമാക്കിയത്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ വിശദമാക്കിയത്.

കാരശ്ശേരിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ; ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന ശക്തം.

0

മുക്കം : പ്രദേശത്ത് ലഹരി വിൽപ്പന വ്യാപകമാണെന്നരഹസ്യവിവരത്തെ തുടർന്ന് മുക്കം പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ രണ്ട് യുവാക്കൾ പിടിയിലായി. കാരശ്ശേരി സ്വദേശി താഴെപൊയിൽ മുഹമ്മദ് ഷാനിദ് (32) സുഹൃത് പുല്ലൂരാംപാറ സ്വദേശി അൻസാർ (30) എന്നിവർക്കെതിരെയാണ് മുക്കം പോലീസ് കേസെടുത്തത് .

നോർത്ത് കാരശ്ശേരി ഭാഗത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.പ്രതികളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർക്കെതിരെ മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

തേങ്ങവില വീണ്ടും 40 രൂപയ്ക്കു മുകളിൽ; വെളിച്ചെണ്ണ വിലയും മേലോട്ട്

0

കോഴിക്കോട് : ഇടവേളയ്ക്കു ശേഷം തേങ്ങ വില വീണ്ടും 40 രൂപയ്ക്കു മുകളിലായി. ഇന്നലെ പാലക്കാട് വിപണിയിൽ കിലോയ്ക്ക് 40–42 രൂപയാണു വില. ഈ വർഷം ആദ്യമായി കഴിഞ്ഞ മാസമാണു വില കിലോയ്ക്കു 40 രൂപയിൽ താഴെയായത്.തമിഴ്നാട്ടിൽ കൊപ്ര വില 110ൽ നിന്നു 139 രൂപയാക്കി ഉയർത്തിയതോടെയാണു കേരളത്തിലും വില ഉയർന്നു തുടങ്ങിയതെന്നു വ്യാപാരികൾ പറയുന്നു.വില കൂടുന്നതു നാളികേര കർഷകർക്കു ഗുണകരമാണ്. തമിഴ്നാട്ടിലെ അവിനാശി, പൊള്ളാച്ചി ഭാഗത്തു നിന്നാണു പാലക്കാട്ടേക്കു കൂടുതലായി നാളികേരം എത്തുന്നത്. ജില്ലയ്ക്കകത്തു നിന്നുള്ള തേങ്ങവരവു താരതമ്യേന കുറവാണ്. വില വീണ്ടും ഉയർന്നാൽ വെളിച്ചെണ്ണ വിലയെയും ബാധിക്കും.

സംസ്ഥാനത്ത് നാളെ (ജൂൺ 26) ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല‌.

0

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വെള്ളിയാഴ്ച സമ്പൂർണ ‘ഡ്രൈ ഡേ’. ഇതനുസരിച്ച് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റ്ലെറ്റുകളും ബാറുകളും വെള്ളിയാഴ്ച അടഞ്ഞുകിടക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.

ആശങ്ക ഉണർത്തി കോഴിമുട്ട വില കുതിക്കുന്നു.

0

തിരുവനന്തപുരം: ഉപഭോക്താക്കളെ ആശങ്കയിലാക്കി കോഴിമുട്ട വില കുതിക്കുന്നു. നേരത്തെ വിപണിയിൽ 5.50 രൂപ വില ഉണ്ടായിരുന്ന മുട്ടക്ക് ഇന്ന് ചില്ലറ വിപണിയിൽ 8 രൂപ വരെയൊണ് ഈടാക്കുന്നത്. ഹോൾസെയിൽ വില 7 മുതൽ 7.50 വരെയാണ്. നാടൻ കോഴി മുട്ടക്ക് 12 മുതൽ 15 വരെ കടകൾ ഈടാക്കുന്നുണ്ട്.തമിഴ്നാട് ഉച്ച ഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തിയതോടെ നാമക്കലിൽ നിന്ന് കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതാണ് ഈ വിലക്കയറ്റത്തിന് പിന്നിൽ.

ഒപ്പം കോഴിത്തീറ്റയുടെ വില കൂടിയതും പ്രശ്നമായി. 50 കിലോ കോഴിത്തീറ്റക്ക് 2300 വരെയാണ് വില.മുട്ടവില വർധിച്ചതോടെ വിൽപ്പന കുറഞ്ഞുവെന്ന് കച്ചവടക്കാർ പറയുന്നു. ഇങ്ങനെ പോയാൽ മുട്ട വിഭവങ്ങൾ ഉണ്ടാക്കുന്ന ബേക്കറികൾക്കും ഭക്ഷണ ശാലകൾക്കും വിലക്കയറ്റം തിരിച്ചടിയാകും. ഒപ്പം വീടുകളിൽ പ്രതിമാസച്ചെലവിനെയും വിലക്കയറ്റം സാരമായി ബാധിച്ചേക്കും.

പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക്.

0

പയ്യോളി: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരണപ്പെട്ടത്. അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 11.24 ഓടെയായിരുന്നു അപകടം .കണ്ണൂർ പൊയിനൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ദേശീയപാതയുടെ മധ്യത്തിലായി സ്ഥാപിച്ച ഡിവൈഡറിന് സമീപം റോഡ് മുറിച്ചുകടക്കാനായി കാത്തുനിൽക്കുകയായിരുന്നു മോളി.ഈ സമയം വടകര ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും മോളിയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്നയുടൻ മോളിയെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.അപകടത്തെ തുടർന്ന് പയ്യോളി പോലീസും വടകരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചതും ഗതാഗതം പുനഃസ്ഥാപിച്ചതും. പരിക്കേറ്റ കാർ യാത്രികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.