spot_img
Friday, July 3, 2026
Home Blog Page 407

ഇനി ട്രിപ്പിള്‍ ലോക്ക്; ‘ലൈസന്‍സ് റദ്ദാക്കും, ഇന്‍ഷുറന്‍സ് പരിരക്ഷയുമില്ല’; എംവിഡി മുന്നറിയിപ്പ്

0

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി കുറിപ്പ്: ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും. ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

നേപ്പാളില്‍ യുപിഐ എത്തി, പേമെന്റിന് ക്യൂആര്‍ കോഡ്; ഏതെല്ലാം മേഖലയില്‍ നേട്ടമാകും

നേപ്പാളില്‍ ഇന്ത്യയുടെ പേമെന്റ് സംവിധാനമായ യുപിഐ എത്തി. വെള്ളിയാഴ്ച്ചയാണ് ഇത് ഔദ്യോഗികമായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ നേപ്പാളില്‍ യുപിഐ ലോഞ്ച് ചെയ്തിരുന്നു. എന്നാല്‍ വിവിധ വ്യാപാരികളെ എല്ലാം ചേര്‍ത്ത് യുപിഐ പേമെന്റ് രീതിയായി വെള്ളിയാഴ്ച്ച മുതലാണ് പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്.

ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് അടക്കം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേമെന്റുകള്‍ നടത്താവുന്നതാണ്. നേപ്പാളിലെ ഏറ്റവും വലിയ പേമെന്റ് ശൃംഖലയായ ഫോണ്‍പേ പേമെന്റ് സര്‍വീസുമായി ചേര്‍ന്നാണ് യുപിഐ പേമെന്റുകള്‍ സാധ്യമാകുന്നത്. നേരത്തെ ദുബായില്‍ അടക്കം യുപിഐ ഇതുപോലെ ലോഞ്ച് ചെയ്തിരുന്നു.

ആദ്യ ഘട്ടത്തില്‍ നേപ്പാളിലെ വിവിധ കടകളില്‍ യുപിഐ ലഭ്യമാകും. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായും അതിവേഗത്തിലും പേമെന്റുകള്‍ നടത്താം. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്രകള്‍ക്കായി പോകുന്ന വിനോദ സഞ്ചാരികള്‍ക്കെല്ലാം യുപിഐ സംവിധാനം കൂടുതല്‍ ഉപകാരപ്പെടും.

സിംഗപ്പൂരില്‍ അടക്കം നേരത്തെ യുപിഐ എന്‍പിസിഐ വ്യാപിപ്പിച്ചിരുന്നു. അതേസമയം വൈകാതെ തന്നെ നേപ്പാളില്‍ കൂടുതല്‍ ഇടങ്ങളില്‍ യുപിഐ ലഭ്യമായി തുടങ്ങും. ഫോണ്‍ പേ ശൃംഖലയുടെ ഭാഗമായ വ്യാപാരികളെയാണ് നിലവില്‍ ക്യുആര്‍ കോഡ് പേമെന്റിന്റെ ഭാഗമാക്കിയതെന്ന് എന്‍പിസിഐ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷനും ഫോണ്‍ പേയും കൂടി യുപിഐ പേമെന്റിനായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. നേപ്പാളില്‍ ഫോണ്‍പേ പേമെന്റ് സര്‍വീസിന് വലിയ സ്വാധീനമുണ്ട്. മികവോടെ പേമെന്റിന് സൗകര്യമൊരുക്കാന്‍ ഇവര്‍ സഹായിക്കും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചായിരുന്നു ലോഞ്ചിംഗ് നടത്തിയത്.

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ കൈകോര്‍ക്കല്‍ വിപ്ലവകരമായ മാറ്റമാണ്. നേപ്പാളിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്ക് ഇത് ഇടപാടുകളില്‍ ഗുണം ചെയ്യുമെന്നും ഫോണ്‍പേ പേമെന്റ് സര്‍വീസ് പറഞ്ഞു. നേരത്തെ ആര്‍ബിഐയും നേപ്പാള്‍ രാഷ്ട്ര ബാങ്കുമാണ് യുപിഐ കരാര്‍ ഉണ്ടാക്കിയത്.

അതേസമയം യുപിഐ പേമെന്റുകള്‍ നേപ്പാളില്‍ പല മേഖലകള്‍ക്കും ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. ഇടപാടുകള്‍ എളുപ്പത്തിലാവുന്നത് തടസ്സരഹിതമായ സേവനത്തിന് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. റെസ്റ്റോറന്റുകള്‍, ടൂറിസം, പോലുള്ള മേഖലയ്ക്കാണ് ഇതിന്റെ ഗുണം ആദ്യം ലഭിക്കുക. കറന്‍സി എക്‌സ്‌ചേഞ്ച് പോലുള്ളവയെ കൂടുതലായി ആശ്രയിക്കേണ്ടിയും വരില്ല.

നേപ്പാളും ഇന്ത്യയിലും തമ്മിലുള്ള വാണിജ്യപരമായുള്ള ബന്ധം അടക്കം ഇനിയും പുരോഗതി കൈവരിക്കുമെന്ന് ഫോണ്‍പേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ദിവാസ് കുമാര്‍ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്ക് യുപിഐ വരുന്നതോടെ കൂടുതല്‍ പണം ചെലവഴിക്കാന്‍ ഇന്ത്യക്കാര്‍ തയ്യാറാവുകയും, അത് ആ രാജ്യങ്ങളില്‍ നേട്ടമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ടെലിവിഷൻ സീരിയല്‍ ചിത്രീകരണം സര്‍ക്കാര്‍ നിരീക്ഷിക്കണം; വനിതാ കമ്മിഷൻ

0

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളുടെ ചിത്രീകരണസ്ഥലത്ത് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് വനിതാ കമ്മിഷൻ. സീരിയലുകളുടെ ഓരോ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി.) വേണമെന്നും ഈ മേഖലയെ സർക്കാർ നിരീക്ഷിക്കണമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

സീരിയലുകളുടെ ചിത്രീകരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സമിതി പ്രവർത്തിക്കണം. നിർമാതാക്കളുടെയും ചാനലുകളുടെയുമൊക്കെ സംയുക്ത ഉത്തരവാദിത്വമാണ് സ്ത്രീസുരക്ഷയെന്ന് കമ്മിഷന്റെ ശുപാർശയില്‍ പറയുന്നു. കമ്മിഷൻ ചില ചിത്രീകരണസ്ഥലത്ത് അപ്രതീക്ഷിത സന്ദർശനത്തിലൂടെ വീഴ്ചകള്‍ കണ്ടെത്തി. ടെലിവിഷൻ രംഗത്തേതടക്കം വിവിധ മേഖലകളിലെ സ്ത്രീകളുടെ ദുരിതം പരിഹരിക്കാനുള്ള ശുപാർശ നല്‍കാൻ കമ്മിഷൻ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിലായിരുന്നു പഠനം. ശുപാർശ സർക്കാരിന് കൈമാറി.

സീരിയല്‍ മേഖലയ്ക്കുള്ള പ്രധാന ശുപാർശകള്‍

നിയമവിദഗ്ധൻ, നിർമാതാക്കള്‍, തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി, തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാനും സ്ത്രീസുരക്ഷയ്ക്കും സമിതി പ്രവർത്തിക്കണം. മുതിർന്ന വനിതയായിരിക്കണം സമിതിയുടെ തലപ്പത്ത്.

സ്ത്രീകള്‍ക്ക് പ്രത്യേകം ശൗചാലയം ഉള്‍പ്പെടെ മികച്ച അടിസ്ഥാനസൗകര്യം ഒരുക്കണം.

ടെലിവിഷൻ രംഗത്തുള്ളവർക്കും തൊഴില്‍നിയമം ബാധകമാക്കുക. പുരുഷ അഭിനേതാക്കള്‍ക്കൊപ്പം തുല്യവേതനം, തുല്യനീതി. വേതനത്തിന് മാനദണ്ഡം വേണം.

സീരിയലുകളിലെ അഭിനേതാക്കളായ സ്ത്രീകളുടെ ആത്മഹത്യയും അതിനുള്ള പ്രവണതയും കൂടുന്നു. തൊഴിലിടത്തെയോ വീട്ടിലെയോ സമ്മർദങ്ങളാകാം കാരണം. ഇതിന് കൗണ്‍സലിങ് ആവശ്യമാണ്.

ലൊക്കേഷനുകളിലേക്കും താമസസ്ഥലത്തേക്കുമുള്ള യാത്ര സുരക്ഷിതമാക്കണം. രാത്രിയാത്രയ്ക്ക് പ്രത്യേകസുരക്ഷ ആവശ്യമാണ്

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ ഉടൻ; താല്പര്യപത്രം ക്ഷണിച്ച്‌ മാരിടൈം ബോര്‍ഡ്

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ കപ്പല്‍ അഥവാ ഗതാഗത പദ്ധതിക്ക് പുതുജീവൻ. പദ്ധതി നടപ്പാക്കാൻ താല്പര്യമുള്ള കമ്പനികളില്‍നിന്നു താല്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള കേരള മാരിടൈം ബോർഡിന്റെ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചു. വർഷങ്ങളായി മാറിമാറി വന്ന സർക്കാരുകള്‍ പരിഗണിച്ചിരുന്ന പദ്ധതി ഇനി വൈകില്ലെന്ന് ജനുവരിയില്‍ മുൻ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍ പറഞ്ഞിരുന്നു. ടെൻഡർ വിളിക്കാനുള്ള നടപടികള്‍ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് താല്പര്യപത്രം ക്ഷണിച്ചത്.

മൂന്ന് വിഭാഗത്തില്‍പ്പെട്ട യാത്രാ കപ്പല്‍, ഉല്ലാസക്കപ്പല്‍ പദ്ധതികള്‍ക്കായാണ് താല്പര്യപത്രം ക്ഷണിച്ചത്. ഒന്നാമത്തേത് അഞ്ഞൂറോ അതിനു മുകളിലോ യാത്രക്കാരെ ഉള്‍കൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പല്‍/ഉല്ലാസക്കപ്പലാണ്. രണ്ടാമത് 800നും 2500നും ഇടയില്‍ യാത്രക്കാരെ ഉള്‍കൊള്ളാൻ സാധിക്കുന്ന യാത്രാ കപ്പല്‍/ഉല്ലാസക്കപ്പല്‍. 800നു താഴെ യാത്രക്കാരെ ഉള്‍കൊള്ളാൻ സാധിക്കുന്ന യാത്രാകപ്പല്‍/ഉല്ലാസക്കപ്പലാണ് മൂന്നാമത്തേത്.

ആഡംബര കപ്പലുകളോ ബജറ്റ് കപ്പലുകളോ കമ്പനികള്‍ക്ക് പ്രവർത്തിപ്പിക്കാൻ സാധിക്കും. യാത്രാക്കപ്പലുകളില്‍ ബജറ്റ് ടിക്കറ്റുകള്‍ക്കൊപ്പം പ്രീമിയം ടിക്കറ്റുകളും വില്‍ക്കാമെന്ന് പരസ്യത്തില്‍ പറയുന്നു. അനുമതി ലഭിക്കുന്ന യാത്രാ കപ്പലുകള്‍ക്കും ഉല്ലാസക്കപ്പലുകള്‍ക്കും കാർഗോ സംവിധാനം ഉണ്ടാകണം. കേരളത്തിലെ പ്രധാനപ്പെട്ട തുറമുഖമായ കൊച്ചിയും ഒപ്പം ബേപ്പൂർ, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളും പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന യാനങ്ങള്‍ക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 30 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവർ നാട്ടിലേക്കും തിരിച്ചും യാത്രക്കായി ആശ്രയിക്കുന്നത് എയർ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനക്കമ്പനികളെയാണ്. ഉത്സവകാലങ്ങളിലും സ്‌കൂള്‍ അവധി മാസങ്ങളിലും വിമാന നിരക്ക് കുത്തനെ ഉയരാറുണ്ട്. ഒരാള്‍ക്ക് പോയിവരാൻ ഒരു ലക്ഷം രൂപ വരെ ചില മാസങ്ങളില്‍ വിമാന യാത്രാ നിരക്ക് ആവാറുണ്ട്.

യാത്രാക്കപ്പല്‍ സർവീസുകള്‍ ആരംഭിച്ചാല്‍ യാത്രക്കൂലി വിമാനാ നിരക്കിന്റെ പകുതി പോലും ആവില്ലെന്നതാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. യാത്രാ സമയം കൂടുമെങ്കിലും ഒപ്പം കൂടുതല്‍ ചരക്കു കൊണ്ടുവരാൻ പറ്റുമെന്നതും നേട്ടമായാണ് വിദഗ്ധർ പറയുന്നത്.

മാരിടൈം ബോർഡ് ഇപ്പോള്‍ താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെയാണ്. അതിനാല്‍ അധികം കാലതാമസവും തടസങ്ങളുമില്ലാതെ പദ്ധതി നടപ്പാക്കാൻ സാധിക്കും. താല്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാസം 22 ആണ്.

ട്രാക്ക് അറ്റകുറ്റപ്പണി ; ട്രെയിൻ സമയത്തില്‍ മാറ്റം

0

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ സമയങ്ങളില്‍ മാറ്റം. ചിലത് വൈകിയോടും. ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. ഇന്നു മുതല്‍ ഫെബ്രുവരി 25 വരെ ട്രെയിൻ ഗതാഗതത്തില്‍ മാറ്റമുണ്ടാകും എന്നാണു അധികൃതർ അറിയിച്ചത്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍

ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തീയതികളില്‍ റദ്ദാക്കി

കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തീയതികളില്‍ റദ്ദാക്കി

നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തീയതികളില്‍ റദ്ദാക്കി

ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തീയതികളില്‍ റദ്ദാക്കി

വൈകിയോടുന്ന ട്രെയിനുകള്‍

കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും.

കോയമ്പത്തൂർ- ജബല്‍പുർ എക്സ്പ്രസ്- 11, 18, 25 തീയതികളില്‍ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടും.

കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തീയതികളില്‍ ഒരു മണിക്കൂർ വൈകി രാത്രി ഒൻപതിന് പുറപ്പെടും.

വിളിച്ചു വരുത്തിയ ദുരന്തം; നാട്ടുകാരുടെ എതിര്‍പ്പിന് പുല്ലുവില

0

ഉള്ള്യേരി: ആനവാതില്‍ തോന്യേൻ മലയില്‍ റോഡ് റോളറിനടിയില്‍പെട്ട് ഡ്രൈവർ മരിച്ച സംഭവം അപകടം വിളിച്ചുവരുത്തിയതെന്ന് ആക്ഷേപം. മധ്യപ്രദേശ് നരസിംഹപുര്‍ ദിഹീയ സ്വദേശി മോലിയാണ് (60) ദാരുണമായി മരിച്ചത്.

റോളർ കുത്തനെയുള്ള മല കയറ്റുന്നതിനുമുമ്പ് ഒരുവിധ സുരക്ഷയെക്കുറിച്ചും ബന്ധപ്പെട്ടവർ ആലോചിക്കുക പോലും ചെയ്തില്ലെന്നതാണ് വസ്തുത. സ്വകാര്യ കോളജിനായി മണ്ണെടുത്ത മലയില്‍നിന്ന് പ്രവൃത്തി കഴിഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടം നടന്നത്. റോളറിനടിയില്‍പെട്ട ഡ്രൈവർ ഏറെസമയം അടിയില്‍ കുടുങ്ങിക്കിടന്നു. ഓടിയെത്തിയ നാട്ടുകാർക്കാവട്ടെ നിസ്സഹായരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സംഭവസമയം സ്വകാര്യ കോളജുമായി ബന്ധപ്പെട്ട ആരും സ്ഥലത്തുണ്ടായിരുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്.

അഗ്നിരക്ഷാസേനയും എസ്കവേറ്ററും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലയിലെ നാല് ഏക്കറോളം സ്ഥലത്തുനിന്ന് നാട്ടുകാരുടെ എതിർപ്പ് മറികടന്ന് നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിയത്. മലയിടിച്ചിലും കുടിവെള്ളക്ഷാമവും ചൂണ്ടിക്കാട്ടി നാട്ടുകാർ മല സംരക്ഷണ സമിതി രൂപവത്കരിക്കുകയും പഞ്ചായത്തിലടക്കം പരാതി നല്‍കുകയും ചെയ്തിരുന്നു.

ഗ്രാമപഞ്ചായത്തില്‍ നടന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി വാഗഡ് കമ്പനിക്ക് ദേശീയപാത നിർമാണത്തിനായി മലയിലെ മണ്ണ് കോളജ് ഉടമകള്‍ നല്‍കിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വാഗഡ് കമ്പനിയുടെ വലിയ ലോറികളില്‍ രണ്ടു മാസം മുമ്പ് ദിവസങ്ങളോളം ഇവിടെനിന്ന് മണ്ണ് കൊണ്ടുപോയിരുന്നു. ഇതേത്തുടർന്ന് തകർന്ന ആനവാതില്‍-നാറാത്ത് റോഡ് ഇതുവരെ നന്നാക്കിയിട്ടില്ല.

നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കെ തന്നെ മലയില്‍ വീണ്ടും സ്ഥലം വാങ്ങുകയും റബർ മരങ്ങള്‍ വെട്ടിമാറ്റിയശേഷം മണ്ണ് കടത്താൻ നീക്കം നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, വാർഡ് മെമ്പർ കെ. ബീന എന്നിവർ സ്ഥലത്തെത്തിയിരുന്നു.

അപകടമറിഞ്ഞ് സ്ഥലത്തെത്തിയ കോളേജുമായി ബന്ധപ്പെട്ടവരോട് നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇനിയും മണ്ണ് കടത്താനുള്ള നീക്കം എന്തു വിലകൊടുത്തും തടയുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവ് ടാറ്റ; സ്ഥാനം നിലനിര്‍ത്തുന്നത് തുടര്‍ച്ചയായി ഒൻപതാം തവണ

ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളുടെ പട്ടികയില്‍ (ഗ്ലോബല്‍ ടോപ്പ് എംപ്ലോയർ ലിസ്റ്റ്) ഒന്നാമതായി ഒരു ഇന്ത്യൻ കമ്പനി. ഒന്നും രണ്ടുമല്ല, തുടർച്ചയായി ഒമ്പതാം വർഷമാണ് ഈ കമ്പനി ആഗോളതലത്തില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് എന്ന സ്ഥാനം ബാഗിലാക്കുന്നത്. മറ്റാരുമല്ല, ഇന്ത്യയുടെ സ്വന്തം ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിനാണ് ഈ അപൂര്‍വ നേട്ടം.

യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക, തെക്ക്-കിഴക്കൻ ഏഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങളിലും പ്രദേശങ്ങളിലും ടിസിഎസിനെ മികച്ച തൊഴില്‍ദാതാവായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ആഗോള അംഗീകാരം തേടിയെത്തിയിരിക്കുന്നത്.

ഇന്ത്യ അടക്കം 55 ലോകരാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടൻസി സർവീസ് എന്ന ടി സി എസ്. തങ്ങളുടെ ജീവനക്കാരുടെ കഴിവും വികസന പ്രവർത്തനങ്ങളും കൊണ്ടാണ് തുടർച്ചയായി ഒമ്പതാം വർഷവും ഗ്ലോബല്‍ എംപ്ലോയർ ലിസ്റ്റില്‍ ഒന്നാമത് എത്താൻ കഴിഞ്ഞതെന്ന് ടി സി എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

153 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ 55 രാജ്യങ്ങളിലായി (2023 ഡിസംബർ 31 വരെ) 6,03,305 ജീവനക്കാരാണ് ടിസിഎസിനുള്ളത്. ആകെ ജീവനക്കാരില്‍ 35.7 ശതമാനം സ്ത്രീകള്‍ ആണെന്നുള്ളതാണ് ടിസിഎസിന്റെ മറ്റൊരു പ്രത്യേകത. തൊഴിലാളി കേന്ദ്രീകൃത പ്രവര്‍ത്തനമാണ് ടിസിഎസിന്റേതെന്നും വൈവിധ്യമായ തൊഴിലാളി നിയമനമാണ് നടത്തുന്നതെന്നും ടിസിഎസ് കുറിപ്പില്‍ പറഞ്ഞു.

തൊഴിലുടമയും ജീവനക്കാരും മികച്ച പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നത് മികച്ച ഫലം നല്‍കുമെന്നതിന്റെ തെളിവാണ് തുടർച്ചയായി ഒമ്പതാം തവണയും ഗ്ലോബല്‍ ടോപ്പ് എംപ്ലോയർ ആയി കമ്പനി തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം എന്ന് ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് പ്ലിംഗ് പറഞ്ഞു.

‘ടിസിഎസ് ദീർഘകാലമായി സാക്ഷ്യപ്പെടുത്തിയ മികച്ച തൊഴിലുടമയാണ്. രാജ്യങ്ങളായ രാജ്യങ്ങളില്‍ തുടങ്ങി, പ്രാദേശികമായി നേട്ടങ്ങള്‍ കൊയ്ത്, ഇപ്പോള്‍ വർഷങ്ങളായി ഒരു മുൻനിര ഗ്ലോബല്‍ ടോപ്പ് എംപ്ലോയർ ആയി തുടരുന്നു. ടിസിഎസിലെ തൊഴിലാളി കേന്ദ്രീകൃത കാഴ്ചപ്പാടിന്റെ തെളിവാണിത്. തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ഒരു യഥാർത്ഥ പങ്കാളിത്തമാണ് ഇവിടെ കാണുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം

0

തിരുവനന്തപുരം: കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി അറിയിച്ചു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു.

ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി നല്‍കാൻ ശുപാര്‍ശ

0

ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി നല്‍കാൻ ശുപാര്‍ശ. കേന്ദ്ര സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ബാങ്ക് ജീവനക്കാരുടെ 17 ശതമാനം ശമ്പളം കൂട്ടാന്‍ ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്.നിലവിലെ സാഹചര്യത്തില്‍ മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാണ്.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, എല്‍ഐസി തുടങ്ങിയ സ്ഥാപനങ്ങള്‍ പോലെ ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവധി വേണം എന്നുള്ളത് ജീവനക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍ ഇത് പോലെ അവധി നടപ്പിലാക്കിയാല്‍ മറ്റു ദിവസങ്ങളില്‍ പ്രവൃത്തിസമയം 45 മിനിറ്റ് കൂട്ടാനാണ് പരിഗണനയിലുള്ളത്. 15 ലക്ഷത്തില്‍പ്പരം ജീവനക്കാരാണ് നിലവില്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നത്.

സ്ത്രീകള്‍ മികച്ച ഡ്രൈവര്‍മാര്‍; ആശംസയുമായി എം.വി.ഡി.

0

അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീ ഡ്രൈവര്‍മാര്‍ക്ക് ‘സല്യൂട്ടു’മായി മോട്ടോര്‍വാഹനവകുപ്പ് . വനിതാഡ്രൈവര്‍മാര്‍ വരുത്തുന്ന റോഡപകടങ്ങള്‍ കുറവാണെന്ന് സാധൂകരിച്ചാണ് എം വി ഡി യുടെ ഫേസ്ബുക് പോസ്റ്റ്. സ്ത്രീപുരുഷഭേദമെന്യേ നിരവധി പേര്‍ പോസ്റ്റിന് ലൈക്ക് ചെയ്തു. ട്രോളുന്നതും വിമര്‍ശിക്കുന്നതുമായ പോസ്റ്റുകളുമുണ്ട് കൂട്ടത്തില്‍.

പൂർണരൂപം

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് മോട്ടോര്‍വാഹനവകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകള്‍ ഡ്രൈവിങ്ങില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവേയുണ്ട്.

2022-ല്‍ ദേശീയതലത്തില്‍ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോൾ ഏകദേശം 76,907 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 96.3 ശതമാനം പുരുഷഡ്രൈവര്‍മാരും 3.7 ശതമാനം സ്ത്രീഡ്രൈവര്‍മാരുമാണ്.

പൊതുവേ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നവരുമാണ്. അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാല്‍ അപകടസാധ്യതയും കുറയുന്നു. അവരുടെ ഉയര്‍ന്ന മാനസികക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവര്‍മാരാക്കുന്നു.

പ്രിയ സഹോദരിമാരെ, അകാരണമായ ഭയംമൂലം ഡ്രൈവിങ്ങില്‍നിന്ന് മാറിനില്‍ക്കാതെ നിങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂര്‍ണ്ണ പിന്തുണയുമായി മോട്ടോര്‍വാഹനവകുപ്പ് നിങ്ങള്‍ക്കൊപ്പം.